Truecopy THINK - Malayalam Podcasts

Truecopy THINK - Malayalam Podcasts

By TruecopythinkSociety & Culture
Download on the App Store

Truecopy THINK - Malayalam Podcasts episodes

  • എം.ടി എനിക്ക് ഒരു പുസ്തകമാണ്

    ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയുടെ സംവിധായകൻ. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി, മേലേപറമ്പിൽ ആൺവീട്, ദേവദൂതൻ, പിൻഗാമി, വാനപ്രസ്ഥം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത്. മറക്കാനാകാത്ത സിനിമകളിലൂടെ മറക്കാനാവാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി തന്റെ സിനിമാജീവിത​ത്തെക്കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു. ആദ്യ കാഴ്ച്ചയിൽ തന്നെ അനുജനായി സ്വീകരിച്ച എം.ടിയെ കുറിച്ചും കഥകൾ വന്ന അനുഭവങ്ങളെയും കുറിച്ചാണ് സംഭാഷണത്തിന്റെ ആദ്യ ഭാഗം.


    37 min
  • പിരമിഡുകൾ; അനന്തവിഹായസ്സിലേക്കുള്ള

    ‘നമ്മൾ പിരമിഡിലേയ്ക്കു സഞ്ചരിയ്ക്കുമ്പോൾ നാം പ്രപഞ്ചത്തെ വെല്ലുവിളിയ്ക്കുന്നു’ എന്നു പിറുപിറുക്കുന്നത്രയും അത്ഭുതകരമായിരുന്നു അതിന്റെ ആ തലയെടുപ്പുള്ള കൈകൂപ്പി നിൽപ്പ്.


    16 min
  • ജയചന്ദ്രൻ വന്നില്ല, എം.ബി.എസ് കുളത്തൂപ്പുഴ രവിയെ പാട്ടുകാരനാക്കി

    മലയാള സിനിമയിലെ ജനപ്രിയ നടനായിരുന്ന രവികുമാറിനുവേണ്ടി ശബ്ദം കൊടുത്തിരുന്ന കുളത്തൂപ്പുഴ രവി എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ എം.ബി. ശ്രീനിവാസന്‍ എന്ന വിശ്രുത സംഗീതജ്ഞന്‍ രവീന്ദ്രന്‍ എന്ന ഗായകനാക്കിയ ഒരപൂര്‍വ സന്ദര്‍ഭത്തെക്കുറിച്ച് യു. ജയചന്ദ്രന്‍ 'വെയില്‍ക്കാലങ്ങള്‍' എന്ന ഓര്‍മക്കുറിപ്പില്‍ എഴുതുന്നു. എം.ബി. ശ്രീനിവാസന്‍, ഗായകന്‍ പി. ജയചന്ദ്രന്‍, സി.ഒ. ആന്‍േറാ തുടങ്ങിയവരുടെ സംഗീതജീവിതത്തിലെ അപൂര്‍വ നിമിഷങ്ങളും ഈ ഓര്‍മകളില്‍ തെളിഞ്ഞുനില്‍ക്കുന്നു.

    റാറ്റ് ബുക്സിന്റെ ഏറ്റവും പുതിയ പുസ്തകത്തിൽനിന്നുള്ള ഭാഗം കേൾക്കാം:

    15 min
  • വേഡ്സ്‍വർത്തിനെക്കൊണ്ട് കേരളത്തെക്കുറിച്ച് ഞാനൊരു കവിത എഴുതിച്ചു…

    ‘‘സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വൻ പ്രചാരം നേടുന്ന ചില ആശയങ്ങൾ മാത്രമല്ല, ‘സാഹിത്യ’ സൃഷ്ടികളും നിഷ്കളങ്കമല്ല, അവയുടെ നിർമ്മാതാക്കൾ അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും അവ വിമർശനബുദ്ധിയെ മരവിപ്പിക്കുകയും ചിന്താരാഹിത്യം പ്രോത്സാഹിപ്പിക്കുകയുമാണ്. ഇത്, പുതുമുതലാളിത്തം സൃഷ്ടിക്കുന്ന ഇച്ഛാശേഷിയില്ലാത്ത ഐ. ടി. അടിമത്തവുമായി കൂട്ടിവായിക്കേണ്ട, ഒരു സാംസ്കാരിക-രാഷ്ട്രീയ പ്രതിസന്ധിയാണ്’’


    12 min
  • വിചാരണ ചെയ്യട്ടെ, അധ്യാപകനെന്ന നിലയ്ക്കുള്ള എന്റെ കലോത്സവ കാലത്തെ…

    ഒരു വ്യാഴവട്ടക്കാലം സ്കൂൾ കലോത്സവങ്ങൾക്കായി അധ്യാപക ജീവിതത്തെത്തന്നെ പകുത്തുകൊടുത്ത ഒരാളെന്ന നിലയിൽ, കലോത്സവങ്ങളിലെ വിദ്യാർഥിവിരുദ്ധതയും കലയുടെ പേരിൽ അരങ്ങേറുന്ന ആഭാസങ്ങളും തുറന്നെഴുതുന്നു, പി. പ്രേമചന്ദ്രൻ.

    20 min
  • SECOND TEST എന്തുകൊണ്ട് തോറ്റു? ഒരു നിശ്ചയവുമില്ല ആർക്കുമൊന്നിലും!

    രണ്ടാം ടെസ്റ്റിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് തോൽക്കാൻ എന്താണ് കാരണം? മോശം കളിക്കാർ (NO), പിച്ച് ( NO), കാലാവസ്ഥ (NO), പരിക്ക് (NO). കളിക്കാരുടെ കഴിവിനെപ്പറ്റി മാനേജ്മെൻ്റിന് ഒരു ഐഡിയയും ഇല്ലെങ്കിൽ ടീമിന് എന്തു സംഭവിക്കും എന്നതിൻ്റെ മികച്ച ഉദാഹരണമാണ് ഗുവഹത്തിയിലെ ദയനീയ പരാജയം. ഇൻ്റർനാഷണൽ ക്രിക്കറ്റ് വിദഗ്ധനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.

    18 min
  • FIFA WORLD CUP 2026 ഇനി ആവേശകരമായ 200 കാത്തിരിപ്പ് ദിവസങ്ങൾ!


    2010 ലെ സ്പെയിൻ പോലെ, 2014ലെ ജർമനി പോലെ ജയമുറപ്പിച്ച് നീങ്ങുന്ന ടീം ഇത്തവണ ഉണ്ടോ? 2018ലെ ക്രൊയേഷ്യ പോലെ, 2022 ലെ മൊറോക്കോ പോലെ മെല്ലെ മെല്ലെ സ്റ്റെഡിയായി വന്ന് അമ്പരപ്പിക്കാൻ ഒരു ടീം ഒരുങ്ങുന്നുണ്ടോ? 2022 ലെ തിയോ ഹെർണാണ്ടസിനെപ്പോലെ ഒരു ഭയങ്കര പ്ലെയർ ആരായിരിക്കും? 2026 ലോകകപ്പിൻ്റെ തയ്യാറെടുപ്പും രാഷ്ട്രീയവും വിശദമായി ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

    29 min
  • അന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു, 'ഞങ്ങളിത് നടപ്പാക്കിയാൽ വിമോചനസമരമുണ്ടാകും...'

    പന്തളം എൻ.എസ്.എസ് ട്രെയിനിങ് കോളേജിൽ 22 അധ്യാപകരും അനധ്യാപകരുമുള്ളതിൽ 22 പേരും നായന്മാരാണ്. ചങ്ങനാശ്ശേരി എൻ.എസ്.എസ് ട്രെയിനിങ് കോളേജിൽ ആകെയുള്ള 23 അധ്യാപകരും അനധ്യാപകരും നായന്മാരാണ്. ഇവിടെയെല്ലാം പുറന്തള്ളപ്പെടുന്നത് SC- ST വിഭാഗക്കാരാണ്. പൊതുഫണ്ടിൽനിന്ന് ശമ്പളം കൊടുക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽ സ്വന്തം സമുദായത്തിൽ പെട്ടവരെ കുത്തിനിറയ്ക്കുന്നതിൽ കേരളത്തിന് ഒരു ലജ്ജയും ഇല്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി നെക്‌സസിനെ തുറന്നുകാട്ടുന്ന സംഭാഷണത്തിന്റെ രണ്ടാം ഭാഗം. ഒ.പി. രവീന്ദ്രനുമായി കെ. കണ്ണൻ സംസാരിക്കുന്നു.



    34 min
  • കേരളത്തിലെ സർവകലാശാലകളിൽ ആസൂത്രിതമാണ് ജാതി

    വർഷങ്ങളായി നിഷേധിക്കപ്പെടുന്ന ഇ ഗ്രാന്റിനുവേണ്ടി തെരുവിൽ സമരം ചെയ്യുന്ന SC/ST വിദ്യാർത്ഥികളും എയ്ഡഡ് കോളേജുകളിൽ സംവരണ അട്ടിമറിക്കിരകളാക്കപ്പെട്ട അധ്യാപകരും കേരള സർവകലാശാലയിൽ ജാതീയ ആക്രമണം നേരിട്ട വിപിൻ വിജയൻ അടക്കമുള്ള വിദ്യാർത്ഥികളും ഇവരോടെല്ലാമുള്ള ഭരണകൂടങ്ങളുടെ വംശീയതയോളം എത്തുന്ന വിവേചനവും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതിയുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ആ ജാതി നെക്സസിനെ തുറന്നുകാട്ടുന്ന സംഭാഷണത്തിന്റെ ആദ്യ ഭാഗം. ഒ.പി. രവീന്ദ്രനുമായി കെ. കണ്ണൻ സംസാരിക്കുന്നു.


    32 min
  • രണ്ട് പെണ്ണുങ്ങള് തമ്മീ ഉമ്മ വെക്കുന്നത് വല്യ പാപമാണോ?

    രണ്ട് സ്ത്രീകളുടെ, ഈ കാലഘട്ടത്തിലെ അനവധി സ്ത്രീകളുടെ സംഘർഷഭരിതമായ ജീവിതമാണ് റിഷാൻ റാഷിദ് എഴുതിയ ‘വരാൽ മുറിവുകൾ’ എന്ന നോവൽ. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവലിൽനിന്നുള്ള ഒരധ്യായം കേൾക്കാം. നോവലിസ്റ്റ് റിഹാൻ റാഷിദിന്റെ ശബ്ദത്തിൽ

    16 min

About Truecopy THINK - Malayalam Podcasts

From the publisher's feed

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from…

More shows like Truecopy THINK - Malayalam Podcasts

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ by Muhammed Wafi

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ

0 Listeners

Julius Manuel by Julius Manuel

Julius Manuel

7 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Vayanalokam Malayalam Book Podcast by Vayanalokam

Vayanalokam Malayalam Book Podcast

1 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

The Dhanya Varma Podcast - Malayalam Interviews by Dhanya Varma

The Dhanya Varma Podcast - Malayalam Interviews

3 Listeners