വിവരണം : ആന്റൺ പാവ്ലോവിച്ച് ചെഖോവിന്റെ ഒരു ചെറുകഥയാണ് "ദി ലേഡി വിത്ത് ദി ഡോഗ്". ഇത് ലോക ക്ലാസ്സിക് കഥകൾ എന്ന കഥാസമാഹാരത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു, മാത്രമല്ല, എക്കാലത്തെയും മികച്ച ചെറുകഥകളില്‍ ഒന്നെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. മനുഷ്യമനസ്സുകളുടെ ചിന്തകളെയും പ്രവര്‍ത്തിയെയും വിശദമായി പരിചയപ്പെടുത്തുന്ന ഒരു കഥയാണ് ഇത് . പ്രണയം , രതി, ദാമ്പത്യം എന്നിവയുടെ രസതന്ത്രത്തില്‍ അകപ്പെട്ടുപോകുന്ന മനുഷ്യരുടെ ചിന്താപരിസരങ്ങളിലൂടെ ഒരു മനോഹരമായ പ്രണയവും രണ്ടു മനുഷ്യരുടെ കുടുംബജീവിതത്തിന്റെ വൈഷമതകളും പ്രതിപാദിക്കുന്നു ഈ കഥ . പൊതു ജീവിതവും സ്വകാര്യ ജീവിതവും എങ്ങനെയാണ് മനുഷ്യരുടെ ചിന്തകളിലും പ്രവര്‍ത്തിയിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് എന്നു ഈ കഥ വ്യക്തമായി അവതരിപ്പിക്കുന്നു .ചെഖോവിന്റെ ഏറ്റവും നല്ല ചെറുകഥകളെ ലോകം മുഴുവൻ എഴുത്തുകാരും നിരൂപകരും ആദരവോടെ കാണുന്നു. അദ്ദേഹം ഒരിക്കൽ ഇങ്ങനെ പറഞ്ഞു: "വൈദ്യശാസ്ത്രം എന്റെ നിയമപരമായ ഭാര്യ ആണ്. സാഹിത്യം എന്റെ വെപ്പാട്ടിയും".