
Sign up to save your podcasts
Or


"ഞാൻ നഗരത്തെ നോക്കി .
പുഞ്ചിരിച്ചു .
എന്നിട്ട് പതുക്കെ നഗരത്തിലേക്ക് കയറി .
ഹോ ! ഇവിടെ ആർക്ക് ജീവിക്കാൻ കഴിയും എന്ന് ഞാൻ അത്ഭുതപ്പെട്ടു.
എന്നിട്ട് ഞാനൊരിക്കലും തിരിച്ചുപോയില്ല "
പ്രിയ സുഹൃത്തേ
ഇന്നലെ അന്തരിച്ച പ്രശസ്ത ഹിന്ദി കവി
മംഗലേഷ് ഡബ്‌റാളിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സുഹൃത്തും കവിയുമായ സച്ചിദാനന്ദൻ നടത്തുന്ന ആദര പോഡ്കാസ്റ്റ് ആണിത്.
ആൾക്കൂട്ടത്തിൽ തിരിച്ചറിയാത്ത ഒരു കുറിയരൂപം . എന്നാൽ ഇന്ത്യയിലെ കവികളിൽ പ്രമുഖൻ .
അത്ഭുതകരമായ തനിമ . ഒരിക്കലും ഉറക്കെ ആ കവിത സംസാരിച്ചില്ല ...പക്ഷേ ഹിന്ദി കവിതയെ അദ്ദേഹം നവീകരിച്ചു ..
ഹൃദയ സ്പർശിയായ അനുസ്മരണം .
കൂടെ മംഗലേഷിന്റെ 'ദുഃസ്വപ്നം' , 'വീട്' എന്നീ കവിതകളുടെ മലയാളവിവർത്തനവും സച്ചിദാനന്ദൻ ചൊല്ലുന്നു .
പ്രീയപ്പെട്ട സച്ചിമാഷിന് ദില്ലി -ദാലിയുടെ സ്നേഹം .
എസ് . ഗോപാലകൃഷ്ണൻ ,
ഡൽഹി
10 ഡിസംബർ 2020
പ്രിയ സുഹൃത്തേ ,
സവർക്കറും ഗോൾവൾക്കറും എഴുസമുദ്രങ്ങളിലെ ജലവും അതും പോരാതെ വിശുദ്ധ ഗംഗാജലവും കൊണ്ട് കഴുകിയാലും കഴുകിക്കളയാൻ പറ്റാത്ത ചരിത്രകളങ്കം ഇന്ത്യൻ തീവ്രഹിന്ദു സംഘടനകളുടെ കൈകളിൽ ഉണ്ടായി തീർന്നു, ഗാന്ധിവധം മൂലം.
സനാതനം എന്നാൽ ശാശ്വതം എന്നാണർത്ഥം . പുരാതനം എന്ന വാക്കിന് പ്രാചീനം എന്ന വിവക്ഷ വരുമ്പോൾ സനാതനം എന്ന വാക്കിൽ പാരമ്പര്യത്തോടൊപ്പം സജീവം എന്ന ഒരു ധ്വനിയും കൂടി ഉള്ളടക്കമായി മുഴങ്ങുന്നുണ്ട്.
ഗാന്ധി ഒരു സനാതന ഹിന്ദുവായിരുന്നു എന്ന് അദ്ദേഹം പലപ്പോഴും തികഞ്ഞ ആത്മബോധത്തോടെ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ തെക്കേ ആഫ്രിക്കയിൽ നിന്നും വന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി അന്വേഷിച്ചത് തുളസീദാസന്റെ രാമനിൽ എത്ര ക്രൂശാരോഹണങ്ങൾ ഉണ്ടെന്നായിരുന്നു.
നിത്യം പരിണമിച്ചിരുന്ന ഗാന്ധിയെ , നിത്യം നവീകരിക്കപ്പെട്ടുകൊണ്ടിരുന്ന സനാതനി ഹിന്ദുവിനെ വധിക്കാതെ പുരാതനി ഹിന്ദുവിന് നിവൃത്തിയില്ലായിരുന്നു .
ഒറ്റയാനെ ഒറ്റിയവർ ...
പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
Head Phones ഉപയോഗിച്ചാൽ കൂടുതൽ നല്ല ശ്രവ്യാനുഭവം ഉണ്ടാകും .
ദൈഘ്യം : ഒൻപതര മിനിറ്റ്
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , 9 ഡിസമ്പർ 2020
പ്രിയ സുഹൃത്തേ ,
വെറുതേ ചാരുകസേരയിൽ കിടന്ന് പാട്ടുകേൾക്കാൻവയ്യാത്തവിധം അസുഖകരമായ ചോദ്യങ്ങൾ കാലം നമ്മോടു ചോദിക്കുന്ന കാലം .
ബനാറസ്സിൽ ജനിച്ച പണ്ഡിറ്റ് രവിശങ്കർ റോഷനാര ഖാൻ എന്ന അന്നപൂർണാ ദേവിയെ വിവാഹം ചെയ്‌താൽ പോലീസ് അറസ്റ്റ് ചെയ്യുന്ന കാലം . പർവീൺ സുൽത്താന അരബിന്ദ ദാസ് ഗുപ്ത എന്ന ഉസ്താദ് ദിൽഷാദ് ഖാനെ വിവാഹം ചെയ്‌താൽ അറസ്റ്റ് ചെയ്യുന്ന കാലം . ഗാന്ധിയേയും ജീവിതത്തിൽ 37 കൊല്ലങ്ങൾ ജയിലിൽ കിടന്ന അതിർത്തി ഗാന്ധി ബാദ്‌ഷാ ഖാനേയും മാതൃകയാക്കി വിശുദ്ധ ഖുർ -ആനും രാം ചാരിത് മാനസും പ്രാർത്ഥനാവേളയിൽ പാടുന്ന ഫൈയാസ് ഖാൻ ജയിലിൽ കിടക്കുന്ന കാലം ....കബീർ എന്നും രാമനെ കുറിച്ച് പാടി. മുസ്ലിങ്ങൾ വിചാരിച്ചു കബീർ മുസ്ലീമാണ് . ഹിന്ദുക്കൾ കരുതി കബീർ ഹിന്ദുവാണെന്ന് ...സംഗീതവും രാഷ്ട്രീയവും ഇടകലർന്ന ഈ പോഡ്കാസ്റ്റ് കേട്ടാലും . പർവീൺ സുൽത്താന പാടിയ മനോഹരമായ ഒരു കബീർ ഭജനും ഉൾപ്പെടുത്തിയിട്ടുണ്ട്.
Headphone ഉപയോഗിച്ച് കേട്ടാൽ കൂടുതൽ നല്ല ശ്രവ്യാനുഭവം ലഭിക്കും .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
Delhi, 6 ഡിസമ്പർ 2020
പ്രിയ സുഹൃത്തേ ,
സൗമ്യം എന്നു പേരുള്ള ഒരു താഴ്വരയിലെ നദി പോലെയാണ് ജി . വേണുഗോപാലിന്റെ പാട്ട് . അദ്ദേഹം പാടിത്തുടങ്ങിയിട്ട് 36 വർഷങ്ങളായി 2020 ൽ . ദില്ലി -ദാലി യിൽ ആ പാട്ടുവർഷങ്ങളെ കുറിച്ച് ജി .വേണുഗോപാൽ 36 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. കൗതുകകരങ്ങളായ മറുപടികൾ ....
ചോദ്യങ്ങളിൽ ചിലത് ഇവയാണ് ...
1 . യേശുദാസും ജയചന്ദ്രനും പാടിയ ഓരോ ഗാനങ്ങൾ പാടാൻ സാധിച്ചിരുന്നെങ്കിൽ ഏതു ഗാനങ്ങൾ തെരഞ്ഞെടുക്കും ?
2 . ദേവരാജൻ , ബാബുരാജ് , രാഘവൻ മാഷ് , ദക്ഷിണാമൂർത്തി : ഇവരിൽ ഒരാളെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ ആരെ തെരഞ്ഞെടുക്കും ?
3 . വേണുവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്വന്തം ഗാനം ?
4 . രവീന്ദ്രനും ജോൺസണും പത്തിൽ നിന്നും മാർക്കിട്ടാൽ ?
5 . ജാനകി , സുശീല , മാധുരി : ഇഷ്ടക്രമം ? ചിത്രയുടെ കൂടെ പാടുമ്പോൾ ?
6 . മുക്കാലാ മുക്കാബല പാടാൻ അഭ്യർത്ഥിച്ചാൽ ?
7 . റാഫി , മുകേഷ് , കിഷോർകുമാർ , എസ് പി ബാലസുബ്രഹ്മണ്യം ...അഭിപ്രായം ?
8 . ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ , എം ഡി രാമനാഥൻ : ആരെയാണ് കൂടുതൽ പ്രിയം
9 . അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ഒരു ഗായകന്റെ പേര് പറയാമോ ?
10 . എം ജി ശ്രീകുമാറിന്റെ ഇഷ്ടഗാനം ?
11 . സിനിമയിൽ ചതിക്കപ്പെട്ടിട്ടുണ്ടോ ?
12 . വേണുവിനെ സ്ത്രീകൾക്ക് ഇത്രമാത്രം ഇഷ്ടമാകാനുള്ള കാരണം എന്തായിരിക്കണം ?
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി 02 ഡിസംബർ 2020
ഗുരു നാനക് ജയന്തി പോഡ്കാസ്റ്റ് 2020
ഒരു പാട്ടിന്റെ കൂടെ
ശിരച്ഛേദം ചെയ്തു കൊല്ലപ്പെട്ട സിഖ് ഗുരു തേഗ് ബഹദൂർ എഴുതിയ പ്രാർത്ഥനയെ കുറിച്ചാണ് ഈ ലക്കം ദില്ലി ദാലി.
നിന്നെ മാത്രം ഞാൻ സ്നേഹിക്കുന്നു എന്നാരെങ്കിലും പറയുമ്പോൾ അവർ അവരെ മാത്രമാണ് സ്നേഹിക്കുന്നത് ...ലോകത്തിൽ സ്നേഹം ഒരു നുണയാണ് എന്ന് ഞാൻ കണ്ടു ...
ഗാനത്തെക്കുറിച്ചുള്ള ചിന്തകളും , മലയാള പരിഭാഷയും പണ്ഡിറ്റ് രാജൻ മിശ്ര -പണ്ഡിറ്റ് സാജൻ മിശ്ര എന്നിവർ അഭൗമമായി പാടിയ ആ ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു .
Head Phones ഉപയോഗിചാൽ സംഗീതാനുഭവം കൂടുതൽ ഹൃദ്യമാകും .
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി30 നവമ്പർ 2020
ഒരിക്കൽ ഉദ്യാനത്തിലൂടെ ഉലാത്താവേ ദാരയോട് വൈരാഗിയായിരുന്ന മിർസ ലാഹോറി പറഞ്ഞു ,' ഹേ രാജകുമാരാ , മരണം മുന്നിൽ വന്നുനിൽക്കുമ്പോൾ പഠിച്ച ദർശനമെല്ലാം നീ മറന്നുപോകും..കാരണം ഈ തത്വചിന്തകളൊക്കെ വായിച്ചിട്ടും നീ ഇന്നും രാജകുമാരനായി തുടരുകയല്ലെ ?'
സത്യത്തിൽ അങ്ങനെ തന്നെ സംഭവിച്ചു ..പുഴുത്തുനാറുന്ന ഒരാനപ്പുറത്ത് ദില്ലി നഗരത്തിൽ ആരാച്ചാരുടെ വാൾമുനയിൽ തലവെച്ച് തടവുകാരനായി യാത്രചെയ്യുമ്പോൾ അയാൾ ഉപനിഷത്തും യോഗവൈഷ്ഠവവും ഖുർ -ആനും മറന്നുപോയി ....സ്വന്തം ജീവിതത്തോടു മാത്രമായി ദാരയുടെ പ്രണയം .
ദാരാ ഷിക്കോഹ് ( 1615 -1659 )
ദാരാ ഷിക്കോവിന്റെ അവസാനദിവസം : ഒരു പോഡ്കാസ്റ്റ്
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി
28 നവമ്പർ
സ്വപ്നം പോലെ ഒരു ജീവിതം : ജീനാ പോൾ സംസാരിക്കുന്നു
ആറടിക്കാരുടെ ലോകത്ത് അഞ്ചടി അഞ്ചിഞ്ചുകാരനായ ഈ ദൈവം ഉണ്ടായതെങ്ങനെ ?
കളിയിലെ ശാസ്ത്രത്തെക്കാൾ കളിയിലെ കവിതയെ സ്വപ്നം കണ്ടതെങ്ങനെ ?
ആരായിരുന്നു മറഡോണയ്ക്ക് ഫിദൽ കാസ്ട്രോ ?
മറഡോണയുടെ സ്വകാര്യജീവിതത്തിലെ ദുരന്താധ്യായങ്ങൾ ?
Manorama News TV യിൽ Chief News Producer ആയ സീനിയർ സ്പോർട്സ് ജേർണലിസ്റ്റ് ജീന പോൾ സംസാരിക്കുന്നു.
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , 26 നവമ്പർ 2020
കേരളത്തിന്റെ ധർമ്മസങ്കടങ്ങളെ കുറിച്ച് ഒരു സംഭാഷണം
പ്രിയ സുഹൃത്തേ ,
ദില്ലി -ദാലിയിൽ പ്രമുഖ Indian political cartoonist ഇ പി ഉണ്ണി കേരളത്തിലെ പുതിയ പോലീസ് നിയമ ഭേദഗതി ഉണ്ടാക്കിയ ചർച്ചകളിൽ പങ്കെടുത്തു സംസാരിക്കുന്നു .
നമ്മുടെ കുട്ടികൾ നമ്മോട് ചോദിക്കുന്ന ചോദ്യങ്ങൾ അവരുടെ പ്രായത്തിൽ നമുക്ക് ചോദിക്കാൻ കഴിയുമായിരുന്നോ ? എന്തുകൊണ്ട് കേരളത്തിലെ പോലീസ് മാത്രം മാറ്റത്തിന് വിധേയമാകാത്തത് ?
സ്തുതിപാഠകർ നയരൂപീകരണം നടത്തിയാലുള്ള വീഴ്ചകൾ എന്തെല്ലാം ?
അടിയന്തിരാവസ്ഥയിൽ മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരുടെ കൂടെ ജയിലിൽ കിടന്നതല്ലേ ?
പാർട്ടിയേക്കാൾ പോലീസിനെ വിശ്വസിക്കുന്നുവോ മുഖ്യമന്ത്രി ?
സദുദ്ദേശത്തോടെ ആയിരുന്നുവോ ഈ നീക്കം ?
കേരളത്തിലെ ഇടതു ജാഗ്രത നേരിടുന്ന വെല്ലുവിളികൾ ?
ഒന്നാം ലോക മാനദണ്ഡം മറ്റെല്ലാ മേഖലയിലും നാലാംകിട പോലീസും ?
കേരളത്തിലെ ഒരു മുന്നണിയും എന്തുകൊണ്ട് പോലീസിനെ നവീകരിക്കുവാൻ തയ്യാറാകുന്നില്ല ?
എന്തുകൊണ്ട് നമുക്ക് DGP യെ അറിയാം ? എന്തുകൊണ്ട് Home Secretary യെ അറിയാതെ പോകുന്നു ?
പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി
നവമ്പർ 25 , 2020
പ്രിയ സുഹൃത്തേ ,
നാൽപത്തിയേഴാമത്തെ വയസ്സിൽ അവസാനിച്ചു മൊഹമ്മദ് അബ്ദുൾ റഹ്‌മാൻ സാഹിബ് എന്ന ധീരജീവിതം . ഇന്നേക്ക് 75 വർഷങ്ങൾക്ക് മുൻപ് ആയിരുന്നു ആ മരണം.
ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ മുൻനിർത്തി പ്രൊഫസ്സർ എം എൻ കാരശ്ശേരി ആ ജീവിതത്തെ നോക്കിക്കാണുകയാണ് ദില്ലി -ദാലി യ്ക്ക് നൽകിയ ഈ സംഭാഷണത്തിൽ .
കേരളീയരെ മതേതര -ജനാധിപത്യം എന്തെന്ന് പഠിപ്പിച്ച ഈ മുൻനിരക്കാരനെ നാം ഇന്ന് എങ്ങനെ ഇന്ത്യൻ പശ്ചാത്തലത്തിൽ വിലയിരുത്തണം ?
എന്തായിരുന്നു അബ്ദുറഹ്‌മാന്റെ ഏറ്റവും വലിയ ധർമ്മസങ്കടം ?
ദൈവ-മത വിശ്വാസിയായ, കമ്മ്യുണിസ്റ്റ് അല്ലാതിരുന്ന , അദ്ദേഹത്തിൻറെ പ്രസ്സിലല്ലേ ആദ്യമായി മലയാളത്തിൽ കമ്മ്യുണിസ്റ് മാനിഫെസ്റ്റോ അച്ചടിച്ചത് ?
ഞാൻ പറയുന്നതാരും കേൾക്കുന്നില്ലല്ലോ എന്ന് ഗാന്ധിജി വിലപിക്കും മുൻപേ മരിച്ചയാൾ ....കോൺഗ്രസ്സുകാർ അദ്ദേഹത്തിൻറെ മുഖത്തു തുപ്പിയത് കണ്ടവരുണ്ട് ..കാരശ്ശേരി മാഷ് പറയുന്നു ...
കെപി കേശവമേനോൻ രാജാജിയോടും , ഖാൻ അബ്ദുൽ ഗാഫർ ഖാൻ ഗാന്ധിജിയോടും , ജയപ്രകാശ് നെഹ്രുവിനോടും പറഞ്ഞ ഓരോ വലിയ 'NO- വേണ്ടാ ' ഉണ്ടായിരുന്നു ..അത് എന്താണ് ?
ഒരു ഷേക്സ്പീരിയൻ ദുരന്ത കഥാപാത്രത്തെ പോലെ ജീവിച്ചു മരിച്ച അദ്ദേഹത്തിനുള്ള ഈ സ്മൃതിപൂജ പ്രക്ഷേപണം ചെയ്യാൻ കഴിഞ്ഞതിൽ ദില്ലി -ദാലി പോഡ്കാസ്റ്റ് അഭിമാനിക്കുന്നു
കേട്ടാലും ആ വീരസ്മരണകൾ
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
23 November 2020, New Delhi
പ്രിയ സുഹൃത്തേ ,
നവമ്പർ 20 Faiz Ahmed Faiz ന്റെ ചരമദിനമായിരുന്നു. ഈ പോഡ്കാസ്റ്റ് Love and Revolution എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ വായനാനുഭവമാണ്. വിപ്ലവകാരിയും കവിയുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിവിധഘട്ടങ്ങളും 'Hum Dekhenge ' എന്ന ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു .
കേട്ടാലും .
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി
21 നവമ്പർ 2020
From the publisher's feed

0 Listeners

2 Listeners

2,460 Listeners

3 Listeners

2 Listeners