
Sign up to save your podcasts
Or


1948 ജൂൺ ഏഴാം തീയതി മാതൃഭൂമി പത്രത്തിൽ മട്ടാഞ്ചേരിയിൽ നിന്നും റിപ്പോർട് ചെയ്ത വാർത്ത :
" 685 വയസ്സായ യതിവര്യൻ പോലീസ് കസ്റ്റഡിയിൽ .
കണ്ടാൽ മുപ്പതുവയസ്സുതോന്നും . ലോക്കപ്പിലുണ്ട് . വയസ്സുചോദിച്ചപ്പോൾ 685എന്നു പറഞ്ഞു . കഴിഞ്ഞ പതിനൊന്നു കൊല്ലങ്ങളായി കടലിനടിയിലായിരുന്നു താമസമെന്നും പോലീസിനോട് പറഞ്ഞു."
ചെറിയ ചെറിയ വാചകങ്ങളിൽ സാധാരണ മനുഷ്യരുടെ നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ആളുകളിൽ ഒരാൾ ...സ്രാവുകളുടെ കൂട്ടുകാരൻ ..ഹിമാലയൻ യതിയെ ഉണ്ടാക്കിയവൻ ..ദിവാൻ സി പി രാമസ്വാമി അയ്യരുടെ പരിചയക്കാരൻ .
ഇന്നത്തെ പോഡ്കാസ്റ്റ് അദ്ദേഹത്തെ കുറിച്ചാണ് ...വർത്തമാനം പറഞ്ഞുയർന്ന ഒരു കൊളോസസ് .
കേട്ടാലും
www.dillidalipodcast.com
email: [email protected]
ഇത് പണ്ഡിറ്റ് രവിശങ്കർ ജന്മശതാബ്ദി വർഷം .
കിഴക്കൻ ബംഗാളിലെ ജനങ്ങളുടെ ദുരിതങ്ങളെ കുറിച്ചും മുക്തിബാഹിനി നടത്തുന്ന വിമോചനസമരത്തെ കുറിച്ചും ഇന്റർനെറ്റ് ഇല്ലാത്ത കാലത്ത് ലോകം അറിഞ്ഞത് അമേരിക്കയിൽ നടന്ന ഒരു സംഗീതമേളയിലൂടെയാണ്.
അതേക്കുറിച്ച് ദില്ലി -ദാലി യിൽ സംസാരിക്കുന്നത് കേണൽ ഡോക്ടർ DPK Pillay (ശൗര്യചക്ര ) ആണ്.
കൂടെ ജോർജ് ഹാരിസൺ പാടിയ പ്രശസ്തമായ 'ബംഗ്ലാദേശ്' എന്ന ഗാനവും .
സ്നേഹത്തോടെ ,
എസ് . ഗോപാലകൃഷ്ണൻ
ദില്ലി-ദാലി ആദരപൂർവം ഈ പോഡ്കാസ്റ്റ് സമർപ്പിക്കുന്നു .
1987 ൽ ഒരു വൈകുന്നേരം അദ്ദേഹം പാടുമ്പോൾ ഒരു കൃഷ്ണമൃഗം വേദിക്കു മുന്നിൽ വന്ന് കാതോർത്തു നിന്നു .
ഇനി ആ സംഗീതം കേൾക്കാൻ അനശ്വരകാലം കാതോർത്തു നിൽക്കും .
ഈ പോഡ്‌കാസ്റ്റിൽ അദ്ദേഹം 1960 -85 കാലങ്ങളിൽ പാടിയ ഗാനങ്ങളും , അദ്ദേഹത്തിൻറെ പ്രീയപ്പെട്ട ബേഗം അഖ്തർ ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട് .
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
ദില്ലി-ദാലിയുടെ പ്രീയപ്പെട്ട ശ്രോതാക്കളേ, നമുക്കറിയാം . ഇസ്രായേലും United Arab Emirates ഉം കഴിഞ്ഞ ദിവസം ഒരു ഉടമ്പടിയിൽ ഒപ്പു വെച്ചത്. എഡ്വേഡ് സയ്ദ് പറഞ്ഞതുപോലെ എല്ലാ ഉടമ്പടികളിലും ചതിക്കുഴികളുണ്ടോ ?
ആരാണ് പലസ്‌തീൻ ജനതയെ ചതിക്കുന്നത് ? മഹാത്മാ ഗാന്ധി സർവകലാശാലയിലെ School of Gandhian Thought and Developmental Studies ൽ ഡയറക്ടറായ പ്രൊഫസ്സർ എം എച് ഇലിയാസ് ചരിത്രത്തെ അഗാധമായി സ്പർശിച്ചുകൊണ്ട് സംസാരിക്കുന്നു.
പാലസ്തീനെ ലോകം ചതിച്ച നാലു ഘട്ടങ്ങൾ, ആദ്യമായി ഇസ്രയേലുമായി സന്ധിയായ അറബ് രാഷ്ട്രങ്ങൾ ഏതൊക്കെ ? Khadim Al-Haramain പട്ടവും സൗദിയും,Balfour Declaration ലെ ചതി , സ്വാതന്ത്ര്യത്തെ കുറിച്ച് പാടിയ കവികളുടെ ആവിർഭാവം , Bayt al-Maqdis നു വേണ്ടിയുള്ള നീക്കങ്ങൾ, 1905 ൽ ഉഗാണ്ടയിൽ ജൂതരാഷ്ട്രം ഉണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടത് . ഒരു രാജ്യം തേടി 1917 ലെ ജൂത കുടിയേറ്റങ്ങൾ, 1940 കളിൽ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും നിലപാടുകൾ , 1950 കളിൽ പലസ്‌തീൻ ജനതയിൽ ഉയർന്നുവന്ന സ്വയം നിർണ്ണയ ബോധ്യങ്ങൾ , 1967 ലെ യുദ്ധം , കൊളോണിയൽ ഇടപെടലിൽ ഉയരുന്ന അറബ് ഉപദേശീയതാ ബോധങ്ങൾ , നാസ്സറിന്റെ അറബ് സോഷ്യലിസ്റ്റ് ദേശീയത തകർന്നത് എന്തുകൊണ്ട് ? എണ്ണയും 1973 ഉം , അടിയന്തിരാവസ്ഥക്കാലത്ത് ഇന്ത്യ ഇസ്രയേലിനെ അംഗീകരിച്ചത് , 1979 ലെ നാലാം അറബ് ചതി, ഇൻതിഫാദയുടെ ഉയിർപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നെങ്കിലും പാലസ്‌തീനെ സ്നേഹിച്ചിരുന്നുവോ ? നിഷ്കളങ്കരായ അറബികളെ എന്തിനാണ് കൊല്ലുന്നത് എന്ന് ചോദിച്ചപ്പോൾ ഏരിയൽ ഷാരോൺ നൽകിയ മറുപടി എന്തായിരുന്നു ? ഒരു ജനത പരാജയപ്പെടുമ്പോൾ ഒറ്റുകാർ വിജയിക്കുന്നുണ്ടോ ? വിശദമായ ചരിത്രവിശകലനത്തിലേക്ക് സ്വാഗതം . ( പ്രൊഫസ്സർ എം എച് ഇലിയാസ് ഡോക്ടറേറ്റ് നേടിയത് Middle Eastern Studiesലാണ്, ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്നും . ഓസ്‌ഫോർഡ് സർവകലാശാലയിൽ ഉന്നതപഠനവും നടത്തി )
പ്രീയ സുഹൃത്തേ ,
2020 ആഗസ്ത് പതിനഞ്ചിന്റെ ദില്ലി - ദാലിയിലേക്ക് സ്വാഗതം.
1925 ൽ രാഷ്ട്രീയ സ്വയം സേവക സംഘം ഉണ്ടായതു മുതൽ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യദിനം വരെയുള്ള കാലത്തെ ഈ പോഡ്കാസ്റ്റ് തിരിഞ്ഞുനോക്കാൻ ശ്രമിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഉപ്പ് എങ്ങനെയാണ് പരിവാർ സമുദ്രത്തിൽ ഇല്ലാതെ പോയത് ? തീവ്രഹിന്ദു ആശയലോകത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം എന്നാൽ എന്താണ്? ആരുടേതാണീ പതാക ?
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
ശ്രീലങ്കയിൽ അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചനകൾ എന്തൊക്കെയാണ് ?
ചൈന കരയിലും കടലിലും പിടി മുറുക്കുന്നുവോ ?
മതദേശീയതയിൽ അടിസ്ഥാനമായ വലതുപക്ഷ വ്യതിയാനം എന്ന ആഗോള പ്രവണതയിൽ ഈ ദ്വീപും ഉൾപ്പെടുന്നുവോ ?
ഇസ്‌ലാം തീവ്രവാദത്തിനെതിരെ തമിഴ് -സിംഹള ഐക്യം ഉണ്ടാകുന്നുവോ ?
ഇന്ത്യ look east പോളിസിയിൽ നിന്നും act east പോളിസിയിലേക്ക് മാറിയതിനാൽ ചൈന ഇന്ത്യൻ സമുദ്രത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നുവോ ?
ഇന്ത്യയുടെ അയൽരാഷ്ട്രീയത്തിൽ താൽപര്യമുള്ളവർ കേൾക്കേണ്ട വിശകലനങ്ങൾ .
ചരിത്രാദ്ധ്യാപകനും കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളറുമായ ഡോ . പി ജെ വിൻസൻറ് സംസാരിക്കുന്നു
ആണ്ടാൾ അഴകി എന്ന എൺപതുകാരിയുമായി ചെലവഴിച്ച ഒരു വൈകുന്നേരമാണ് ഈ ലക്കം ദില്ലി -ദാലി പ്രതിപാദിക്കുന്നത്.
ഒരു ഭാരതിയാർ പാട്ടാണ് അവരുടെ ജീവിതത്തെ എന്നോട് അടുപ്പിച്ചത്. പിന്നെ ജീവിതത്തിലെ ഭാഗ്യ -ദൗർഭാഗ്യങ്ങളും.
മഹാരാജപുരം സന്താനവും , എം എൽ വസന്തകുമാരിയും ടി എൻ ശേഷഗോപാലനും ഈ പോഡ്‌കാസ്റ്റിൽ വിരുന്നെത്തുന്നു ചിന്നൻ ചെറുകിളിയുമായി
ചെകുത്താനെ ചെകുത്താൻ എന്നു വിളിക്കുന്നതാണ് ഏറ്റവും പ്രധാനം
പ്രീയപ്പെട്ട സുഹൃത്തുക്കളേ ,
അയോധ്യയിലെ ഭൂമിപൂജയുമായി ബന്ധപ്പെടുത്തി സാമൂഹ്യനിരീക്ഷകൻ യോഗേന്ദ്ര യാദവ് എഴുതിയ ഒരു ലേഖനവും അതിന് പ്രതാപ് ഭാനു മേത്ത എഴുതിയ പ്രതികരണവുമാണ് ഈ പോഡ്‌കാസ്റ്റിന് പ്രേരണ . ഇന്ത്യൻ മതേതരത്വം പരാജയപ്പെടുന്നെങ്കിൽ എന്താണ് കാരണം ? രണ്ടു വ്യത്യസ്ത വീക്ഷണങ്ങളാണിത്. രണ്ടുപേരും യോജിക്കുന്നത് ഒരു കാര്യത്തിൽ മാത്രം , ചെകുത്താനെ ചെകുത്താൻ എന്ന് വിളിക്കാൻ ധൈര്യം കാട്ടണം ...ചെകുത്താൻ മതവാദമായി വന്നാലും , പ്രച്ഛന്ന മതേതരനായി വന്നാലും.
ഇടതു ധൈഷണികത പരാജയപ്പെട്ടതെവിടെ ? പ്രാദേശിക ഭാഷാപാരമ്പര്യങ്ങളെ ഒറ്റപ്പെടുത്തിയതാര് ? കാശ്മീരിനെ ഒന്നടങ്കം മറന്നിട്ട് അയോധ്യയിൽ മതേതരത്വം സംരക്ഷിക്കുന്നതെങ്ങനെ ? മതത്തെ വായിക്കുന്നതിൽ മതേതരർ പരാജയപ്പെട്ടോ ?
ചോദ്യങ്ങൾ നിരവധി.
പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം
ഓർമ്മയിലെ ഏറ്റവും നല്ല ചായ ഏതാണെന്ന് ഒഡിയ കവി അഭയകുമാർ പാഠി എന്നോടു ചോദിച്ചു . മറുപടി എത്തിനിന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലാണ് .
നിങ്ങൾക്കും ഒരു പക്ഷേ ഓർമ്മയിലെ ചായ , ചായയേക്കാൾ ഉപരി ഏതെങ്കിലും വ്യക്തിയെ ചുറ്റിപ്പറ്റിയായിരിക്കാം, അല്ലേ ?
1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഏഴുകൊല്ലങ്ങൾക്കു ശേഷമാണ് ഡാർജിലിങ്ങിൽ മകൈബാരി എന്ന തേയിലത്തോട്ടം ഉണ്ടായത്. അതിനടുത്തുള്ള ടൈഗർ ഹില്ലിലാണ് അമൃത ഷെർ -ഗിൽ ചിത്രത്തിലെ സ്ത്രീയെന്നു തോന്നിപ്പിക്കുന്ന അവരെ കണ്ടത്.
ചില ജീവിതങ്ങൾ നിങ്ങളെ ഞെട്ടിച്ചുകളയും...
നാം കാണുന്ന ഓരോ വ്യക്തിയുടേയും പിന്നിൽ ഒരു അജ്ഞാത ജീവിതസാഗരം അലയടിക്കുന്നുണ്ടാകാം. അതിനാൽ നമുക്ക് എല്ലാവരേയും സ്നേഹിക്കാം .
പോഡ്കാസ്റ്റ് കേട്ടാലും ..
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
അസാധാരണ ബുദ്ധിശാലിയായിരുന്നു
അസാധാരണ സുഹൃത്തായിരുന്നു
മനുഷ്യസ്‌നേഹത്തിലും സേവനസന്നദ്ധതയിലും പഠനത്തിലും ഒന്നാം റാങ്കുകാരനായിരുന്ന സുഹൃത്ത് വിങ്ങ് കമാണ്ടർ D V Sathe യെ സുഹൃത്ത് ഡോക്ടർ സാജു സ്കറിയ സ്മരിക്കുന്നു
ഇന്നത്തെ പോഡ്കാസ്റ്റ്
വിങ്ങ് കമാണ്ടർ D V Sathe യ്ക്കുള്ള ആദരാഞ്ജലി
From the publisher's feed

0 Listeners

2 Listeners

2,460 Listeners

3 Listeners

2 Listeners