രണ്ട് പതിറ്റാണ്ട് മുമ്പ് ലക്ഷങ്ങളെ അണിനിരത്തി സമരങ്ങള്‍ നയിച്ച സംഘാടകനും അണികളാല്‍ ആഘോഷിക്കപ്പെട്ട തീപ്പൊരി പ്രാസംഗികനുമായിരുന്നു ടി. ശശിധരന്. ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി, സിപിഎം മുന്‍ സംസ്ഥാന കമ്മറ്റി അംഗം. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ വി.എസിനൊപ്പം നിന്നു. മലപ്പുറം സംസ്ഥാന സമ്മളനത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ചു. വിഭാഗീയതയുടെ തുടർച്ചയിൽ
14 കൊല്ലം മുമ്പ് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. പിന്നീട് സസ്പെൻഷൻ ഒഴിവാക്കി ബ്രാഞ്ച് കമ്മറ്റിയിൽ ഉൾപ്പെടുത്തി. ഇപ്പോള്‍ സിപിഎം ഏരിയാ കമ്മറ്റി അംഗം.
നിഷേധികളെ അടക്കി നിര്‍ത്താനുള്ള പാര്‍ട്ടി ടൂളുകളെക്കുറിച്ച്, തിരസ്കാരങ്ങള്‍ക്കിടയിലും ഇജകങ പ്രവര്‍ത്തകനായി തുടരാന്‍ പ്രേരിപ്പിക്കുന്ന കാരണങ്ങളേക്കുറിച്ച്, ലക്ഷങ്ങളെ ത്രസിപ്പിച്ച ഭൂതകാലത്തേക്കുറിച്ച് ഒക്കെ കോര്‍ണര്‍ യോഗങ്ങളിലെ പ്രാസംഗികനായി പാര്‍ട്ടിയില്‍ തുടരുന്ന ടി ശശിധരന് പറയുന്നു.