Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • വാമൊഴി പാരമ്പര്യത്തിലെ മലബാർ കലാപം

    ഡോക്ടർ ഷംഷാദ് ഹുസൈൻ സംസാരിക്കുന്നത് കേൾക്കുമ്പോൾ മനസ്സിലാകും എങ്ങനെയാണ് പുരുഷന്മാർ എഴുതിയ ചരിത്രം സ്ത്രീകൾ വാമൊഴിയാൽ റദ്ദാക്കുന്നത് എന്ന് . ഓർമ്മകൾ മരിക്കുന്നില്ല . ഡോ . ഷംഷാദ് ഹുസൈൻ ശ്രീശങ്കരാചാര്യ സർവകലാശാലയിൽ മലയാളം അസോഷിയേറ്റ് പ്രൊഫസ്സർ . വാമൊഴിചരിത്രത്തിൽ ഡോക്ടറേറ്റ്. പുസ്തകങ്ങൾ : മുസ്‌ലിമും സ്ത്രീയും അല്ലാത്തവൾ . ന്യുനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ

    37 min
  • ബഷീർ എന്ന സ്നേഹ ദാർശനികൻ

    പ്രീയ സുഹൃത്തേ ,

    വലിയ സന്തോഷത്തോടെയാണ് ഈ പോഡ്കാസ്റ്റ് ഞാൻ താങ്കളിലേക്ക് എത്തിക്കുന്നത് .

    പ്രൊഫസ്സർ കെ പി ശങ്കരൻ ( ഡൽഹിയിലെ St Stephen's കോളേജിലെ ഫിലോസഫി അദ്ധ്യാപകൻ ആയിരുന്നു ) വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചെഴുതിയ കുറിപ്പ് . ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യ സംഭാവന ചെയ്ത രണ്ട് മൗലിക ദാർശനികർ ഗാന്ധിയും ബഷീറും ആണെന്ന് അദ്ദേഹം പറയുന്നു . അശാന്തമനസ്സിനെ ശാന്തതയിലേക്ക് നയിക്കുന്ന ബഷീർ. ഓരോ അപരിചിതനും അപരനും അല്ലാഹുവിന്റെ സൃഷ്ടി ..ഓരോ പാമ്പും . ഓരോ ഉറുമ്പും .

    ബഷീറിന് സ്നേഹപൂർവ്വം ഈ പോഡ്കാസ്റ്റ് .

    സംഗീതഖണ്ഡം : പണ്ഡിറ്റ് കുമാർ ഗന്ധർവ

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ

    12 min
  • എന്റെ രണ്ട് പ്രിയനർത്തകർ : രാജശ്രീ വാര്യർ

    അതിമനോഹരമായി സംസാരിക്കുന്നു ഈ നർത്തകി . എന്തുകൊണ്ട് ബാലസരസ്വതിയും ചന്ദ്രലേഖയും തന്റെ ഇഷ്ടപ്പെട്ട നർത്തകർ ആണ് എന്നതിനെ കുറിച്ച് .

    ഒരേ നൃത്തഭാഷ പഠിച്ചിട്ട് തികച്ചും വേറിട്ട നൃത്തനിമിഷങ്ങളിൽ ജീവിച്ചവർ. പരിശ്രമികളായിരുന്ന രണ്ടു നർത്തകർ . ഉടൽമൊഴികളെ മാറ്റിത്തീർത്തവർ. കേൾക്കൂ , വേറിട്ട ഈ പോഡ്കാസ്റ്റ് .

    നന്ദി , രാജശ്രീ .

    എസ് . ഗോപാലകൃഷ്ണൻ

    14 min
  • റേഡിയോ : രണ്ട് ഏകാന്തതകൾ / ദില്ലി -ദാലി 103

    റേഡിയോ കേൾക്കുന്നെങ്കിൽ

    ബോസിന്റേയും ടെസ്‌ലയുടെയും കഠിന ഏകാന്തതകൾ അറിഞ്ഞിരിക്കണം.

    മർക്കോണിയുടെ കൊച്ചുമകൻ പറഞ്ഞു , എന്റെ മുത്തച്ഛന് റേഡിയോ കണ്ടുപിടിച്ചതിന് നോബൽ സമ്മാനം നൽകുകയും ജഗദീഷ് ബോസിനെ അംഗീകരിക്കാതിരിക്കുകയും ചെയ്‌തതിൽ അനീതി ഉണ്ടായി എന്ന് .

    ആധുനിക മനുഷ്യന്റെ ഏകാന്തതകളിൽ അവന്റെ ഏറ്റവും വലിയ ചങ്ങാതിയായി മാറിയ റേഡിയോ ഉണ്ടായത് നിരാലംബരായി നടന്ന രണ്ടു ശാസ്ത്രകാരന്മാരുടെ , നിക്കോള ടെസ്‌ല , ജഗദീഷ് ചന്ദ്ര  ബോസ് എന്നിവരുടെ കഠിനമായ ഏകാന്തതകളിൽ നിന്നാണ്.

    അതുകൊണ്ടുതന്നെയാണ് വൈകിയെത്തിയ നോബൽ സമ്മാനം ടെസ്‌ല നിരസിച്ചത്

    അല്ലെങ്കിൽ തന്നെ ഗാന്ധിയ്ക്ക് കിട്ടാതെ പോയ നോബൽ സമ്മാനവും ബഷീറിനും ഓ വി വിജയനും കിട്ടാതെ പോയ ജ്ഞാനപീഠവും ചെറിയ പുരസ്കാരങ്ങളല്ലെ ?

    രണ്ട് ഏകാന്തതകളെ കുറിച്ച് ഒരു പോഡ്കാസ്റ്റ്

    14 min
  • കഴുതകളായി നടിക്കേണ്ടി വന്ന കുതിരകൾ

    തുടക്കത്തിനും ഒടുക്കത്തിനുമിടയിലെ ശൂന്യതയുടെ മേൽ  മനുഷ്യൻ ഉണ്ടാക്കിയ പാലം ? രണ്ട് പൂജ്യങ്ങളും അവയ്ക്കിടയിലെ ദുർഗ്രഹത്രികോണവും ? ആരുടെ കണ്ണടയുടെ വികാസമാണ് ബൈസിക്കിൾ ?

    കാൽനൂറ്റാണ്ടു മുൻപ് കെ ജി  ശങ്കരപ്പിള്ള എഴുതിയ അസാധാരണ സൈക്കിൾ കവിതയിലേക്ക് ഒരു പോഡ്കാസ്റ്റ് സവാരിയാണ് ഈ ലക്കം ദില്ലി -ദാലി . കവി തന്നെ കവിതയും ചൊല്ലുന്നു.

    കൂടെ , കണ്ണൂരിലെ എന്റെ റേഡിയോ ജീവിതത്തിൽ ശബ്ദത്തിന്റെ തരംഗദൈർഘ്യത്തിലേക്ക് സൈക്കിൾ സ്വപ്നവുമായി ചവുട്ടിക്കയറിയ ഒരു കൗമാരക്കാരന്റെ കഥയും

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ

    സ്നേഹത്തോടെ

    എസ് . ഗോപാലകൃഷ്ണൻ

    13 min
  • ആരാണ് എനിക്ക് ഓ വി വിജയൻ

    ആർ ഉണ്ണി നടത്തുന്ന  നവതി പോഡ്കാസ്റ്റ്

    വിജയൻ ജീവിച്ചിരുന്നിരുന്നു എങ്കിൽ ഇന്ന് തൊണ്ണൂറു വയസ്സ് . നാലുപതിറ്റാണ്ടിലേറെ പ്രായവ്യത്യാസത്തിൽ ആർ . ഉണ്ണി.

    ഉണ്ണി സംസാരിക്കുന്നു , വിജയനെ ആദ്യം കണ്ടപ്പോൾ ആനന്ദമന്ദിരത്തിൽ നിന്നും ചമ്മന്തിപ്പൊടി വാങ്ങിക്കൊടുത്ത കഥ , കമ്മ്യൂണിസ്റ്റുകാർക്ക് മനസ്സിലാകാതെ പോയ വിജയൻ , സംശയങ്ങളും ചോദ്യങ്ങളും അടിസ്ഥാനരാസമൂലകങ്ങൾ ആയിരുന്ന ജന്മം , വിജയനെ ഹിന്ദുത്വവാദിയായി തെറ്റിദ്ധരിക്കുന്നതിന് ഇടതുപക്ഷം നൽകിയ മൗനാനുവാദം, വിജയനോട് സക്കറിയ കലഹിച്ചത് , സക്കറിയ സങ്കടപ്പെട്ട ഒരു ദിവസം , പത്രക്കാർക്കും നിരൂപകർക്കും പിടി കൊടുക്കാതെ വഴുതിപ്പോയ വിജയൻ എന്ന ബഹുമുഖി ...

    ആർ . ഉണ്ണി ഗുരു ദക്ഷിണപോലെ നൽകുന്ന ഒരു വിജയൻ നവതി ചിന്ത

    7 min
  • 1975 ലെ അടിയന്തിരാവസ്ഥയും 2020 ഉം സുരേഷ് കുറുപ്പ് സംസാരിക്കുന്നു

    അടിയന്തിരാവസ്ഥക്കാലത്ത് വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് കടന്നു വന്ന സുരേഷ് കുറുപ്പ് ഒരു അഭിമുഖസംഭാഷണത്തിൽ ഇനി പറയുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു:

    ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയസാഹചര്യവും അടിയന്തിരാവസ്ഥ സ്മരണകളുടെ വെളിച്ചത്തിൽ

     ഇന്ത്യൻ ഭരണഘടനയും ഇന്നത്തെ ഇന്ത്യയും

     ഇന്ത്യൻ കോടതികൾ അടിയന്തിരാവസ്ഥക്കാലത്തും ഇന്നും

    അന്ന് ജയപ്രകാശ് നാരായണൻ , ഇന്ന് ഭരണഘടന ?

    ജനകീയമുന്നേറ്റം പ്രത്യാശിക്കാമോ ?

    21 min
  • കനൽ ഒരു തരി മതി

    നീർ നിലങ്ങളിൻ അടിമയാര് ഉടമയാര് ?

    നിലങ്ങളായിരം വേലിയിൽ തിരിച്ചതാര് ?

    കേരളത്തിലെ യുവജനങ്ങൾ അടുത്തകാലത്ത് ഏറ്റെടുത്ത കരുത്തിന്റെ RAP .

    ഹിരൺ വേടൻ ദില്ലി -ദാലിയോട് പറയുന്നു ഭയത്തിനെതിരെ നന്മയുടെ കൊടി ഉയർത്തേണ്ട സമയമാണിതെന്ന് .

    അഭിമുഖവും , ഗാനവും

    20 min
  • അസാധാരണനായിരുന്ന വേലപ്പൻ നായരും ഒരു കേരള ചരിത്രപഠനവും

    ലൈബ്രറിയേക്കാൾ വലുതായ ലൈബ്രേറിയൻ

    വെള്ളിവെളിച്ചത്തിൽ നിന്നും മാറിനിന്ന് ഗവേഷകരെ വെളിച്ചത്തിന്റെ വേദികളിലേക്ക് ആനയിച്ച വി .വേലപ്പൻ നായർ

    പി കെ ബാലകൃഷ്ണൻ 'ജാതിവ്യവസ്ഥയും കേരളചരിത്രവും' എന്ന പുസ്തകത്തിന്റെ അവതാരികയിൽ തുല്യ കർത്തൃത്വം ആദരിച്ചു നൽകിയ ചരിത്രകുതുകി.

    നിരവധിയാളുകളുടെ ഓർമ്മകളിലെ പ്രിയമാനസൻ

    ലോകത്തിലെ എല്ലാ നല്ല ലൈബ്രേറിയന്മാർക്കും വേണ്ടി ഒരു പോഡ്കാസ്റ്റ് .

    21 min
  • കോവിഡ് കണ്ട ലോകത്തെ വാസ്തുവിദ്യ

    കോവിഡ് കണ്ട ലോകത്തെ വാസ്തുവിദ്യ

    പ്രശസ്ത വാസ്തുകാരൻ (Architect ) ഡോ . ബെന്നി കുര്യാക്കോസ് സംസാരിക്കുന്നു .

    മഹാമാരികൾ ഇതിനുമുൻപും വാസ്തുവിദ്യയെ സ്വാധീനിച്ചിട്ടുണ്ടോ ?, ലോകനഗരങ്ങളും , ഗ്രാമങ്ങളും , ഓഫിസുകളും , പാർപ്പിടങ്ങളും എങ്ങനെ മാറാൻ പോകുന്നു ? എന്താണ് ഇന്ത്യയിലെ വസ്തുനിഷ്ഠ സാഹചര്യം ? വാസ്‌തുരംഗത്ത് പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ?

    ലാറി ബേക്കറിന്റെ വാസ്തുദർശനത്തിന്റെ പ്രസക്തി എന്താണ് ? ബേക്കർ ശിഷ്യൻ സംസാരിക്കുന്നു

    32 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,460 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners