
Sign up to save your podcasts
Or


വി കെ കൃഷ്ണമേനോൻ : ജയറാം രമേശ് എഴുതിയ പുസ്തകത്തെ കുറിച്ച് സുരേഷ് കുറുപ്പ്
ഇതിനോടകം ലോകശ്രദ്ധ നേടിയ പുസ്തകത്തെ മുൻനിർത്തി ശ്രീ കെ . സുരേഷ് കുറുപ്പ് സംസാരിക്കുന്നു ..
ഒന്ന് : കൃഷ്ണമേനോനെ എങ്ങനെ നിർവചിക്കാം ? മലയാളിയായ വിശ്വപൗരനോ, ഭാരതീയനായ വിശ്വപൗരനോ, അതോ ദേശാതീതനായ വിശ്വപൗരനോ ?
രണ്ട് : കൃഷ്ണമേനോൻ കമ്മ്യുണിസ്റ്റോ , കമ്മ്യൂണിസ്റ്റ് വിരുദ്ധനോ ?
മൂന്ന് : നെഹ്‌റു -കൃഷ്ണമേനോൻ സൗഹൃദവും ഇന്ത്യയും
നാല് : ലോകത്തിലെ വിമോചനപ്രസ്ഥാനങ്ങളും കൃഷ്ണമേനോനും
അഞ്ച് : കൃഷ്ണമേനോനോട് ആരാണ് അനീതി കാട്ടിയത് ?
ഹെലിൻ , ജതിൻ ദാസ് എന്ന ഈ പുഷ്പചക്രം നിങ്ങൾക്കായി
തുർക്കിയിലെ ഏകാധിപത്യത്തിനെതിരെ പാട്ടുപാടാനുള്ള അവകാശത്തിനു വേണ്ടി 288 ദിവസത്തെ നിരാഹാര സമരത്തിനുശേഷം വിട വാങ്ങിയ ഗായികയ്ക്ക് ഉള്ള പുഷ്പചക്രമാണ് ഈ പോഡ്കാസ്റ്റ് .
ലാഹോർ ജയിലിൽ 66 ദിവസം നിരാഹാര സമരം നടത്തി , ജയിൽ അധികൃതരുടെ ക്രൂര മർദ്ദനവും ഏറ്റുവാങ്ങി , ഇരുപത്തിനാലാം വയസ്സിൽ രക്തസാക്ഷിയായ ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയുടെ ചരിത്രം
Dr KP Kannan, economist and Chairman, The Laurie Baker Centre for Habitat Studies talks about the health policies in the world vis-a-vis the Corona pandemic
1940 ലെ ഒരു തിരുവനന്തപുരം ദിവസം
സ്വാതന്ത്ര്യ സമരകാലത്ത് പതിമൂന്നു മാസത്തെ ജയിൽവാസത്തിനു ശേഷം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തു വന്ന ദിവസം തിരുവനന്തപുരം നഗരം സി . നാരായണ പിള്ളയ്ക്ക് നൽകിയ കഠിനമായ ഒറ്റപ്പെടുത്തൽ ആണ് ഈ ലക്കം ദില്ലി -ദാലി. ഭയം കൊണ്ട് ഉടൽ മൂടിയ ബന്ധുക്കളും വീട്ടുകാരും മുഖം തിരിച്ചു . പകൽ മുഴുവൻ നഗരത്തിലെ വഴികൾ മുഴുവൻ നടന്ന് , രാത്രി തമ്പാനൂരിലെ സിമൻറ് ബഞ്ചിൽ ഇരുന്നുറങ്ങി. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കൈമുട്ടുകൾ തലയണയാക്കി ജയിലിലെ കൽത്തറയിൽ ഉറങ്ങുന്ന കോൺഗ്രസ്സ് നേതാക്കളേയും സഖാക്കളേയും നാരായണ പിള്ള ... ഓർത്തു. ആരൊക്കെയായിരുന്നു അവർ ?രാവിലെ കൊച്ചിയിലേക്ക് പോയി ...എന്തിന് ? വീണ്ടും സ്വാതന്ത്ര്യ സമരത്തിൽ തുടരാൻ ...
സി . നാരായണപിള്ളയുടെ ഓർമ്മക്കുറിപ്പ് വായിച്ചതിന്റെ അടിസ്ഥാനത്തിൽ എഴുതിയത്
ഇന്ത്യൻ നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികളും നമ്മുടെ സമീപ ഭാവിയിലെ സമ്പദ് രംഗവും
കൊറോണാ വൈറസ് വ്യാപനം തടയാൻ രാജ്യവ്യാപകമായ lock down പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയിലെ നഗരങ്ങളിൽ നിന്നും പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ പലായനം ചെയ്യുന്നത് രാജ്യമനസ്സിനെ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യൻ ഗ്രാമീണ - കാർഷിക മേഖലയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പ്രമുഖ പത്ര ലേഖകൻ ഹരീഷ് ദാമോദരൻ ദില്ലി ദാലിയോട് സംസാരിക്കുന്നു .
1 . എന്തുകൊണ്ട് ഈ പലായനങ്ങൾ ?
2 . എങ്ങനെ ഈ കുടിയേറ്റ തൊഴിലാളികളെ നിർവചിക്കാം ? എങ്ങനെ ഈ സംഭവ വികാസം വരും കാല ഇന്ത്യയെ സ്വാധീനിക്കുവാൻ പോകുന്നു ?
Dilli Dali 02 April 2020
പിന്നോട്ടെണ്ണുമ്പോൾ
ശസ്ത്രക്രിയ യ്ക്കു മുന്നേ മയങ്ങാനുള്ള കുത്തിവെപ്പ് ഏറ്റിട്ടുണ്ടോ ? മുപ്പതിനായിരം പേരെ മയക്കിയ ഒരു ഡോക്ടറുടെ അനുഭവപുസ്തകം ....കൂടെ രമണ മഹർഷിയുടെ ശരീര നിരാസവും.
ഒരു പുസ്തകം വായിച്ചതിന്റെ ഓർമ്മയാണിത്
മണ്ടേല പെൺമക്കൾക്ക് ജയിലിൽ നിന്നയച്ച കത്ത്
കൊറോണ മൂലം വീടുള്ളവരെല്ലാം വീട്ടുതടങ്കലിലായ ഈ വേളയിൽ കേൾക്കാൻ ഒരു കത്ത് . 1962 മുതൽ 27 കൊല്ലങ്ങൾ ജയിലിൽ കിടന്ന നെൽസൺ മണ്ടേല 1969 ൽ രണ്ടാം ക്‌ളാസ്സിലും മൂന്നാം ക്‌ളാസ്സിലും പഠിച്ചിരുന്ന പെൺ മക്കൾക്ക് അയച്ച ഒരു കത്ത്. മണ്ടേല ഇങ്ങനെ കത്തുകൾ എഴുതുമ്പോൾ അവ മക്കളുടെ പക്കൽ എത്തുമോ എന്നു പോലും അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു
പ്രീയ സുഹൃത്തേ ,
ദില്ലി ദാലി എന്ന മലയാളം പോഡ്കാസ്റ് തുടങ്ങിയിട്ട് ഇത് മുപ്പതാം നാൾ . ശബ്ദമാധ്യമത്തിൽ നടത്തുന്ന ഒരു ചെറിയ പരീക്ഷണമാണ് ഇത്. പുത്തൻ സാങ്കേതികവിദ്യ വിവിധ തരത്തിലുള്ള ആശയപ്രചരണോപാധികൾ ആധുനികമനുഷ്യന് അനുവദിക്കുമ്പോൾ ശബ്ദത്തിന്റെ മനോഹര ലോകത്തിൽ നിൽക്കാൻ തീരുമാനിക്കുന്ന ഒരു മാധ്യമ ഇടപെടൽ ആണ് ദില്ലി -ദാലി . ഈ പോഡ്കാസ്റ്റിനെ ചുരുങ്ങിയ കാലത്തിൽ തന്നെ സ്നേഹിക്കാൻ തുടങ്ങിയ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു.
ഈ പോഡ്കാസ്റ്റിന് ഈ പേരുവരാനുള്ള കാരണം പ്രീയപ്പെട്ട കവിയും ഗുരുതുല്യനുമായ സച്ചിദാനന്ദൻ 1992 ൽ എഴുതിത്തുടങ്ങിയ 'ദില്ലി -ദാലി' എന്ന കവിതാപരമ്പരയാണ്. പോഡ്കാസ്റ്റ് കൃത്യമായി കേൾക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുന്ന ആളാണ് സച്ചിമാഷ്. ദില്ലി -ദാലി യുടെ മുപ്പതാം പതിപ്പിൽ ഉൾപ്പെടുത്താനായി അദ്ദേഹം സ്വന്തം ശബ്ദത്തിൽ സ്നേഹപൂർവ്വം തന്നതാണ് 1992 ലെ കവിതാപാരമ്പരയിലെ ആദ്യകവിതയായ 'വീട്'.
കൗമാര-യൗവ്വനങ്ങളിൽ സ്വപ്നം കാണാൻ പഠിപ്പിച്ച കവിയ്ക്ക് , പിൽക്കാലത്ത് വഴികാട്ടിയായി കൂടെ നിൽക്കുന്ന ഗുരുഭൂതന് നന്ദി
എസ് . ഗോപാലകൃഷ്ണൻ.
Asterix : സൃഷ്ടാവിന് ആദരാഞ്ജലി
ഇ പി ഉണ്ണിയുമായി അഭിമുഖം
മലയാളിയിൽ തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത ഒരു Asterix ഉണ്ടെന്നാണ് പ്രശസ്ത കാർട്ടൂണിസ്റ് ഉണ്ണി പറയുന്നത് .
Asterix ന് രൂപകൽപന ചെയ്ത കലാകാരൻ Albert Uderzo യ്ക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഉണ്ണി പറയുന്നു , തന്നിലെ രാഷ്ട്രീയ കാർട്ടൂണിസ്റ്റിനെ Asterix എങ്ങനെ സ്വാധീനിച്ചു എന്നും കൊറോണ വൈറസിനെ ലോകം ചെറുക്കുമ്പോൾ റോമാ സാമ്രാജ്യത്തെ ചോദ്യം ചെയ്ത Asterix ന്റെ പ്രസക്തിയെ കുറിച്ചും.
Dilli Dali Episode 30
നമ്മുടെ ലക്ഷ്മണ രേഖകൾ നമ്മുടെ ഭൂതദയകൾ
ഇന്നത്തെ ദില്ലി രാത്രി Dilli Dali Special Edition
From the publisher's feed

0 Listeners

2 Listeners

2,460 Listeners

3 Listeners

2 Listeners