Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • ദില്ലിയിൽ കിളികളുടെ അട്ടിമറി

    ദില്ലിയിൽ കിളികളുടെ അട്ടിമറി

    മനുഷ്യർ പിൻവാങ്ങിയപ്പോൾ ദില്ലിയിൽ അധികാരം തിരിച്ചു പിടിച്ച പക്ഷികൾ ..ഒരു ശബ്ദചിത്രം

    ദില്ലിയിലെ ഒരു ബാൽക്കണി കാഴ്ച

    7 min
  • കഥ പോലെ അൻസാരിയും ഒരജ്ഞാത സുഹൃത്തും : ഒരു കൊറോണ സംഭവം

    കഥ പോലെ അൻസാരിയും ഒരജ്ഞാത സുഹൃത്തും : ഒരു കൊറോണ സംഭവം

    അൻസാരി എന്ന റിക്ഷാക്കാരൻ എന്നെ കഴിഞ്ഞ ദിവസം അതിശയിപ്പിച്ചതിൻറെ അനുഭവവിവരണമാണിത്

    4 min
  • 'കൊറോണയും ലോകത്തിൻ്റെ ആരോഗ്യനയങ്ങളും' : ഡോക്ടർ കെ പി കണ്ണൻ

    ഒരു പനിയ്ക്കു മുൻപിൽ വമ്പൻ രാഷ്ട്രഭീമന്മാർ പകച്ചു നിൽക്കുന്നു . ചിലർ പറയുന്നു മനുഷ്യാരോഗ്യം ഒരു കച്ചവട വസ്തു ആയി മാറിയതിന് നൽകേണ്ടി വന്ന വലിയ വിലയാണെന്ന്.   പ്രമുഖ സമ്പദ് ശാസ്ത്രജ്ഞൻ ഡോക്ടർ കെ പി കണ്ണനുമായി ഒരു അഭിമുഖം. പൊതു ഉടമസ്ഥതയിലുള്ള ആരോഗ്യസ്ഥാപനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കണം ....ആരോഗ്യം ലാഭമുണ്ടാക്കാനുള്ള ചരക്കല്ല എന്ന് പഠിക്കാൻ ലോകത്തിന് ഒരു മഹാമാരി വേണ്ടി വന്നു എന്നത് എത്ര സങ്കടകരമാണ്

    'കൊറോണയും ലോകത്തിൻ്റെ ആരോഗ്യനയങ്ങളും' : കേട്ടാലും ഡോ . കണ്ണൻ്റെ വാക്കുകൾ21

    19 min
  • കൊറോണ : ഇറ്റലിയും കേരളവും Dilli Dali

    കൊറോണ : ഇറ്റലിയും കേരളവും

    പത്തുകൊല്ലങ്ങൾക്കു മുൻപ് ഒരു യൂറോപ്യൻ പര്യടനത്തിനിടയിലാണ് കുര്യച്ചനേയും ജെയ്‌സിയെയും ഇറ്റലിയിൽ വെച്ചു പരിചയപ്പെട്ടത് . സ്നേഹനിധികളായ അവരുടെ വീട്ടിൽ ഞാൻ താമസിച്ചു. 22 കൊല്ലങ്ങളായി നേഴ്സ് ആയ ജെയ്‌സി കൊറോണ ബാധിച്ച ഇറ്റലിയെ കുറിച്ച് സംസാരിക്കുന്നു .

    ആഴ്ചകൾ കൊണ്ട് എങ്ങനെ ഇറ്റലിയിലെ ജീവിതം നിശ്ചലമായി ? വൃദ്ധരോടുള്ള സമീപനത്തിലെ പ്രശ്നങ്ങൾ . കുഞ്ഞുങ്ങൾക്ക് കൊറോണ വന്നാൽ എങ്ങനെ ? ഇറ്റലിക്കാരുടെ പൊതു ആരോഗ്യം മലയാളിയുടെ ആരോഗ്യവുമായി തട്ടിച്ചു നോക്കുമ്പോൾ എങ്ങനെ ? ഒരു നേഴ്സ് സ്വന്തം അനുഭവത്തിൽ നിന്നും സംസാരിക്കുന്നു

    8 min
  • 1918 : ഗാന്ധിയെ പിടിച്ച സ്‌പാനിഷ്‌ പനി

    1918 : ഗാന്ധിയെ പിടിച്ച സ്‌പാനിഷ്‌ പനി

    ഇത് 2020 . കൊറോണാ വൈറസ് ബാധിച്ച് ലോകം പനിക്കിടക്കയിൽ വിറങ്ങലിച്ചു കിടക്കുമ്പോൾ 1918 ൽ സ്പാനിഷ് ജ്വരം ബാധിച്ച് സബർമതിയിലെ ആശ്രമത്തിൽ കിടന്ന ഗാന്ധിയെ എന്തിന് തിരിഞ്ഞുനോക്കണം ? കാരണമുണ്ട് . സമാനതകൾ ഉണ്ട് . സ്‌പാനിഷ്‌ പനി ലോകരാഷ്ട്രീയത്തെ, സമ്പദ്ഘടനയെ മാറ്റിമറിച്ചു. 2020 ലെ പനിയും അതു തന്നെ ചെയ്തേക്കാം. ദശാബ്ദങ്ങളായി ചോദ്യം ചെയ്യപ്പെടാതെ കിടക്കുന്ന മാമൂലുകൾ പ്രാഥമികമായ മനുഷ്യാരോഗ്യത്തിൻ്റെ വെളിച്ചത്തിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം ..ദില്ലി -ദാലി അതു ചർച്ച ചെയ്യുന്നു

    7 min
  • കടലും കൊറോണയും നാവികനായ കവിയും

    കടലും കൊറോണയും നാവികനായ കവിയും

    പസഫിക് സമുദ്രത്തിൽ നിന്നും ടി ജി നിരഞ്ജൻ സംസാരിക്കുന്നു

    അംഗോളയിൽ നിന്നും ലോഡ് ചെയ്ത രണ്ടുലക്ഷത്തിയെൺപതിനായിരം ടൺ എണ്ണയുമായി കൊറോണയുടെ കാലത്ത് വൻകരകളിൽ അടുക്കാനാവാതെ കടലിൽ ...അതിൽ മലയാളകവി നിരഞ്ജനും. ആഗോളതയുടെ ഇക്കാലത്ത് ഒരു സൂക്ഷ്മജീവി എങ്ങനെ വിഭജിച്ചു നിന്ന രാജ്യങ്ങളെ ഒന്നിപ്പിക്കുന്നു ! നമ്മുടെ ദുരന്ത കാലത്തെ കുറിച്ച് നിരഞ്ജൻ ദില്ലി ദാലിയോട് സംസാരിച്ചത് . കേട്ടാലും .

    Dilli Dali, Malayalam Podcast 20 March 2020

    9 min
  • നമ്മുടെയൊക്കെ ഉള്ളിലുള്ള ഒരു ഗൊഗോയ്

    നമ്മുടെയൊക്കെ ഉള്ളിലുള്ള ഒരു ഗൊഗോയ്

    ജസ്റ്റിസ് ഗൊഗോയ്ക്ക് 'No' എന്നു പറയാൻ കഴിയേണ്ടതായിരുന്നു. പറഞ്ഞിരുന്നുവെങ്കിൽ കുതിരപ്പുറത്ത് ആടയാഭരണങ്ങൾ അണിഞ്ഞു അടുത്തു വന്ന് ഞെളിഞ്ഞുനിന്ന ചക്രവർത്തി തല താഴ്ത്തി തിരികെ പോകുമായിരുന്നില്ലേ ? പക്ഷേ , എല്ലാവർക്കും ഡയോജിനിസ് ആകാൻ കഴിയില്ലല്ലോ . ഗാന്ധി കൊണ്ട വെയിൽ ഗൊഗോയ്‌ കൊണ്ടില്ലല്ലോ .

    ദില്ലി ദാലി 18 March 2020

    6 min
  • കൊറോണ കൊണ്ടുപോയ വാസ്തുശില്പി

    കൊറോണാ വൈറസ് മൂലം ഇന്നലെ ഇറ്റലിയിലെ മിലാനിൽ അന്തരിച്ച വിശ്രുത വാസ്തുശില്പിയായ വിറ്റോറിയോ ഗ്രിഗൊറ്റി (Vittorio Gregotti ) യ്ക്കുള്ള ആദരാഞ്ജലിയാണ് ഇന്നത്തെ ദില്ലി ദാലിയിൽ. യൂറോപ്പിലെ ആധുനികാനന്തര വാസ്തുകലയുടെ പ്രമുഖ മുഖം. ദാർശനികരുടെ സുഹൃത്തായിരുന്ന വാസ്തുശില്പി. ബാഴ്‌സിലോണാ ഒളിമ്പിക് സ്റ്റേഡിയം രൂപകൽപന ചെയ്ത ആൾ . വെനീസ് ബിനാലെയുടെ തലവനായിരുന്നു. വലിയ പത്രാധിപരായിരുന്നു. ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു . ഈ ആദരാഞ്ജലി കേട്ടാലും

    കൊറോണ കൊണ്ടുപോയ വാസ്തുശില്പി

    Dilli Dali is a podcast in Malayalam from Delhi. AAvailable on all major podcast platforms

    6 min
  • "ജലാശയങ്ങളുടെ ഓരം പറ്റിക്കൊണ്ട് നടക്കുന്ന യാത്രികാ , നീ ബുദ്ധനാണോ ?"

    മാധവിക്കുട്ടി മഴയുള്ള ഒരു രാത്രിയിൽ അവസാനകാലത്ത് എഴുതിയ ഒരു കുറിപ്പാണ് ഇന്നത്തെ 'ദില്ലി -ദാലി' യിൽ.

    വേദനയുടെ മഷിയിൽ പേന മുക്കി ബുദ്ധനെ കൂട്ടുപിടിച്ച് കമല സുരയ്യ എന്ന മാധവിക്കുട്ടി എഴുതിയ കുറിപ്പ് .

    "ജലാശയങ്ങളുടെ ഓരം പറ്റിക്കൊണ്ട് നടക്കുന്ന യാത്രികാ , നീ ബുദ്ധനാണോ ?"

    'ഇവിടെ എനിക്ക് സമപ്രായക്കാരില്ല. എല്ലാവർക്കും യൗവ്വനമാണ്...ഞാൻ കൈയ്യെത്താത്ത ഒരിടത്തേക്ക് വലിഞ്ഞു കഴിഞ്ഞു. എനിക്ക് വികാരങ്ങൾ ബാക്കിയില്ല. എൻ്റെ മനസ്സിനെ എനിക്ക് നിയന്ത്രിക്കാൻ കഴിവില്ലാതായി. അത് ഏത് വിചിത്രമായ അശ്വമേധ യാഗത്തിനാണ് തയ്യാറെടുക്കുന്നത് ?

    Dilli Dali : Episode 19


    6 min
  • ഇതിലുമേറെ ലളിതമായെങ്ങനെ ?

    ഇതിലുമേറെ ലളിതമായെങ്ങനെ ?

    ഭൂഗോളത്തെ വലം വെയ്ക്കുന്ന ഒരു പക്ഷി

    സ്വർഗത്തിൽ നിന്നും വിരുന്നു വരുന്ന Arctic Tern . ഇത്രയധികം ഊർജ്ജം ഉള്ള മറ്റൊരു ജീവി ഇല്ല . ഭാരം നൂറു ഗ്രാം . ഒരായുസ്സിൽ ഭൂമിയെ രണ്ടുപ്രാവശ്യം വലം വെയ്ക്കുന്ന മഹാദേശാടനം

    5 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,460 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners