Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • വെട്ടുവഴി റിയാസ് കോമു

    ഇന്ന് MF ഹുസൈൻ ചരമദിനം .

    ആ കലാജീവിതം എന്താണ് നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത് ?

    ചിത്രകാരനും ശിൽപിയും കലാസംഘാടകനുമായ റിയാസ് കോമു പറയുന്നു ,  യൂറോപ്യൻ നിറം പടർന്നുകിടന്നിരുന്ന ഇന്ത്യൻ ചിത്രകലാകാലത്തിൽ കാളിദാസനേയും കുമാരസ്വാമിയേയും കൂട്ടുപിടിച്ച് കലഹിച്ച ജീവിതമായിരുന്നു അതെന്ന്. എത്തുന്നടിത്തിരുന്ന് വരച്ച് സമ്പന്നമായ സർഗ്ഗജീവിതം... ചിത്രശിലാലാവണ്യത്തോടെ  റിയാസ് കോമു നടത്തുന്ന അനുസ്മരണം .   പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

    വെട്ടുവഴി : MF ഹുസ്സൈൻ സ്മൃതി


    9 min
  • ഇന്ത്യയും ചൈനയും അതിർത്തികളും

    ഇന്ത്യയുടെ സായുധസന്നാഹത്തെയും പ്രതിരോധകാര്യങ്ങളേയും പതിറ്റാണ്ടുകളായി സൂക്ഷ്മമായി പഠിച്ചു വരുന്ന മുതിർന്ന പത്രപ്രവർത്തകൻ ആർ . പ്രസന്നനുമായി എസ് . ഗോപാലകൃഷ്ണൻ നടത്തുന്ന അഭിമുഖ സംഭാഷണമാണ് ഇന്നത്തെ പോഡ്കാസ്റ്റ്.

    പ്രധാനമായും നാലു  വിഷയങ്ങളെ കുറിച്ചാണ് ഈ സംഭാഷണം . ഇന്ത്യയും ചൈനയും തമ്മിൽ ജൂൺ ആറിന് നടന്ന  ചർച്ചയിൽ എന്താണ് സംഭവിച്ചത് ?,  ഇന്ത്യ കരുതുന്നത് Line of Actual Control 3488 കിലോമീറ്റർ ആണ് എന്നാണെങ്കിൽ ചൈന കരുതുന്നത് വെറും 2000 കിലോമീറ്റർ മാത്രമാണെന്നാണ് . ഈ വ്യത്യാസത്തിന്റെ ചരിത്രപരമായ കാരണങ്ങൾ, 1991 ൽ നരസിംഹറാവു -ലീ പെങ് ചർച്ച മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഇരു രാജ്യങ്ങളും പരാജയപ്പെട്ടോ ? ചൈനയുടെ അക്രമോൽസുകതയാണോ അതോ ഇന്ത്യയുടെ അനവധാനതയാണോ കാരണം ?, കോവിഡ് പ്രശ്നത്തിൽ ചൈനീസ് ജനതയുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള അവിടുത്തെ സർക്കാർ നയത്തിന്റെ ഭാഗമാണോ ഈ പുതിയ കടന്നു കയറ്റത്തിനുള്ള കാരണം ?

    ഇന്ത്യ -ചൈനാ അതിർത്തി സംഘർഷത്തെ കുറിച്ചുള്ള ഒരു സമഗ്ര അവലോകനമാണ് ഈ പോഡ്കാസ്റ്റ് . ശ്രോതാക്കൾ സ്വീകരിക്കും എന്ന് പ്രത്യാശിക്കുന്നു . ശ്രീ ആർ . പ്രസന്നന് വലിയ നന്ദി

    17 min
  • മലപ്പുറം മാനിഫെസ്റ്റോ

    മലപ്പുറം മാനിഫെസ്റ്റോ : എന്റെ മലപ്പുറം 

    വി മുസഫർ അഹമ്മദ്

    ഒരു മനേക ഗാന്ധി പറയുന്നതു കേൾക്കുമ്പോൾ വാടേണ്ടവരല്ല 1921 നെ അഭിമുഖീകരിച്ച മലപ്പുറം എന്ന് അഗാധ ചരിത്രസ്പർശിയായ പോഡ്‌കാസ്റ്റിൽ മുസഫർ അഹമ്മദ് പറയുന്നു . 54 കൊല്ലങ്ങൾ മലപ്പുറംകാരനായി ജീവിച്ച മുസഫർ തലയുയർത്തി മലപ്പുറത്തിനുവേണ്ടി സംസാരിക്കുന്നു. ഇന്ത്യാ സ്വാതന്ത്ര്യ സമര ചരിത്രം ഉറങ്ങാത്ത മലപ്പുറത്തെ പറമ്പുകൾ ,   കിണറുകൾ , കുന്നുകൾ ...മനേകാ ഗാന്ധിയ്ക്കു മറുപടി പറയും . സാമുദായികതയല്ല മലപ്പുറം മുന്നോട്ടു വെയ്ക്കുന്ന ഉത്തരം ...അതാകരുത് ...ചരിത്രഗന്ധമായിരിക്കണം .

    അതിശക്തമായ പോഡ്കാസ്റ്റ് . ഓരോ മലയാളിയും കേൾക്കേണ്ട ഈ പ്രക്ഷേപണത്തിന്

    ദില്ലി -ദാലി മുസഫറിന് നന്ദി പറയുന്നു

    33 min
  • ലോകം മാറുമ്പോൾ ക്ലാസ്സ് മുറികളും മാറും രണ്ടാം ഭാഗം

    കോഴിക്കോട് സർവ്വകലാശാലയിലെ Multi Media Research Center ഡയറക്ടർ ആയ ദാമോദർ പ്രസാദുമായുള്ള ദീർഘ സംഭാഷണത്തിന്റെ രണ്ടാം ഭാഗമാണിത് .

    ആദ്യ ഭാഗത്തിൽ അദ്ദേഹം പ്രധാനമായും പ്രതിപാദിച്ചത് സമൂഹത്തിലെ  ഡിജിറ്റൽ വിഭജനം, ഓൺലൈൻ ക്ലാസ്സ്മുറി സാമൂഹ്യഇടമാണോ , കോർപറേറ്റ് കൈകടത്തലുകളെ എങ്ങനെ പ്രതിരോധിക്കാം , എന്താണ് തുറന്ന സ്ത്രോതസ്സുകൾ തുടങ്ങിയ വിഷയങ്ങൾ ആയിരുന്നു .

    രണ്ടാം ഭാഗത്തിൽ പ്രതിപാദിക്കുന്ന വിഷയങ്ങൾ

    ഒന്ന് : ഓൺലൈൻ ക്ലാസ്സ് മുറികൾ പരമ്പരാഗത ക്ലാസ്സ് മുറികളുടെ ഓൺലൈൻ അനുകരണം ആണോ ?

    രണ്ട് : ഇന്ത്യൻ സാമൂഹ്യ സാഹചര്യവും പാശ്ചാത്യ മാതൃകകളും

    മൂന്ന് : എന്താണ് ഓൺലൈൻ ക്ലാസ്സ്   മുറിയിലെ ശ്രദ്ധയും അശ്രദ്ധയും ?

    നാല് : എന്തുകൊണ്ട് പരിചയ സമ്പന്നരായ , നല്ല , മുതിർന്ന , അക്കാദമിക് പണ്ഡിതന്മാർ എതിർക്കുന്നു ?

    അഞ്ച് : ക്‌ളാസ്സ്‌മുറികളിലെ സ്വാതന്ത്ര്യത്തിനു മേൽ നിരീക്ഷണങ്ങൾ ഉണ്ടാകുമോ ?

    41 min
  • ആനയുടെ മതം മലയാളിയുടെ മദം

    പണ്ട് ധർമ്മപുത്രർ പറഞ്ഞ ഒരു നുണയെക്കുറിച്ചു നമുക്കറിയാം . മഹാഗുരുവായ , അജയ്യനായ , ദ്രോണരെ വീഴ്ത്താൻ ആനയെ കൊന്ന് നുണ പറഞ്ഞ കഥ.

    നുണ-ക്കുഴി എന്ന വാരിക്കുഴിയിലാണ് ആനയെ പണ്ടേ നാം വീഴ്ത്തിയത്. കേരളത്തിലെ അവസാനത്തെ വാരിക്കുഴിയിൽ പറഞ്ഞത്  കുഞ്ഞുവീഴാതിരിക്കുവാൻ ഒരമ്മയാന നടത്തിയ പോരാട്ടം ജി അരവിന്ദൻ ചിത്രീകരിച്ചിട്ടുണ്ട്. ആ 'അമ്മ നടത്തിയ പോരാട്ടം ഒരു ഇലിയഡിലോ ഭാരതത്തിലോ നാം കാണില്ല .

    എന്റെ കൗമാരത്തിൽ ഞാൻ കണ്ടിട്ടുണ്ട് ഒരു ക്ഷേത്ര മതിൽക്കകത്തു നടന്ന ക്രൂരമായ ആനമർദ്ദനം. ജീവശാസ്ത്രക്ലാസ്സിൽ തവളയെ നാലു കാലിലും ആണിയടിച്ചു നിർത്തും പോലെ ഒരാനയെ നിർത്തി മർദ്ദിച്ചു , കൊന്നത് .

    ഒരു പീഢ ഉറുമ്പിനും വരുത്തരുതെന്നാണ് ശ്രീ നാരായണ ഗുരു പറഞ്ഞത്. ജലസമാധിയായ ഒരമ്മയാനയ്ക്കും ഇതിനു മുൻപ്  പഴമാണെന്നു കരുതി പടക്കം കടിച്ചു മരിച്ച മറ്റ് ആനകൾക്കും കാട്ടുപന്നികൾക്കും കാളിദാസൻ വർണിച്ച മാൻപേടകൾക്കും കാട്ടുപോത്തുകൾക്കും വേണ്ടി ഒരു പോഡ്കാസ്റ്റ്

    ധർമ്മപുത്രന്മാരുടെ നുണ -ക്കുഴികളും ഒരു അമ്മയാനയും

    6 min
  • ലോകം മാറുമ്പോൾ ക്ലാസ്സ് മുറികളും മാറും

    മാറുന്ന നമ്മുടെ ക്ലാസ്സ് മുറികൾ എന്ന പരമ്പരയിൽ

    ദാമോദർ പ്രസാദ് സംസാരിക്കുന്നു : ഒന്നാം ഭാഗം

    Damodar Prasad is Director, Multi-Media Research Center, Calicut University 

    ഒന്ന് : സമൂഹത്തിലെ ഡിജിറ്റൽ വിഭജനം എന്ന വാദത്താൽ ഒരു വിദ്യാഭ്യാസവിപ്ലവത്തെ തള്ളിക്കളയാമോ? ഡിജിറ്റൽ വിഭജനത്തിന് രാഷ്ട്രീയ -ഭരണ പരിഹാരമല്ലേ വേണ്ടത് ?

    രണ്ട് : ഒരു പെൺകുട്ടിയുടെ ആത്മഹത്യ ഉന്നയിക്കുന്ന യഥാർത്ഥ പ്രശ്നം എന്താണ് ?

    മൂന്ന് : സാങ്കേതികവിദ്യയുടെ സാമൂഹികരൂപീകരണമാണ് പ്രധാനം

    നാല് : ക്ലാസ് മുറി എന്ന സാമൂഹ്യയിടവും നവമാധ്യമങ്ങളും

    അഞ്ച് : ഓൺലൈൻ അധ്യാപനത്തിൽ critical thinking വളർത്താൻ കഴിയില്ലേ ?

    സമഗ്രമായ അന്വേഷണത്തിലൂടെ ഒരു പോഡ്കാസ്റ്റ്

    39 min
  • ഞാൻ കുമാരനാശാൻ ആകുമ്പോൾ

    ഞാൻ കുമാരനാശാൻ ആകുമ്പോൾ

    അഭിനയാനുഭവം

    കെ പി കുമാരൻ സംവിധാനം ചെയ്ത കുമാരൻ ആശാന്റെ ജീവചരിത്ര  ചലച്ചിത്രമായ ഗ്രാമവൃക്ഷത്തിലെ കുയിലിൽ ആശാനായി അഭിനയിച്ചത് പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോൻ ആണ് . കവിയും വന്ദ്യവയോധികനായ സംവിധായകനും തന്റെ ജീവിതത്തെ അടിമുടി സ്വാധീനിച്ചു എന്ന് നന്ദിപൂർവം ശ്രീവത്സൻ ജെ മേനോൻ പറയുന്നു. സംവിധായകൻ തന്നെ തെരഞ്ഞെടുക്കാനുണ്ടായ കാരണം ,കുമാരൻ ആശാനാകാൻ ചെയ്ത ഗൃഹപാഠങ്ങൾ , ആശാൻ ജീവിതത്തിലെ വിക്ഷോഭങ്ങൾ , കവിതയിലെ സംഗീതം , എല്ലാം ആശാനായി പകർന്നാടിയ  ശ്രീവത്സൻ പറയുന്നു

    21 min
  • ഹൃദയഭൂമി ദുരന്തഭൂമിയാകുമോ ?

    കേരളം കോവിഡിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച് അഭിമാനിക്കുകയോ അപമാനിക്കുകയോ അല്ലെങ്കിൽ ഇടനില സ്വീകരിക്കുകയോ  ചെയ്യുന്നവർ ഇന്ത്യൻ ഹൃദയഭൂമിയിൽ എന്താണ് സംഭവിക്കുന്നത് എന്നതുകൂടി സൂക്ഷ്മമായി അറിഞ്ഞിരിക്കണം . ഉത്തർ പ്രദേശ് , ബീഹാർ എന്നിവിടങ്ങളിൽ മൂന്നരപ്പതിറ്റാണ്ട് പത്രപ്രവർത്തനം നടത്തിയ വെങ്കിടേഷ് രാമകൃഷ്ണൻ സുദീർഘമായി വിലയിരുത്തുന്നു, ഹിന്ദി ഹൃദയഭൂമിയുടെ കോവിഡ് കാലം.

    ഇത്രയും ഗൃഹപാഠം ചെയ്ത് ഈ പോഡ്കാസ്റ്റ് അർത്ഥവത്താക്കിയ വെങ്കിടേഷിന് നന്ദി . ഈ രണ്ട് ഭീമൻ സംസ്ഥാനങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എങ്ങനെ ? എത്ര ഡോക്ടർന്മാർ ?, ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം ? ഗ്രാമങ്ങളിലെ കുടിവെള്ളം ? ശുചിത്വം ? ഗ്രാമങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റത്തൊഴിലാളികളുടെ ദുരന്തങ്ങൾ? പരാജയം മറച്ചുവെക്കുന്ന അനൈതികതകൾ ..എല്ലാം വെങ്കിടേഷ് പറയുന്നു

    34 min
  • എം പി വീരേന്ദ്രകുമാർ സ്മൃതിഭാഷണം

    എം പി വീരേന്ദ്രകുമാർ സ്മൃതിഭാഷണം : ഡോ . പി കെ രാജശേഖരൻ

    വൈവിദ്ധ്യാത്മകവും വൈരുദ്ധ്യാത്മകവുമായ ഒരു ജീവിതത്തെ മുപ്പതുകൊല്ലത്തെ മാതൃഭൂമിയിലെ പരിചയത്തിന്റെയും സ്നേഹാദരങ്ങളുടേയും വെളിച്ചത്തിൽ രാജശേഖരൻ നോക്കിക്കാണുന്നു.

    അസാധാരണമായ ഓർമ്മശക്തിയും വായനാവേഗവുമുള്ളയാൾ , പത്രസ്ഥാപനത്തിൽ ആരായിരുന്നു ? പത്രമുടമ  പൊതുരംഗത്ത് വന്നപ്പോൾ  എങ്ങനെ വ്യത്യസ്ഥനായി ? അടിയന്തിരാവസ്ഥക്കാലം, മതവാദത്തിന്റെ ഇക്കാലം തുടങ്ങിയ ജനാധിപത്യ പ്രതിസന്ധികളിൽ   അദ്ദേഹം  എങ്ങനെ   പെരുമാറി ?

    9 min
  • കുടിയേറ്റത്തൊഴിലാളികൾ, നമ്മൾ , ശ്രീനാരായണഗുരുവും

    ഒരു തീവണ്ടിയാപ്പീസിൽ അമ്മയുടെ മൃതദേഹത്തിൽ ഒന്നുമറിയാതെ അമ്മയെ തെരയുന്ന കുഞ്ഞിന്റെ ദൃശ്യം മറ്റൊരു ടി വി സീരിയൽ കാണുന്ന ലാഘവത്തിൽ കാണാൻ കഴിയുന്ന മരവിപ്പിലേക്ക് വീണ മധ്യവർഗ്ഗമാണ് നാം. രാഷ്ട്രമീമാംസ പ്രൊഫസറായ സഞ്ജിബ് ബറുവ എഴുതിയ ഒരു ലേഖനം വായിച്ചപ്പോൾ ശ്രീ നാരായണ ഗുരു കടന്നുവന്നതാണ് ഇന്നത്തെ പോഡ്കാസ്റ്റ് .

    ലോകമുതലാളിത്തത്തിന്റെ മഹാപുരോഹിതൻ ആദം സ്മിത്ത് പോലും പറഞ്ഞത് സഹാനുഭൂതി ശാശ്വത പ്രകൃതി നിയമമാണെന്നാണ്. എന്നിട്ടുമെന്തേ ഈ രാജ്യം ഇങ്ങനെ ആയത് ? നാരായണ ഗുരുവിന്റെ നാലു ശ്ലോകങ്ങളും , ഇന്ത്യ എന്ന വർത്തമാനവും

    7 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,460 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners