Truecopy THINK - Malayalam Podcasts

Truecopy THINK - Malayalam Podcasts

By TruecopythinkSociety & Culture
Download on the App Store

Truecopy THINK - Malayalam Podcasts episodes

  • ഷൊർണൂർ റോട്ടിലെ അരിസ്റ്റോട്ടിൽ ബാലനും രാഗിണിയുടെ ഈവാ ബ്യൂട്ടി പാർലറും

    കേരളത്തിലെ മറ്റേതൊരു തൊഴിൽമേഖലയിലുമെന്നപോലെ സലൂണുകളിലും ഇതര സംസ്​ഥാനക്കാർ രംഗം കീഴടക്കിയിട്ടുണ്ട്. ബംഗാൾ, ഒറീസ്സ, തമിഴ്നാട് എന്നീ സംസ്​ഥാനങ്ങളിൽനിന്നു മാത്രമല്ല, ഹിമാചൽ പ്രദേശ്, ഭൂട്ടാൻ, നേപ്പാൾ, തുടങ്ങിയ ഇടങ്ങളിൽനിന്നും യുവതികളും യുവാക്കളും ബ്യൂട്ടിപാർലറുകളിലും ഹെയർ കട്ടിങ്ങ് സലൂണുകളിലും ജോലി നോക്കുന്നു. കേശാലങ്കാരത്തി​ന്റെ മാറുന്ന സൗന്ദര്യശാസ്ത്രവും സാമൂഹ്യശാസ്ത്രവും കൗതുകകരം കൂടിയാണ്, കെ.സി. ജോസ് എഴുതിയ ലേഖനം കേൾക്കാം..


    24 min
  • കേരളത്തിന്റെ 'ആരോഗ്യ'ത്തെ സംരക്ഷിക്കേണ്ടത് നമ്മളാണ്

    ഹൃദ്രോഗ വിദഗ്ധനായ ഡോ. കെ.പി. ബാലകൃഷ്ണനുമായുള്ള ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അഭിമുഖ പരമ്പര ‘Every Beats Counts’-ൻ്റെ ആദ്യ ഭാഗം. ഈ ഭാഗത്തിൽ കേരളത്തിൻ്റെ ആരോഗ്യ രംഗവും ആരോഗ്യ പ്രവർത്തകരും പൊതുവിൽ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. കേരളത്തിലെ സർക്കാർ ആശുപത്രികളും ഇടത്തരം സ്വകാര്യ ആശുപത്രികളും നിലനിൽക്കേണ്ടത് എത്രത്തോളം പ്രധാനമാണ് എന്ന് ഡോ. ബാലകൃഷ്ണൻ വിശദീകരിക്കുന്നു.

    30 min
  • മെമ്മറിഫുൾ

    ഉറക്കത്തിലും ഒപ്പം കൂട്ടുന്ന നമ്മുടെ മൊബൈൽ ഫോണുകളിൽ എത്ര ആപ്പുകൾ ഉറങ്ങുന്നുണ്ട് എന്നറിയാമോ? എണ്ണിനോക്കൂ, എങ്ങനെ വന്നാലും നൂറ് ആപ്പുകളെ നിങ്ങൾ, നിങ്ങളുടെ ഫോണിൽ സൂക്ഷിക്കുന്നുണ്ടാകും. ഓർക്കണം, പത്തോ, ഇരുപതോ, അൻപതോ അല്ല, നിശ്ചയമായും ഇൻബിൽറ്റ് ആപ്പുകളുടേയും ഇൻസ്റ്റാൾഡ് ആപ്പുകളുടേയും എണ്ണം നൂറിനരികിലോ നൂറ് കവിഞ്ഞിട്ടോ ഉണ്ടാകും.

    13 min
  • വേറിട്ടു കേൾക്കാനാകാത്ത ശബ്ദങ്ങളുടെ കാലത്ത് ഗായത്രിയുടെ വേറിട്ട പാട്ടുകാലങ്ങൾ

    തന്റെ സംഗീതയാത്രയുടെ പല കാലങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഗായിക ഗായത്രി. മലയാള സംഗീതത്തിന്റെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പ്രവണതകൾ, ഗായകരുടെ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടും അവർ തുറന്നുപറയുന്നു. സംസ്ഥാന സർക്കാർ അവാർഡ് ജൂറിയിൽ അംഗമായിരുന്ന സമയത്തെ അനുഭവങ്ങളും, വേടന് അവാർഡ് നൽകിയതിനെച്ചൊല്ലി ഉയർന്ന വിമർശനങ്ങളെക്കുറിച്ചുള്ള പ്രതികരണവും പങ്കു വയ്ക്കുന്നു .

    25 min
  • എന്തു വെളിച്ചമാണ്, വെള്ളിയാഴ്ചകൾക്ക്…

    സിനിമയോളം മനോഹരമായ ഒരു കണ്ടുപിടിത്തമുണ്ടോ? സിനിമയോളം നമ്മെ മോഹിപ്പിച്ച മറ്റെന്തെങ്കിലുമുണ്ടോ? സിനിമാശാലകളല്ലാതെ നമ്മൾ നമ്മളെ മറക്കുന്ന ഒരിടമുണ്ടോ? തിരകളിൽ, താരങ്ങളിൽ ഉയിരും ഉലകവും കൊടുത്തവരെ, ഇത് നിങ്ങൾക്കുള്ളത്.

    15 min
  • ജാതിറാം സ്റ്റാഫ് റൂം

    അതിക്രൂരമായ ജാതി വിവേചനത്തിന്റെ ഇരയായ കണ്ണൂർ അഞ്ചരക്കണ്ടി ഡെൻറൽ കോളേജിലെ നിതിൻ രാജ് എന്ന ദലിത് വിദ്യാർത്ഥിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ജാതികേരളത്തിലെ ഒരു ഒറ്റപ്പെട്ട സംഭവമല്ല. വികസനമെന്നാൽ കെട്ടിടങ്ങളാണെന്ന് കൊട്ടിഘോഷിക്കുന്നവരോട്, അതിനുള്ളിൽ നടക്കുന്നത് ജാതി വിവേചനവും അവഹേളനവുമാണെന്ന് വിളിച്ചുപറയുകയാണ് നിതിൻ രാജുമാർ. EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.

    32 min
  • അംബേദ്കറുടെ സാമ്പത്തിക ദർശനങ്ങൾ ​എന്തുകൊണ്ട്​ ചർച്ച ചെയ്യപ്പെടുന്നില്ല?

    അംബേദ്കറുടെ മൗലിക നിലപാടുകൾ ഏതെങ്കിലും അക്കാദമിക- വൈജ്ഞാനിക കള്ളികളിൽ മാത്രം ഒതുക്കി വിശകലനം ചെയ്യുന്നത് അപക്വമാണ്

    20 min
  • Sad Songs ചെയ്യാനാണിഷ്ടം, Action സിനിമകൾ കാണാനും

    സംഗീതജ്ഞൻ ജെറി അമൽ ദേവുമായുള്ള അഭിമുഖത്തിൻ്റെ മൂന്നാമത്തെയും അവസാനത്തേയും ഭാഗം. ആക്ഷൻ സിനിമകൾ കാണാനും ദുഃഖഭരിതമായ പാട്ടുകൾ ഉണ്ടാക്കാനും സീരിയസായ സംഗീതം കേൾക്കാനും ഇഷ്ടപ്പെടുന്ന ഒരാൾ. സംഗീതം പോലെ സുതാര്യനായ ഒരാൾ. മുഹമ്മദ് റഫിയെ പാട്ടു പഠിപ്പിച്ചതിനെക്കുറിച്ചും യേശുദാസ് തനിക്കുവേണ്ടി പാടിയ ആദ്യ പാട്ടിനെ കുറിച്ചും മുല്ലനേഴി മാഷിനെയും കെ. ജയകുമാറിനേയും കുറിച്ചും ഈ ഭാഗത്തിൽ സംസാരിക്കുന്നുണ്ട്.

    35 min
  • ചൂടൻകേരളം

    ചൂട് സാമൂഹിക അനീതി കൂടിയാവുന്നതിൻ്റെ രാഷ്‌ട്രീയമെന്താണ്? കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ചൂട് കൂടുന്നതിൻ്റെ കാരണങ്ങൾ എന്തൊക്കെയാണ്? ചൂട് അസഹനീയമായി മാറുന്നത് എന്തുകൊണ്ടായിരിക്കാം? കാലാവസ്ഥാ ശാസ്‌ത്രജ്ഞനും കുസാറ്റിലെ അധ്യാപകനുമായ പ്രൊഫ. എസ്. അഭിലാഷുമായി മനില സി. മോഹൻ സംസാരിക്കുന്നു.

    53 min
  • താലീസും പാലൈസും

    കൊതിച്ചതും രുചിച്ചതുമെല്ലാം കേവലം ചേരുവകളുടെ ചേർച്ച നോക്കി ഗുണിച്ചും ഹരിച്ചും ക്യാപ്സൂൾ വിഡിയോകൾ മാത്രമായി മാറുന്ന കാലത്ത്, നമ്മുടെ പഴയകാല മെനു എന്തെല്ലാമായിരുന്നു, അക്കാല രുചികൾക്ക് നമ്മൾ നൽകിയ റേറ്റിംഗ് എത്രയായിരുന്നു. ഒരു കാലത്തും ഉപയോഗിക്കാത്ത ഒരു ക്രോക്കറി സെറ്റു പോലെ നമ്മുടെ ഷെൽഫിലിരിക്കുന്ന രുചിയോർമകളെ പൊടിതട്ടിയെടുത്താലോ.
    ഓർമോപനിഷത്ത് പല കാല- പല രുചികളിലൂടെ.

    13 min

About Truecopy THINK - Malayalam Podcasts

From the publisher's feed

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from…

More shows like Truecopy THINK - Malayalam Podcasts

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ by Muhammed Wafi

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ

0 Listeners

Julius Manuel by Julius Manuel

Julius Manuel

7 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Vayanalokam Malayalam Book Podcast by Vayanalokam

Vayanalokam Malayalam Book Podcast

1 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

The Dhanya Varma Podcast - Malayalam Interviews by Dhanya Varma

The Dhanya Varma Podcast - Malayalam Interviews

3 Listeners