Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • റായ് സിനിമകളിലെ സ്ത്രീകൾ

    ഷർമിള ടാഗോർ എഴുതിയ അനുസ്മരണം 

    അതിമനോഹരമായി എഴുതപ്പെട്ട ഒരവലോകനത്തിലേക്ക് സ്വാഗതം .

    ഇത് ദില്ലി -ദാലിയുടെ സത്യജിത്ത് റായ് ജന്മശതാബ്ദി പോഡ്കാസ്റ്റ് പരമ്പരയിലെ സെപ്റ്റംബർ ലക്കമാണിത് .

    ആദ്യസിനിമയിൽ അഭിനയിക്കുവാൻ സത്യജിത്ത് റായ് യുടെ അടുത്തു ചെല്ലുമ്പോൾ ഷർമിള ടാഗോറിന് പതിമ്മൂന്ന് വയസ്സായിരുന്നു. മണിക് ദാ മരിച്ചതിന് മുപ്പതു കൊല്ലങ്ങൾക്കു ശേഷം പഥേർ പാഞ്ചാലി മുതൽ ഒട്ടു മിക്ക റായ് സിനിമകളിലേയും സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് ഷർമിള ടാഗോർ പറയുന്നു. സർബജയ , ഇന്ദിർ താക്കൂറൂൺ , അപുർ സൻസാറിലെ അപർണ , ദേവി എന്ന ദയാമയി , അരണ്യേർ ദിൻ രാത്രിയിലെ അപർണ , നായകിലെ അദിതി അങ്ങനെയങ്ങനെ ...

    റായ് സിനിമകളെ നിങ്ങൾക്ക്  പല തരത്തിൽ ഇഷ്ടപ്പെടാം ...എന്നാൽ തീയേറ്ററിൽ റായ് സിനിമകൾ കണ്ട സ്ത്രീകൾ കൂടുതൽ ശക്തി നേടുകയായിരുന്നു. 

    ഇങ്ങനെ ഒരു പോഡ്കാസ്റ്റ് ചെയ്യാൻ കഴിഞ്ഞതിൽ ദില്ലി -ദാലിയ്ക്ക് സന്തോഷമുണ്ട് , അഭിമാനമുണ്ട് . ഇന്ത്യൻ സിനിമകളിലെ പുരുഷവാർപ്പു മാതൃകകളെ സത്യജിത്ത് റായ് തന്റെ സ്ത്രീ കഥാപാത്രങ്ങളെ നിർത്തി എങ്ങനെ ചോദ്യം ചെയ്തു ?

    സ്നേഹപൂർവ്വം 

    എസ് . ഗോപാലകൃഷ്ണൻ 

    (കടപ്പാട് : May 24 , 2020 , Indian Express , Delhi )

    13 min
  • കേരളത്തിലെ 140 MLA മാരോടായി ഒരഭ്യർത്ഥന

    കരിയെണ്ണയുടെ നീതി 

    കേരളത്തിന്റെ പൊതുവിടങ്ങൾ എന്നെങ്കിലും മാന്യമായിരുന്നോ ?

    ഏവർക്കും publish ചെയ്യാമെന്ന കാലത്ത് കാലാനുസൃത നിയമങ്ങൾ വരേണ്ടതുണ്ടോ ?

    Virtual Space ൽ പുതിയ കലുങ്കുകൾ ഉണ്ടാക്കി വൈകുന്നേരം വഴിയേ പോകുന്ന പെണ്ണുങ്ങളോട് വൃത്തികേട് പറയുന്നവരെ പിടിക്കാൻ കഴിയാത്തത് എന്തുകൊണ്ട് ?

    പാർലമെന്റും നിയമസഭയും അടിയന്തിരമായി ചെയ്യേണ്ടത് എന്താണ് ?

    66 A ഭേദഗതികളോടെ തിരികെ കൊണ്ടുവരേണ്ടതിന്റെ അടിയന്തിരാവശ്യം എന്താണ് ?

    തിരുവനന്തപുരത്തെ ഞരമ്പുരോഗി ഉണ്ടാക്കിയത് ഒരു ക്രമസമാധാന പ്രശ്നമാണോ ? ...പൊലീസിന് അയാളെ പിടിച്ചകത്തിടാമോ ? നടി പാർവതിയെ ആക്രമിച്ച കേസിൽ എന്താണ് സംഭവിച്ചത് ?

    സ്ത്രീകളെ അപമാനിക്കുന്ന ഓൺലൈൻ കോട്ടേഷൻ സംഘങ്ങളെ എങ്ങനെ നിയന്ത്രിക്കാം ?

    വിദശത്തിരുന്ന് ഇക്കാര്യങ്ങൾ ചെയ്യുന്നവരെ എങ്ങനെ നിയന്ത്രിക്കാം ?

    Virtual ലോകത്തെ കുറ്റകൃത്യം നടക്കുന്ന ഇടം എവിടെയാണ് ?

    നമ്മുടെ സൈബർ പോലീസ് നേരിടുന്ന പരിമിതികൾ എന്തൊക്കെ ? സൈബർ പോലീസിൽ ഞരമ്പു രോഗികൾ ഉണ്ടെങ്കിൽ ?

    ഭാഗ്യലക്ഷ്മി കൃത്യം നടക്കുന്നതിന് മുന്നേ  ഹരീഷിനോട് നിയമസാധ്യതകളെ കുറിച്ച് സംസാരിച്ചിരുന്നോ ? 

    ഡിജിപി എന്തുകൊണ്ട് ഒരാഴ്ച്ചകഴിഞ്ഞിട്ടും പരാതിയുടെ മേൽ നടപടി എടുത്തില്ല ?

    അവർ നടത്തിയ ബലപ്രയോഗം  ഒഴിച്ചതിനെ നിയമപരമായി തെറ്റെന്ന് പറയാമോ ?

    കേരളത്തിലെ 140 MLA മാരോടും 20 MP മാരോടും ഈ അവസരത്തിൽ ഹരീഷിന് പറയാനുള്ളത് എന്താണ് ?

    In conversation with Harish Vasudevan 

    21 min
  • പുതിയ കാർഷിക നിയമങ്ങൾ : പതിരോ, അതോ നെല്ലോ?

    സുഹൃത്തേ ,

    ദില്ലി -ദാലിയിൽ ഇന്ന് അതിഥിയായി വന്നിരിക്കുന്നത് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കാർഷിക സമ്പദ്ശാസ്ത്ര വിദഗ്ദ്ധനുമായ ശ്രീ കെ . സഹദേവനാണ് .

    പ്രധാനമായും അദ്ദേഹം മറുപടി പറയാൻ ശ്രമിക്കുന്ന ചോദ്യങ്ങൾ ഇവയാണ് :

    ഒന്ന് : എന്തുകൊണ്ട് കർഷക പ്രക്ഷോഭം പഞ്ചാബ് - ഹരിയാന - പടിഞ്ഞാറൻ ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ മാത്രം ശക്തിപ്രാപിക്കുന്നതായി കാണുന്നു ?

    രണ്ട് : സർക്കാർ ചന്തകളെ ആശ്രയിക്കാത്ത കർഷക സമൂഹങ്ങളെ  പുതിയ നിയമങ്ങൾ ബാധിക്കുമോ ?

    മൂന്ന് : ഇന്ത്യയിലെ ഒരു ശരാശരി കർഷകന് സ്വന്തമായി എത്ര ഭൂമിയുണ്ട്? 2017 ലെ കണക്കു പ്രകാരം പ്രതിമാസ വരുമാനം എത്രയാണ് ?

    നാല് : കേന്ദ്ര സർക്കാരിന്റെ വാദങ്ങൾ കർഷകർക്ക് വിശ്വസിക്കാമോ ?

    അഞ്ച് : ആരാണ് സർക്കാർ ചന്തകളെ തളർത്തിയത് ? സ്വകാര്യവൽക്കരണമാണോ അതിനുള്ള മറുപടി ?

    ആറ് : മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ പ്രതിസ്ഥാനത്ത് ?

    ഏഴ് : കേരളത്തിലെ അംബികാദേവിയെ ചതിച്ച സ്വകാര്യമേഖല

    എട്ട് : ഗുജറാത്തിലെ ഉരുളക്കിഴങ്ങു കർഷകനെ കോടതി കയറ്റിയ സ്വകാര്യ മേഖല

    ഒൻപത് : Contract Farming ൽ പതിയിരിക്കുന്ന അപകടങ്ങൾ

    പത്ത് : സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിലെ പ്രശ്നങ്ങൾ

    പതിനൊന്ന് : ഒരു കൂട ആപ്പിളിന് കാശ്മീരിൽ ഒരു രൂപായ്ക്ക് എടുക്കുന്ന കമ്പോളം ഡൽഹിയിൽ അത് ഒരു കിലോയ്ക്ക് നൂറുരൂപയ്ക്ക് വിൽക്കുന്ന ലോകത്ത് ആരാണ് നീതിയെക്കുറിച്ച് സംസാരിക്കുന്നത് ?

    പന്ത്രണ്ട് : എന്തുകൊണ്ട് ഈ നിയമങ്ങൾ ഇന്ത്യൻ ഫെഡറൽ വ്യവസ്ഥയെ തകർക്കുന്നു ?

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ

    40 min
  • മെസ്സി രണ്ടുതലമുറകളുടെ കണ്ണിലൂടെ

    സുഹൃത്തേ ,

    ലയണൽ മെസ്സി ജനിച്ചത് 1987 ൽ . അന്ന് ശ്രീ എം എ ബേബിയ്ക്ക് 33 വയസ്സ് പ്രായം . ആരോമൽ ഡിക്രൂസാകട്ടെ  ജനിച്ചത് 1998 ൽ മാത്രം . മെസ്സി എന്ന ഫുട്ബോൾ ഇതിഹാസത്തെ രണ്ടു തലമുറകൾ എങ്ങനെ കാണുന്നു ? അതാണ് ഈ പോഡ്കാസ്റ്റ് .

    CPI (M ) പൊളിറ്റ് ബ്യുറോ അംഗവും കേരളത്തിന്റെ മുൻ വിദ്യാഭാസ മന്ത്രിയുമായ എം എ ബേബി വലിയ കായികപ്രേമി കൂടിയാണ്. 2012 ൽ മെസ്സി കളിക്കളത്തിൽ ഇറങ്ങിയത് നേരിട്ടു കാണാനിടയായ അനുഭവവും , മെസ്സിയുടെ പ്രശസ്തങ്ങളായ ഗോളുകളും, മാർപാപ്പയും മെസ്സിയും കൂടി നിൽക്കുന്ന പടത്തിന് 'പോപ്പ്  ദൈവത്തോടൊപ്പം' എന്ന തലക്കെട്ട് വന്ന കഥയും മറ്റും ബേബി പറയുമ്പോൾ , ആദ്യം മുതൽക്കേ ക്രിസ്ത്യാനോ റൊണാൾഡോയുടെ ആരാധകനായ ആരോമൽ ഡിക്രൂസ് എന്തുകൊണ്ട് മെസ്സിയെ ഏറ്റവും വലിയ കളിക്കാരനാണെന്ന് കരുതുന്നു എന്ന് വിശദമാക്കുന്നു .

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

    സ്നേഹത്തോടെ

    എസ് . ഗോപാലകൃഷ്ണൻ

    29 min
  • മലയാളത്തിൽ സയൻസ് എഴുതുന്ന പുതിയ തലമുറ


    സുഹൃത്തേ ,

    രസകരമായിരുന്നൂ , ശാസ്ത്രജ്ഞയായ ഡാലി ഡേവിസുമായി ഫോണിൽ സംസാരിച്ചത്. പുതിയ തലമുറയിൽ പെട്ട മലയാളികൾ മാതൃഭാഷയിൽ സയൻസ് എഴുതുന്നതിനെ കുറിച്ച് സംസാരിക്കാനാണ് ഡാലിയെ വിളിച്ചത് . കൊച്ചിൻ സർവകലാശാലയിൽ നിന്നും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ട് ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ജർമ്മനിയിലെ ഹൈഡൻബെർഗ് സർവകലാശാലയിലും ഉപരിപഠനവും നടത്തിയതിനുശേഷം ഇപ്പോൾ മുംബൈയിലെ ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിൽ ശാസ്ത്രജ്ഞയായ ഡാലി ഡേവിസ് സംസാരിക്കുന്നത് പ്രധാനമായും ഇനി പറയുന്ന കാര്യങ്ങളെ കുറിച്ചാണ്.

    1 . എന്താണ് ഒരു സമൂഹത്തിന്റെ scientific temper ?

    2 .  കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തും , ലൂക്ക സയൻസ് പോർട്ടലും കൂടി നടത്തുന്ന Science in Action എന്ന campaign എന്താണ് ? മലയാളത്തിലെ പുതിയ സയൻസ് എഴുത്തുകൾ എങ്ങനെ ?

    3 . പ്രപഞ്ചത്തെ മനസ്സിലാക്കുവാൻ ശാസ്ത്രത്തിന്റെ യുക്തി തന്നെ വേണമെന്ന് നിർബന്ധമുണ്ടോ ?

    4 . കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ചെറുപ്പക്കാരെ ആകർഷിക്കുവാൻ പരാജയപ്പെടുന്നുണ്ടോ ? ഉണ്ടെങ്കിൽ കാരണമെന്താണ് ?

    5 . പാശ്ചാത്യ രാജ്യങ്ങളിൽ ശാസ്ത്രവും മതവിശ്വാസവും കൈകോർത്തല്ല പോകുന്നത് ...എന്തുകൊണ്ട് ഇന്ത്യയിൽ പരീക്ഷണശാലകളിലുള്ള ശാസ്ത്രജ്ഞൻ ഗണപതിഹോമവും നടത്തുന്നു ?

    6 . ഓ വി വിജയന്റെയും ശാസ്ത്രജ്ഞയായിരുന്ന ജാനകിയമ്മാളിന്റെയും ജീവചരിത്രം മുന്നിൽ വന്നാൽ മലയാളി ഏത് എടുക്കും വായിക്കുവാൻ ?

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ

    36 min
  • മൂന്ന് ഡൽഹി വാർത്തകളും ഭരണഘടനയും

    സുഹൃത്തേ ,

    മൂന്ന് ഡൽഹി വാർത്തകളെ ബന്ധിപ്പിക്കുന്ന ഒരു ഘടകമുണ്ട് എന്നാണ് ഈ ലക്കം ദില്ലി -ദാലി പറയാൻ ശ്രമിക്കുന്നത് . ഇന്ത്യയിലെ മുസ്‌ലിം, അധഃസ്ഥിത ജനവിഭാഗങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നു വരുന്ന മിടുക്കികളും മിടുക്കന്മാരുമായ വിദ്യാർത്ഥികളെ മുഖ്യധാരയിൽ നിന്നും അകറ്റുവാൻ  ഭരണഘടനാവിരുദ്ധമായ ഒരു ശ്രമമുണ്ടോ ?

    ജസ്റ്റിസ് DY ചന്ദ്രചൂഡ് കഴിഞ്ഞ ദിവസം ഒരു സുപ്രീം കോടതി വിധിയിൽ അതിനെ കുറിച്ച് സൂചനകൾ ഉണ്ട് . ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ മുൻ വിദ്യാർത്ഥി ഉമർ ഖാലിദിന്റെ  അറസ്റ്റും നാം ശ്രദ്ധിക്കണം. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ അധ്യാപകരിൽ ഒരാളായ പ്രൊഫസ്സർ ഉദയ കുമാറിന് അനുകൂലമായ ഡൽഹി ഹൈക്കോടതി വിധിയിലെ വാക്യങ്ങളും ശ്രദ്ധേയമാണ്. ദിശാസൂചകങ്ങളായ മൂന്നു കാര്യങ്ങളെ കോർത്തിണക്കുന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. പുതിയ ഇന്ത്യ നടത്തുന്ന പ്രതിരോധങ്ങൾ ശുഭസൂചകങ്ങളാണ്...ഇന്ത്യൻ ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നതാണ്

    9 min
  • ഒരു അപാര ജീവിതം അവസാനിക്കുമ്പോൾ

    സാംസ്കാരികമായി ഏറ്റവും വിപരീതമായ ഒരു കാലത്തിലാണ് കപിലാ വാത്സ്യായൻ നമ്മെ വിട്ടുപോകുന്നത് . അതിനാൽ ഈ വേർപാട് ഉണ്ടാക്കുന്ന വിടവ് കൂടുതൽ വലുതാകുന്നു.

    ഇന്ത്യയുടെ സംസ്കാരചരിത്രത്തിന്റെ ആത്മസത്തയായിരുന്നു   അവർ. നെഹ്‌റുയുഗത്തിന്റെ പ്രഭാവം അവരിൽ നിറഞ്ഞു നിന്നു.കേരളത്തിനെ അളവറ്റു സ്നേഹിച്ചിരുന്നു അവർ.

    മഹിതജന്മമായിരുന്ന കപില വാത്സ്യായന് ദില്ലി ദാലിയുടെ  ആദരാഞ്ജലിയാണ് ഈ പോഡ്കാസ്റ്റ് .

    സ്നേഹത്തോടെ ,

    എസ് . ഗോപാലകൃഷ്ണൻ

    അവരുടെ പേരിൽ ഒരു റോഡ് ഉള്ളത് ഒരു പക്ഷേ കേരളത്തിലെ ഏറ്റുമാനൂരിൽ മാത്രമായിരിക്കും , അതെങ്ങനെ സംഭവിച്ചു ?

    അതും ഈ പോഡ്കാസ്റ്റ് പരാമർശിക്കുന്നു

    9 min
  • ഒരു സഹേലി തോടിയും യർവാദ ജയിലും

    സുഹൃത്തേ ,

    ചില വൈയക്തികാനുഭവങ്ങൾ അമൂർത്തമായിരിക്കും. അത് ഒരു പോഡ്കാസ്റ്റ്- ശബ്ദാനുഭവമാക്കുവാൻ പറ്റുമോ എന്ന് തീർച്ചയില്ല. ഇന്നത്തെ ദില്ലി -ദാലി അങ്ങനെയൊന്നാണ് .

    മുരളി കണ്ണമ്പള്ളിയുടെ യർവാദ ജയിൽ സ്മരണകൾ വായിക്കുമ്പോൾ എന്റെ പശ്ചാത്തലത്തിൽ പണ്ഡിറ്റ് കുമാർ ഗന്ധർവ പാടിയ സഹേലി തോടി ഉണർന്നിരുപ്പുണ്ടായിരുന്നു. ബ്രിട്ടീഷുകാർ തൂക്കിക്കൊന്നിട്ടും മരിക്കാൻ കൂട്ടാക്കാഞ്ഞ ഉമാജി ഖോമാണെ എന്ന കലാപകാരിയുടെ ഓർമ്മകൾ ആ ജയിലിൽ ഇന്നും എങ്ങനെ ജീവിക്കുന്നു എന്ന് അദ്ദേഹം എഴുതിയതു വായിച്ചുകൊണ്ടിരിക്കുമ്പോൾ കുമാർ ഗന്ധർവ ഉമാജിയ്ക്കുവേണ്ടി പാടുന്നതുപോലെ എനിക്കു തോന്നി .

    ഇന്നത്തെ പോഡ്‌കാസ്റ്റിൽ മൂന്നുഭാഗങ്ങൾ ചേർത്തു വെച്ചിരിക്കുന്നു. യർവാദ ജയിലിൽ കിടക്കുമ്പോൾ ഗാന്ധി എഴുതിയ രണ്ടു പ്രധാന കത്തുകൾ (ഒന്ന് ആശ്രമത്തിലെ കുഞ്ഞുങ്ങൾക്ക് , രണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക്, താൻ മരിയ്ക്കാൻ തീരുമാനിക്കുന്നു എന്നറിയിക്കുന്നത് ), മുരളി കണ്ണമ്പള്ളി അതേ ജയിലിൽ 85 കൊല്ലങ്ങൾക്കു ശേഷം കിടന്ന അനുഭവങ്ങൾ , പിന്നെ പണ്ഡിറ്റ് കുമാർ ഗന്ധർവ ഹൃദയം കൊണ്ടു പാടുന്ന സഹേലി തോടിയും .

    സ്നേഹത്തോടെ

    എസ് . ഗോപാലകൃഷ്ണൻ

    (പോഡ്കാസ്റ്റ് കവറിൽ ഉപയോഗിച്ചിരിക്കുന്ന ഗാന്ധി , റിയാസ് കോമുവിന്റെ കലയാണ് . അദ്ദേഹത്തിന് നന്ദി )

    19 min
  • കാഷായം  അഗ്നിയായിരുന്ന അഗ്നിവേശ്

    സ്വാമി അഗ്നിവേശിനെക്കുറിച്ച് അമൃത് ലാൽ സംസാരിക്കുകയാണ് ഇന്ന് ദില്ലി ദാലിയിൽ.

    ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ ശാരീരികാക്രമണങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ  ഹിന്ദു സന്ന്യാസി. വേദം പോലെ പ്രധാനമാണ് ഇന്ത്യൻ ഭരണഘടന എന്ന് വിശ്വസിച്ച സന്ന്യാസി. സുഹൃത്തായിരുന്ന അടൽ ബിഹാരി വാജ്‌പേയിയുടെ മൃതദേഹം കാണാൻ ചെന്നപ്പോഴും ആക്രമിക്കപ്പെട്ട മനുഷ്യൻ . തോട്ടിപ്പണി ചെയ്യുന്ന ദളിത് യുവതിയുടെ കാൽ തൊട്ടു വന്ദിച്ചതിന് ബാഹ്മണശ്രേഷ്ഠരുടെ ക്രോധം ഏറ്റുവാങ്ങിയ ജന്മനാൽ ബ്രാഹ്മണൻ.

    ആധുനിക ഇന്ത്യയിലെ തൊഴിലിടങ്ങളിലെ അടിമപ്പണിക്കെതിരെ കുരിശുയുദ്ധം നടത്തിയ നേതാവ് ...അടിയന്തിരാവസ്ഥയെയും , അഴിമതിയെയും , മതവർഗ്ഗീയതയേയും എതിർത്ത അഗ്നിവേശ്.

    എന്തായിരുന്നു അദ്ദേഹത്തിന് ആര്യസമാജ് ?...നിതാന്ത പ്രതിപക്ഷ സന്ന്യാസിയ്ക്ക് ആദരം നൽകുന്ന പോഡ്‌കാസ്റ്റാണ് അമൃത് ലാലുമായുള്ള ഈ അഭിമുഖം . കേട്ടാലും

    22 min
  • കപ്പിത്താനും കടലും

    റൊദാന് (Auguste Rodin ) ബൽസാക്കിനെ മനസ്സിലായിരുന്നു , ഒരു കപ്പിത്താന് തുറന്ന കടലിനെ എന്ന പോലെ.

    1891 മുതൽ ഏഴുകൊല്ലക്കാലങ്ങൾ ബൽസാക്കിനെ മനസ്സിലാക്കുവാൻ ശില്പിയായ  റൊദാൻ ശ്രമിച്ചു. ഏതോ അപരിചിത ഭൂഖണ്ഡത്തിൽ ഉണ്ടെന്നു കേട്ട ബുദ്ധന്റെ പല്ല് അന്വേഷിച്ചുനടന്ന ഫാഹിയാനെ പോലെ .

    പ്രതിമ സമിതി ശിൽപമാതൃക നിരസിച്ചു . ശിൽപിയുടെ മരണത്തിന് 22 വർഷങ്ങൾ കഴിഞ്ഞാണ് ആ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത് .

    റൊദാന്റെ 'ബൽസാക്' പ്രതിമ കണ്ടതിന്റെ ഓർമ്മയാണ് ഈ ലക്കം ദില്ലി -ദാലി .

    കേൾക്കുമല്ലോ .

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ

    10 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,460 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners