ചെറു ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ അവശ്യകതയെക്കുറിചാകട്ടെ ഇന്നത്തെ അന്നവിചാരം. റാഗിപ്പായസം ( മുത്താറി, കൂവരക്, പഞ്ഞപ്പുല്ല്) പായസം
ചേരുവകൾ: മുളപ്പിച്ച് ഉണക്കിപ്പൊടിച്ച റാഗി 250 ഗ്രാം (റാഗി12 മണിക്കൂർ വെള്ളത്തിലിട്ട ശേഷം പൊന്തിക്കിടക്കുന്നത് ഒഴിവാക്കി അരിച്ചെടുത്ത് ബാക്കിയുള്ളത് 12 മണിക്കൂർ തുണിയിൽ പൊതിഞ്ഞുവെച്ച് മുളപ്പിച്ചതിന് ശേഷം ഉണക്കിപൊടിയാക്കി വെയ്ക്കുക )
റാഗിപ്പൊടി വാങ്ങിയും ഉപയോഗിക്കാം.
തേങ്ങ 2, ശർക്കര 100 ഗ്രാം, അണ്ടിപ്പരിപ്പ് 100 ഗ്രാം, ഉണക്കമുന്തിരി 50 ഗ്രാം, ഏലക്ക 10 ഗ്രാം.
ഉണ്ടാക്കുന്ന വിധം: തേങ്ങ ചിരകിയെടുത്തത് അരലിറ്റർ വെള്ളമൊഴിച്ച് മിക്സിയിൽ അടിച്ചെടുത്ത് ഒന്നാം പാലും പിന്നീട് ഒരു ലിറ്റർ വെള്ളമൊഴിച്ച് രണ്ടാം പാലും എടുത്ത് വെയ്ക്കുക
ശർക്കര ഉരുക്കിയെടുക്കുക. ഏലക്ക പൊടിച്ചു വെക്കുക. റാഗി പൊടി രണ്ടാം പാലിൽചേർത്തിളക്കി അടുപ്പത്ത് വെച്ച് തിളച്ചു വരുമ്പോൾ ഒന്നാം പാലും ശർക്കരയും അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ഏലക്കാപ്പൊടിയും ചേർത്തിളക്കി രണ്ട് സ്പൂൺ നെയ്യും ചേർത്താൽ റാഗിപ്പായസം തയ്യാർ. സംവിധാനം : വിനോദ് കുമാർ, രചന, അവതരണം: ഡോ. ഷൈലജ വിനോദ്, രുചി വിചാരം അതിഥി: കെ സോമശേഖരൻ, സാങ്കേതിക സഹായം: ഭാഗ്യനാഥ് എം, സാക്ഷാത്കാരം: വിമ