ലോകം മുഴുവൻ കോവിഡെന്ന മഹാവ്യാധിയുമായി പൊരുതിക്കൊണ്ടിരിക്കുമ്പോൾ അതിജീവനത്തിന്റെ സന്ദേശവുമായി ഒരു ശബ്ദ നാടകം. അതാണ് ആറങ്ങോട്ടുകര വയലി - വിമ കൂട്ടായ്മയിലെ നാടക കൂട്ടായ്മയുടെ ആദ്യ ശബ്ദ നാടകമായ കിളിവാലൻ പറമ്പ് എന്ന ശബ്ദ നാടകം. മണ്ണിൽ നിന്നും കൃഷിയിൽ നിന്നും അകന്നുപോയ മലയാളിക്ക് ഈ ലോക് ഡൗൺ കാലത്ത് തിരിച്ചറിവുള്ള ഒരു ഭാവി സമൂഹത്തെയാണ് ഈ നാടകം ലക്ഷ്യമാക്കുന്നത്.
അണിയറയിൽ : നാടകരചന, സംവിധാനം : ജയകൃഷ്ണൻ പെരിങ്ങോട്, ശബ്ദമിശ്രണം : സാം സന്തോഷ്, ഭാഗ്യനാഥ് എം, ഗാനരചന - പുഷ്പലത പെരിങ്ങോട്, സംഗീതം, പാടിയത് - വിജീഷ് കൊണ്ടയൂർ, നാടകസംയോജനം : വിശ്വനാഥ് വരവൂർ, ആമുഖം : ഡോ. പ്രമീള നന്ദകുമാർ, ശങ്കർ മുംബൈ ക്രിയേറ്റീവ്സ് :അരുൺ പീ ജി
കഥാപാത്രങ്ങളും, അഭിനേതാക്കളും
ഭാമ - ഷീജ വിജീഷ്, ദിവ്യ - ലക്ഷ്മി സന്തോഷ്, ദാമോദരൻ - രതീഷ് വരവൂർ, കുമാരൻ - അസീസ് ടീ. പി, തമ്പി - വിശ്വനാഥ് വരവൂർ, അനിൽ - ബാബു കാങ്കലാത്ത്, ഉണ്ണി - സിബിലാൽ ഒറ്റപ്പാലം, അനുമോൾ - ശ്രീലക്ഷ്മി വിരുട്ടാണം, കുട്ടൻ - നന്ദകിഷോർ എം. വിജീഷ്, അവതരണം വിമ തീയട്രിക്സ്