Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • കോൺഗ്രസ്സും ഇന്ത്യൻ പ്രതിപക്ഷവും നമ്മുടെ  ജനാധിപത്യവും

    പ്രിയ സുഹൃത്തേ ,

    കോൺഗ്രസ്സ് പാർട്ടിയും ഇന്ത്യൻ പ്രതിപക്ഷവും നമ്മുടെ ജനാധിപത്യവും നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വളരെ ആഴത്തിലുള്ള ഒരു വിശകലനമാണ്‌ ഈ ലക്കം പോഡ്കാസ്റ്റ് . The Economic Times പത്രത്തിന്റെ ഒപ്പീനിയൻ എഡിറ്ററായ ടി കെ അരുണുമായുള്ള സംഭാഷണമാണിത്.

    ഇന്ത്യൻ പൗരന്  ജനാധിപത്യാവകാശങ്ങളെ കുറിച്ച്    ബോധമുണ്ടാക്കുന്നതിൽ എങ്ങനെ നാം പരാജയപ്പെട്ടു ?

    നെഹ്രുവിന്റെ മരണശേഷമുള്ള കോൺഗ്രസ്സിന്റെ ഗതികൾ ?

    സംസ്ഥാനങ്ങളിൽ പ്രതിപക്ഷങ്ങൾ സജീവമായിരിക്കുമ്പോൾ എന്തുകൊണ്ട് ദേശീയതലത്തിൽ പ്രതിപക്ഷമില്ലാതായി ?

    മണ്ഡൽ കമ്മീഷനു ശേഷം , ബാബരിപ്പള്ളി പൊളിക്കാൻ  കൂട്ടുനിന്നതിനു ശേഷം കോൺഗ്രസ്സിന് സംഭവിച്ച സാമൂഹിക പരിണാമം എന്താണ് ?

    ഇന്ത്യയിലെ മുസ്ലീങ്ങളും കോൺഗ്രസ്സും കഴിഞ്ഞ എഴുപതാണ്ടുകളിൽ .

    കോൺഗ്രസ്സിലെ വിമതസ്വരത്തിന്റെ ഭാവി എന്താണ് ?

    രാഹുൽ ഗാന്ധിയെക്കാൾ പ്രായക്കൂടുതൽ ഉള്ള നരേന്ദ്ര മോദി ബീഹാറിൽ ഒരു ദിവസം ആറുമീറ്റിങ്ങുകൾ എന്ന കണക്കിൽ ആറു ദിവസം പ്രചാരണം നടത്തിയപ്പോൾ ഒരു ദിവസം രണ്ടെന്ന കണക്കിൽ പ്രചാരണം നടത്തി മൂന്നു ദിവസത്തിനു ശേഷം രാഹുൽ അവധിയിൽ സിംലയ്ക്കു പോയതിനെ RJD നേതാവ് വിമർശിച്ചത് ശ്രദ്ധിക്കേണ്ടതല്ലേ?

    ഇനിയുള്ള പോരാട്ടം ജനാധിപത്യത്തിനു വേണ്ടിയായിരിക്കും , അപ്പോൾ കോൺഗ്രസ്സ് എങ്ങനെ സ്വയം പരിണമിക്കേണ്ടതുണ്ട് ?

    നാൽപ്പതു മിനിറ്റ് ദൈർഘ്യമുള്ള ഈ വിശകലനം കോൺഗ്രസ്സിനെ സ്നേഹിക്കുന്നവരും , എതിർക്കുന്നവരും കേട്ടിരിക്കേണ്ടതാണ് .

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ

    ഡൽഹി , 18 നവമ്പർ 2020

    41 min
  • അണുവിടത്തിലെ ആകാശം

    പ്രിയ സുഹൃത്തേ ,

    സംഗീതം ഒരു സമയകലയെങ്കിൽ അത് ഏത് സ്ഥലത്താണ് നിലനിൽക്കുന്നത് ?

    പതിനേഴാം നൂറ്റാണ്ടിലെ മറാത്തി കവി തുക്കാറാം അണുവിനേക്കാൾ ചെറുതായയിടത്തിൽ ഒതുങ്ങുന്ന ആകാശമാണ് തുക്ക എന്നു ചിന്തിച്ചു .  പണ്ഡിറ്റ് ഭീംസെൻ ജോഷി അത് പാടുമ്പോൾ നമ്മിൽ ശ്രീനാരായണഗുരുവും ഉണരുന്നു ...' ധ്വനിമയമായ് ജ്വലിക്കുന്ന ഗഗനത്തിലെ' സ്വയം പ്രകാശിതമായ ഒരിടം ....

    സമയകലയുടെ ഒരിടത്തിൽ ഭീംസെൻ ജോഷി ചെയ്യുന്ന  തുക്കാറാമിന്റെ ചലിക്കുന്ന പ്രതിഷ്ഠ...ഒരു പാട്ട് ഉയർത്തിയ ചിന്തയും ആ പാട്ടുമാണ് ഇന്നത്തെ പോഡ്കാസ്റ്റ് . നിങ്ങൾക്ക് ഇഷ്ടമാകുമെന്ന പ്രതീക്ഷയോടെ ,

    എസ് . ഗോപാലകൃഷ്ണൻ

    16 നവമ്പർ 2020 , ഡൽഹി

    (കഴിവതും earphones ഉപയോഗിച്ച് കേൾക്കണമെന്ന് പ്രത്യേക അഭ്യർത്ഥന )

    19 min
  • താത്തിത്തകോം തെയ് തെയ് തോം

    താത്തിത്തകോം തെയ് തെയ് തോം എന്ന കഥ എസ് ഹരീഷിന്റെ കഥാരചനാസങ്കേതങ്ങളുടെ എല്ലാ സവിശേഷതകളും ഉള്ളിൽ പേറുന്ന കഥയാണ് . ഹരീഷ് തന്നെ ദില്ലി -ദാലിയിൽ ഈ കഥ വായിക്കുന്നു . പൂഞ്ഞാർ രാജാവിന്റെ മുന്നിൽ സ്യമന്തകം തുള്ളൽ നടത്തിയ മുത്തച്ഛൻ നീണ്ടൂർക്കാരൻ  ശങ്കരൻ കൃഷ്ണൻ ജീവിതത്തിൽ നടത്തിയ വേലകളികൾ !എന്തുരസകരമായിട്ടാണ് ഹരീഷ് കഥ പറയുന്നത് !

    പുതിയ തലമുറയിലെ എണ്ണം പറഞ്ഞ ഈ  കഥാകാരൻ  ജെസിബി പുരസ്കാരം നേടിയതിനുള്ള അഭിനന്ദന പോഡ്‌കാസ്റ്റാണ് ഇത്.

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ

    ഡൽഹി

    12 നവമ്പർ 2020

    20 min
  • ജനാധിപത്യം ഒരു സ്ഥിതിയല്ല , ഒരു ക്രിയയാണ്

    അമേരിക്കൻ തെരഞ്ഞെടുപ്പു ഫലത്തെ വളരെ ആഴത്തിൽ , വിശദമായി ചർച്ച ചെയ്യുന്ന ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .

    ടെക്സസ്സിൽ നിന്നും ഡോ . അമൽ ഇക്‌ബാൽ സംസാരിക്കുന്നു.

    1 . electoral college എടുത്തുനോക്കിയാലും popular votes പരിഗണിച്ചാലും ഒരു വൻ വിജയമാണ് Biden നേടിയത് ...കഴിഞ്ഞകാല Democrat വിജയങ്ങളെ അപേക്ഷിച്ച് ഈ വിജയത്തിലെ പ്രാധാന്യങ്ങൾ എന്താണ് ? അമേരിക്കൻ ജനാധിപത്യത്തിന് ഇതെത്ര പ്രധാനമാണ് ?

    2 . Biden : കടുത്ത വെല്ലുവിളികളെ, ആത്മഹത്യാപ്രേരണ വരെ,വ്യക്തിജീവിതത്തിൽ അതിജീവിച്ചയാൾ

    3 . കോടതി , തപാൽവകുപ്പ് , നിയമസഭകൾ ....നിരവധി ഏജൻസികളും TRUMP മരീചികയും

    4 . Trump ന് അപ്രതീക്ഷിതമായി എവിടെനിന്നാണ് ഇത്രയേറെ വോട്ടുകൾ കിട്ടിയത് . വ്യവസായ തൊഴിലാളികൾ democrats നെ കൈവിടുകയാണോ ?

    5 . 2016 ലെ തെരഞ്ഞെടുപ്പുമായി 2020 ലെ തെരഞ്ഞെടുപ്പ് എങ്ങനെ വ്യത്യസ്തമായി ? ഹിലാരിയ്ക്ക് കിട്ടാത്ത വെള്ള വോട്ടുകൾ എങ്ങനെ Biden ന് കിട്ടിയത് ? ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ട നഗരം എങ്ങനെ പ്രതികരിച്ചു ? നവാഡയിലെ തൊഴിലാളികൾ ആരെ സ്വീകരിച്ചു ?

    6 . Trumpism : അമേരിക്ക ധ്രുവീകരിക്കപ്പെട്ടു കഴിഞ്ഞില്ലേ ? വലതുപക്ഷത്തേയ്ക്ക് പായുന്ന സ്ഥാപനങ്ങളെ എങ്ങനെ ബൈഡൻ ചെറുക്കും ? ലോകത്തിലെ ലിബറൽ ജനാധിപത്യങ്ങളെ എങ്ങനെ ഇതൊക്കെ ബാധിക്കുവാൻപോകുന്നു ?

    7  . Trump ബിസിനസിലേക്ക് മടങ്ങുമോ ? റിപ്പബ്ലിക്കൻ രാഷ്ട്രീയത്തിൽ തിരുത്തൽ വരുമോ ? ആഫ്രിക്കൻ -അമേരിക്കക്കാരും റിപ്പബ്ലിക്കൻ രാഷ്ട്രീയവും . അറ്റ്ലാൻന്റയിലെ വിവിധ ദേശീയതകൾ നൽകുന്ന സന്ദേശം ?

    8  Biden നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി  Mitch McConnell  എന്ന  റിപ്പബ്ലിക്കൻ നേതാവാണോ ?

    9 . ശ്യാമളാ ഗോപാലൻ എന്ന പുരോഗാമിയായ സ്ത്രീയും, Marxist economist ആയിരുന്ന ഹാരിസും  അവരുടെ മകൾ കമലയും .

    10 . Biden ഉം കമലയും മോദിയുടെ നയങ്ങളെ വിമർശിച്ചിട്ടുണ്ട്. വലിയ ജനാധിപത്യവാദിയായ Biden ഇന്ത്യയിലെ ജനങ്ങൾ തെരഞ്ഞെടുത്ത ഒരു സർക്കാരിനോട് എന്തു നയം സ്വീകരിക്കും ?

    11 . അമേരിക്കയിൽ സജീവമായ  ഇടതുപക്ഷത്തിന്റെ വർത്തമാനങ്ങൾ ?

    12 . ജാനാധിപത്യം ഒരു സ്ഥിതിയല്ല ഒരു പ്രവൃത്തിയാണ് എന്നു പറഞ്ഞ ജോൺ ലൂയിസ് മരിച്ചത് ഈ ജൂലായ് മാസത്തിലാണ് ..അമൽ ഇക്‌ബാൽ അഭിമുഖം മനോഹരമായി ഉപസംഹരിക്കുന്നു

    പോഡ്കാസ്റ്റ് ദൈർഘ്യമുള്ളതാണ് . വിഷയത്തിന്റെ വ്യാപ്തിയാണ് കാരണം . ദൈർഘ്യം 43 മിനിട്ട് . പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . നല്ല കേൾവിയ്ക്ക് earphones ഉപയോഗിക്കാൻ അപേക്ഷിക്കുന്നു .

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ

    ഡൽഹി , 11 നവമ്പർ

    42 min
  • കലാമണ്ഡലം : ചുവടുകളും ചുമടുകളും

    പ്രീയ സുഹൃത്തേ

    1930 നവമ്പർ ഒൻപതാം തീയതിയാണ് കേരള കലാമണ്ഡലം പ്രവർത്തനമാരംഭിച്ചത് . അതായത് ആ മഹത്തായ സ്ഥാപനത്തിന്റെ , ഒരു ബൃഹദ് സ്വപ്നത്തിന്റെ തൊണ്ണൂറാം പിറന്നാളാണിന്ന് . ഈ നവതിവേളയിൽ കലാമണ്ഡലത്തിന്റെ സംഭാവനകളെ കുറിച്ചും പരിമിതികളെ കുറിച്ചും വിശദമായി സംസാരിക്കുകയാണ് കലാനിരൂപകനായ വി . കലാധരൻ .

    കലാമണ്ഡലം ഇല്ലായിരുന്നുവെങ്കിൽ കഥകളിയ്ക്ക് എന്തു സംഭവിക്കുമായിരുന്നു ? കലാമണ്ഡലത്തിൽ കഥകളി എങ്ങനെ പരിണമിച്ചു ? എന്തുകൊണ്ട് കൂടിയാട്ടത്തിൽ ഗൗരവതരമായ ഇടപെടലുകൾ കലാമണ്ഡലത്തിന് പുറത്തു സംഭവിക്കുന്നു ? ഓട്ടൻതുള്ളലിൽ ഗീതാനന്ദൻ എന്തുകൊണ്ട് മമ്മൂട്ടിയെപ്പോലെയോ മോഹൻലാലിനെ പോലെയോ ജനകീയനായി ? ഇന്നത്തെ മോഹിനിയാട്ടവും കലാമണ്ഡലവും തമ്മിലെന്ത് ? കൃഷ്ണൻ നായർ , രാമൻകുട്ടിനായർ , ഗോപി എന്നിവർ വേദിയിൽ ഉണ്ടാക്കിയ ലാവണ്യസംഘം എന്തുകൊണ്ട് പിൽക്കാലത്ത് ഉണ്ടാകാതെ പോയി ? കൽപിത സർവകലാശാല ആയതിനുശേഷം  കലാമണ്ഡലം മുന്നോട്ടു പോയോ പിന്നോട്ടു പാഞ്ഞോ ?

    ഈ പോഡ്കാസ്റ്റിലേക്ക് സ്വാഗതം

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ

    44 min
  • ഞാൻ ഒരു തോക്കു വാങ്ങേണ്ടി വരുമോ ?

    പ്രിയ സുഹൃത്തേ,

    അമേരിക്കക്കാർ ഏറ്റവും കൂടുതൽ തോക്കുവാങ്ങിക്കൂട്ടിയ വർഷമാണ് 2020 . ഒരു നുണയ്ക്കു പിറകേ മറ്റൊരു നുണ പറഞ്ഞു പ്രസിഡണ്ട് മുന്നോട്ടു പോവുകയായിരുന്നു . Los Angeles Times പത്രത്തിലെ പത്രപ്രവർത്തകയായ  എറിൻ ബി ലോഗൻ നവമ്പർ ആറാം തീയതി എഴുതിയ ലേഖനത്തിന്റെ മലയാള പരിഭാഷയാണ് ഇന്നത്തെ പോഡ്കാസ്റ്റ് .

    തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം അമേരിക്കൻ സമൂഹത്തിൽ നിലനിൽക്കുന്ന ഹിംസാസാഹചര്യത്തെ വിലയിരുത്തുന്ന ശ്രദ്ധേയ ലേഖനം .

    "വോട്ടെണ്ണൽ നിർത്തിവെയ്ക്കണം എന്നാവശ്യപ്പെട്ട് ഒത്തുകൂടിയ ജനക്കൂട്ടത്തെ നോക്കി Vernon Jones വിളിച്ചു പറഞ്ഞു " അവരുടെ കണ്ണുകളിൽ മാത്രം വെളുപ്പ് ...അതിലേക്ക് നിറയൊഴിക്കാൻ തുടങ്ങൂ " നട്ടെല്ലിലൂടെ ഭയത്തിന്റെ മിന്നലുകൾ പായുന്നു .

    പോഡ്കാസ്റ്റ് ദൈർഘ്യം : എട്ടര മിനിറ്റ്

    earphones ഉപയോഗിച്ചു കേൾക്കാൻ അഭ്യർത്ഥിക്കുന്നു .

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ

    ഡൽഹി , 07  നവമ്പർ 2020

    9 min
  • അർണാബ് : അസഹ്യ ദൈവവും രഹസ്യവിശ്വാസികളും

    പ്രിയ സുഹൃത്തേ ,

    മാധ്യമകമ്പോളം രാവിലെ പരസ്യമായി ഐശ്വര്യദേവതയ്ക്ക് ദീപം കൊളുത്തുകയും പത്രാധിപമീറ്റിങ്ങുകളിൽ മുതലാളിമാർ അർണാബ് എന്ന അസഹ്യദൈവത്തെപ്പോലെയാകുവാൻ സ്വന്തം പത്രപ്രവർത്തകരോട് അരിശത്തോടെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു .

    ഗൗരി ലങ്കേഷ് എന്ന    പത്രപ്രവർത്തക കൊല്ലപ്പെട്ട സാഹചര്യത്തിലലല്ല അർണാബ് ഗോസ്വാമി അറസ്റ്റ് ചെയ്യപ്പെട്ടത് . ഒരാൾ ഒച്ചപ്പാടുകളാൽ ശബ്ദായമാനമായ ഒരു ഉത്സവപ്പറമ്പിന്റെ മാനേജർ. മറ്റേയാൾ കമ്പോള സമ്മർദ്ദം വരിഞ്ഞുമുറുക്കാത്ത ഒരു പാരമ്പര്യത്തിന്റെ പ്രതിനിധി . ഒരാളെ അറസ്റ് ചെയ്യാൻ പാടില്ല , മറ്റെയാളെ വെടിവെച്ചു കൊല്ലാം എന്നത് നല്ല മാതൃകയാണോ ?

    ഇന്ത്യയിലെ മാധ്യമങ്ങൾക്ക് ഇതൊരു ചരിത്രസന്ധിയാണ്‌ . ഒരു സ്വയം വിലയിരുത്തലിനുള്ള അവസരം . ശാന്തമായ സമുദ്രത്തിലേ വള്ളമിറക്കാൻ കഴിയൂ . പ്രക്ഷുബ്ധ സംവാദവേദി സംഹാരത്തിന്റേതാണ് സൃഷ്ടിയുടേതല്ല

    ഈ ലക്കം പോഡ്കാസ്റ്റ് മാധ്യമവിചാരമാണ് . കേൾക്കുമല്ലോ . ദൈർഘ്യം എട്ടര മിനിറ്റ് . കഴിയുമെങ്കിൽ ദയവായി earphones ഉപയോഗിക്കുവാൻ ശ്രമിക്കുക.

    നന്ദി

    എസ് . ഗോപാലകൃഷ്ണൻ

    ഡൽഹി , 06 നവമ്പർ 2020

    9 min
  • ആർ ഉണ്ണിയുടെ സക്കറിയ

    പ്രിയ സുഹൃത്തേ ,

    എഴുത്തച്ഛൻ പുരസ്കാരം നേടിയ സക്കറിയയെ കുറിച്ച് ആർ .ഉണ്ണി സംസാരിക്കുന്നു ദില്ലി -ദാലിയിൽ

    സക്കറിയയുടെ 'ഉണ്ണി എന്ന കുട്ടി' വായിച്ച ആദ്യാനുഭവം , ആദ്യം വായിച്ച കഥാസമാഹാരം , സക്കറിയ ഉണ്ടാക്കിയ വേറിട്ട വഴി ഏതാണ് ?, എ .അയ്യപ്പൻ മനഃ പാഠമാക്കിയ അ എന്ന വേട്ടക്കാരൻ , സ്വയം അനുകരിക്കാതിരിക്കാത്ത സക്കറിയ , കോട്ടയംകാരിലെ സിനിസിസവും ഇരുണ്ടഹാസവും, ബഷീറിലും , കാരൂരിലും , ജോൺ ഏബ്രഹാമിലും , അരവിന്ദനിലും സക്കറിയയിലും  എങ്ങനെ , സംഘപരിവാറും സക്കറിയയും , അടൂരും വിധേയനും , ആർ .ഉണ്ണിയുടെ വ്യക്തിജീവിതത്തിലെ സക്കറിയ , എല്ലാം കടന്നുവരുന്ന പോഡ്കാസ്റ്റ് .

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ

    ഡൽഹി , 02 നവമ്പർ 2020

    20 min
  • അമേരിക്കയിലെ ഇന്ത്യാക്കാരും അമേരിക്കൻ തെരഞ്ഞെടുപ്പും

    സുഹൃത്തേ ,

    ഡോക്ടർ അമൽ ഇക്ബാൽ ആണ് പോഡ്‌കാസ്റ്റിൽ അമേരിക്കൻ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുന്നത് .

    നാൽപതുകാരനായ അമൽ ടെക്സസ്സിലാണ് താമസം . മദ്രാസ് ഐഐടി യിൽ നിന്നും പഠനം പൂർത്തിയാക്കി സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ് നേടിയ അമൽ ഇപ്പോൾ ഒരു പ്രമുഖ 5G wireless R and D ടീമിന്റെ മാനേജർ ആണ് .

    അമൽ ഉത്തരം പറയുന്നത് പ്രധാനമായും ആറ് ചോദ്യങ്ങൾക്കാണ്

    ഒന്ന് . അമേരിക്കയിലെ ഇന്ത്യാക്കാരുടെ ഇടയിൽ മോദി ഭക്തി ഉണ്ടോ ? അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ ?

    രണ്ട് . അമേരിക്കയിലെ ചെറുപ്പക്കാരുടെ പ്രതിനിധി എന്ന നിലയിൽ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന പ്രശ്നം എന്താണ്?

    മൂന്ന് . Trump സത്യത്തിൽ അമേരിക്കയുടെ ചില സ്വഭാവങ്ങളുടെ യഥാർത്ഥ പ്രതിനിധിയല്ലേ ?

    നാല് . കമലാ ഹാരിസ് രംഗത്തെത്തിയത് ഇന്ത്യാക്കാരിൽ എന്ത് സ്വാധീനമാണ് ചെലുത്താനിടയുള്ളത് ?

    അഞ്ച് . ആര് ജയിച്ചാലെന്ത് , അമേരിക്ക എന്നും അമേരിക്കയല്ലേ ?

    ആറ് . അമൽ പറയൂ,  ആര് ജയിക്കും ?

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

    സ്നേഹത്തോടെ

    എസ് . ഗോപാലകൃഷ്ണൻ

    27 min
  • മാടായിയിലെ ജൂതന്മാർ

    ഉത്തര മലബാർ ചരിത്രത്തിലെ  ജൂതസാന്നിധ്യത്തെ കുറിച്ച് ഒരു പോഡ്കാസ്റ്റ് .

    പ്രിയ സുഹൃത്തേ ,

    ചരിത്രഗവേഷകനായ അബ്ദുള്ള അഞ്ചിലത്ത് ആണ് ഇന്ന് ദില്ലി -ദാലിയിൽ അതിഥി .

    വളരെക്കുറച്ചു പഠനങ്ങൾ മാത്രമേ ഈ മേഖലയിൽ നടന്നിട്ടുള്ളൂ. സോളമന്റെ കാലം മുതൽ വടക്കൻ മലബാർ തീരത്തിനുണ്ടായിരുന്ന വാണിജ്യബന്ധങ്ങൾ ഈ പോഡ്കാസ്റ്റ് നോക്കാൻ ശ്രമിക്കുന്നു .ഉത്തരമലബാറിലെ ജൂതരെ കുറിച്ച് പരാമർശമുള്ള രേഖകൾ ഏതൊക്കെ ? മാടായിയുടെ ചരിത്രപ്രാധാന്യമെന്ത് ?  ഇസ്രായേലിൽ ഇപ്പോഴും  പേരിനൊപ്പം മാടായി എന്നുള്ള കുടുംബങ്ങൾ   മാടായി , ധർമടം , വളപട്ടണം , ശ്രീകണ്ഠാപുരം പ്രദേശങ്ങളുടെ ചരിത്രം , സെസേനിയൻ സാമ്രാജ്യകാലത്തെ ജൂതയാത്രകൾ , മാടായിയിൽ നിന്നുകിട്ടിയ പുരാശേഖരങ്ങൾ , വടക്കേ മലബാറിലെ നാടൻശീലുകളിലെ ജൂതസ്പർശങ്ങൾ , ജൂതമതത്തിലേക്ക് കൂറുമാറിയ ഒരു നായർ സ്ത്രീ ...

    ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . earphones ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

    സ്നേഹത്തോടെ

    എസ് . ഗോപാലകൃഷ്ണൻ

    ഡൽഹി

    28 ഒക്ടോബർ 2020

    37 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,460 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners