
Sign up to save your podcasts
Or


കേരളത്തിന്റെ ആരോഗ്യമേഖലയിലുണ്ടായ മാറ്റങ്ങളെല്ലാം ചില സർക്കാറുകളുടെയോ മന്ത്രിമാരുടെയോ പേരിൽ ചാർത്തിക്കൊടുക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ, ഈ നേട്ടങ്ങളുണ്ടായത് എങ്ങനെയാണ്? അവിടെനിന്ന് ഇപ്പോൾ കേരളം പുറകോട്ടുപോകുന്നത് എന്തുകൊണ്ടാണ്?- പൊതുജനാരോഗ്യവിദഗ്ധൻ ഡോ. എസ്.എസ്. ലാൽ സംസാരിക്കുന്നു.
ഇസ്രായേലിന്റെയും പലസ്തീന്റെയും പശ്ചിമേഷ്യയുടെയും സമകാലിക രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സമഗ്രമായി വിലയിരുത്തുന്ന പുസ്തകമാണ് കമല്‍റാം സജീവ് എഡിറ്റ് ചെയ്ത് റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'പലസ്തീന്‍: ഇരകളുടെ ഇരകള്‍'. ഇറാനില്‍ നടന്ന യു.എസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിന്റെ പാശ്ചാത്തലത്തില്‍, പുസ്തകത്തില്‍ നിന്നൊരു ഭാഗം കേള്‍ക്കാം. സ്റ്റാന്‍ലി ജോണിയുമായി കമല്‍റാം സജീവ് നടത്തിയ അഭിമുഖത്തില്‍നിന്നൊരു ഭാഗം.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കോൺഗ്രസിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും കേന്ദ്രമായി പ്രവർത്തിച്ച ആനന്ദ് ഭവന്റെ രാഷ്ട്രീയപ്രാധാന്യത്തെക്കുറിച്ച് എഴുതുന്നു ഡോ. നിസാർ കിഴക്കയിൽ.
ഓരോ പ്ലേ ലിസ്റ്റും ഓരോ പ്രിസ്ക്രിപ്ഷൻ നോട്ടുകളാണ്...മറക്കാനും മായ്ക്കാനുമുള്ള മരുന്നുകുറിപ്പടികൾ.
മാറിപ്പോയ കാറും കോളും ഒത്തിരിയുണ്ട്.
കെട്ടകാലമെത്ര നമ്മൾ, നമ്മളെ പാട്ടിൽ കുഴിച്ചിട്ടു.
ഉലഞ്ഞ നേരങ്ങളിൽ ഉയിർപ്പുതന്ന ഒരായിരം പാട്ടുകൾ.
'അറബിക്കഥ'യിലെ ‘തിരികെ ഞാൻ വരുമെന്ന’ പാട്ടിലൂടെ സിനിമാ സംഗീത രംഗത്തേയ്ക്ക് പ്രവേശനം. 2013 ൽ ‘കളിയച്ഛനി’ലെ പശ്ചാത്തല സംഗീതത്തിന് ദേശീയ പുരസ്കാരവും തുടർച്ചയായി അഞ്ചു വർഷം സംസ്ഥാന പുരസ്കാരവും. ‘സോൾട്ട് ആൻഡ് പെപ്പർ’, ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’, ‘പത്തേമാരി’, ‘മഹേഷിന്റെ പ്രതികാരം’ തുടങ്ങി ഇരുനൂറിലധികം ചിത്രങ്ങൾക്കും ഒട്ടേറെ നാടകങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചു. പുതിയ കാലത്തെ ഏറ്റവും പുതിയ സംഗീതയാത്രകളെക്കുറിച്ച് സംസാരിക്കുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ, ബിജിബാൽ.
ട്രൂകോപ്പി വെബ്സീൻ പ്രസിദ്ധീകരിച്ച, സി. അനൂപ് എഴുതിയ ‘ദസ്വിദാനിയ ലെനിൻ’ എന്ന നോവൽ മാതൃഭൂമി ബുക്സ് ‘അദൃശ്യ സന്ദർശനം’ എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ചരിത്രത്തിലെ ഏറ്റവും വിപ്ലവകാരിയായ ഒരു നായകൻ മലയാളി വായനക്കാർക്കുമുന്നിൽ ഒരു നോവലിലെ നായകനായി മാറുന്നതിലെ സർഗക്രിയയെക്കുറിച്ച് സംസാരിക്കുന്നു, കെ. കണ്ണനുമായുള്ള അഭിമുഖത്തിൽ, സി. അനൂപ്.
പഠിച്ചുവന്നില്ലെങ്കിൽ പെൺകുട്ടികളുടെ ഇടയിലിരുത്തുന്ന അപരിഷ്കൃത കാലത്താണ് പ്രായം പത്ത് തികഞ്ഞുടൻ പ്രപ്പോസലിനിറങ്ങി പൂക്കി പ്രവീൺ ഞങ്ങളെ ഞെട്ടിക്കുന്നത്. അവളത് വത്സല ടീച്ചർക്ക് നൽകി അവനെ വേണ്ടരീതിയിൽ ആദരിച്ചെങ്കിലും ഞങ്ങൾക്കിടയിലെ ആദ്യ കാമുകപ്പട്ടം അവൻ സ്വന്തമാക്കി.
സ്വയം അപ്രസക്തമായിക്കൊണ്ടിരിക്കുന്ന മീഡിയ ഒരു വശത്ത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ മറുവശത്ത്. മീഡിയ ഇക്കോണമി നേരിടുന്ന പ്രതിസന്ധികൾ. മീഡിയ നേരിടുന്ന സമകാലിക പ്രശ്നങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്നു: രാധാകൃഷ്ണൻ എം.ജി, ആർ. രാജഗോപാൽ എന്നിവരുമായി മനില സി. മോഹൻ, കെ. കണ്ണൻ എന്നിവർ സംസാരിക്കുന്നു.
സാധ്യതകൾ അത്രയും ഇന്ത്യക്ക് അനുകൂലമാണ്. ഫൈനൽ വരെ. ഇനി ഫൈനലിൽ മറ്റൊരു ടീം എത്തുമെന്നുറപ്പുള്ളത് ദക്ഷിണാഫ്രിക്കയാണ്. അവരാകട്ടെ, ഇന്ത്യയെ തോൽപ്പിക്കാൻ കരുത്തുള്ളവരും. ഇനി അതിനിടെ പാകിസ്ഥാനുമായി സെമി കിട്ടിയാലോ? 61 റൺസിന് ഗ്രൂപ്പിൽ ഇന്ത്യയോട് തോറ്റ കളി ആവില്ല പാകിസ്ഥാൻ കളിക്കുക, പേടിക്കണം. പിന്നെ പേടിക്കേണ്ട ടീമുകൾ? വെസ്റ്റ് ഇൻഡീസും സിംബാംബ്വെയും. പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോടൊപ്പം നടത്തുന്ന ടി20 ലോകകപ്പ് സൂപ്പർ 8 വിശകലനം.
‘‘ഇന്ന് ഞങ്ങളുടെ വീട് ഭാഷാഭേദങ്ങളുടെ സംഗമസ്ഥലമാണ്. എന്റെ ശൈലി വേറെ, സുനിലിന്റെ ശൈലി വേറെ. മൂത്ത മകൾ സംസാരിക്കുന്നത് അവൾ കടന്നുവന്ന വഴികളിൽ നിന്ന് പഠിച്ചെടുത്ത പല വാക്കുകളിലൂടെയാണ്. ചെറിയ മകൾ വേറൊരു ശൈലിയിൽ സംസാരിക്കുന്നു’’- പലതരം ഭാഷാശൈലികൾ ജീവിതത്തിൽ ഇടപെടുന്നതെങ്ങനെയെന്ന് പറയുകയാണ് , മൈന ഉമൈബാൻ. ഇന്ന് ലോക മാതൃഭാഷാദിനം.
From the publisher's feed

46 Listeners

2 Listeners

0 Listeners

7 Listeners

3 Listeners

1 Listeners

2 Listeners

3 Listeners