Truecopy THINK - Malayalam Podcasts

Truecopy THINK - Malayalam Podcasts

By TruecopythinkSociety & Culture
Download on the App Store

Truecopy THINK - Malayalam Podcasts episodes

  • ആത്മകഥയിലെയും അടിയന്തരാവസ്ഥയിലെയും കമല

    യാഥാസ്ഥിതികത്വത്തിന്റെ, സദാചാരവാദികളുടെ, മദ്ധ്യവർഗ്ഗമാന്യതയുടെ, ഭരണകൂടത്തിന്റെ, മതമൗലികവാദികളുടെ കടന്നുകയറ്റങ്ങൾക്കും ഭീഷണികൾക്കും കമലയുടെ ജീവിതം നിരന്തരം വിധേയമായിക്കൊണ്ടിരുന്നുവെന്നത് കമലയുടെ ജീവിതദർശനത്തെയും സർഗാത്മകതയുടെ മാനങ്ങളെയും റിബലിനെയും കൂടി വെളിപ്പെടുത്തുന്നതാണ്.വി. വിജയകുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം. ഇന്ന് മാധവികുട്ടിയുടെ 92-ാം ജന്മദിനവാർഷികം


    19 min
  • ഉറപ്പാണ്, വോട്ട് ഷിഫ്റ്റ്

    ഭരണവിരുദ്ധവികാരം, ജാതി- മത പ്രീണനം, അധികാരക്കൊതി, കൂറുമാറ്റങ്ങൾ, പലതരം ഡീലുകൾ- നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിക്കാനിരിക്കുന്ന വോട്ട് ഷിഫ്റ്റിനുള്ള കാരണങ്ങൾ വിശകലനം ചെയ്യുന്നു, ജെ. പ്രഭാഷ്.


    20 min
  • LAXMAN SIVARAMAKRISHNAN: നിറം പറഞ്ഞു കളിയാക്കി, എന്റെ ക്രിക്കറ്റ് ജീവിതം തകർന്നു

    1982 - 83 സീസണിലെ ഇന്ത്യയുടെ പാകിസ്ഥാൻ പര്യടനം. ആ ടൂറിനിടയിലാണ് ഇന്ത്യൻ ടീമിലെ പയ്യനായ ശിവരാമകൃഷ്ണൻ്റെ ജന്മദിനം. കേക്ക് മുറിക്കുന്നതിനു മുമ്പ് ഒരു ടീമംഗം പറഞ്ഞു. “നീ കറുത്ത കേക്ക് വാങ്ങിയതു നന്നായി, നിൻ്റെ നിറം തന്നെയുള്ള കേക്ക്.” ഇതൊരു ഒറ്റപ്പെട്ട അവഹേളനമായിരുന്നില്ല. ഇന്ത്യയ്ക്കു വേണ്ടി കളിച്ചപ്പോൾ പലപ്പോഴും നേരിടേണ്ടി വന്ന Abuses-നെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ. ക്രിക്കറ്റിലെ വർണ-വർഗ വിവേചനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട ക്രിക്കറ്റ് അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

    11 min
  • ചുംബനങ്ങളുടെ, വിപ്ലവത്തിന്റെ, സാഹിത്യത്തിന്റെ IRELAND

    പ്ലങ്കറ്റും ഗ്രേയ്സും പ്രണയികളായിരുന്നു. അതിലേറെ അയർലണ്ടിൻ്റെ വിമോചനത്തിനായുള്ള വിപ്ലവസേനയുടെ അംഗങ്ങളും. വിവാഹം നിശ്ചയിച്ചു കഴിഞ്ഞാണ് ഈസ്റ്റർ അപ്പ്‌റൈസിങ് ഉണ്ടാവുന്നത്. നിരവധി വിപ്ലവകാരികൾക്കൊപ്പം പ്ലങ്കറ്റും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ഗ്രേയ്സിൻ്റെ പ്ലങ്കററിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ബ്രിട്ടീഷ് പട്ടാളം നടത്തിക്കൊടുത്തു. ഒരു മോതിരക്കൈമാറ്റം. അല്പസമയം കഴിഞ്ഞ് പ്ലങ്കറ്റിനെ വെടിവെച്ചു കൊന്നു.

    ഇങ്ങനെ വിപ്ലവത്തിൻ്റെയും കഥ പറച്ചിലിൻ്റെയും നാടാണ് അയർലണ്ട്. ജെയിംസ് ജോയ്സിൻ്റെയും യേററ്സിൻ്റെയും സാമുവൽ ബെക്കറ്റിൻ്റെയും ഓസ്കാർ വൈൽഡിൻ്റെയും ഷെയ്മസ് ഫീനിയുടെയും നാട്. ആ നാടിൻ്റെ കഥകളിലൂടെ അലഞ്ഞ ഡോ. ജോർജ് ലെസ്ലി തോമസ്, ചുംബനങ്ങളുടെയും വേർപിരിയലുകളുടെയും കഥകൾ പറയുകയാണ് കമൽറാം സജീവിനോട് രണ്ടു ഭാഗങ്ങളിലായി.

    47 min
  • ഇത്തവണത്തെ ഇലക്ഷൻ ഡീൽ

    നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്- യു.ഡി.എഫ് സാധ്യതകളും പ്രധാന വോട്ടിങ് ട്രെന്റുകളും സമഗ്രമായി പരിശോധിക്കുന്നു. ബി.ജെ.പി ഫാക്ടർ, മലബാർ മേഖലയിലെ മണ്ഡലങ്ങളിലെ രാഷ്ട്രീയ പ്രവണതകൾ, ജാതി- മത- സാമുദായിക വിലപേശലുകൾ, മുന്നണികളും മുഖ്യശത്രുക്കളും, സി.പി.എം വിട്ട നേതാക്കളും അവരെ മുൻനിർത്തിയുള്ള യു.ഡി.എഫിന്റെ ‘സ്വതന്ത്ര’ പരീക്ഷണങ്ങളും തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു: ദാമോദർ പ്രസാദ്, എം.പി. പ്രശാന്ത്, പ്രമോദ് പുഴങ്കര, മനില സി. മോഹൻ, കെ. കണ്ണൻ. Editors Assembly.

    1 hr 26 min
  • ‘ഞണ്ടു കറി കഴിച്ച് മരണം’, വാർത്തയ്ക്കുപിന്നിലെ വാസ്തവം എന്താണ്?

    ഒരു സാധാരണഭക്ഷണം പോലും ചിലർക്ക് അതീവഅപകടകരമാകാമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു നിമിഷം മുൻപ് എല്ലാം സാധാരണമായിരുന്ന ഒരാളുടെ ആരോഗ്യസ്ഥിതി ഒരു ചെറിയ കഷ്ണം ഭക്ഷണം കൊണ്ടുതന്നെ പെട്ടെന്ന് ഗുരുതരമാവുന്ന സംഭവങ്ങൾ നമ്മൾ കേൾക്കാറുണ്ട്. ‘ഞണ്ടു കറി കഴിച്ച് യുവാവ് മരിച്ചു’, ‘പൊറോട്ട കഴിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം’ അങ്ങനെ പലതരം വാർത്തകൾ. ഭക്ഷണഅലർജി എന്നത് ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ ഒരു പ്രത്യേക ഭക്ഷണഘടകത്തെ ശത്രുവായി തെറ്റിദ്ധരിച്ച് അതിനെതിരെ ശക്തമായ പ്രതിരോധം കാണിക്കുന്ന അവസ്ഥയാണ്. ചിലപ്പോൾ ഇത് വളരെ ലഘുവായ അസ്വസ്ഥതയായി തോന്നിയേക്കാം. എന്നാൽ ചിലപ്പോൾ ജീവന് പോലും ഭീഷണിയാകുന്ന അവസ്ഥകളിലേക്ക് പോലും മാറാം. ഇന്നത്തെ പോഡ്കാസ്റ്റിൽ ഭക്ഷണ അലർജികളുടെ യഥാർത്ഥ്യങ്ങൾ, അതിന്റെ കാരണം, ലക്ഷണങ്ങൾ, അടിയന്തരസാഹചര്യങ്ങളിൽ എടുക്കേണ്ട മുൻകരുതലുകൾ , പൊതുജനങ്ങൾ അറിയേണ്ട പ്രധാനകാര്യങ്ങൾ എന്നിവയെ കുറിച്ച് സംസാരിക്കുന്നു ആസ്റ്റർ നോർത്ത് കേരള ക്ലസ്റ്റർ ക്രിട്ടിക്കൽ കെയർ ഡയറക്ടർ ഡോ. അനൂപ് കുമാര്‍ എ.എസ്.

    26 min
  • സി.കെ. ജാനുവും സണ്ണി കപിക്കാടും പുറന്തള്ളപ്പെടുന്ന തെരഞ്ഞെടുപ്പ്

    “കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിൽ പലതിലും പിന്നാക്ക സമുദായങ്ങളുടെ വോട്ടുകൾ ചിതറിക്കിടക്കുന്നുണ്ട്. അതൊരു നിർണായകവോട്ട് ബാങ്കായി മാറാത്തതിൻ്റെ കാരണം, ദലിത്-ആദിവാസി രാഷ്ട്രീയത്തെ ഒരു മുന്നണി സംവിധാനത്തിലേക്ക് രൂപപ്പെടുത്താൻ ഇക്കാലമത്രയുമായിട്ടും ആ മേഖലയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ്,” ഇ.കെ. ദിനേശൻ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.


    9 min
  • CARABAO CUP FINAL ARSENAL Vs CITY; ഗാർഡിയോളയുടെ അതിഭയങ്കര വിജയം

    കളി തുടങ്ങും മുമ്പേ പണ്ഡിറ്റുകൾ ഒന്നടങ്കം പറഞ്ഞു: ഈ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി അണ്ടർഡോഗ്സ് ആണ്. ആഴ്സണൽ അജയ്യർ. കളി തുടങ്ങി 15 മിനിറ്റോളം ഈ വിശകലനങ്ങൾ ശരിവെക്കുന്നതായിരുന്നു അവരുടെ പ്രകടനം. ഡൊണറൂമയ്ക്ക് പകരമിറങ്ങിയ ജെയിംസ് ട്രാഫോർഡിൻ്റെ മൂന്ന് ഉജ്വല സേവുകളിലൂടെ രക്ഷപ്പെട്ട സിറ്റി പക്ഷേ, ഗാർഡിയോളയെന്ന മഹാമാനേജരുടെ സ്ട്രാറ്റജിയിലൂടെ ആഴ്സണലിനെ വെറും കാഴ്ചക്കാരാക്കുന്നതാണ് പിന്നീട് നാം കണ്ടത്. ആഴ്സണലിൻ്റെ കളിക്ക് എന്തുകൊണ്ടാണ് ഫുട്ബോളിൻ്റെ സൗന്ദര്യം ഇല്ലാത്തതെന്ന് പറയുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവിനോട്.

    14 min
  • വലതുപക്ഷ കേരളമേ, ഒരു ഇലക്ഷൻകാല ലാൽസലാം…

    കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തി​ലെ നിർണായകമായ ഒരു നിയമസഭാ തെരഞ്ഞെടുപ്പുകാലം എന്തുകൊണ്ടാണ് ഇത്ര അരാഷ്ട്രീയമായ തർക്കവിതർക്കങ്ങളിൽ കുരുങ്ങിക്കിടക്കുന്നത്? ഐഡിയോളജിക്കൽ പ്രതിബദ്ധതകൾ നേർത്തുനേർത്തില്ലാതാകുന്ന രാഷ്ട്രീയ സമവായത്തിന്റെ അപകടങ്ങളെക്കുറിച്ച് - കെ. കണ്ണൻ.


    26 min
  • വെയില്‍ കത്തുന്നു, സൂര്യാഘാതം മാത്രമല്ല അപകടം

    ചൂട് ദിനംപ്രതി കൂടിവരികയാണ്. പല ജില്ലകളിലും കനത്ത ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കടുത്ത വെയിലിനെയും ചൂടിനെയും ആരോഗ്യപരമായി എങ്ങനെ നേരിടാം? കോഴിക്കോട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലെ ഡോ. ജ്യോതി എസ് സംസാരിക്കുന്നു.


    14 min

About Truecopy THINK - Malayalam Podcasts

From the publisher's feed

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from…

More shows like Truecopy THINK - Malayalam Podcasts

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ by Muhammed Wafi

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ

0 Listeners

Julius Manuel by Julius Manuel

Julius Manuel

7 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Vayanalokam Malayalam Book Podcast by Vayanalokam

Vayanalokam Malayalam Book Podcast

1 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

The Dhanya Varma Podcast - Malayalam Interviews by Dhanya Varma

The Dhanya Varma Podcast - Malayalam Interviews

3 Listeners