
Sign up to save your podcasts
Or


സ്വാമി ശ്രദ്ധാനന്ദയുടെ കൊലപാതകം നടന്നതിന് ശേഷം മഹാത്മാ ഗാന്ധി നടത്തിയ പ്രസംഗം വി.ഡി. സവർക്കറെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു പിന്നീട് സവർക്കറുടെ പ്രചാരണങ്ങൾ. നാഥുറാം വിനായക് ഗോഡ്സെയുമായുള്ള സവർക്കറുടെ ആദ്യത്തെ കൂടിക്കാഴ്ച, ഹിന്ദു മഹാസഭയുടെ തീവ്ര ഹിന്ദുത്വ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് 'സവർക്കർ എന്ന ചരിത്രദുഃസ്വപ്‌നം' പ്രഭാഷണപരമ്പരയിൽ പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു. പരമ്പരയുടെ പത്താം ഭാഗം.
മഹാനഗരത്തിന്റെ ഐഡന്റിറ്റിയായി പരിഗണിക്കാവുന്ന വടാ - പാവിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അന്വേഷിച്ചിറങ്ങുന്നത് അത്ര പന്തിയല്ലെന്നു തോന്നുന്നു. എന്നാൽ, അതിനുപുറകിലെ ജീവിതങ്ങൾ വിസ്മയം നിറഞ്ഞ ഒന്നാണ്.
സിനിമയിലേക്കുള്ള മാപ്പിളപ്പാട്ടിന്റെ വരവിനെയും അതിനെ ജനകീയ സംഗീതശാഖയാക്കി മാറ്റിയെടുത്ത പി. ഭാസ്കരൻ, കെ. രാഘവൻ, ബാബുരാജ് എന്നിവരുടെ സംഭാവനകളെയും ഓർത്തെടുക്കുന്നു. ലളിതസംഗീതത്തെ ‘ലൈറ്റ്’ ആയി കാണുന്നതിലെ വിവേചനത്തെക്കുറിച്ചും രാഗഭാവങ്ങളിൽ തട്ടിനിൽക്കുന്ന കർണാടക സംഗീതത്തെക്കുറിച്ചും സംസാരിക്കുന്നു വി.ടി. മുരളി, സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ മൂന്നാം ഭാഗത്തിൽ.
നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷൻ നൽകിയത് ആരാണ് എന്ന് കണ്ടുപിടിക്കാൻ പൊലീസിന് സാധിച്ചോ? കോടതിയ്ക്ക് സാധിച്ചോ? അങ്ങനെയെങ്കിൽ അതിൽ തുടരന്വേഷണം നടക്കേണ്ടതില്ലേ? അത്രയ്ക്ക് നിഷ്കളങ്കമായ ക്വട്ടേഷനാണോ അത്?അത്രയ്ക്ക് ദുരൂഹമാണോ കാര്യങ്ങൾ? അല്ല. EDITORIAL / MANILA C MOHAN
എന്റെ ദൈവം ശൈവമാണ്. എന്നിലെ ജനിതക കോഡിങ്ങിൽ സ്പർശിക്കാനും സംവദിക്കാനും കോടാനുകോടി വർഷങ്ങളുടെ പഴക്കമുള്ള ഓർമകളുടെ കോഡഴിച്ച് ഉണർത്താനുമുള്ള കല ശൈവത്തിലെന്ന് കരുതുന്നു.
‘ജാതി ചോദിക്കരുത് പറയരുത്’ എന്നുപദേശിച്ച ഗുരുവിനെതിരായി ‘ജാതി ചോദിക്കണം ജാതി പറയണം’ എന്ന വ്യവസ്ഥയാണ് നിലവിൽ വന്നത്. അവകാശം ലഭിക്കണമെങ്കിൽ ജാതി പറയണം. കേരളത്തിലെ ഭരണസംവിധാനം തന്നെ ഇതുറപ്പുവരുത്തുന്നു. അതായത് വിവേചന ഉപാധിയായിരുന്ന ജാതി അവകാശസ്വത്വമായി പരിണമിച്ചു’
കേരളം എങ്ങനെയാണ് ശ്രീനാരായണഗുരുവിനെ ഉൾക്കൊണ്ടത് എന്ന് വിമർശനാത്മകമായി അന്വേഷിക്കുന്ന പുസ്തകമാണ് എം. ശ്രീനാഥൻ എഴുതിയ ഗുരുവിന്റെ ജാതിയും ജാതിയുടെ ഗുരുവും. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഈ പുസ്തകത്തിൽനിന്നുള്ള അധ്യായം കേൾക്കാം, എഴുത്തുകാരന്റെ ശബ്ദത്തിൽ.
ബാബറി മസ്ജിദ് - രാമജന്മഭൂമി പ്രശ്നം ഒരു മലയാളിയുടെ കൗമാരത്തെ എങ്ങനെയാണ് സ്വാധീനിച്ചത് എന്ന് ഓർത്തെടുക്കുകയാണ് എം.എസ്. ഷൈജു. അത് രാജ്യത്തിൻ്റെ മൊത്തം പ്രശ്‌നമാകുമ്പോഴും ഒരു ഇന്ത്യൻ മുസ്‌ലിമിന്, അവരല്ലാത്ത മറ്റൊരു മതേതര ജനാധിപത്യ വിശ്വാസിക്ക് അനുഭവപ്പെടുന്നത് പോലെയായിരുന്നില്ല അത് എന്ന് അദ്ദേഹം എഴുതുന്നു.
കുഞ്ഞിനെ പ്രസവിക്കാനും മുലയൂട്ടാനും അമ്മക്കേ കഴിയൂ എന്ന് പറയുമ്പോൾ തന്നെ, കുഞ്ഞിനെ പരിപാലിക്കാനും വളർത്താനും ആർക്കും കഴിയേണ്ടതാണ് എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്. മാതൃത്വം, കുട്ടികളുടെ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട് സമൂഹം മുന്നോട്ടുവെക്കുന്ന പൊതുബോധനിർമ്മിതികളെ ചോദ്യം ചെയ്യുകയാണ് ഡോ. നിയതി ആർ. കൃഷ്ണ.
‘‘സിനിമ ഒ ടി ടിയിൽ റിലീസായത്തിന്റെ മൂന്നാം ദിവസം ഞാൻ എന്റെ ഇൻസ്റ്റാ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. മൂന്നുദിവസം കൊണ്ട് മുപ്പതിനായിരത്തോളം ആൾക്കാരാണ് പേജ് ഫോളോ ചെയ്തത്. ഇതെനിക്ക് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമായിരുന്നു. മാത്രമല്ല, പുതിയതായി ഫോളോ ചെയ്ത ആൾക്കാർക്ക് ആ പേജ് എന്താണെന്നു മനസിലാക്കാനുള്ള ബോധമോ ഒന്നും ഉണ്ടായില്ല. അവർ ഒരു സെലിബ്രിറ്റിയെ തേടി വന്നതാണ്’’- ഡിജിറ്റൽ ലോകം ആവേശിച്ച ഒരു കാലത്തെ അനവധി സംഘർഷങ്ങളെ വ്യക്തിജീവിതവുമായി ചേർത്തുവച്ച് ആലോചിക്കുന്നു, യമ.
മൗലികമായ നിരീക്ഷണങ്ങളും പ്രശ്നവൽക്കരണങ്ങളും ചോദ്യങ്ങളുമായി ഇന്ത്യൻ സാമൂഹികവ്യവസ്ഥയെ സംബോധന ചെയ്യുകയും, ഭാവനാത്മകമായി വിശകലനം ചെയ്യുകയും, അധികാരവ്യവസ്ഥയെ ചോദ്യം ചെയ്യുകയും, അധികാരരാഷ്ട്രീയത്തെ വിമർശിക്കുകയും ചെയ്ത പ്രൊഫ. എം. കുഞ്ഞാമൻ ആർക്കും വേണ്ടാത്തവനായി അരിക്കാക്കപ്പെട്ടുവെന്നത് ഒരു ലളിത സത്യമാണ്. എം. കുഞ്ഞാമൻ വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വർഷം
From the publisher's feed

46 Listeners

2 Listeners

0 Listeners

7 Listeners

3 Listeners

1 Listeners

2 Listeners

3 Listeners