Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • ദൈവദശകവും,രാംപൂരിൽ കണ്ട സൂഫിയും,ടി എം കൃഷ്ണയും

    ഗുരുവിന്റെ ദൈവദശകം ജീവിതത്തിലേക്ക് വന്ന നിരവധി സന്ദർഭങ്ങൾ ഉണ്ട്. അവയിൽ രണ്ടെണ്ണമാണ് ഈ ലക്കം ദില്ലി -ദാലി യിൽ.  25 വർഷങ്ങൾക്കു മുൻപ് രാംപൂരിൽ കൂടെ തീവണ്ടിയിൽ കയറിയ ഒരു അവധൂതൻ എന്നോട് പറഞ്ഞു ഞാൻ കഴിഞ്ഞ ജന്മത്തിൽ ഒരുപാടു പെറ്റ ഒരു പെൺപൂച്ച ആയിരുന്നുവെന്ന്...അദ്ദേഹം കബീറും ദൈവദശകവും സംസാരിച്ചു ...

    മറ്റൊന്ന് ദൈവദശകം ടി എം കൃഷ്ണ പാടുംവേളയിൽ സഹകരിക്കുവാൻ അവസരം ലഭിച്ചത്.

    Nool Archive നു വേണ്ടി കൃഷ്ണ പാടിയ ദൈവദശകഭാഗവും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

    15 min
  • ഇന്ത്യൻ കൊടിയുടെ എഴുപത്തിമൂന്നാം പിറന്നാൾ

    ജൂലായ് 22

    ഇന്ത്യൻ കൊടിയുടെ എഴുപത്തിമൂന്നാം പിറന്നാൾ

    ചെറിയ കാറ്റിലും ഓരോ കൊടിയും പറഞ്ഞുകൊണ്ടിരിക്കും ഞാൻ പ്രവാചകന്റെ കൊടി , ഞാൻ പാണ്ഡവന്റെ കൊടി , ഞാൻ കോളമ്പസിന്റെ കപ്പൽക്കൊടി, ഞാൻ രാഷ്ട്രത്തിന്റെ കൊടി എന്നൊക്കെ ...

    ഇന്ത്യൻ ദേശീയപതാകയുടെ ചരിത്രമാണ് ഈ ലഘു പോഡ്‌കാസ്റ്റിൽ.

    മാഡം ബിക്കാജി കാമ , ഹൻസ മേഹ്ത, സിസ്റ്റർ നിവേദിത തുടങ്ങിയ വനിതകൾ പങ്കു വഹിച്ച പതാകാചരിത്രം ...

    പോലീസ് ഇഞ്ചോടിഞ്ചു മർദ്ദിച്ചിട്ടും പി കൃഷ്ണപ്പിള്ള കൈവിട്ടുകളയാഞ്ഞ പതാക

    11 min
  • കനകകാമിനി

    കേരളത്തിലെ സ്വർണക്കടത്തു വിവാദം ദില്ലി -ദാലിയിലേക്ക് മുൻപ് കടന്നുവന്നത് എം ടി വാസുദേവൻ നായരുടെ പിറന്നാളിന്റെ അന്ന് അറബിപ്പൊന്നിന്റെ സ്മരണയുമായാണ്. ഇന്ന് 'സ്വർണത്തിൽ ഒരു അഭിജാത' എന്ന ലോകപ്രശസ്തമായ ഒരു ചിത്രമാണ് കടന്നുവരുന്നത് . ദുർലഭമായ ഒരു മഞ്ഞലോഹം ലോക സമ്പദ്ഘടനയുടെ ആധാരശിലകളിൽ ഒന്നാണ് . എന്നാൽ കലയിലും സ്വർണമുണ്ട്. മരക്കുരിശിൽ കിടന്ന ക്രിസ്തു സ്വർണ്ണക്കുരിശിലേക്ക് ചേക്കേറിയതും നമുക്കറിയാം . ഗുസ്റ്റാവ്   ക്ലിംത് എന്ന മഹാചിത്രകാരൻ അനശ്വരയാക്കിയ എഡ്‌ലെ എന്ന സ്ത്രീ ആരായിരുന്നു ? The Lady in Gold എന്ന ചിത്രത്തിൻറെ പ്രാധാന്യം എന്താണ്. പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

    8 min
  • ബാലചന്ദ്രൻ ചുള്ളിക്കാടിലെ രാമായണം

    ഇതു ഒരു വിഭാഗം മലയാളികൾക്ക് രാമായണമാസം . ആധുനിക മലയാളകവികളിൽ എഴുത്തച്ഛനും അദ്ധ്യാത്മരാമായണവും വലിയ സ്വാധീനം ചെലുത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടാണ് ഇന്ന് ദില്ലി -ദാലിയെ സമൃദ്ധമാക്കുന്നത്.

    ഈ വിഷയത്തിൽ അഞ്ചുപേരുടെ ഓരോ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയുന്നു.

    കെ സി നാരായണൻ, സുനിൽ പി ഇളയിടം, ജെ . ദേവിക, കവി ബൈജു, എസ് . ഗോപാലകൃഷ്ണൻ . 


    18 min
  • ഗുരുവിന്റെ ആദ്യദൃശ്യങ്ങൾ

    കൂടെയുണ്ടായിരുന്ന എല്ലാവരും നാരായണഗുരുവിന്റെ കാൽ തൊട്ടുവന്ദിച്ചു. ബാലനായിരുന്ന നടരാജൻ കൂട്ടാക്കിയില്ല പാദനമസ്കാരത്തിന്. ഇതു കണ്ട ഗുരു പറഞ്ഞു : " ഡോക്ടറുടെ (ഡോ .പൽപ്പു ) മകനല്ലേ , ആരേയും കുമ്പിടാൻ ഇഷ്ടമല്ല "

    പിൽക്കാലത്ത് നടരാജഗുരുവിന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച ഒരു നിഗൂഢപുരുഷനുമായുള്ള ആദ്യ സമ്പർക്കം അഥവാ സമ്പർക്കരാഹിത്യം അതായിരുന്നു . പിന്നീടും ഗുരു എങ്ങനെ ഒരു പ്രഹേളികയായി അവശേഷിച്ചു ? അങ്ങനെ ഒരു ദിവസം ഗുരു അടുത്തമുറിയിൽ ...സിംഹം നേരിട്ടു നിങ്ങളുടെ ഗുഹയിൽ വന്നുകയറുമ്പോലെ ...മെരുങ്ങാത്ത ഒരു മാൻപേട നിങ്ങളുടെ കൈക്കുമ്പിളിൽ നിന്നും വെള്ളം കുടിക്കുംപോലെ ...നിങ്ങളുടെ അടുക്കളയിലെ ജനാലയ്ക്കപ്പുറം പെട്ടെന്ന്  ഒരു ഹിമവൽ ശൃങ്ഗം ഉയരുമ്പോലെ ...

    നടരാജഗുരുവിന്റെ ആത്മകഥയിലെ നാലാം അദ്ധ്യായത്തിലെ പ്രസക്തഭാഗങ്ങൾ.

    ഗുരുവിന്റെ ആദ്യദൃശ്യങ്ങൾ

    18 min
  • എം ടി സ്വർണക്കടത്തിന് ശ്രമിച്ച അനുഭവം

    ജൂലായ് 15 . ഇംഗ്ലീഷ് കലണ്ടർ പ്രകാരം എം ടി യുടെ പിറന്നാളാണ് ഇന്ന് . ഇന്നത്തെ ദില്ലി -ദാലി വലിയ എഴുത്തുകാരനുള്ള പിറന്നാൾ ഉപഹാരം . കേരളം ഒരു സ്വർണക്കള്ളക്കടത്തിന്റെ വിവാദത്തിൽ നിൽക്കുമ്പോൾ ഒരു എം ടി അനുഭവത്തിലേക്ക് ശ്രോതാക്കളെ ക്ഷണിക്കുന്നു. 

    " അതിലിടയ്ക്ക് ഒരു സംഭവമുണ്ടായി. നല്ലവനായ ഒരു സുഹൃത്തിന് അലിവുതോന്നി. അറബിപ്പൊന്നു വ്യാപാരത്തിൽ പങ്കുചേരാൻ വിളിച്ചു . 'രണ്ടു സാഹിത്യകാരന്മാർ സ്വൽപം കാശുണ്ടാക്കി രക്ഷപ്പെടട്ടെ' എന്നായിരുന്നു സുഹൃത്തിന്റെ ആലോചന. എൻ . പി . എന്റെ സമീപത്ത് ഓടിക്കിതച്ചെത്തി . പണമുണ്ടാക്കുക മാത്രമായിരുന്നില്ല ലക്ഷ്യം . ഒരു സാഹസകൃത്യം ചെയ്യുന്നതിലുള്ള കോരിത്തരിപ്പായിരുന്നു പ്രധാനം ..."

    എൻ പി മുഹമ്മദുമായി ചേർന്ന് എം ടി എഴുതിയ നോവൽ 'അറബിപ്പൊന്നി'ന്റെ  ആമുഖം മുഴുവനായി ദില്ലി -ദാലിയിൽ. എം ടി എഴുതിയതിന്റെ ശബ്ദരേഖ

    18 min
  • ശ്രീപത്മനാഭസ്വാമി ക്ഷേത്രം : സുപ്രീം കോടതി വിധി : അറിയേണ്ടതെല്ലാം

    അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ കോടതിവിധി മുഴുവൻ വായിച്ച് ഗൃഹപാഠം ചെയ്തതിനു ശേഷം നൽകിയ അഭിമുഖം. എന്താണ് കോടതി പറഞ്ഞത് , പറയാഞ്ഞത് . എന്തായിരുന്നു ഭക്തനായിരുന്ന സൗന്ദരരാജന്റെ പരാതി ?എന്തായിരുന്നു ഇന്ത്യ സ്വാതന്ത്രമായതിനു ശേഷം രാജ്യം തിരുവിതാംകൂർ രാജവംശത്തിന് ക്ഷേത്രത്തിനു മേൽ നൽകിയ അവകാശം ? എന്തായിരുന്നു കാലാകാലങ്ങളായി കേരളസർക്കാർ നയം ? കേരളാ ഹൈക്കോടതി നിർദേശിച്ച പുരാവസ്തുസ്മാരകത്തെ കുറിച്ച് സുപ്രീം കോടതി എന്തെങ്കിലും പറഞ്ഞോ ? അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം കണ്ടെത്തിയ സ്വർണനഷ്ടത്തെ കുറിച്ച് സുപ്രീം കോടതി എന്തു പറഞ്ഞു ? ഇനി മുതൽ ക്ഷേത്രഭരണം എങ്ങനെയായിരിക്കും ? ഒരു കോടതിവിധിയുടെ സമഗ്രാവലോകന പോഡ്കാസ്റ്റ്

    20 min
  • ഒരു വിപ്ലവഗാനവും ബാലമുരളികൃഷ്ണയും

    ഈ ലക്കം ദില്ലി -ദാലി ഒരു ഗാനത്തോടൊപ്പം എത്തുന്നു .

    നമുക്കറിയാം കൊടുങ്ങല്ലൂർകാരനായ പി ഭാസ്കരൻ എഴുതിയ 'വയലാർ ഗർജ്ജിക്കുന്നു' എന്ന കവിത സി .പി . രാമസ്വാമി അയ്യർ 1946 ൽ തിരുവിതാംകൂറിൽ നിരോധിച്ച കാര്യം. അന്ന് ഭാസ്കരന് 22 വയസ്സ് . 1968 ൽ മലയാളത്തിൽ 'പുന്നപ്ര-വയലാർ' എന്ന സിനിമയിൽ കെ .രാഘവൻ മാസ്റ്റർ സംഗീതം നൽകി ഭാസ്കരന്റെ ഗാനം പാടിയത് അന്ന് 38 വയസ്സുണ്ടായിരുന്ന ബാലമുരളീകൃഷ്ണ.

    അതേക്കുറിച്ച് രാഘവൻ മാഷിനോടും ബാലമുരളികൃഷ്ണയോടും സംസാരിക്കാനവസരം ലഭിച്ചതിന്റെ ഓർമ്മയാണ് ഈ പോഡ്കാസ്റ്റ് .

    സ്നേഹത്തോടെ

    എസ് . ഗോപാലകൃഷ്ണൻ

    10 min
  • ചൈനയെ വിശ്വസിക്കാൻ കൊള്ളില്ലേ ? ആർ പ്രസന്നനുമായി അഭിമുഖം

    ഇന്ത്യാ -ചൈനാ തർക്കങ്ങളുടെ ചരിത്ര പശ്ചാത്തലം ആഴത്തിൽ പരിശോധിക്കുന്ന ഒരു പോഡ്കാസ്റ്റ് .

    നെഹ്‌റുവിലെ സ്വപ്നജീവിയ്ക്ക് തെറ്റിയതെവിടെ ? മോദിയും അതേ തെറ്റ് ആവർത്തിക്കുന്നുവോ ? എത്രയാണ് ഇന്ത്യയുടെ സുരക്ഷാഭൂപ്രദേശവ്യാപ്തി ? വാജ്‌പേയി വിശ്വസിച്ചിരുന്നത് എന്ത് ? ഇന്ദിരാ ഗാന്ധിയുടെ വിജയങ്ങൾ ? കിഴക്കൻ ബംഗാൾ , സിക്കിം പാഠങ്ങൾ ? മാവോ - ഡെങ് - ഷീ ജിൻപിങ് തുടർച്ചകൾ . കേൾക്കേണ്ട ചരിത്രാവലോകനം. ആർ പ്രസന്നൻ , The Week വാരികയുടെ ഡൽഹി ബ്യുറോ തലവനും ഇന്ത്യയിലെ പ്രമുഖ സായുധ-വിദേശനയ ഗവേഷകനും വിദഗ്ദ്ധനുമാണ്

    17 min
  • പുടിൻ , റഷ്യ , ലോകം

    ലോകാവസാനം വരെ പുടിൻ ഭരിക്കുമോ ? അദ്ദേഹം അങ്ങനെ ആഗ്രഹിക്കുന്നുവോ ? റഷ്യയിൽ അധികാരകേന്ദ്രീകരണം ഒരു ശീലമോ ? എന്താണ് ആ രാജ്യത്തിന്റെ രഹസ്യാത്മകത ? ഇന്ത്യാ -റഷ്യ ബന്ധം സമകാലത്തിൽ ?

    ബിനോയ് വിശ്വം എംപി സംസാരിക്കുന്നു

    26 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,460 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners