Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • മലയാളത്തിലെ പുത്തൻകാല ഗാനങ്ങളും രവിമേനോനും

    മലയാളികൾക്ക് ഏറ്റവും പ്രീയപ്പെട്ട ഗാനങ്ങളെക്കുറിച്ച് ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ളയാളാണ് രവി മേനോൻ . ദില്ലി ദാലി രണ്ടു ചോദ്യങ്ങളാണ് രവിയോട് ചോദിക്കുന്നത് .

    ഒന്ന് : എല്ലാ ജനാലകളും തുറന്നിട്ട ഒരു വീടാണോ രവിയുടെ പാട്ടുവീട് ? ഒന്നാം ചോദ്യത്തിന് ഹൃദയത്തിൽ നിന്നും ആത്മാർത്ഥതയോടെ അദ്ദേഹം മറുപടി പറഞ്ഞു .

    രണ്ട് : New Gen എന്നു വിളിയ്ക്കപ്പെടുന്ന പുത്തൻകാലത്തെ മലയാള ചലച്ചിത്രഗാനങ്ങളിൽ നിന്നും അഞ്ചെണ്ണം തെരഞ്ഞെടുക്കാൻ അഭ്യർത്ഥിച്ചാൽ ചെയ്യുമോ ?

    ആദ്യം തന്നെ രവി പറഞ്ഞു , "പാട്ടുകളെ നല്ലതും ചീത്തയും എന്ന് വേർതിരിക്കാൻ പറ്റില്ല . നമുക്കിഷ്ടമുള്ളതും നമുക്കിഷ്ടമില്ലാത്തതും എന്നേ പറയാൻ കഴിയൂ "  ഏതാണ് രവി മേനോൻ തെരഞ്ഞെടുത്ത പുതിയ ഗാനങ്ങൾ

    കേട്ടു നോക്കൂ ഈ അനുഭവലോകം.. ...കൂടാതെ രസകരമായ ഒരു ജോൺസൺ മാഷ് കഥയും

    മലയാളത്തിലെ പുത്തൻകാല ഗാനങ്ങളും രവിമേനോനും

    22 min
  • പ്രൊഫസ്സർ ഹരി വാസുദേവന് ആദരാഞ്ജലി

    കോവിഡ് 19 അകാലത്തിൽ ഈ ചരിത്രകാരനെ നമുക്കിടയിൽ നിന്നും കൊണ്ടുപോകുമ്പോൾ ഇന്ത്യൻ ഗവേഷണ രംഗത്തിന് വലിയ നഷ്ടമാണ് സംഭവിച്ചത് . മലയാളികളായ നമുക്ക് ദു :ഖിക്കുവാൻ കൂടുതൽ കാരണമുണ്ട് .

    യുറേഷ്യൻ ചരിത്രത്തിലും ലോകവ്യവസായവൽക്കരണ ചരിത്രത്തിലും മധ്യേഷ്യൻ ചരിത്രത്തിലും അഗാധ അവഗാഹമുണ്ടായിരുന്ന, വിവിധ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപക ശ്രേഷ്ഠനെ  ആദരിക്കുന്ന  ഒരു പോഡ്കാസ്റ്റ്

    പ്രൊഫസ്സർ ഹരി വാസുദേവന് ആദരാഞ്ജലി

    6 min
  • കവിത സഹായിക്കാത്ത ജീവിതനേരങ്ങൾ ഉണ്ടോ ?

    ഒറ്റ  ചോദ്യമാണ് കവിയോട് ചോദിച്ചത് :  കവിത സഹായിക്കാത്ത ജീവിതനേരങ്ങൾ ഉണ്ടോ ?

    മലയാളികളുടെ  പ്രിയങ്കരകവികളിൽ ഒരാളായ  റഫീക് അഹമ്മദ് മനോഹരമായി പറഞ്ഞ മറുപടിയാണ് ഇന്നത്തെ ദില്ലി -ദാലിയിൽ . മനുഷ്യവംശത്തിന്റെ സാംസ്കാരിക പരിണാമത്തെ കുറിച്ചും , ആശയദൃഢതകളെ കുറിച്ചും, കവിത പ്രവർത്തിക്കുന്ന ആഴമേറിയ മേഖലകളെ കുറിച്ചും,   പ്രണയനേരത്തിലെ  അദൃശ്യകവിതയെ കുറിച്ചും മനുഷ്യൻ പോരാടിയ സമരങ്ങളെ കുറിച്ചും റഫീക് അഹമ്മദ് പറയുന്നു .

    ദില്ലി ദാലി : അൻപതാം ദിന ലക്കം

    13 min
  • കോവിഡ് പ്രതിരോധത്തിൽ ഡൽഹി പരാജയപ്പെടുന്നുവോ ?

    കോവിഡ് പ്രതിരോധത്തിൽ ഡൽഹി പരാജയപ്പെടുന്നുവോ ?

    ആശങ്കകൾ നിരവധി

    സമഗ്രമായ വിശകലനം .

    ഡൽഹി മലയാളികൾ , ഡൽഹിയെ സ്നേഹിക്കുന്ന മലയാളികൾ , കേരളം എന്ന് അഭിമാനിക്കുന്ന മലയാളികൾ , ചോദ്യം ചെയ്യുന്ന മലയാളികൾ , ഏതു വൻ നഗരത്തിൽ ജീവിക്കുന്ന മലയാളികൾ  എല്ലാവരും കേൾക്കേണ്ട അഭിമുഖം.

    ജനകീയ ആരോഗ്യ -ശാസ്ത്ര പ്രവർത്തകനും Water Aid India യുടെ Head , Policy യുമായ വി ആർ രാമൻ സംസാരിക്കുന്നു .

    1 . കോവിഡ് പ്രതിരോധത്തിൽ ഡൽഹിയുടെ സവിശേഷ സങ്കീർണതകൾ എന്തൊക്കെ ?

    2 . പരാജയപ്പെടുന്ന വിവിധ തലങ്ങൾ ഏതൊക്കെ ?

    3 . പാവപ്പെട്ടവനെ മറക്കുന്ന നഗരമാണോ ?

    4 . നിരീക്ഷണസംവിധാനങ്ങൾ പരാജയപ്പെടുന്നുവോ ?

    32 min
  • ഒരു ജൊരാസങ്കോ പകൽ

    ടാഗോർ തോണിയിൽ നിന്നുമിറങ്ങി വയൽ വരമ്പത്തുകൂടി നടക്കുകയായിരുന്നു 1900 ലെ ആഷാഢമാസത്തിൽ . ആദ്യമഴ പെയ്യാൻ തയ്യാറായി നിന്നപ്പോഴാണ് ആ പെൺകുട്ടി കുടിലിൽ നിന്നും പുറത്തു വന്നത് ...അങ്ങനെ രബീന്ദ്രസംഗീതത്തിലെ എക്കാലത്തെയും നല്ല ഒരു ഗാനം പിറന്നു .

    ദില്ലി-ദാലിയുടെ ഈ ലക്കം ഗുരുദേവ് ടാഗോറിനുള്ള സ്‌നേഹോപഹാരമാണ്‌ ...ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ പിറന്നാൾ .

    1997 ൽ ടാഗോർ ഭവനമായ ജൊരാസങ്കോ  സന്ദർശിച്ചപ്പോൾ ഗായകനായ ഹിരൺമൊയ് ചക്രവർത്തി എന്നോട് ആ പാട്ടിനെ കുറിച്ചു പറഞ്ഞു ...

    ടാഗോർ പറഞ്ഞു : അവൾ എന്നെ കണ്ടു എന്നെനിക്കറിയാം ..അതു ഞാൻ കണ്ടു എന്ന് അവൾക്കുമറിയാം

    താഴ്വരയിലെ കാട് പൂക്കുന്നതിന്റെ നിഴലിന്റെ നിറമാണ് അവൾക്ക് ..കാത്തിരിപ്പുപോലെ ഇരുണ്ടതാണ് അവൾ

    പാട്ടും കഥയും കേൾക്കൂ

    പാട്ട് : ലോപമുദ്ര മിത്ര

    14 min
  • എന്താണ് നമ്മുടെ കേരളചരിത്ര ക്ലാസ് റൂമിൽ നഷ്ടപ്പെടുന്നത് ?

    എന്താണ് കുട്ടികൾക്ക് നമ്മുടെ  കേരളചരിത്ര ക്ലാസ് റൂമിൽ നഷ്ടപ്പെടുന്നത് ? ഈ ചോദ്യം ചോദിച്ചത് ചരിത്രകാരിയും എഴുത്തുകാരിയും സ്ത്രീപക്ഷ പ്രവർത്തകയുമായ പ്രൊഫസ്സർ ജെ . ദേവികയോടാണ്.

    എങ്ങനെ ഭാവനാപൂർണമാക്കാം നമ്മുടെ  ചരിത്ര ക്ലാസ്സ്മുറികൾ..സൂക്ഷ്മതയോടെ , അനുഭവവെളിച്ചത്തിൽ ദേവിക സംസാരിക്കുന്നു .

    17 min
  • ചിലർക്ക് കോവിഡ് കാലം എത്രയോ പരിചിതം

    ലോകത്തിന് മരണം ഇന്ന് അയൽപ്പക്കം പോലെ പരിചിതം . എന്നാൽ ഒരു പാർക്കിൻസൺസ് രോഗി പറഞ്ഞതു കേൾക്കൂ . അദ്ദേഹം പറയുന്നത് നാം ഇന്നനുഭവിക്കുന്നത് അദ്ദേഹം 12 വർഷങ്ങളായി അനുഭവിക്കുന്നതാണ് ..അനിശ്ചിതത്വം നൽകുന്ന രഹസ്യലോകങ്ങൾ ...

    നിങ്ങൾക്ക് സഞ്ചരിക്കണോ ? പാർക്കിൻസൺസ് അതിന് അനുവദിക്കില്ല ..വെറുതേ അനങ്ങാതെ  ഒന്നിരിക്കാൻ ആഗ്രഹിച്ചാൽ അതിനും അനുവദിക്കില്ല . നിങ്ങൾക്ക് ചിന്തിക്കണോ ? അനുവദിക്കില്ല ..ഒന്നും ചിന്തിക്കാതെ ഇരിക്കണോ ? അനുവദിക്കില്ല ....നിങ്ങളുടെ ആത്മവിശ്വാസത്തെ പൂർണമായും തകർക്കുന്ന സർവ്വനാശകാരി ...അങ്ങനെ ഇരിക്കേ , അദ്ദേഹത്തിൻറെ വീട്ടുപടിക്കൽ കോവിഡ് 19 ...

    ഒന്നു കേൾക്കൂ ആ മലയാളം പോഡ്കാസ്റ്റ്

    5 min
  • കോറോണയും കലാലോകവും

    കൊറോണയുടെ കാലത്തെ കലാ പ്രവർത്തനത്തെ കുറിച്ച് റിയാസ് കോമുവുമായി അഭിമുഖം

    ഇന്ത്യൻ  കലാരംഗത്തിൻ്റെ കോവിഡ് കാലാവസ്ഥ. ഇന്ത്യൻ കലാമേഖല നെഹ്റുവിയൻ കാലത്തും  ശേഷവും, ഇന്ത്യൻ ഭരണഘടനയും കലയും, കമ്മ്യൂണിസ്റ്റ് നേതാവ് പി സി ജോഷിക്കും  ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിന പരേഡും, കൊച്ചിയിലെ പൗരബോധം ഏറ്റെടുത്ത  ബിനാലെ, കേരളത്തിൻ്റെ പൊതുബോധവും കലയുടെ അതിജീവനവും.. റിയാസ് വിവിധ  വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നു.

    Rias Komu, renowned artist, sculptor and curator talks about the art scene after Covid 19

    20 min
  • ഒരു പാട്ട് , മൂന്നു ജീവിതകാലങ്ങളിൽ

    അനാസക്തി എന്നു പേരുള്ള ആശ്രമത്തിലെ   ഒരു ദേവദാരു മരത്തിനു കീഴിൽ സ്‌നേഹിതയുടെ മടിയിൽ തലവെച്ചു കിടന്ന് അവളുടെ മുഖത്തേക്കു നോക്കി ഒരു യുവാവ് പാടിയപ്പോഴാണ് 'മൃഗനയന രസിക മോഹിനി' എന്ന ഗാനം ഞാൻ ആദ്യം കേട്ടത് ...പിന്നീട് ആ ഗാനം ജീവിതത്തിൽ ഒരു അവിഭാജ്യ ഭാഗമായി മാറി . പണ്ഡിറ്റ് സത്യശീൽ ദേശ്പാണ്ഡേ ആ ഗാനത്തെ കുറിച്ച് ഒരിക്കൽ വിശദമായി എന്നോട് സംസാരിച്ചു . പിന്നീട് ഒരിക്കൽ  ആ ഗാനം നാഗ്പൂരിൽ വെച്ച്  നാടകവേദിയിൽ തന്നെ കേൾക്കാൻ അവസരം കിട്ടി .

    മറക്കാനാവാത്ത ഗാനാനുഭവവും ആ ഗാനവും പണ്ഡിറ്റ് വസന്ത് റാവു ദേശ്പാണ്ഡെയുടെ ജന്മശതാബ്ദി ആദരമായി ദില്ലി ദാലിയിൽ . സ്വീകരിച്ചാലും


    ഒരു പാട്ട് , മൂന്നു ജീവിതകാലങ്ങളിൽ

    15 min
  • സത്യജിത് റേ എഴുതിയ  ഇന്ത്യ

    സത്യജിത് റേ : ജന്മശതാബ്ദി ചിന്തകൾ

    " ചിലരുടെ കല അവരുടെ കാലത്തിന്റെയും സ്ഥലത്തിന്റെയും പരിധികളിൽ മാത്രമായി ഒതുങ്ങുമ്പോൾ മറ്റുചിലരുടേത് മാറുന്ന കാലത്തിനും സ്ഥലത്തിനുമൊപ്പം,

    വ്യക്തിപരമായി നമ്മുടെ സംവേദനക്ഷമതയ്ക്കും ജീവിതാനുഭവങ്ങൾക്കുമൊപ്പം

    കൂടുതൽ സങ്കീർണവും എപ്പോഴും സമകാലികവുമായി നമ്മോടൊപ്പം സഞ്ചരിക്കുന്നു, വളരുന്നു. അങ്ങിനെ നോക്കുമ്പോൾ സത്യജിത് റായ് ഇപ്പറഞ്ഞ രണ്ടാം ഗണത്തില്പെടുന്ന കലാകാരനാണ്. നമുക്കെപ്പോഴും തിരിച്ചുപോകാവുന്ന, നമുക്കെപ്പോഴും അഭയം തേടാവുന്ന, ധാർമ്മികപ്രചോദനം നൽകുന്ന, ഒരു ചലച്ചിത്രകാരൻ.

    ഇന്ത്യ എന്ന ആശയത്തെയും ആദർശത്തെയും യാഥാർഥ്യത്തെയും അതിന്റെ എല്ലാവിധ ഹർഷസംഘർഷങ്ങളോടെയും തന്റെ സിനിമകളിലൂടെ പിന്തുടർന്ന ഒരു ചലച്ചിത്രകാരനാണ് സത്യജിത് റായ്."

    റേയുടെ ആദ്യ സിനിമാത്രയത്തേയും അവസാന  സിനിമാത്രയത്തേയുംതാരതമ്യം ചെയ്ത് ഇന്ത്യ എന്ന ആശയവും ആശയഭംഗവും വിലയിരുത്തപ്പെടുന്നു

    സത്യജിത് റേ എഴുതിയ   ഇന്ത്യ

    സി എസ് വെങ്കടേശ്വരൻ സംസാരിക്കുന്നു

    12 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,460 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners