
Sign up to save your podcasts
Or


സുഹൃത്തേ ,
പുതിയ ലക്കം ദില്ലി - ദാലിയിലേക്ക് സ്വാഗതം .
ഇന്നലെ സമാധിയായ സ്വാമി കേശവാനന്ദ ഭാരതി ഇന്ത്യൻ ഭരണഘടനയോടുള്ള ഭരണകൂടങ്ങളുടെ സമീപനങ്ങൾക്ക് നൽകിയ സന്ദേശം എന്തായിരുന്നു ? അതിന്റെ ഇന്നത്തെ പ്രസക്തി എന്താണ് ?
അഡ്വക്കേറ്റ് ഹരീഷ് വാസുദേവനുമായി അഭിമുഖം :
ഹരീഷ് പരാമശിക്കുന്ന കാര്യങ്ങൾ :
ഒന്ന് : കേരളത്തിലെ ഭൂപരിഷ്കരണ നിയമത്തിലെ ഏത് കാര്യമാണ് കേശവാനന്ദ ഭാരതി ചോദ്യം ചെയ്തത് ?, രണ്ട് : സർക്കാരും കേശവാനന്ദ ഭാരതിയും തോൽക്കുകയും ഇന്ത്യൻ ഭരണഘടന ജയിക്കുകയും ചെയ്തോ ?, മൂന്ന് : നാനി പാൽക്കിവാലയെ വാദിക്കുവാൻ കൊണ്ടുവരാൻ ആര് പണം നൽകി ?, നാല് : പൗരന്റെ മൗലികാവകാശവും നമ്മുടെ പാർലമെന്റിന്റെ പരിമിതിയും, അഞ്ച് : അധികാരം നീതിപീഠത്തെ സ്വാധീനിച്ച 1970 കളും ഇന്നത്തെ കാലവും, ആറ് : പാൽക്കിവാല സുപ്രീം കോടതി practice നിർത്തി ലണ്ടനിൽ പോയതെന്തുകൊണ്ട് ?, ഏഴ് : കേരളത്തിന്റെ ഭൂപരിഷ്കരണനിയമത്തിലെ സാമൂഹ്യനീതിയെ സ്വാമി ചോദ്യം ചെയ്തോ ?
ഹരീഷ് വാസുദേവന്റെ അനുസ്മരണത്തിലേക്ക് സ്വാഗതം
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
സുഹൃത്തേ ,
ചത്തുപോയി എന്ന ഭാഷാപ്രയോഗം കഴിഞ്ഞ ദിവസം ഒരു ടി വി വാർത്താചാനൽ ചർച്ച വഴി സജീവമായി . ഒരു ഭാഷ മരണത്തെ സ്വാംശീകരിക്കുന്നത് എങ്ങനെയാണ് ? ഒരാളേയും മരിക്കാൻ അനുവദിക്കാത്ത വാശിയല്ലേ ജീവിച്ചിരിക്കുന്നവരുടെ ഭാഷയ്ക്ക്? ചിത്തത്തിൽ കൂറിയിന്നവരെ കുമാരനാശാൻ ചത്തുപോകാൻ അനുവദിച്ചതെങ്ങിനെ ? ഇ.എം.എസ് അന്തരിച്ചു എന്നു പറയുമ്പോൾ ആ ഭൗതികവാദിയെ മരിക്കാൻ ഭാഷ അനുവദിച്ചോ ? തിരുമേനി കാലം ചെയ്യുകയും ആന ചെരിയുകയും സാധാരണക്കാരൻ നിര്യാതനാകുകയും ചെയ്യുന്നതെന്തുകൊണ്ട് ?
മലയാളത്തിലെ 'മരണ' വർത്തമാനങ്ങളെ കുറിച്ച് ഒരു പോഡ്കാസ്റ്റ് .
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
പ്രിയ സുഹൃത്തേ
നാളെ സെപ്റ്റംബർ അഞ്ചാണ് . 2017 ൽ ഈ ദിവസമാണ്
ഏഴു വെടിയുണ്ടകൾ ഏറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. കൊലയാളികൾക്ക് എന്നിട്ടും ഗൗരി ഉയർത്തിയ ചോദ്യങ്ങളെ കൊല്ലാൻ കഴിഞ്ഞില്ല . നാം ചരിത്രം ചിക്കിച്ചികയുമ്പോൾ ആ ചോദ്യങ്ങൾ വീണ്ടും മണ്ണിൽ ഉയരുന്നു .
പ്രിയ സുഹൃത്തേ ,
ദില്ലി -ദാലിയുടെ ചതയദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.
1903 ൽ കുമാരനാശാൻ ആത്മോപദേശശതകത്തിന്റെ ആദ്യ മൂന്ന് ശ്ലോകങ്ങൾക്ക് എഴുതിയ വ്യാഖ്യാനമാണ് ഇന്ന് ഗുരുവിനും ശിഷ്യനുമുള്ള ആദരമായി സമർപ്പിക്കുന്നത് . ഇത് പ്രക്ഷേപണം ചെയ്യാൻ സാധിച്ചത് ഒരു മഹാഭാഗ്യവും ആഹ്ലാദപ്രദമായ ദാർശനികാനുഭവവുമായി കരുതുന്നു. ഗുരുവിന്റെ കവിതയോ ദർശനാഗാധതയോ മാത്രമല്ല നമ്മെ അത്ഭുതപ്പെടുത്തുന്നത് , കുമാരനാശാൻ സ്വന്തമാക്കിയിരുന്ന അപാരമായ അറിവിന്റെ വെളിച്ചം കൂടിയാണ് .
ദില്ലി -ദാലി കേൾക്കുന്ന ഓരോരുത്തർക്കും നന്ദി . സുഹൃത്തുക്കളുമായി ഈ ഗുരു -കുമാരനാശാൻ അനുഭവം പങ്കുവെയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
പ്രീയപ്പെട്ട സുഹൃത്തുക്കളേ ,
ദില്ലി -ദാലിയുടെ ഓരോ ശ്രോതാവിനും തിരുവോണാശംസകൾ .
ഇന്ന് ഈ പോഡ്‌കാസ്റ്റിൽ ഒരു ചരിത്രവായനയാണ് . കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിലെ ഓണം എങ്ങനെയായിരുന്നു ? പി . ഭാസ്കരനുണ്ണി എഴുതിയ 'പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം' എന്ന പുസ്തകത്തിൽ ഓണത്തെക്കുറിച്ച് വിശദവിവരങ്ങൾ ഇല്ല. കൊച്ചീരാജ്യത്തെ അത്തച്ചമയാഘോഷത്തെ കുറിച്ച് പറയുന്നുണ്ട് . ആ ഭാഗമാണ് ഇന്ന് ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ആ ആചാരത്തിൽ ഏതൊക്കെ ജാതികളിൽ പെട്ടവർക്ക് എവിടം വരെ പോകാമായിരുന്നു ? ദാസിയാട്ടം ഉണ്ടായിരുന്നോ ? ആരായിരുന്നു കക്കാട്ടു കാരണവപ്പാട് ? മഹാരാജാവ് തിരുമനസ് ഊണുകഴിച്ചുകഴിഞ്ഞാൽ ആ എച്ചിലില എടുക്കാൻ അണിഞ്ഞൊരുങ്ങി എത്തുന്ന നായർ സ്ത്രീയുടെ അവകാശങ്ങൾ , പീപ്പീവാദനത്തിനെത്തുന്ന മുസ്ലീങ്ങൾ കോട്ടയ്ക്കകത്ത് കയറാത്തത് ...1942 ൽ നിലച്ചുപോയ ആചാരങ്ങൾ കേട്ടാലും .
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
പ്രീയപ്പെട്ട സുഹൃത്തേ ,
സത്യജിത്ത് റായ് ജന്മശതാബ്ദി പോഡ്കാസ്റ്റ് പരമ്പരയിലെ നാലാമത്തെ ലക്കമാണിത്. റായ് എന്ന എഴുത്തുകാരനെ കുറിച്ച് ആഴത്തിലുള്ള അവലോകനമാണ് രാഹുൽ രാധാകൃഷ്ണൻ നടത്തുന്നത് . ഏകാന്തരായ മനുഷ്യരെ മനസ്സിലാക്കിയ എഴുത്തുകാരൻ. ശാസ്ത്രവും ഗണിതവും ചരിത്രവും നന്നായറിയാവുന്ന കഥാപാത്രങ്ങൾ , അതിൽ അധ്യാപകരും , കള്ളന്മാരും , അഭിനേതാക്കളും , അപകർഷതാബോധമുള്ളവരും അന്തർമുഖരും ഉണ്ട് . റായ് യുടെ എഴുത്തിന്റെ സവിശേഷതകൾ എന്തായിരുന്നു ? ഈ പോഡ്കാസ്റ്റ് പ്രക്ഷേപണം ചെയ്യാൻ സാധിച്ചതിൽ ദില്ലി -ദാലിയ്ക്ക് അതിയായ സന്തോഷമുണ്ട് . സത്യജിത്ത് റായ് എന്ന എഴുത്തുകാരനെ കുറിച്ച് മലയാളത്തിൽ ഇത്ര സമഗ്രമായ ഒരവലോകനം ഇതാദ്യമാണ് .
കേട്ടാലും
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ജീവിതത്തിലേക്ക് താളബോധ്യങ്ങൾ വന്ന കാലങ്ങളെ ഓർമ്മിപ്പിക്കുന്ന പുതിയ ആഫ്രിക്കൻ ഗാനമാണ് 'ജെറുസലേമ', ആ ഗാനത്തിന്റെ ചടുല താളത്തിൽ ആഫ്രിക്ക നൃത്തം ചെയ്യുകയാണിപ്പോൾ. Master KG( Kgaogelo Moagi) യുടെ ഗാനവും ആ ഗാനം ഉണർത്തിയ ചിന്തകളും .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
www.dillidalipodcast.com
If you wish to support this podcast :
https://www.patreon.com/dillidalipodcast
https://www.buymeacoffee.com/dillidali
അസാധാരണ ഭംഗിയിൽ തമിഴിൽ സംസാരിക്കുമായിരുന്ന കരുണാനിധി വെറുതേയല്ല മകൾക്ക് കനിമൊഴി എന്ന് പേരിട്ടത് .1953 ൽ മാത്രം ജനിച്ച മകന് സ്റ്റാലിൻ എന്ന് പേരിട്ടപ്പോൾ അദ്ദേഹത്തിന് സ്റ്റാലിൻ ഭരണത്തെക്കുറിച്ച് വിപരീതാഭിപ്രായങ്ങൾ കിട്ടിത്തുടങ്ങിയിരിക്കില്ല. അതേതായാലും ആഴ്ചകൾക്കു മുൻപ് കനിമൊഴിക്ക് ഒരു വിമാനത്താവളത്തിൽ നിന്നുണ്ടായ അനുഭവം തമിഴ് ഭാഷാഭിമാനചർച്ചകൾക്ക് വീണ്ടും വഴി വെച്ചു.പുതിയ വാക്കുകൾ മെനഞ്ഞെടുക്കുവാനുള്ള ഒരു ആന്തരിക ഗതികോർജ്ജം ആ ഭാഷയ്ക്കുണ്ട് . ഇന്നായിരുന്നെങ്കിൽ മലയാളി തീപ്പെട്ടി എന്ന വാക്കുണ്ടാക്കാൻ ശ്രമിക്കില്ലായിരുന്നു . തമിഴൻ കഴിഞ്ഞ പത്താണ്ടുകളിൽ ഉണ്ടാക്കിയ 25 വാക്കുകൾ ആണ് ഇന്ന് ദില്ലി -ദാലിയിൽ .
Internet, Cyber-Space, Facebook, Twitter, Key-Board, Laptop, E-mail, Whatsapp, Virus, Infection, Computer Mouse, Video Games, Face Mask, Lockdown തുടങ്ങി നിരവധി വാക്കുകൾ ...പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
മലകയറ്റം നമ്മുടെ മനസ്സിലോ നടക്കുന്നത് ?
എവറസ്റ്റ് ബേസ് ക്യാമ്പ് , കിളിമഞ്ചാരോ , മർദ്ദി ഹിമാൽ എന്നീ പർവ്വതാരോഹണാനുഭവങ്ങൾ പങ്കുവെയ്ക്കാനാണ് പ്രസന്ന കെ . വർമ്മയോട് അഭ്യർത്ഥിച്ചത്.
മറുപടികൾ മനോഹരമായി മാറി. മനസ്സാണ് എല്ലാ മലകയറ്റങ്ങളും നടത്തുന്നത് എന്ന് പറയുന്ന മറുപടികൾ .
'എന്റെ ലോകത്തിനു ചുറ്റും ഞാൻ തീർത്ത സുരക്ഷിതത്വങ്ങളിൽ നിന്നുമുള്ള പിടഞ്ഞോട്ടം' ജാഗ്രതയും സ്വക്ഷേത്രബലവും സ്നേഹവും നിറഞ്ഞ മറുപടികൾ.
ചോദ്യങ്ങൾ ഇവയായിരുന്നു : ഒന്ന് : ഒരാൾ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ലോകം എവിടെയാണ് ?, രണ്ട് : മല കയറാൻ തീരുമാനിച്ചത് എന്തുകൊണ്ട് ? എന്തുകൊണ്ട് കടൽ തെരഞ്ഞെടുത്തില്ല ?, മൂന്ന് : ആദ്യമലകയറ്റം ഏതായിരുന്നു ?, നാല് : ഇതു വരെ ചെയ്ത യാത്രകളിൽ ഏറ്റവും ആയാസകരം ഏതായിരുന്നു ?, അഞ്ച്: എഡ്‌മണ്ട് ഹിലാരി ഒരിക്കൽ പറഞ്ഞു , മനുഷ്യൻ കൊടുമുടികൾ എല്ലാം കീഴടക്കി കഴിഞ്ഞു. ആധുനിക മനുഷ്യന്റെ ഏറ്റവും വലിയ വെല്ലുവിളി മനസ്സ് കീഴടക്കുകയാണ് എന്ന് . എങ്ങനെ പ്രതികരിക്കുന്നു ?, ആറ്: ഭയത്തെ എങ്ങനെ അതിജീവിക്കുന്നു ?, ഏഴ്: യാത്ര ചെയ്യുമ്പോൾ പ്രസന്ന സ്ത്രീയാണോ ? , എട്ട്: ഭൂമിയിൽ പർവതങ്ങൾ ഇല്ലായിരുന്നെങ്കിൽ ? പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
(പ്രസന്ന കെ . വർമ്മ : യാത്രിക , എഴുത്തുകാരി. മനു എസ് പിള്ളയുടെ The Ivory Throne: Chronicles of the House of Travancore, The Courtesan, the Mahatma, and the Italian Brahmin: Tales from Indian History എന്നീ പുസ്തകങ്ങൾ , യുവാൽ ഹരാരിയുടെ Sapiens: A Brief History of Humankind മലയാളത്തിലേക്ക് തർജ്ജുമ ചെയ്തു . ടോണി ജോസഫിന്റെ Early Indians: The Story of Our Ancestors and Where We Came From എന്ന പുസ്തകം ഇപ്പോൾ മൊഴിമാറ്റം ചെയ്തുകൊണ്ടിരിക്കുന്നു )
.ഇന്ന് ആഗസ്ത് 23 : അയ്യപ്പപ്പണിക്കർ ചരമദിനം
'നിറവേറിയ വാഗ്ദാനം' എന്ന പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിലെ കുറച്ചു ഭാഗങ്ങൾ ഇന്ന് 'ദില്ലി -ദാലി' അവതരിപ്പിക്കുന്നു .
മലയാളിയുടെ സംവേദനക്ഷമതയെ മാറ്റത്തീർത്ത പ്രതിഭാശാലിയുടെ ജനനത്തേയും മരണത്തേയും ഓർക്കുകയാണ് ഇളയ സഹോദരി എം . ലക്ഷ്മിക്കുട്ടിയമ്മ ഈ ജീവചരിത്രക്കുറിപ്പിൽ .
തിരുവനന്തപുരത്തു കിംസ് ആശുപത്രിയിൽ കിടക്കുന്ന കൊച്ചേട്ടന് മൃത്യുഞ്ജയ ഹോമം കഴിച്ച പ്രസാദവുമായി അനിയത്തി ചെല്ലുന്നു ...മൃത്യുമൃത്യു ജയ ! എന്ന് മൃത്യുപൂജയിൽ എഴുതിയ ആളല്ലേ !
ഒരാൺതരി ഉണ്ടായിക്കാണാൻ തകഴി അയ്യപ്പക്ഷേത്രത്തിൽ 41 ദിവസം ഭജനമിരുന്ന കഥയും !
കേട്ടാലും ഈ ആദര പോഡ്കാസ്റ്റ്
From the publisher's feed

0 Listeners

2 Listeners

2,460 Listeners

3 Listeners

2 Listeners