Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • ടെക്നോപാർക്കിന് മുപ്പതു വയസ്സാകുമ്പോൾ

    ദിലി ദാലിയുടെ പ്രീയപ്പെട്ട ശ്രോതാവേ ,

    1990 ലാണ് കേരളത്തിലെ ആദ്യത്തെ ടെക്നോളജി പാർക് സ്ഥാപിതമായത്. കേരളത്തേയും , തിരുവനന്തപുരത്തെ പ്രത്യേകിച്ചും മാറ്റിത്തീർത്ത ഒരു വലിയ വ്യവസായ സംരംഭം നമുക്ക് നൽകുന്ന പാഠങ്ങളെ കുറിച്ച് Technopark ന്റെ ആദ്യ CEO ശ്രീ ജി . വിജയരാഘവൻ വിശദമായി സംസാരിക്കുന്ന പോഡ്കാസ്റ്റ് ആണിത് . അദ്ദേഹം പരാമർശിക്കുന്ന വിഷയങ്ങൾ പ്രധാനമായും ഇനി പറയുന്നവയാണ് :

    ടെക്നോപാർക് എന്ന ആശയം ആരുടേത് ?, അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും വ്യവസായ മന്ത്രി കെ ആർ ഗൗരിയമ്മയുമായി അമേരിക്കയിലെ ആപ്പിൾ ഫാക്റ്ററിയിൽ നടത്തിയ നിർണ്ണായക സന്ദർശനത്തിൽ എന്തുണ്ടായി ? ആരാണ് കേരളത്തിന് കെ പി പി നമ്പ്യാർ ? എന്താണ് കേരളം അദ്ദേഹത്തോടു കാട്ടിയ നന്ദികേട് ? കണ്ണൂരിനെ ജീവനുതുല്യം സ്നേഹിച്ചതിന് അദ്ദേഹത്തിന് കിട്ടിയ പ്രതിഫലം ?, ടെക്നോപാർക് ആദ്യം നയിച്ച പതിനൊന്നു പേർ ?  ആരാണ് ടെക്നോപാർക്കിനെ പച്ച പുതപ്പിച്ചത് ?    മാറി മാറി അധികാരത്തിൽ വന്ന മന്ത്രിസഭകൾ ടെക്‌നോപാർക്കിനെ സ്നേഹിച്ചത് എന്തുകൊണ്ട് ?, എല്ലാ രാഷ്ട്രീയക്കാരിലും നന്മയുണ്ട് ..പക്ഷേ അതെങ്ങനെ കണ്ടെത്താം ?, കേരളവികസനത്തെ  പിന്നോട്ടടിച്ച മന്തിസഭകൾ ഏതൊക്കെ ? Private Economic Zones ഉം IT വികസനവും ?, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല എന്തുകൊണ്ട് അഴിച്ചുപണിയണം ?, നേതാക്കന്മാരും , ഉദ്യോഗസ്ഥരും , ബിസിനസ്സുകാരും എന്തുകൊണ്ട് കുട്ടികളെ കേരളത്തിനു പുറത്ത് പഠിപ്പിക്കുന്നു ? കേരളത്തിൽ എന്തുകൊണ്ട് അടിയന്തിരമായി land reforms കൊണ്ടുവരണം ? ഗൗരിയമ്മ എന്ന ശക്തയായ ഭരണാധികാരിയുടെ സംഭാവനകൾ ? എന്തുകൊണ്ട് എല്ലാ മുന്നണികളും കരുത്തരായ  സ്ത്രീകളെ ഒഴിവാക്കുന്നു ?

    ഭാവിയിലേക്ക് കരുതിവെക്കേണ്ട ഒരഭിമുഖം. ശ്രീ ജി . വിജയരാഘവന് നന്ദി

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ

    45 min
  • അള്ളാ-ഓം

    ഈ ഗാനം ആഗസ്ത് 5 നും മതേതര ഇന്ത്യയ്ക്കും

    35 വയസ്സുണ്ടായിരുന്ന പണ്ഡിറ്റ് ജസ്‌രാജ്‌ ഒരു ദിവസം ഭൈരവ് രാഗം അഭ്യസിക്കുകയായിരുന്നു . പെട്ടെന്ന് അദ്ദേഹം കൈകൾ മുകളിലേക്കുയർത്തി 'അള്ളാ' എന്നു വിളിച്ചു . ആധുനിക ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു മനോഹരഗാനം പിറക്കുകയായിരുന്നു . അലിയും ഹുസൈനും പ്രവാചകനും അള്ളായും മഹാശിവനും കടന്നുവരുന്ന ഗാനം ...ഓം പൂർണമദ പൂർണ്ണമിദം (അതും പൂർണം ഇതും പൂർണം ) എന്ന ശാന്തിമന്ത്രം കടന്നുവരുന്ന ഗാനം ...നമ്മുടെ ആധുനിക മതേതര ജനാധിപത്യ റിപ്പബ്ലിക്കിനും 2020 ഓഗസ്റ്റ് അഞ്ചാം തീയതി എന്ന ഒരു ദിവസത്തിനുമായി  ഈ ഗാനം ദില്ലി-ദാലി പ്രക്ഷേപണം ചെയ്യുന്നു

    11 min
  • ഇതിഹാസമേ , വിട ! ഇബ്രാഹിം അൽകാസിയ്ക്ക് ഒരു പോഡ്കാസ്റ്റ് ആദരം

    ഇതിഹാസമേ , വിട ! ഇബ്രാഹിം അൽകാസിയ്ക്ക് ഒരു പോഡ്കാസ്റ്റ് ആദരം

    ജനനം : 18 October 1925, മരണം :  4 August 2020

    ആധുനിക ഇന്ത്യൻ നാടക വേദിയ്ക്ക് ഏറ്റവും വലിയ സംഭാവനകൾ നൽകിയ ഒരാൾ വിടവാങ്ങുമ്പോൾ.  ഡൽഹിയിലെ National School of Drama യിലെ അദ്ധ്യാപകനും നാടക പ്രവർത്തകനുമായ  അഭിലാഷ് പിള്ള നടത്തുന്ന അനുസ്മരണം . അൽകാസി എന്ന സെക്കുലർ ദീപസ്തംഭം. നാടകവേദിയിൽ അദ്ദേഹം നടത്തിയ ഏഷ്യൻ പ്രകാശനം , ഇന്ത്യയെ സ്വാധീനിച്ച വിവിധ സംസ്കാരങ്ങളുടെ സമന്വയം 'അന്ധായുഗി' ന്റെ  പുരാന കിലയിലെ അവതരണത്തിൽ കൊണ്ടുവന്നത്,   National School of Drama ക്ക് നൽകിയ സംഭാവന , നാടകകലയ്ക്ക് ഉണ്ടാക്കിയ സാമൂഹ്യാദരം , അസാമാന്യരായ ശിഷ്യർ , എല്ലാം അഭിലാഷ് പിള്ള സംസാരിക്കുന്നു. 

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം ,

    സ്നേഹത്തോടെ

    എസ് . ഗോപാലകൃഷ്ണൻ

    25 min
  • തടവിന് താങ്ങാനാവാത്ത കവികൾ

    സ്റ്റാലിനെതിരെ ഒസിപ് മന്ദേൽസ്റ്റം എഴുതിയ കവിത അദ്ദേഹത്തെ സൈബീരിയായിലെ തടങ്കൽ പാളയത്തിലും മരണത്തിലും എത്തിച്ചു . എന്നാൽ ആ കവിത ഇന്നും അനശ്വരമായി തുടരുന്നു . ഓമനയായ കുഞ്ഞായിരുന്ന കാലത്ത് എടുത്ത ഹിറ്റ്ലറുടെ മനോഹരമായ ഫോട്ടോയെ നോക്കി  പോളീഷ് കവി വിസ്‌ലാവ സിംബോർസ്‌ക ചോദിച്ചു എങ്ങനെയാണ് ഈ കുഞ്ഞിന് ഇത്ര അധികാരപ്രമത്തനായ സ്വേച്ഛാധികാരിയാകാൻ കഴിഞ്ഞത് !

    റഷ്യൻ എഴുത്തുകാരനായിരുന്ന പാസ്റ്റർനാക്കിനെ നോബൽ സമ്മാനം വാങ്ങാൻ ഭരണകൂടം അനുവദിച്ചില്ല .വേദനയിലും വിഷാദത്തിലും അദ്ദേഹം ഒരു കവിത എഴുതി : നോബൽ സമ്മാനം .

    സ്വാതന്ത്ര്യത്തിനു വേണ്ടി എഴുതപ്പെട്ട മൂന്ന് ലോകോത്തര കവിതകൾ ആത്മാരാമൻ വിവർത്തനം ചെയ്ത് പാരായണം ചെയ്യുകയാണ് ഈ ലക്കം ദില്ലി - ദാലിയിൽ.

    മനോഹരമായ ഈ മൊഴിമാറ്റത്തിന് അദ്ദേഹത്തിനോട് നന്ദി പറയുന്നു

    സ്നേഹത്തോടെ

    എസ് . ഗോപാലകൃഷ്ണൻ

    14 min
  • ഗുരുവിൽ നിന്നും ഗാന്ധി നടന്ന ദൂരങ്ങൾ

    ബാലഗംഗാധര തിലകൻ ചരമശതാബ്ദിദിനചിന്തകൾ : August 1, 2020

    തിലകന്റെ ഹിന്ദുവിൽ നിന്നും രണ്ടു വ്യത്യസ്ത ഹിന്ദുക്കൾ ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായി ഒന്ന് ഗാന്ധി , രണ്ട് സവർക്കർ .  ഒരാളുടെ രാമൻ ആത്മത്യാഗങ്ങളുടെ പ്രതിനിധിയായിരുന്നു , മറ്റൊരാളുടേത് രാവണനെ കൊന്ന രാമനും .

    മുസ്‌ലിം എന്നും മുസ്‌ലിം മാത്രമാണെന്നും ഒരിക്കലും ഇന്ത്യാക്കാരൻ അല്ലെന്നും സവർക്കർ പറഞ്ഞപ്പോൾ മൗലാനാ അബുൽ കലാം ആസാദിന്റെ തോളിൽ കയ്യിട്ട് ഗാന്ധി ചോദിച്ചു , " ഈ തൊപ്പിക്കാരൻ ഇന്ത്യക്കാരനല്ല എങ്കിൽ പിന്നെയാരാണ് ഇന്ത്യാക്കാരൻ ?"

    തിലകൻ മരിച്ചതിനുശേഷം ഇന്ത്യയിൽ മൂന്നു ദേശീയതാവാദങ്ങൾ ഉണ്ടായത് ഏതൊക്കെ ? അതിൽ ഏതിന്റെ ബാക്കിയാണ് നമ്മുടെ ഭരണഘടന ?

    ഈ പോഡ്കാസ്റ്റ് കേട്ടാലും

    സ്നേഹത്തോടെ

    എസ് . ഗോപാലകൃഷ്ണൻ

    9 min
  • ഇന്ത്യയെ പഠിപ്പിക്കുമ്പോൾ : പ്രൊഫസ്സർ എം വി നാരായണൻ

    കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭാസ നയത്തെ വിശകലനം ചെയ്യുകയാണ് ഈ ലക്കം ദില്ലി ദാലി യിൽ പ്രൊഫസ്സർ എം വി നാരായണൻ .

    ജനാധിപത്യ ഇന്ത്യ എന്ന ആശയവും പുത്തൻ നയവും യോജിച്ചുപോകുന്നുണ്ടോ എന്ന് അദ്ദേഹം അന്വേഷിക്കുന്നു. അധികാരകേന്ദ്രീകരണവും വിദ്യാഭ്യാസവും, ചർച്ചകൾ ഇല്ലാതാകുന്ന കാലത്തെ  നയരൂപീകരണങ്ങൾ , മൂന്നുഭാഷാ

    നയം, ദേശീയ തലത്തിൽ വരാൻ പോകുന്ന common entrance test , വലതുപക്ഷ, ദേശീയതാരാഷ്ട്രീയവും വിദ്യാഭ്യാസത്തിന്റെ കമ്പോളവൽക്കരണവും എങ്ങനെ കൈകോർക്കുന്നു, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ഈ വിഷയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു , ഒരു രാഷ്ട്രം - ഒരു വിദ്യാഭാസം എന്ന നയമാണോ ഇത് ? ഉത്തർ പ്രദേശിലെ കുട്ടിയും കേരളത്തിലെ കുട്ടിയും ഒരേ കാര്യമാണോ പഠിക്കേണ്ടത് ? സംസ്കൃതം പഠിക്കുന്നതും സംസ്കൃതം ഒരു നയരൂപീകരണത്തിന്റെ ഭാഗമാകുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ് ? ഇന്ത്യയിലെ സ്വാശ്രയ സ്വകാര്യ സർവകലാശാലയിലെ autonomy അക്കാദമിക കാര്യങ്ങളിൽ എത്രമാത്രം പ്രസക്തമാണ്   തുടങ്ങി വിവിധ വിഷയങ്ങൾ പ്രൊഫസ്സർ നാരായണൻ സംസാരിക്കുന്നു.

    കോഴിക്കോട് സർവകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസറായ എം വി നാരായണൻ ഡോക്ടറേറ്റ് നേടിയത് ഇംഗ്ലണ്ടിലെ  University of Exeterൽ നിന്നാണ് . സിംലയിലെ Indian Institute of Advanced Studies ൽ ഫെല്ലോ ആയിരുന്ന പ്രൊഫസ്സർ നാരായണൻ അവതരണകലകളിൽ പ്രത്യേകിച്ച് കൂടിയാട്ടത്തിൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട് . മുൻപ് ജപ്പാനിലെ മിയസാക്കി International University യിലും ഷാർജാ യൂണിവേഴ്സിറ്റിയിലും പഠിപ്പിച്ചിട്ടുണ്ട്.

    32 min
  • ഗോപീകൃഷ്ണൻ നടത്തുന്ന ലൂയിസ് പീറ്റർ അനുസ്മരണം

    ഒട്ടും സന്തോഷകരമല്ലാത്ത ഒരു പോഡ്കാസ്റ്റ് .

    കവി പി എൻ ഗോപീകൃഷ്ണൻ അന്തരിച്ച കവി ലൂയിസ് പീറ്ററിനെ അനുസ്മരിക്കുന്നു .

    നാം നിഷ്കളങ്കമെന്നു വിചാരിക്കുന്ന 'നമ്മൾ' എന്ന നിർമ്മിതിയിലെ സിമന്റും മണലും നമുക്ക് കാട്ടി തന്ന ഒരാളെ കുറിച്ച് .

    അയാൾ തന്നെയായിരുന്നു അയാളുടെ കവിതാസമാഹാരം .

    മരിക്കുന്നതിനു തലേന്നും കവി ഗോപീകൃഷ്ണനെ വിളിച്ചിരുന്നു .

    ഹൃദയസ്പർക്കായ ഒരു സ്നേഹസന്ദേശം , കൂടെ ലൂയിസ് പീറ്ററിന്റെ ശബ്ദത്തിൽ അദ്ദേഹത്തിൻറെ ഒരു കവിതയും ..

    "എങ്കിലും ഇന്നെനിക്കെന്റെ നോവിനെ

    ഒരു നുണയുടെ മാറിൽ നിന്നും പറിച്ചെടുക്കണം.

    തെളിയാൻ തുടങ്ങും വിഭാതത്തെ എന്ന പോൽ

    അതിനെ മാത്രം കണ്ടുകണ്ടിരിക്കുവാൻ

    എനിക്കെന്റെ മിഴികൾ അടയ്ക്കണം

    ഉണരാതെയുറങ്ങണം"

    11 min
  • സത്യജിത്ത് റേയുടെ ശബ്ദലോകം

    സത്യജിത്ത് റേ ജന്മശതാബ്ദി പോഡ്കാസ്റ്റ് പരമ്പരയിലെ മൂന്നാം ഭാഗമാണിത്. റേ യുടെ ശബ്ദലോകത്തെ കുറിച്ച് അവഗാഹത്തോടെ സംസാരിക്കുന്നത് ചലച്ചിത്ര ചരിത്രകാരനായ ശ്രീ ഐ ഷൺമുഖദാസ് ആണ് . സത്യജിത്ത് റേ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് സിനിമ കേൾവിയുടെ കൂടി മാധ്യമം ആണെന്ന് . പഥേർ പാഞ്ചാലി മുതൽ അഗാന്തുക് വരെയുള്ള അദ്ദേഹത്തിൻറെ  ഫീച്ചർ- ഡോക്യുമെന്ററി സിനിമകളെ സസൂക്ഷ്മം വിശകലനം ചെയ്ത് അദ്ദേഹം സിനിമകളിൽ സംഗീതേതര - സംഭാഷണേതര ശബ്ദത്തെ എങ്ങനെ സമീപിച്ചു എന്ന് അന്വേഷിക്കുകയാണ് ഈ പോഡ്കാസ്റ്റ് . ഇന്ന് വിൻസെന്റ് വൻഹോഹ് ചരമദിനമാണ് . അദ്ദേഹം  അവസാന ചിത്രത്തിൽ വരച്ചത്  വേരുകളാണ്. വേരുകളെ ഏറ്റവും സ്മരിക്കേണ്ട ഒരു കാലത്ത് നമുക്ക് സത്യജിത്ത് റേയുടെ ശബ്ദലോകത്തെ സ്മരിക്കാം . പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .

    32 min
  • കോവിഡിനു ശേഷം ലോകനേതാക്കളും നമ്മളും

    അശ്ലീലമാണ് തെറ്റുതിരുത്താൻ തയ്യാറാകാത്ത നമ്മുടെ ധർമ്മസങ്കടങ്ങൾ . വൃത്തികേടാണിത് .

    lockdown ഒരു ആഗോള വ്യവസ്ഥാ തകർച്ചയിലേക്ക് വിരൽ ചൂണ്ടിയില്ലേ ? അടിസ്ഥാനപരമായ ചോദ്യങ്ങൾ ചോദിക്കാതെ ഏത് അരക്ഷിതഭാവിയിലേക്കാണ് നാം നമ്മുടെ കുഞ്ഞുങ്ങളെ തള്ളിവിടുന്നത് ?

    സാധാരണനിലയിലേക്ക് പോകാൻ ലോകനേതാക്കൾക്കും സാമ്പത്തികശക്തികൾക്കും ധൃതിയാണ് ...പക്ഷേ , ആരുടെ സാധാരണനില ? അതാണ് ജനങ്ങൾ സ്വയം ചോദിക്കേണ്ട ചോദ്യം .

    ഇംഗ്ലണ്ടിൽ ഒരു ഹിതപരിശോധന പറഞ്ഞത് വെറും പന്ത്രണ്ടു ശതമാനമാണ് കോവിഡിന് മുൻപേയുള്ള നില വീണ്ടും ആഗ്രഹിക്കുന്നത് എന്നാണ് ...പക്ഷേ നമുക്കും നമ്മെ ഭരിക്കാൻ നാം ഏൽപ്പിച്ചവർക്കും ഇടയിൽ ഒരു സാമൂഹ്യ അകലം ഇല്ലേ ? ലോകത്തെവിടെയും ?

    നമ്മുടെ കുഞ്ഞുങ്ങൾക്കായി ഒരു പോഡ്കാസ്റ്റ്

    9 min
  • ഇന്ത്യൻ നൃത്തവും ഉദയ്ശങ്കർ കാലവും

    ആധുനിക ഇന്ത്യയിലെ   നൃത്തത്തിന്റെ നൂറുകൊല്ലത്തെ ചരിത്രത്തിലേക്ക് ഒരു  വിശദ വീക്ഷണമാണ് ഈ ലക്കം ദില്ലി -ദാലി .

    കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നൂറ്റിയൊന്നാം വയസ്സിൽ അന്തരിച്ച അമല ശങ്കറിന്റെ വിയോഗത്തോടെ അസ്തമിച്ച ഒരു കാലഘട്ടത്തെ കുറിച്ച് ആധികാരികമായി സംസാരിക്കുന്നത് പ്രശസ്ത കലാനിരൂപകനായ ശ്രീ സദാനന്ദ് മേനോനാണ് .

    ദേശീയ പ്രസ്ഥാനവും , കലാരംഗവും , 1920 -1930 കളിൽ ലോകനൃത്തരംഗം , ഉദയ് ശങ്കർ സംഘത്തിന്റെ ആവിർഭാവം , ഇന്ത്യ എന്ന ആശയവും ലാവണ്യലോകവും , ഓറിയന്റലിസവും ഇന്ത്യൻ നൃത്തവും , Marius Petipa , Nijinsky, Ruth St Denis, Alice Boner, Anna Pavlova തുടങ്ങിയവർ , വള്ളത്തോളും ആലീസ് ബോണറും , ടാഗോറും നൃത്തവും , 1948 ലെ കൽപ്പന എന്ന ചലച്ചിത്രം , എങ്ങനെ ഇന്ത്യൻ നൃത്തരംഗം പിന്നോട്ടു പോയി ...45 മിനിറ്റ് ദൈർഘ്യമുള്ള പോഡ്കാസ്റ്റ് . ഒരു കാലഘട്ടത്തിലേക്ക് തിരിച്ചുവെച്ച കണ്ണാടി

    46 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,460 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners