Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • ഒരു പാട്ട് എന്നെ കൊണ്ടുപോയ ഐതിഹാസിക കഥ : Story of a Gandhi film

    ഒരു പാട്ട് എന്നെ കൊണ്ടുപോയ ഐതിഹാസിക കഥ

    ഏ കെ ചെട്ടിയാർ 1930 കളുടെ അവസാനം ഗാന്ധിയുടെ ജീവിതത്തെ കുറിച്ച് ഒരുഡോക്യുമെന്ററി  സിനിമ എടുക്കാൻ തീരുമാനിച്ചു. അസാമാന്യമായ ഒരു ത്യാഗത്തിൻ്റെ കഥ.  ലോകം മുഴുവൻ സഞ്ചരിച്ച് അൻപതിനായിരം അടി നീളമുള്ള ദൃശ്യങ്ങൾ സമാഹരിച്ചു. അപ്പോഴേക്കും രണ്ടാം ലോകയുദ്ധം തുടങ്ങി. അപ്പോൾ സംവിധായകൻ തെക്കേ ആഫ്രിക്കയിൽ . ചെട്ടിയാർ എന്തുചെയ്തു ? ആ കഥയും , സിനിമയിൽ ഡി കെ പട്ടമ്മാൾ പാടിയ 'ഗാന്ധിയേ നിനൈപ്പോമേ' എന്ന ഗാനവുമാണ് ഇന്നത്തെ ദില്ലി ദാലി

    7 min
  • ഒരു ഓട്ടോറിക്ഷയും കുറേ മക്കോയി പൂവുകളും

    ഒരു ഓട്ടോറിക്ഷയും കുറേ മക്കോയി പൂവുകളും

    Dilli Dali, Podcast in Malayalam : 04 March 2020

    ഒരു  ഓട്ടോറിക്ഷയാത്രയിൽ അവിചാരിതമായി കാണാനിടയായ നാലു സുമനസ്സുകളുടെ കഥയാണിത്.

    7 min
  • സോക്രട്ടീസിൻ്റെ അവസാന വാക്കുകൾ Dilli Dali

    സോക്രട്ടീസിൻ്റെ അവസാന വാക്കുകൾ

    " എന്നെ പോലെ സംസാരിച്ച് മരിക്കുന്നതാണ് നിങ്ങളെ പോലെ സംസാരിച്ചു ജീവിക്കുന്നതിലും നല്ലത്"

    സോക്രട്ടീസിൻ്റെ അവസാന വാക്കുകൾ ആണ് ഇന്നത്തെ ദില്ലി -ദാലിയിൽ

    വധശിക്ഷയ്ക്കു വിധേയനായി വിഷം കഴിച്ചു മരിക്കുന്നതിനു മുൻപേ ദാർശനികൻ പറഞ്ഞു :

    "മരണമെന്നാൽ ശൂന്യതയാണ് . അബോധതലമാണ് . ആത്മാവിനുള്ള ഭാവാന്തരമാണ്. സ്വപ്നം പോലും ഉപദ്രവിക്കാത്ത നിദ്രയാണത് "

    ലോകത്തിലെ എല്ലാ സ്വേച്ഛാധികാരങ്ങളേയും ചോദ്യം ചെയ്തുകൊണ്ടുള്ള തത്വചിന്തകൻ്റെ ജീവത്യാഗം

    5 min
  • ഈ ആഴ്ചത്തെ എഡിറ്റോറിയൽ 'മനുഷ്യരാശിയെ കാത്തിരിക്കുന്ന മഹാവ്യാധി'

    ദില്ലി ദാലിയിൽ ഈ ആഴ്ചത്തെ എഡിറ്റോറിയൽ

    (Here comes the Corona-virus Pandemic) 

    'മനുഷ്യരാശിയെ കാത്തിരിക്കുന്ന മഹാവ്യാധി'

    New York Times എഴുതുന്നു :

    തരംതാണ ദേശീയതാവാദങ്ങളും , വൃത്തികെട്ട വാണിജ്യ യുദ്ധങ്ങളും , പരസ്പര വിശ്വാസത്തകർച്ചയും ആഗോള ആരോഗ്യരംഗത്തെ നാശോന്മുഖമാക്കുന്നു

    5 min
  • ഗുരുദ്വാരയുടെ വാതിലും മർദാനയുടെ വീണയും Dilli Dali 29 Feb 2020

    ഗുരുദ്വാരയുടെ വാതിലും മർദാനയുടെ വീണയും

    ഇന്ദ്രജിത്ത് എന്നോടു പറഞ്ഞു ഈ കലാപം കാണുമ്പോൾ ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നത് വാളോങ്ങിയ കൈകൾ അല്ല വീണയുമായി ഗുരു നാനാക്കിൻ്റെ കൂടെ നടന്ന ഭായി മർദാനയെ ആണ് ...നാനാക് ദേവൻ്റെ മുസ്‌ലീം സഹയാത്രികൻ .

    ദില്ലി കലാപത്തിനിരയായ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഗുരുദ്വാരകൾ വാതിലുകൾ തുറന്നു കൊടുത്തപ്പോൾ എഴുപതു കഴിഞ്ഞ ഇന്ദ്രജിത്ത് എന്നോട് പറഞ്ഞ ചരിത്രം ...പഞ്ചാബും ദില്ലിയും  കണ്ട അർത്ഥമില്ലാത്ത  ചോരപ്പുഴകൾ !

    ദില്ലി ദാലി 29 ഫെബ്രുവരി 2020

    6 min
  • Dilli Dali 27 February റോജർ വാട്ടേഴ്സ് ഇന്ത്യൻ സമരഗാനം വായിക്കുമ്പോൾ

    1968 മുതൽ 2020 വരെ ഇന്ത്യ സഞ്ചരിച്ച ദൂരം

    ദില്ലി ദാലി 27 ഫെബ്രുവരി 2020

    1968 ൽ ബീറ്റിൽസ് ' ഹരേ രാമാ ഹരേ കൃഷ്ണ ' പാടി. ഇപ്പോൾ Pink Floyd ലെ മുതിർന്ന ഗായകൻ ദില്ലിയിലെ യുവ-സമരകവി അമീർ അസീസിൻ്റെ 'ഞങ്ങൾ എല്ലാം ഓർത്തിരിക്കും ' പാടുമ്പോൾ കാര്യങ്ങൾ ഒരുപാടു മാറുന്നു .

    ദില്ലി ദാലി ഇന്ന് ഒരു സംഗീത വിചാരം നടത്തുന്നു ...നാം കാലത്തിലൂടെ

    5 min
  • മദൻ യാദവും ഒരു ഫോട്ടോയും : 2020 ന് ഓർക്കുവാൻ ഒരു 1949 ദില്ലി കഥ

    മദൻ യാദവും ഒരു ഫോട്ടോയും

    2020 ന് ഓർക്കുവാൻ ഒരു 1949 ദില്ലി കഥ

    ഞാൻ മദൻ യാദവിനെ 1996 ൽ കാണുമ്പോൾ അയാൾക്ക് 90 വയസ്സുണ്ടായിരുന്നു . അയാൾ ഒരു കഥ പറഞ്ഞു ...ഒരു ഹിന്ദു -മുസ്‌ലിം മൈത്രിയുടെ അനുഭവ കഥ . ഈ രാത്രി ദില്ലിയ്ക്ക് ഓർക്കുവാൻ അതിവിടെ

    6 min
  • First visit of a US President to India 1959 ഒരമേരിക്കൻ പ്രസിഡണ്ടിൻ്റെ ആദ്യ  ഇന്ത്യാ സന്ദർശനം : 1959 : ചില കൗതുകങ്ങൾ

    ഒരമേരിക്കൻ പ്രസിഡണ്ടിൻ്റെ ആദ്യ  ഇന്ത്യാ സന്ദർശനം : 1959 : ചില കൗതുകങ്ങൾ

    1959 ഡിസംബറിലാണ് ആദ്യമായി ഒരു അമേരിക്കൻ രാഷ്ട്രപതി ഇന്ത്യൻ മണ്ണിൽ കാലുകുത്തുന്നത്. അന്ന് പണ്ഡിറ്റ് നെഹ്‌റു ഇന്ത്യൻ പ്രധാനമന്ത്രിയും വി കെ കൃഷ്ണമേനോൻ പ്രതിരോധ മന്ത്രിയും എ കെ ഗോപാലൻ പ്രതിപക്ഷനേതാവുമായിരുന്നു. നെഹ്രുവിൻ്റെ റഷ്യൻ സ്നേഹവും ,പ്രസിഡണ്ട്  ഐസൻഹവറിന് വി കെ കൃഷ്ണമേനോനോടുള്ള ദേഷ്യവും വഷളായിക്കൊണ്ടിരുന്ന ഇന്ത്യ - ചൈന ബന്ധവുമെല്ലാം ആ യാത്രയെ സ്വാധീനിച്ചു . ഒരു തിരിഞ്ഞുനോട്ടം .

    എസ് . ഗോപാലകൃഷ്ണൻ

    5 min
  • ഈ ആഴ്ചത്തെ എഡിറ്റോറിയൽ

    ഈ ആഴ്ചത്തെ എഡിറ്റോറിയൽ

    ദില്ലി -ദാലി ആഴ്ചയിലൊരിക്കൽ ലോകമാധ്യമങ്ങളിൽ ആ ആഴ്ചയിൽ വരുന്ന ഒരു പ്രധാനപ്പെട്ട എഡിറ്റോറിയൽ തെരഞ്ഞെടുത്ത് മലയാളത്തിൽ നൽകുന്നു .

    ഈ ആഴ്ച തെരഞ്ഞെടുത്തിരിക്കുന്നത് 'ഗാർഡിയൻ ' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച 'വ്യക്തമായും തൊട്ടുമുന്നിലുള്ള അപകടം' എന്ന എഡിറ്റോറിയലാണ് . ജർമ്മനിയിലും യൂറോപ്പിലും ശക്തമാകുന്ന തീവ്ര വലതുപക്ഷ പ്രവർത്തനങ്ങളെ കുറിച്ചാണ് ഇത് . ഇന്ത്യൻ സാഹചര്യത്തിൽ പ്രസക്തവും .

    സ്നേഹത്തോടെ

    എസ് . ഗോപാലകൃഷ്ണൻ

    4 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,460 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners