VARAMOZHI

VARAMOZHI

By VARAMOZHIArtsBooks
Download on the App Store

VARAMOZHI episodes

  • VERUMORU NIZHAL MATHRAM ( വെറുമൊരു നിഴൽ മാത്രം ) - E HARIKUMAR
    • ശീർഷകം: വെറുമൊരു നിഴൽ മാത്രം
    • ഗ്രന്ഥകർത്താവ്: ഇ. ഹരികുമാർ
    • പ്രസാധകൻ: ജനശക്തി വിഷുപ്പതിപ്പ്
    • വർഷം: 2012
    • വിഭാഗം: കഥ
    • വിവരണം: ഇ ഹരികുമാറിന്റെ കഥകളുടെ ശേഖരം. 'എപ്പോഴും സ്തുതിയായിരിക്കട്ടെ ' എന്ന ഒരു നോവലും തുള്ളിക്കൊരു കുടം, കുടുബചിത്രം നന്നാക്കിയുടുക്കാൻ, വെറുമൊരു നിഴൽ മാത്രം , ഒരു നടത്തിപ്പുക്കാരന്റെ ജീവിതം എന്നിവയുൾപ്പെടെ 8 കഥകളും അടങ്ങിയ സമാഹരമാണ് ഉമ്മുക്കുൽസൂന്റെ വീട്. വെറുമൊരു നിഴൽ മാത്രം അതിൽ ഉൾപ്പെടുന്നു.

      16 min
    • ENTHOKKEYO NASHTAPETTA ORAL ( എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ ) - E HARIKUMAR
      • ശീർഷകം: എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ
      • ഗ്രന്ഥകർത്താവ്: ഇ. ഹരികുമാർ
      • പ്രസാധകൻ: ഇ. ഹരികുമാർ
      • വർഷം: 2013
      • വിഭാഗം: ചെറുകഥ
      • വിവരണം: നന്മ ചെയ്യാന്‍ അവസരം കിട്ടിയിട്ടും ഒഴിഞ്ഞു മാറിയത്തിന്റെ ഫലമായി കഷ്ടത അനുഭവിച്ച ഒരു കൊച്ചു കുട്ടിയുടെ കഥയാണ് അനിതയുടെ വീട് എന്ന സമാഹാരത്തിൽ നിന്നുള്ള എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ. എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാളുടെ മാനസികാവസ്ഥയില്‍, ആകെയുള്ള ആലംബമായ അമ്മയും നഷ്ടപ്പെട്ട് തെരുവിലേക്ക് ഒറ്റയ്ക്കിറങ്ങേണ്ടിവന്ന ഒരു ആറുവയസ്സുകാരിയുടെ ദയനീയാവസ്ഥയില്‍ എന്നിങ്ങനെ രണ്ടു തലത്തിലാണ് കഥ നീങ്ങുന്നത്.

        13 min
      • VASANAVIKRUTHI ( വാസനാവികൃതി ) - VENGAYIL KUNJIRAMAN NAYANAR
        • ശീർഷകം: വാസനാവികൃതി
        • ഗ്രന്ഥകർത്താവ്: വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
        • പ്രസാധകൻ: വിദ്യാവിനോദിനി മാസിക
        • വർഷം: 1891
        • വിഭാഗം: ചെറു കഥ
        • വിവരണം:

          മലയാളഭാഷയിൽ ചെറുകഥാസാഹിത്യത്തിന്റെ ആരംഭം കുറിക്കുകയായിരുന്നു, 1891-ൽ വിദ്യാവിനോദിനി മാസികയിൽ അച്ചടിമഷി പുരണ്ട ‘വാസനാവികൃതി.’ ഒരു കുസൃതിക്കണ്ണോടെ ഈ ചെറിയ ലോകത്തെയും അതിലെ വലിയ മനുഷ്യരെയും നോക്കിക്കാണുന്ന, ‘വാസനാവികൃതി’ ഉൾപ്പെടെയുള്ള എട്ടു കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വായനക്കാരിൽ കൗതുകാവഹമായ താത്പര്യം ഉടനീളം നിലനിർത്തുന്നതാണ് ഇതിലെ കഥകെളല്ലാംതന്നെ.

          12 min
        • KAHLIL GIBRAN KADHAGAL (ഖലീൽ ജിബ്രാൻ കഥകൾ ) - BINOY THOMAS
          • Khalil Gibran Kadhakal ( Punjiri)
          • 101 world classic stories
          • Binoy Thomas
          • eBooks publication
          • 2017
          • Stories
          • പുനരാഖ്യാനം- ബിനോയ് തോമസ്
          • ഖലീൽ ജിബ്രാൻ (1883-1931 ) ലെബനൻ രാജ്യത്തിൽ ജീവിച്ചിരുന്ന കവിയും കഥാകാരനുമായിരുന്നു. വേറിട്ടൊരു ശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം.ആത്മീയ കാഴ്ചപ്പാടും കാല്പനികതയും വിപ്ലവങ്ങളും സൗന്ദര്യവും ദാർശനിക ചുറ്റുപാടുകളുമൊക്കെ അദ്ദേഹത്തിന്റെ കൃതികളിൽ ഉണ്ട്.ഒരേ പുസ്തകത്തിൽ കാണുന്ന കഥകളിൽ തന്നെ അനേകം ആശയങ്ങൾ കൊണ്ട് സമ്പന്നമായ രീതി ആ പ്രതിഭ സ്വീകരിച്ചിരുന്നു. ചില അർത്ഥ തലങ്ങളൊക്കെ മനസിലാക്കാനും എളുപ്പമല്ല.


            6 min
          • SHABDANGAL (ശബ്ദങ്ങൾ) - VAIKOM MUHAMMED BASHEER
            • ശീർഷകം:  ശബ്ദങ്ങൾ
            • ഗ്രന്ഥകർത്താവ്:  വൈക്കം മുഹമ്മദ്‌ ബഷീർ
            • പ്രസാധകൻ: ഡി.സി ബുക്സ്
            • വർഷം: 1979
            • വിഭാഗം: നോവൽ
            • മലയാള സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ നോവലാണ് ശബ്ദങ്ങൾ. 1947ലാണ് അദ്ദേഹം ഈ നോവൽ രചിച്ചത്. യുദ്ധം, അനാഥത്വം, രോഗം, വിശപ്പ്, വ്യഭിചാരം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ നോവൽ ഒരു സൈനികനും എഴുത്തുകാരനും തമ്മിലുള്ള സംഭാഷണത്തിൻറെ രൂപത്തിലാണ് രചിച്ചിരിക്കുന്നത്. സൈനികൻ എഴുത്തുകാരനെ സമീപിച്ച് തൻറെ ജീവിതകഥ പറയുന്നു. എഴുത്തുകാരൻ അതെല്ലാം കുരിച്ചെടുക്കുകയും സൈനികനോട് സംശയങ്ങൾ ചോദിക്കുകയും ചെയ്യുന്നു. അതോടൊപ്പം അദ്ദേഹം സൈനികൻറെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യുന്നു. ഈ നോവലിന് അശ്ലീലമാണെന്ന പേരിൽ ധാരാളം എതിർപ്പുകൾ നേരിടേണ്ടിവന്നിരുന്നു.

              8 min
            • MANJ ( മഞ്ഞ്) - MT VASUDEVAN NAIR
              • ശീർഷകം: മഞ്ഞ്
              • ഗ്രന്ഥകർത്താവ് :എം ടി വാസുദേവൻ നായർ
              • പ്രസിദ്ധീകരണം : ‌‍ഡി സി ബുക്ക്സ്
              • വർഷം: 1964
              • വിഭാഗം :നോവൽ
              • അവ്യക്തതയിലെ വ്യക്തതയും അപൂർണതയിലെ പൂർണ്ണതയും ഉള്ള ഒരു ഭാവാഗാനം.ഭൂതകാലത്തിന്റെ ശബ്ദങ്ങളും വർണങ്ങളും വർത്തമാനത്തിലേക്ക്‌ തിരിച്ചുവരുന്ന കവിത.മനസ്സിന്റെ താഴ്‌വരയിൽ ഉരുകിയുറയുന്ന മഞ്ഞുകട്ടയിടെ അനുഭവം!കാലത്തിന്റെ ചലനത്തിലും നിശ്ചലതയിലും കാത്തിരിക്കുന്ന മനുഷ്യരും പ്രകൃതിയും.

                1 hr 57 min
              • DINOSAURINTE KUTTY ( ദിനോസറിന്റെ കുട്ടി ) - E HARIKUMAR
                • ദിനോസറിന്റെ കുട്ടി
                • Author : ഇ ഹരികുമാര്‍
                • Publisher : പൂർണ പബ്ലിക്കേഷൻസ്
                • Year : 1984
                • Genre : ചെറു കഥ
                • Awards : കേരള സാഹിത്യ അക്കാദമി അവാർഡ്
                • ജീവിതാനുഭവങ്ങള്‍, സ്ത്രീ-പുരുഷബന്ധം, പിതൃ-പുത്രബന്ധം എന്നിവ പുതിയൊരു കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയാണ് ഹരികുമാര്‍. കഥയുള്ള കഥകളാണിവ. ഉദ്വേഗം വളര്‍ത്തുന്ന, ഉത്കണ്ഠ ജനിപ്പിക്കുന്ന കഥകള്‍. ഓരോ കഥയും അനുവാചകന്റെ ഒരനുഭവമാക്കി മാറ്റുന്ന കരവിരുത്, രചനാവൈഭവം, കാട്ടുന്നുണ്ട് ഹരികുമാര്‍ ഈ പതിനൊന്നു കഥകളിലും. 1988 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിനര്‍ഹമായ കൃതി.

                  20 min
                • ARABIKADHAKAL ( അറബിക്കഥകൾ) - KAVALAM GOVINDAN KUTTY NAIR
                  • അറബിക്കഥകൾ
                  • ഗ്രന്ഥകർത്താവ് :കാവാലം ഗോവിന്ദൻകുട്ടി നായർ
                  • പ്രസിദ്ധീകരണം :ഒലിവ് പബ്ലിക്കേഷൻസ്
                  • വർഷം: 2019
                  • വിഭാഗം :ബാലസാഹിത്യം
                  • ആയിരം രാത്രികൾ കഴിഞ്ഞാലും പറഞ്ഞ് തീരാത്ത കേട്ടുമടുക്കാത്ത കഥകൾ. രാത്രികളും നക്ഷത്രങ്ങളും ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞ അറബിക്കഥകൾ.

                    1 hr 1 min
                  • NADAN PREMAM (നാടന്‍ പ്രേമം) - SK POTTAKADU
                    • നാടന്‍ പ്രേമം
                    • എസ്.കെ. പൊറ്റക്കാട്
                    • മാതൃഭൂമി ബുക്സ്
                    • 1941
                    • നോവൽ
                    • പ്രശസ്ത സാഹിത്യകാരനായിരുന്ന എസ്.കെ. പൊറ്റക്കാട് 1941 ൽ രചിച്ച ഒരു ചെറുനോവലാണ്. അദ്ദേഹം മുംബൈയിലായിരുന്ന കാലത്താണ് ഈ നോവൽ എഴുതിയത്. ചാലിയാറിൻറെ ഒരു പ്രധാന കൈവഴിയായ ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള മുക്കം എന്ന ഉൾനാടൻ ഗ്രാമത്തിനെ കേന്ദ്രീകരിച്ചാണ് ഈ നോവലിലെ കഥ വികസിക്കുന്നത്. പ്രാഥമികമായി സിനിമയെ ഉദ്ദേശിച്ചെഴുതിയ കഥയായിരുന്നെങ്കിലും പിന്നീട് നോവലായി പരിവർത്തനം ചെയ്യുകയും കേരളകൌമുദി പത്രത്തിൽ ആദ്യകാലത്ത് ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുയും ചെയ്തിരുന്നു. അതിനു ശേഷം 1941 ആഗസ്റ്റിൽ ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1972 മെയ് 5 ന് ഈ നോവൽ ഇതേ പേരിൽ ചലച്ചിത്രമായെങ്കിലും നോവലിൻറെ വിജയം സിനിമയിൽ ആവർത്തിച്ചില്ല.മുക്കത്തിൻറെ ചരിത്രത്തിൽ ഈ നോവൽ ഒരു പ്രധാന വഴിത്തിരിവായിരുന്നു. മുംബൈയിലേയ്ക്കു പോയി നോവൽ എഴുതുന്നതിന് മുമ്പ് നോവലിസ്റ്റ് ഇരുവഞ്ചിപ്പുഴയുടെ കരയിൽ കുറച്ചു നാൾ വസിച്ചിരുന്നു. 2005 ൽ  കഥാകാരനോടുള്ള ആദരസൂചകമായി മുക്കത്ത് ഇരുവഞ്ഞിപ്പുഴക്കരയിൽ അദ്ദേഹത്തിനുവേണ്ടി ഒരു സ്മാരകം നിർമ്മിച്ചിരുന്നു.

                      2 hr 20 min

                    About VARAMOZHI

                    From the publisher's feed

                    VARAMOZHI BY NSS TKMCE || VARAMOZHI IS A INITIATIVE BY NSS UNITS 174 and 262 OF TKM COLLEGE OF ENGINEERING, KOLLAM AIMS AT CREATING A FREE AUDIO LIBRARY OF MALAYALAM BOOKS FOR THE VISUALLY IMPAIRED ||…