Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • ബാക്കിയായ ലെനിൻ : ലോകത്തിനും ഇന്ത്യയ്ക്കും

    ലെനിൻ : നൂറ്റിയൻപതാം ജന്മവാർഷികം

    ഇന്ന്‌  22 April

    150 കൊല്ലങ്ങൾക്കു മുൻപ് ലെനിൻ ജനിച്ച ദിവസം

    മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ സച്ചിദാനന്ദനുമായി ലെനിനെ കുറിച്ചുള്ള അഭിമുഖം .

    പ്രധാനമായും നാലു ചോദ്യങ്ങൾ

    1 . ആരാണ് ഇപ്പോൾ ലോകത്തിന് ലെനിൻ ?

    2 . ഗാന്ധി എന്നും കൂടെയുണ്ടായിട്ടും നെഹ്‌റുവിനെ എങ്ങനെ ലെനിൻ സ്വാധീനിച്ചു? നെഹ്‌റുവിൽ എത്ര കണ്ട് ലെനിൻ ഉണ്ട് ?

    3 . ഗാന്ധി ലെനിനേക്കാൾ ഒരു വയസ്സിനു മൂപ്പുള്ള ആളായിരുന്നു . ഗാന്ധിയിലും ലെനിനിലും സമാനമേഖലകൾ ഉണ്ടോ ?

    4 . ലെനിൻ ജീവിച്ച കാലത്തും മരിച്ചതിനു ശേഷവുമുള്ള വിമർശങ്ങൾ ...ബാക്കിയായ ലെനിൻ ലോകത്തോട് എന്തു പറയുന്നു ?

    മുപ്പതു മിനിട്ട് ദൈർഘ്യമുള്ള അതിസമഗ്രമായ ലെനിൻ അവലോകനമാണ് ഈ പോഡ്കാസ്റ്റ് .

    സച്ചിദാനന്ദന് വലിയ നന്ദി

    29 min
  • സ്വയം വൃത്തിയാകുന്ന മഹാഗംഗ

    ഇന്നു രാവിലെ കണ്ട ബനാറസ് ഗംഗ

    കോവിഡ് കാലത്ത് സ്വയം വൃത്തിയായ ഒരു നദിയുടെ കഥ

    ഒരു പതിറ്റാണ്ടിലേറെയായി ബനാറസ് ഹിന്ദു സർവകലാശാലയിലെ ചിത്രകലാധ്യാപകനായ സുരേഷ് കെ നായർ 'ദില്ലി-ദാലി' യുടെ അഭ്യർത്ഥന പ്രകാരം ഇന്നു രാവിലെ ഗംഗാതീരത്തു പോയി. അദ്ദേഹം കണ്ട ഗംഗ കണ്ടുശീലിച്ച മലിനനദി അല്ല . മനുഷ്യൻ ചരിത്രനഗരത്തിൽ നിന്നും പിന്മാറിയപ്പോൾ സ്വയം കുളിച്ച് പാപപരിഹാരം ചെയ്ത് വൃത്തിയായ ഗംഗ .

    കേട്ടു നോക്കൂ ഈ അഭിമുഖം ...

    സ്വയം വൃത്തിയാകുന്ന മഹാഗംഗ

    15 min
  • മരുഭൂ ഏകാന്തതയുടെ കോവിഡ് ഭാഷ

    എഴുത്തുകാരനായ വി മുസഫർ അഹമ്മദിന് കൊറോണാക്കാലത്ത് പ്രവാസലോകത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന വാട്ട്സ്ആപ് സന്ദേശങ്ങളുടെയും ഫോൺ വിളികളുടെയും പശ്ചാത്തലത്തിൽ അദ്ദേഹം ഹൃദയസ്പർശിയായി സംസാരിക്കുന്നു .

    ഇരുപതു  വർഷമായി  ഒരു മുറിയിൽ താമസിച്ചുപോരുന്ന ബഷീറിനും ദാസനും ഇടയിൽ പടർന്ന പുതിയ ഏകാന്തത ...പരിചിതമല്ലാത്ത അകൽച്ചകൾ , അസഹനീയമായ ഭയങ്ങൾ ..

    തിരക്കിട്ടോടേണ്ടാ ...വളവിനപ്പുറവും നിങ്ങളെ കാത്ത് ഏകാന്തത നിൽപ്പുണ്ട് ! കേട്ടു നോക്കുക

    മരുഭൂ ഏകാന്തതയുടെ കോവിഡ് ഭാഷ

    വി മുസഫർ അഹമ്മദ്

    10 min
  • ഒരു രോഗവും  ലോകസമ്പദ് രംഗവും

    ഒരു രോഗവും  ലോകസമ്പദ് രംഗവും 

    The Economic Times പത്രത്തിൽ Opinion Editor ഉം ഇന്ത്യയിലെ ഏറ്റവും മുതിർന്ന സാമ്പത്തികകാര്യ പത്രപ്രവർത്തകരിൽ ഒരാളുമായ ശ്രീ TK അരുൺ വളരെ വിശദവും സമഗ്രവുമായി സംസാരിക്കുന്നു .

    സമഗ്രമായ സംഭാഷണം : ദൈർഘ്യം 23 മിനിറ്റ്

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ

    23 min
  • രാഷ്ട്രീയം പ്രധാനമാണെന്ന് കൊറോണാ പഠിപ്പിച്ചു :  ഒബാമ

    രാഷ്ട്രീയം പ്രധാനമാണെന്ന്  കൊറോണാ പഠിപ്പിച്ചു :  ഒബാമ

    ഒരർത്ഥത്തിൽ കൊറോണ മഹാമാരി എന്താണ് യാഥാർഥ്യം എന്ന് നമ്മെ പഠിപ്പിച്ചു . നല്ല സർക്കാർ പ്രധാനമാണെന്ന് നമ്മെ പഠിപ്പിച്ചു . ശാസ്ത്രം പ്രധാനമാണെന്ന് നമ്മെ പഠിപ്പിച്ചു . നിയമവാഴ്ച പ്രധാനമാണെന്ന് നമ്മെ പഠിപ്പിച്ചു. ചുരുക്കി പറഞ്ഞാൽ തിരഞ്ഞെടുപ്പുകൾ പ്രധാനമാണെന്ന് അത് നമ്മെ പഠിപ്പിച്ചു .

    ബറാക് ഒബാമ കഴിഞ്ഞ ദിവസം അമേരിക്കയോട് ചെയ്ത ശക്തമായ രാഷ്ട്രീയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

    11 min
  • കൊറോണയെ നേരിടാൻ കേരളം എങ്ങനെ സജ്ജമായി

    കൊറോണയെ നേരിടാൻ കേരളം എങ്ങനെ സജ്ജമായി ?

    ഇന്ന് ദില്ലി ദാലിയിൽ അതേക്കുറിച്ച് വളരെ വിശദമായി സംസാരിക്കുന്നത് Kerala Institute of Local Administration ന്റെ Director  Dr ജോയ് ഇളമൺ ആണ് .

    പ്രധാനമായും   ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി പറയുന്നത്

    ഒന്ന് : രണ്ട് വലിയ പ്രളയങ്ങൾ നൽകിയ പാഠങ്ങൾ കേരളസമൂഹത്തെ എത്രമാത്രം സഹായിച്ചു ?

    രണ്ട് : കേരളത്തിലെ തദ്ദേശ സ്വയംഭരണസംവിധാനത്തിന്റെ സംഭാവനകൾ എന്തൊക്കെ ?

    മൂന്ന് . തദ്ദേശഭരണസംവിധാനത്തിനപ്പുറം വലിയ പങ്കു വഹിക്കുന്ന മറ്റ് ഏജൻസികൾ ഏതൊക്കെ ?

    നാല് . കേരളത്തിലെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടേയും ഉപയോഗിക്കാതെ കിടക്കുന്ന ആശുപത്രി സൗകര്യങ്ങളുടേയും കണക്കുണ്ടോ ?

    അഞ്ച് : നമ്മുടെ തദ്ദേശ ഭരണ സംവിധാനത്തെ ഇന്ത്യൻ സാഹചര്യത്തിൽ എങ്ങനെ കാണുന്നു ? കൂടുതൽ നന്നാകേണ്ട മേഖലകൾ ഇനിയുമുണ്ടോ ?

    18 min
  • ഒരു ഗാനം ചെയ്ത ജ്ഞാനസ്നാനം

    UNESCO ലോകപൈതൃകകേന്ദ്രമായ ഒരു ജോർജിയൻ പള്ളിയിൽ കേൾക്കാനിടയായ ഒരു ഗാനത്തെ കുറിച്ചതാണിത്.

    വ്യവസ്ഥാപിതമായ അർത്ഥത്തിൽ ഒൻപതാം ക്ലാസ്സു മുതൽ അവിശ്വാസിയായ, ഇന്നും അങ്ങനെ തുടരുന്ന,  എന്നെ ആ പ്രാർത്ഥന എങ്ങനെയാണ് ആകർഷിച്ചത് ? ആ ദേവാലയത്തിന്റെ അസാമാന്യമായ എടുപ്പുകൾ ? ശീതകാലത്തിന്റെ മരവിപ്പിൽ , അരണ്ട വെളിച്ചത്തിൽ , ദൈവത്തെ അന്വേഷിച്ച് അവിടെയെത്തുന്ന ജീവിതത്താൽ തളർന്നവർ ? അൾത്താരയിൽ ഒരു പഴഞ്ചൻ പിത്തള കുരിശിൽ തൂങ്ങുന്ന ക്രിസ്തുരൂപം ? അപാരമായ ശ്രുതിശുദ്ധിയിൽ മനനം ചെയ്തെടുത്ത സംഗീതം ? എന്തായാലും അത് മതാനുഭവമല്ല ..വെറും സംഗീതാനുഭവവുമല്ല ...മനുഷ്യനുമായും , സംസ്കാരവുമായും ബന്ധപ്പെട്ടതാണ് ...

    ഒരു ഗാനം ചെയ്ത ജ്ഞാനസ്നാനം

    Request: Please try to listen with headphones

    9 min
  • ഇക്കൊല്ലത്തെ ഈസ്റ്റർ ലോകത്തോട് പറയുന്നതെന്ത് ?

    ഇക്കൊല്ലത്തെ ഈസ്റ്റർ ലോകത്തോട് പറയുന്നതെന്ത് ?

    നടർന്നു തളർന്ന ഒരു മനുഷ്യൻ ഏകാകിയായ വൃക്ഷത്തോട് ദൈവത്തെ കുറിച്ച് പറയാൻ അഭ്യർത്ഥിച്ചപ്പോൾ ആ മരം പെട്ടെന്ന് പൂത്തുലഞ്ഞു ...

    പ്രൊഫസ്സർ സുനിൽ പി ഇളയിടം ആർദ്രമായി സംസാരിക്കുന്നു

    കണ്ണുകളടച്ച് സശ്രദ്ധം കേൾക്കേണ്ട ഒരു പോഡ്കാസ്റ്റ് .

    2020 ലെ ഈസ്റ്റർ മനുഷ്യരാശിയോട് നൈതികതയുടെ അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ചോദിക്കുന്നു എന്ന് സുനിൽ പി ഇളയിടം പറയുന്നു.

    Dilli Dali Easter 2020 Podcast

    16 min
  • കുരിശേശുവിലേശുമോ ?

    ദു:ഖവെള്ളിയിലെ ദില്ലി-ദാലി

    കുരിശേശുവിലേശുമോ ?

    കുഞ്ഞുണ്ണി മാഷ് എഴുതിയ ഈ ചോദ്യം  ദു:ഖവെള്ളി ദിവസം മലയാളത്തിലെ ആറു കവികളോട് ഞാൻ ചോദിച്ചു ..

    കെ ജി ശങ്കരപ്പിള്ള : ഏശില്ല ...കുരിശ് യേശുവിൽ ഏശില്ല , വെടിയുണ്ട ഗാന്ധിയിലും ഏശില്ല

    അൻവർ അലി : ദൈവം നശ്വരത എന്ന കുരിശിൽ കൂട്ടക്കൊല ചെയ്ത ജീവകോശങ്ങളുടെ സെമിത്തേരിയിൽ ഞാൻ നിൽക്കുന്നു

    അനിത തമ്പി: സ്വാതന്ത്ര്യത്തിനാണ് ഏറ്റവും വലിയ നോവ് നൽകേണ്ടത് ...മരണമല്ലേ , സത്യം ? സ്നേഹമല്ലേ ഉയിർപ്പ് ?

    കെ ആർ ടോണി: 'പശുത്തൊഴുത്തിൽ പിറന്നു വീണതും മരക്കുരിശിന്മേൽ മരിച്ചുവീണതും വളരെ നന്നായി മനുഷ്യപുത്രാ , നീ ഉയർത്തെഴുന്നേറ്റതോ പരമ വിഡ്‌ഢിത്തം' എന്നും കുഞ്ഞുണ്ണി എഴുതിയിട്ടുണ്ട്

    വി എം ഗിരിജ: സ്വത്ത് കുന്നുകൂടിയ പള്ളിയിലെ കുരിശ് യേശുവിൽ ഏശില്ല . എന്നാൽ കുരിശല്ലേ യഥാർത്ഥ യേശു ?

    അനിൽ കുമാർ ഡേവിഡ് : കുരിശ് യേശുവിൽ തുടങ്ങി യേശുവിൽ അവസാനിക്കുന്ന ഒന്നല്ല ..നോക്കൂ ..ഈ കൊറോണ കാലത്തും പാവപ്പെട്ടവന്റെ മുന്നിൽ ആണിപ്പഴുതും കുന്തമുനയുമായി അത് ഉയരുന്നുണ്ട്

    12 min
  • പണ്ഡിറ്റ് രവി ശങ്കർ : സിതാറിലെ നെഹ്‌റു

    നെഹ്‌റുവിന്റെയും രവിശങ്കറിന്റെയും ജനപ്രിയതകൾ തുലനം ചെയ്യുമ്പോൾ അതിൽ കാണുന്ന ഏറ്റവും വലിയ ഭാവൈക്യം അവരുടെ പ്രതിഛായകളോടു ചേർന്നു നിൽക്കുന്ന ഒരു കുതിപ്പാണ്. നാം മുന്നോട്ടു പോകുന്നു എന്ന പ്രത്യാശ അവർ വ്യത്യസ്ത കർമ്മ മണ്ഡലങ്ങളിൽ നൽകി.

    പണ്ഡിറ്റ് രവി ശങ്കർ : സിതാറിലെ നെഹ്‌റു

    രവിശങ്കർ ജന്മശതാബ്ദി ചിന്തകൾ

    Dilli Dali, a podcast in Malayalam

    15 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,460 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners