Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • നിർമ്മിതബുദ്ധിയും നാം ജീവിക്കേണ്ട ലോകവും

    ദില്ലി-ദാലി  യുടെ ഈ ലക്കം ഒരു അഭിമുഖ സംഭാഷണമാണ്. ഹൈദരാബാദിലെ EFLU യിൽ പ്രൊഫസറും Educational Multimedia Research Centre മേധാവിയുമായ Dr ടി ടി ?സംസാരിക്കുന്നു .

    Artificial Intelligence (നിർമ്മിതബുദ്ധി) മനുഷ്യസമൂഹത്തെ എങ്ങനെ മാറ്റിതീർക്കുന്നു എന്നതിനെ കുറിച്ച് .

    പ്രധാനമായും 5 ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി പറയുന്നത്

    ഒന്ന് . മനുഷ്യൻ ഒരു ജൈവപ്രതിഭാസമാണ്. നൈസർഗ്ഗികത മനുഷ്യനുള്ള മനോഹരമായ സഹജഭാവമാണ് . Artificial Intelligence മനുഷ്യനുള്ള സഹജഭാവങ്ങളുമായി ഒന്നിച്ചു പോകുമോ ?

    രണ്ട് : Search Engines, അന്വേഷക യന്ത്രങ്ങൾ , ദൈവമായി മാറുമോ ? നവമാധ്യമങ്ങൾ ഭരണകൂടങ്ങൾ ആകുമോ ?

    മൂന്ന് : ധാർമ്മിക മൂല്യങ്ങൾ ദേശ-കാല ബന്ധിതമാണ് . നിർമ്മിത ബുദ്ധി ഉന്നയിക്കുന്ന നൈതിക പ്രതിസന്ധികൾ ഉണ്ടോ ?

    നാല് : Artificial Intelligence ന് മേൽക്കോയ്മ ഉള്ള ലോകത്ത് 'സ്വതന്ത്രവ്യക്തി' എന്ന സങ്കൽപത്തിന് പരിണാമം സംഭവിക്കുമോ ?

    അഞ്ച് : Data ...അതാണോ സൈബർ മുതലാളിമാർക്ക് വേണ്ടത് ..അതോ സ്വകാര്യതയിൽ കടന്നുകയറുന്നതിന് സാർവത്രിക അനുമതിയോ ?

    23 min
  • 2020 ലെ മെയ് ദിനവും ഇന്ത്യയിലെ സ്ത്രീത്തൊഴിലാളികളും.

    തൊഴിലാളി പ്രകടനങ്ങളോ തെരുവുകളെ ചുവപ്പണിയിക്കുന്ന പതാകകളോ ഇല്ലാതെ ലോകത്ത് ഒരു മെയ് ദിനം . എന്നാലും ഈ മെയ് ദിനം കൂടുതൽ ശക്തമായി ഉന്നയിക്കുന്ന ചോദ്യങ്ങളാണ്

    എ ആർ സിന്ധു ഉയർത്തുന്നത് . CITU ദേശീയ സെക്രട്ടറിയും All India Coordination of Working Women കൺവീനറുമായ സിന്ധു പ്രധാനമായും ഇനി പറയുന്ന ചോദ്യങ്ങൾക്കാണ് ഉത്തരം പറയുന്നത് .

    ഒന്ന് : കൊറോണാ നിഴൽ വീഴ്ത്തിയ മെയ് ദിനം ഇന്ത്യയിലെ സ്ത്രീ തൊഴിലാളികളുടെ പക്ഷത്തുനിന്നു നോക്കുമ്പോൾ

    രണ്ട് : ഇന്ത്യയിലെ അസംഘടിത മേഖലയിലെ സ്ത്രീത്തൊഴിലാളികൾ സമൂഹ നിർമ്മിതിയ്ക്കും സമ്പത്ത്ഘടന ക്കും നൽകുന്ന സംഭാവനകൾ ...അവർക്ക് ലഭിയ്‌ക്കേണ്ട നീതി

    മൂന്ന് : വീട്ടിലെ സ്ത്രീകൾ ചെയ്യുന്ന അമൂല്യമായ തൊഴിലിന് എങ്ങനെ നീതി ലഭിയ്ക്കും ? അംഗീകരിയ്ക്കപ്പെടും ?

    15 min
  • വ്യാധികാലത്തെ കലയും ജീവിതവുംകലാമണ്ഡലം ബാലസുബ്രഹ്മണ്യൻ

    കളിവിളക്ക് തെളിയാത്ത ഒരു കാലം  ഇതിനു മുൻപ്  ഇങ്ങനെ   ഉണ്ടായിട്ടുണ്ടോ എന്ന് കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യനോട് ചോദിച്ചപ്പോൾ അദ്ദേഹം  മറുപടി എന്നെ അത്ഭുതപ്പെടുത്തി ..മനുഷ്യജീവിതത്തിൽ ആനന്ദത്തിന് സ്ഥാനം താഴെയാണ്..ഇക്കാലം ജീവിതത്തിന്റെ അടിസ്ഥാനങ്ങൾ നിലനിർത്താൻ വേണ്ടിയുള്ളതാണ് ...

    ദില്ലി ദാലി പോഡ്‌കാസ്റ്റിൽ അതിഥിയായി വന്ന അദ്ദേഹം പറയുന്ന പ്രധാന കാര്യങ്ങൾ

    ഒന്ന് : കോവിഡ് കാലവും കലയും

    രണ്ട് : ഇന്ത്യാ -ചൈനാ യുദ്ധകാലവും കലാകാരന്മാരിലെ ദാരിദ്ര്യവും

    മൂന്ന് : കഥകളി, കാലത്തിലൂടെ

    നാല് : നമ്മുടെ കയ്യിൽ കല മാത്രം..ഇക്കാലത്ത് ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും ഞാൻ എങ്ങനെ സന്തോഷം നൽകുന്നു എന്നതാണ് പ്രധാനം

    13 min
  • ഗാന്ധിയ്ക്ക് ഉത്തരമില്ലാതായ ചോദ്യം

    യുദ്ധ -ഹിംസാ നിരാസങ്ങളുടെ ആശയഭംഗി എല്ലാ കാലങ്ങളിലും ഹൃദയാവർജ്ജകമായി തുടരുമെങ്കിലും ഗാന്ധി ഇരുളിൽ തെരഞ്ഞ അതിന്റെ അധികഭംഗികൾ കൂടുതൽ മനോഹരങ്ങൾ ആയിരുന്നു .

    1947 ഡിസമ്പർ മൂന്നാം തീയതി ഇന്ത്യൻ സേനാധിപൻ ജനറൽ കരിയപ്പ ഗാന്ധിയെ കാണാൻ ചെന്നു . ചർഖയിൽ നൂൽക്കുന്നതു നിർത്തി ഗാന്ധി പട്ടാള ഓഫീസർക്ക് ചെവി കൊടുത്തു . കരിയപ്പ ഒരു ചോദ്യം ചോദിച്ചു ..ഗാന്ധിയ്ക്ക് മറുപടി ഇല്ലായിരുന്നു. മറുപടി കണ്ടെത്തും മുന്നേ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു .

    എന്തായിരുന്നു ആ ചോദ്യം?

    ഗാന്ധിയ്ക്ക് ഉത്തരമില്ലാതായ ചോദ്യം

    Dilli Dali, a Malayalam Podcast

    7 min
  • ഗാന്ധിയ്ക്ക് ഉത്തരമില്ലാതായ ചോദ്യം

    1947 ഡിസമ്പർ മൂന്നാം തീയതി ഇന്ത്യൻ സേനാധിപൻ ജനറൽ കരിയപ്പ ഗാന്ധിയെ കാണാൻ ചെന്നു . ചർഖയിൽ നൂൽക്കുന്നതു നിർത്തി ഗാന്ധി പട്ടാള ഓഫീസർക്ക് ചെവി കൊടുത്തു . കരിയപ്പ ഒരു ചോദ്യം ചോദിച്ചു ..ഗാന്ധിയ്ക്ക് മറുപടി ഇല്ലായിരുന്നു. മറുപടി കണ്ടെത്തും മുന്നേ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു .

    എന്തായിരുന്നു ആ ചോദ്യം?

    Dilli Dali, Malayalam Podcast

    S. Gopalakrishnan

    6 min
  • പ്രകൃതി നിർമ്മിച്ചവർ സംസാരിക്കുന്നു

    ഇന്ത്യയിലെ കൊറോണാ വ്യാപനത്തെ രാജ്യത്തെ മുഴുവൻ ജില്ലകളിലും പ്രവചിക്കുവാൻ കഴിയുന്ന ഒരു dashboard ഡൽഹി IIT യിലെ ഗവേഷകർ വികസിപ്പിച്ചു . 'പ്രകൃതി' എന്ന മനോഹരമായ പേരാണ് ഇതിന് ഇട്ടിരിക്കുന്നത് ...ആധികാരികമായി കൊറോണാ വ്യാപനത്തെ മനസ്സിലാക്കാൻ കഴിയുന്ന ഈ ചുവടുവെയ്‌പിന്‌ വലിയ ദേശീയ ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത് . പഞ്ചായത്ത് , മുനിസിപ്പൽ , ജില്ലാ , സംസ്ഥാന , കേന്ദ്ര തലങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കും ഭരണകർത്താക്കൾക്കും ഉടൻ തന്നെ ഉപയോഗിക്കാവുന്ന പ്രകൃതി ആധികാരികമാണ് .

    ഇന്ന് ദില്ലി ദാലിയിൽ അതിഥികളായി എത്തിയിരിക്കുന്നത് ഈ സംരംഭത്തിനു പിന്നിൽ പ്രവർത്തിച്ച രണ്ടു പ്രമുഖരാണ് . ഡൽഹി IIT യിലെ അധ്യാപകരായ ഹരിപ്രസാദും അനൂപ് കൃഷ്ണനുമാണ് .

    ടീമംഗങ്ങളായ രണ്ടു വിദ്യാർത്ഥികളും പങ്കെടുക്കുന്നു.

    പഠനത്തിൽ കാണുന്ന ഇന്ത്യയുടെ നില , അതിൽ കേരളം എവിടെ ? ഭാവി എങ്ങനെ ..പ്രകൃതി പറയട്ടെ

    Dilli Dali, a Malayalam podcast from Delhi

    15 min
  • ജി വേണുഗോപാൽ മറക്കാത്ത ഒരു കടുവ

    ദില്ലി ദാലി Podcast ഒരു പരമ്പര തുടങ്ങുകയാണ് . നിങ്ങൾ ഒരിക്കലും മറക്കാത്ത ഒരു സ്വപ്നം .

    നമ്മിൽ ഓരോരുത്തർക്കുമുണ്ട് അത്തരത്തിൽ ഒരു സ്വപ്നം . ബാല്യത്തിലോ കൗമാരത്തിലോ യൗവനത്തിലോ കണ്ടത് ...ഉറക്കത്തിൽ കണ്ട ഒരു സ്വപ്നം ..

    നമ്മുടെ പ്രിയങ്കര ഗായകനാണ് ആദ്യമായി ഇതിൽ പങ്കെടുക്കുന്നത് ..

    കൂടെ രണ്ടു സ്വപ്നഗാനങ്ങളും പാടുന്നു .

    നിങ്ങൾക്ക് ഒരു സ്വപ്നം പറയാനുണ്ടെങ്കിൽ [email protected] ലേക്ക് എഴുതൂ. രസകരമെങ്കിൽ മറ്റുള്ളവരും കേൾക്കട്ടെ

    10 min
  • ചട്ടമ്പിസ്വാമികളും കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു  മഹാവ്യാധിക്കാലവും

    ചട്ടമ്പിസ്വാമികളും  കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു  മഹാവ്യാധിക്കാലവും

    ഇന്ന് മലയാളം കലണ്ടർ പ്രകാരം  മേടമാസത്തിലെ കാർത്തിക . ഇന്നാണ് 96 വർഷങ്ങൾക്കു മുൻപേ ചട്ടമ്പിസ്വാമികൾ സമാധി ആയത് . കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാതിയിൽ പെരുമ്പാവൂർ ഭാഗത്ത് ഒരു ദലിത് മേഖലയിൽ ഒരു പകർച്ചവ്യാധി പടർന്നപ്പോൾ അവിടെയെത്തിയ ചട്ടമ്പിസ്വാമികളെ കുറിച്ചാണ് ഇന്ന് ദില്ലി ദാലി സംസാരിക്കുന്നത് . ഹിന്ദുമതത്തിലെ ബ്രാഹ്മണ്യത്തെ ചോദ്യം ചെയ്ത ചിന്തകൻ , ആധുനിക കേരളം സമൂഹത്തെ സജ്ജമാക്കിയ നായകരിൽ ഒരാൾ . അദ്ദേഹത്തിലെ അപൂർവ വൈദ്യാന്വേഷിയെ കുറിച്ചാണ്  സുരേഷ് മാധവ് സംസാരിക്കുന്നത്

    11 min
  • രത്തൻ  ടാറ്റായുടെ ചിന്തയിലെ ചേരികൾ

    കോവിഡ് 19 മുംബൈ നഗരത്തിലെ ചേരികളിൽ വ്യാപിക്കുന്നതിൽ ആശങ്കാകുലനായി വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു . നഗരത്തിലെ ചേരികളിലെ കൊറോണാ വ്യാപനം നമ്മുടെ  നാണക്കേട് ആണെന്നും അത് അഭിമുഖീകരിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു . നമ്മുടെ നഗരാസൂത്രണത്തിലെപിഴവുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി . ദില്ലി ദാലിയിൽ പത്രപ്രവർത്തകൻ അമൃത് ലാൽ (Indian Express , Delhi ) ഇതെക്കുറിച്ച് പ്രതികരിക്കുന്നു . പ്രധാനമായും ഇനി പറയുന്ന പ്രശ്നങ്ങളാണ്  അമൃത് ലാൽ ഉന്നയിക്കുന്നത് .

    ഒന്ന് . ചേരി എന്നത് ഒരു നഗരഡിസൈൻ പ്രശ്നമോ അതോ രാഷ്ട്രീയപ്രശ്നമോ ?

    രണ്ട് : ചേരി ഇന്ത്യൻ മഹാനഗരങ്ങളുടെ സമ്പദ് ഘടനയെ എങ്ങനെ നിലനിർത്തുന്നു ?

    മൂന്ന് : ചേരികളിലെ കോവിഡ് വ്യാപനം അഭിജാതരെ അലട്ടുന്നത് എന്തുകൊണ്ട് ?

    നാല് : നമ്മുടെ നഗരങ്ങളിലെ ഭൂവിനിയോഗരീതി മാറ്റം ആവശ്യപ്പെടുന്നുണ്ടോ ?

    13 min
  • ഒരു ഫിറോസ്‌പുർ യാത്രയുടെ ഓർമ്മ

    അകാൽപ്രീത് സിംഗ് എന്നോടു പറഞ്ഞു : " സാറിനറിയാമോ , കല്യാണം കഴിക്കണമെന്ന് അച്ഛൻ നിർബന്ധിച്ചപ്പോൾ ഭഗത് സിംഗ് പറഞ്ഞതെന്താണെന്ന് ? 'അടിമഭാരതത്തിൽ ഞാൻ വിവാഹം കഴിക്കുന്നുവെങ്കിൽ എന്റെ വധുവിന്റെ പേര് മരണം എന്നായിരിക്കും'

    'മൃത്യു കൗർ ', എന്ന് കൂട്ടിച്ചേർത്തിട്ട് നാഷണൽ ഹൈവേയുടെ അന്തമറ്റ ദൂരക്കാഴ്ചയിലേക്ക് കണ്ണുകൾ ഉറപ്പിച്ച് അയാൾ ഒന്നു മുരണ്ടു .

    ഒരു പഞ്ചാബ് യാത്രയിലെ ഡ്രൈവർ പറഞ്ഞ ഭഗത് സിംഗ് കഥകൾ...'ഞങ്ങൾ ഫിറോസ്‌പുരിലെ നദിയിൽ ഈ ഭാഗത്തു നിന്നും മൽസ്യം കഴിക്കില്ല ...ഭഗത് സിംഗിന്റെ പാതിവെന്ത ശരീരം തിന്ന മൽസ്യങ്ങളുടെ പരമ്പരകൾ അല്ലേ അവ ?'

    മിത്തിനെക്കാൾ വലുതാകുന്ന വീരൻ ...

    ഒരു ഫിറോസ്‌പുർ കഥ ..കേൾക്കൂ

    7 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,460 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners