
Sign up to save your podcasts
Or


രജനികാന്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഒരു പോഡ്കാസ്റ്റ്
ഇന്ത്യൻ എക്സ്പ്രസ്സ് തമിഴ്നാട് ലേഖകൻ അരുൺ ജനാർദ്ദനനുമായി അഭിമുഖ സംഭാഷണം
MGR -കരുണാനിധി -ജയലളിത കാലത്തിനു ശേഷമുള്ള തമിഴ് രാഷ്ട്രീയം മനസ്സിലാക്കുന്നതിൽ രജനികാന്തും കമലഹാസനും പരാജയപ്പെടുന്നോ ?
രജനികാന്ത് അപ്രസക്തനോ ? രജനി മഠഭൂമിയിൽ വളർന്ന അരാഷ്ട്രീയജീവിയോ ?
എല്ലാവരും MGR ന്റെ ബിംബബാക്കിയാകാൻ ശ്രമിക്കുന്നതെന്തുകൊണ്ട് ? തമിഴ് നാട്ടിൽ MGR പൈതൃകത്തിന് ഇനി പ്രസക്തിയുണ്ടോ ?
മലയാളി തമിഴ് രാഷ്ട്രീയത്തെ മനസ്സിലാക്കുന്നത് ഉപരിപ്ലവമായിട്ടോ ?
അച്ഛൻ ജീവിച്ചിരുന്ന കാലം മുഴുവൻ ക്ഷമയോടെ കാത്തിരുന്ന സ്റ്റാലിൻ , നമുക്ക് അപരിചിതമായ ശക്തികൾ ഉള്ള എടപ്പാളി പഴനിസ്വാമി ...പുതിയ തമിഴ് പോരാട്ടഭൂമിയെ കുറിച്ച് ആഴത്തിൽ ഒരു അപഗ്രഥനം .
പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി
01 ഫെബ്രുവരി 2021
dillidalipodcast.com
പ്രിയ സുഹൃത്തേ ,
പ്രണയത്തിന്റെ ഒരു സൂഫിയെ കുറിച്ചാണ് ഇന്നത്തെ പോഡ്കാസ്റ്റ് .
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സൂഫികവികളിൽ പ്രമുഖനായിരുന്ന ഷാ ഹുസൈൻ ഫക്കീർ.
ലാഹോറിലെ ദർഗ്ഗയിലെ ഉറൂസിൽ പങ്കെടുത്ത സുഹൃത്ത് പറഞ്ഞു താളത്താൽ ഉന്മത്തമായ അവിടുത്തെ രാത്രിയെ കുറിച്ച്.
മാധോലാൽ എന്ന ബ്രാഹ്മണബാലനെ പ്രണയിച്ച ഷാ ഹുസൈൻ. സൂഫികവികളിലെ ബുദ്ധിജീവി . അന്ധകാരത്തിന്റെ നാട്ടിൽ ജീവിതത്തിന്റെ പ്രകാശനദിയായ ഗുരു. ഭ്രാന്തകാമുകൻ. ഭക്തിപ്രസ്ഥാനത്തിലെ കവികൾക്കെല്ലാം ഉന്മാദത്തിന്റെ ഒരു സഞ്ചാരം ഉണ്ടായിരുന്നു, അതുപോലെ പതിനാറാം നൂറ്റാണ്ടിലെ ഈ സൂഫിയ്ക്കും .
ഈ പോഡ്‌കാസ്റ്റിൽ നുസ്രത്ത് ഫത്തേഹ് അലി ഖാനും , അബീദാ പർവീണും ഫക്കീർ ഷാ ഹുസ്സൈന്റെ ഗാനങ്ങൾ പാടുന്നുണ്ട് ....
റബ്ബാ മേരേ ഹാൽ ദാ മെഹ്റം തൂ...
നെയ്ത്തുകാരനായ പ്രണയിയെ കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , 30 ജനുവരി 2021
dillidalipodcast.com
പ്രീയ സുഹൃത്തേ ,
റേഡിയോ , ടീവി അഭിമുഖങ്ങളിലൂടെ മാധ്യമരംഗത്ത് ചിരപ്രതിഷ്ഠനായ ഇതിഹാസപ്രക്ഷേപകൻ ലാറി കിങ്ങ് ശനിയാഴ്ച അന്തരിച്ചു . കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നു.
അറുപതിനായിരത്തോളം അഭിമുഖങ്ങൾ ....താരങ്ങൾ , നേതാക്കൾ , വിപ്ലവകാരികൾ , കായികതാരങ്ങൾ , എഴുത്തുകാർ ,അധോലോകനായകർ , പരാജിതർ.....
ദില്ലി -ദാലിയുടെ ആദര പോഡ്കാസ്റ്റ് ആണിത്. ടൈംസ് അദ്ദേഹവുമായി നടത്തിയ അഭിമുഖവും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ,
ഡൽഹി
24 ജനുവരി 2021
dillidalipodcast.com
പ്രിയ സുഹൃത്തേ ,
നീത്‌ഷെയുടേതു പോലെയുള്ള മീശ വിരലാൽ വകഞ്ഞു മാറ്റി, ഒരു കവിൾ ചായ മോന്തിയിട്ട് അയാൾ എന്നോടു പറഞ്ഞു , ആത്മഹത്യ ചെയ്യാൻ പോകുന്നയാളിന് ഒരു സൂചിയിൽ നൂൽ നൂൽക്കാൻ കൊടുത്താൽ മതി അയാൾ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് .
ഡൽഹിയിലെ നിസ്സാമുദ്ദീൻ ദർഗ്ഗയിലെ ഒരു കവ്വാലി സംഗീത സായാഹ്നത്തിൽ ഞാൻ പരിചയപ്പെട്ട അസാധാരണനായ ഒരു പോക്കറ്റടിക്കാരനെ കുറിച്ചാണ് ഈ പോഡ്കാസ്റ്റ് .
അയാൾ എന്നോട് പറഞ്ഞു 'നിങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ നല്ലരീതിയിൽ പ്രാർത്ഥിക്കുവാൻ മറന്നു പോകുന്ന ഒരു തമോബിന്ദുവുണ്ട്...മറ്റൊരാൾക്ക് നിങ്ങളുടെ പോക്കറ്റടിക്കാനുള്ള അവസരം മാത്രമാണത് ". ഞാൻ ഒരവിശ്വാസിയാണെന്നു പറഞ്ഞപ്പോൾ , അയാൾ പറഞ്ഞു അവിശ്വാസിയുടെ പോക്കറ്റടിക്കാൻ പറ്റില്ല , കാരണം ഇഹലോകത്തിൽ മാത്രം ശ്രദ്ധയുള്ള വിഡ്ഢിയാണ് നിങ്ങൾ എന്ന് .
ഈ പോഡ്‌കാസ്റ്റിൽ തുർക്കി സൂഫി പുല്ലാങ്കുഴൽ സംഗീതവും , ഉസ്താദ് അസീസ് അഹമ്മദ് ഖാൻ വാർസി, ഉസ്താദ് അസ്‌ലം സാബ്‌റി എന്നിവരുടെ കവ്വാലികളും സംഗീതഖണ്ഡങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട് .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , 23 ജനുവരി 2021
dillidalipodcast.com
പ്രിയ സുഹൃത്തേ ,
പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
അമേരിക്കയിൽ പുതിയ സ്ഥാനാരോഹണം നടക്കുമ്പോൾ ബൈഡനും കമല ഹാരിസും നേരിടുന്ന വെല്ലുവിളികളും , അമേരിക്കൻ തെരഞ്ഞെടുപ്പും അതിനുശേഷവും നടന്ന കാര്യങ്ങളും ലോകത്തിലെ ജനാധിപത്യങ്ങളോട് പറയുന്ന കാര്യങ്ങളും ഈ പോഡ്കാസ്റ്റ് വിശദമായി അന്വേഷിക്കുന്നു .
The Week മാഗസീനിന്റെ ഡൽഹി ചീഫ് ഓഫ് ബ്യുറോ ആർ . പ്രസന്നനും , അമേരിക്കൻ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പത്രപ്രവർത്തക ലീന ചന്ദ്രനും (മലയാള മനോരമ , കോട്ടയം ) സംസാരിക്കുന്നു .
പ്രസന്നൻ പ്രധാനമായും ബൈഡനെ കുറിച്ച് സംസാരിക്കുമ്പോൾ ലീന കമല ഹാരിസിന്റെ രാഷ്ട്രീയ പരിണാമങ്ങളെ വിലയിരുത്തുന്നു .
പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . ദൈർഘ്യം 35 മിനിറ്റ്
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , 20 ജനുവരി 2021
dillidalipodcast.com
പ്രിയ സുഹൃത്തേ ,
പൂച്ചകളാണ് ഇന്നത്ത പോഡ്‌കാസ്റ്റിൽ നിറയേ .
ഫിറോസ് ഷാ തുഗ്ലക്കിന്റെ നഗരവും കോട്ടകൊത്തളവും ഡൽഹി എന്നേ മറന്നു . അദൃശ്യനായ ജീനി ബാബയും ജിന്നിന്റെ പൂച്ചകളും മാത്രം ഇപ്പോൾ . അവർ ചരിത്രാതീതർ....ദൈവം കറുത്ത മണ്ണാൽ മനുഷ്യനെ സൃഷ്ടിച്ചു . അതിനും മുൻപേ തീയിന്റെ പുകയില്ലാത്ത നാളത്തിൽ നിന്നും അദൃശ്യനായ ജിന്നുകളെ സൃഷ്ടിച്ചു. നാം കാണാത്തതു കാണുന്ന പൂച്ചകൾ ജീനിബാബയെ കാണുന്നു. നിങ്ങളുടെ ജീവിതത്തിലെ പ്രണയാഭിലാഷങ്ങൾ ഇനിയും പൂവണിയുന്നില്ലെങ്കിൽ ബാബയും പൂച്ചകളും നിങ്ങളെ സഹായിക്കാൻ ഈ പുരാതനകൾക്കെട്ടുകൾക്കിടയിൽ കാത്തിരിക്കുന്നു. ബഷീർ സംസാരിച്ചിരുന്ന പ്രണയത്തിന്റെ ഒരു ജിന്നും , ഓ വി വിജയനോട് സംസാരിച്ചിരുന്ന പൂച്ചകളും വരുന്ന ഒരു പോഡ്കാസ്റ്റ് .
'ഇല്ലെനിക്കാവില്ലങ്ങാൻ ,
വലം വെച്ചു
വല്ലാതെയെന്നെ യലട്ടുന്നോരീപ്പൂച്ച ...
കാലിൽ കുരുങ്ങും കയർ ....
പോഡ്കാസ്റ്റ് കേട്ടു നോക്കൂ ..'
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , 19 ജനുവരി 2021
dillidalipodcast.com
പ്രിയ സുഹൃത്തേ ,
സെൻസസ്സിൽ വീടില്ലാത്തവർ എത്ര ? യഥാർഥത്തിൽ വീടില്ലാത്തവർ എത്ര ? എവിടെയാണ് നമ്മുടെ കണക്കുകൾ പിശകുന്നത് ? ഓരോ വർഷവും ശരാശരി രണ്ടു ലക്ഷം വീടുകൾ മലയാളികൾ ഉണ്ടാക്കിയിട്ടും എന്തേ ഇത്രയും വീടില്ലാത്തവർ ? കേരളത്തിൽ ഓല മേഞ്ഞ വീടുകൾ എത്ര ?
1970 കൾ പാർപ്പിടരംഗത്ത് കേരളം വിപ്ലവം തീർത്തതെങ്ങനെ ? എം എൻ ഗോവിന്ദൻ നായർ എന്ന ഇന്ത്യൻ വീരനായകൻ ഓർമ്മിക്കപ്പെടുന്നു . അക്കാലത്തിനും ലൈഫ് മിഷനും ഇടയിലുള്ള കാലത്ത് കേരളത്തിൽ എന്താണ് സംഭവിച്ചത് ? എന്നാണ് ശരാശരി മലയാളിക്ക് വീട് പാർപ്പിടം എന്നതിനുപരി status symbol ആയിത്തുടങ്ങിയത് ? കേരളത്തിൽ vertical apartments നുള്ള പരിമിതികൾ എന്താണ് ?
വിവിധ വിഷയങ്ങളെ സ്പർശിക്കുന്ന ഒരു പോഡ്കാസ്റ്റ്.
ഇന്ത്യയിലെ അറിയപ്പെടുന്ന വാസ്തുശില്പികളിൽ ഒരാളായ ബെന്നി കുര്യാക്കോസ് സംസാരിക്കുന്നു .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
18 ജനുവരി 2021
ഡൽഹി
പ്രിയ സുഹൃത്തേ ,
Whatsapp മായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് Public Interest Technologist ആയ അനിവർ അരവിന്ദ് ദില്ലി ദാലിയോട് വിശദമായി സംസാരിക്കുകയാണ് ഈ സംഭാഷണത്തിൽ
ഒന്ന് : Facebook ന്റെ എന്ത് ബിസിനസ് താൽപര്യങ്ങളാണ് ഈ പുതിയ നീക്കം വഴി നടക്കുന്നത് ?
രണ്ട് : ഈ വിശ്വാസനഷ്ടത്തിന്റെ അനന്തരഫലങ്ങൾ എന്തൊക്കെ ?
മൂന്ന് : Whatsapp ൽ ഒരാളുടെ social graph എങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു ?
നാല് : ഇന്ത്യയിലെ സവിശേഷസാഹചര്യവും പരിമിതികളും ?
അഞ്ച് : ഫേസ്ബുക്ക് എന്തിനാണ് Instagram വാങ്ങിയത് ?
ആറ് : സ്വകാര്യതാനഷ്ടം മാത്രമാണോ പ്രശ്നം അതോ അതിലുമുപരിയോ ?
ഏഴ് : digital ഇന്ത്യയുടെ digital governance പ്രശ്നങ്ങൾ എന്തൊക്കെ ?
എട്ട് : Whatsapp Encryption ന് അടുത്തകാലത്ത് വന്ന വീഴ്ചകൾ എന്തൊക്കെ ?
ഒൻപത് : Signal Foundation ഉണ്ടായ സാഹചര്യം ഏത് ?
പത്ത് : Whatsapp നാം ഉപേക്ഷിക്കേണ്ടതുണ്ടോ ?
അനിവർ അരവിന്ദ് സ്വതന്ത്ര മലയാള കമ്പ്യൂട്ടിങ്ങിൽ സജീവമാണ് . അദ്ദേഹം Software Free Law Center- India യുടെ ഉപദേശകസമിതി അംഗമാണ് .
പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
ദൈർഘ്യം 25 മിനിറ്റ് .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
dillidalipodcast.com
ഡൽഹി ,
14 ജനുവരി 2021
'കൊല്ലാനറിയാവുന്നവനേ അഹിംസ പാലിക്കാൻ കഴിയൂ' എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട് ...'കൊലയുടെ കൊറിയോഗ്രഫി' എന്ന ലേഖനസമാഹാരത്തിന് സനിൽ വി നൽകിയിരിക്കുന്ന സമർപ്പണവാക്യമിതാണ് .
ഈ ലേഖനസമാഹാരം മൗലികചിന്തയാൽ അനന്യമാണ് . കഴിഞ്ഞ ഇരുപതുവർഷങ്ങളിൽ സനിൽ എഴുതിയ ലേഖനങ്ങളാണ് പുസ്തകരൂപത്തിൽ ഇറങ്ങിയിരിക്കുന്നത് . പുസ്തകത്തെക്കുറിച്ച് പ്രൊഫസ്സർ ഉദയ കുമാറുമായുള്ള ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി .
കൊല , അതുമായി ബന്ധപ്പെട്ട ധാർമികചിന്തനങ്ങൾ , ഫാസിസത്തെ നേരിടുമ്പോഴുള്ള ദാർശനിക സമസ്യകൾ തുടങ്ങിയ വിഷയങ്ങൾ സാഹിത്യത്തിന്റെ മൊഴിവഴക്കങ്ങളിൽ നിന്നും വിടുതൽ പ്രാപിച്ച സാധാരണ ഭാഷയിൽ സനിൽ പ്രതിപാദിക്കുന്നു എന്ന് ഉദയ കുമാർ പറയുന്നു .
പ്രൊഫസ്സർ സനിൽ. വി ഡൽഹി ഐ ഐ ടി യിൽ ദർശനാദ്ധ്യാപകനാണ്. പ്രൊഫസ്സർ ഉദയ കുമാർ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ അദ്ധ്യാപകനാണ്, ഇപ്പോൾ ഫ്രാൻസിലെ Nantes Institute for Advance Study യിൽ fellow ആണ് .
ഇരുപതുമിനിറ്റ് ദൈർഘ്യമുള്ള ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , 12 ജനുവരി 2021
('കൊലയുടെ കോറിയോഗ്രഫി' പ്രസാധനം ചെയ്തിരിക്കുന്നത് ഉരു ആർട് ഹാർബറും പ്രസക്തി പ്രസാധകരുമാണ് )
ജനുവരി പന്ത്രണ്ടാം തീയതി ലിസ മോണ്ട്ഗോമെറി എന്ന അൻപത്തിരണ്ടുകാരി അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടാം .മൂന്നാം വയസ്സിൽ തുടങ്ങിയതാണ് ഈ ലോകം അവളുടെ ജീവിതം ദുഃസ്സഹമാകാൻ . അവളുടെ തലച്ചോറിനേയും മനസ്സിനേയും തകർത്ത ലോകത്തിന് എന്തധികാരം അവളെ തൂക്കിലേറ്റുവാൻ ?
സോക്രട്ടീസ് വിഷം കുടിച്ചു മരിച്ചിട്ടും ലോകം നന്നാകാത്തതെന്തുകൊണ്ട് ?
ലിസയുടെ ജീവിതത്തെക്കുറിച്ച് ഒരു പോഡ്കാസ്റ്റ്.
എസ് . ഗോപാലകൃഷ്ണൻ
10 ജനുവരി 2021
(Please use headphones to listen to this podcast )
From the publisher's feed

0 Listeners

2 Listeners

2,460 Listeners

3 Listeners

2 Listeners