
Sign up to save your podcasts
Or


ചിന്താവിഷ്ടയായ സീതയെ കുറിച്ച് ഒരു പോഡ്കാസ്റ്റ്
സച്ചിദാനന്ദൻ സംസാരിക്കുന്നു
എവിടെയാണ് ആശാന്റെ സീതയുടെ വേരുകൾ ? വാത്മീകിരാമായണത്തിലോ അതോ ശ്രീ നാരായണഗുരുവിലോ ? രാമനിലെ വൈരുദ്ധ്യങ്ങൾ , സീതയിലെ ഗൗരിയും കാളിയും , രാമനിലെ സീതയും , സീതയിലെ രാമനും ...സച്ചിദാനന്ദൻ ആഴത്തിൽ അന്വേഷിക്കുന്നു.
രാമന്റെയോ സീതയുടെയോ പക്ഷം ചേരാതെ ആശാന്റെ സീതയെ സമീപിക്കുവാൻ കഴിയുമോ ? രാമായണത്തിലെ വർണ്ണാശ്രമങ്ങൾ ?
ഇന്നത്തെ ഇന്ത്യയിൽ ചിന്താവിഷ്ടയായ സീത വായിക്കുമ്പോൾ ..
പോഡ്കാസ്റ്റ് ദൈർഘ്യം : പതിനഞ്ചു മിനിട്ട്
1924 ലും 1928 ലുമാണ് ടാഗോർ ചൈന സന്ദർശിച്ചത് . ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മൂന്നുവയസ്സുള്ളപ്പോൾ യുവവിപ്ലവകാരികൾ കവിയുടെ പ്രസംഗങ്ങൾ തടസ്സപ്പെടുത്തി. ഇന്ത്യയും ചൈനയും കിഴക്കൻ ലോകവും ഒരു സംസ്കാരമാണെന്നും സഹവർത്തിക്കണമെന്നും ടാഗോർ ആഗ്രഹിച്ചു. ഇന്ത്യാ -ചൈന തർക്കം മൂർച്ഛിച്ചിരിക്കുന്ന ഈയവസരത്തിൽ ദില്ലി -ദാലി ടാഗോറിന്റെ ചൈനാ യാത്ര ഓർത്തെടുക്കുന്നു. ദേശകാലങ്ങൾക്കു മേലെ അതിർത്തികളിലെ വന്മതിലുകളെ നിഷ്പ്രഭമാക്കി ഇന്നും ഉയർന്നു നിൽക്കുന്ന ടാഗോർ
, കൂടെ സത്യജിത് റേ യുടെ ചാരുലതയിൽ കിഷോർ കുമാർ പാടിയ ഒരു ഗാനവും ..
അമി ചിനി ഗോ ചിനി തോമാരേ ....അപരിചിതദേശിനീ , നിന്നെയേറെ പരിചയം എനിക്ക് ..
പ്രവാചക കവി ചൈന
2020 ലോകസംഗീതദിനം
ഒരു പുരാതന തമിഴ് ഈണത്തിൽ കാരൈക്കുറിച്ചി പി അരുണാചലം തീർത്ത അഭൗമ സംഗീതം
പഥേർ പാഞ്ചാലിയുടെ പ്രശസ്തിയുടെ ആദ്യകാലങ്ങൾ അന്വേഷിക്കുന്നു .
ബംഗാളിന്റെ ഗ്രാമീണ -നഗരയിടങ്ങൾ റേ യിൽ എങ്ങനെ ?
ബംഗാളി മധ്യവർഗത്തിന്റെ ആവിർഭാവവും പഥേർ പാഞ്ചാലിയും .
Modernity Vs Modernism സത്യജിത് റേ യിൽ
സത്യജിത് റേ ജന്മശതാബ്ദി പോഡ്കാസ്റ്റ്: 2 / 1 2
ചലച്ചിത്രകാരൻ വിപിൻ വിജയ് സംസാരിക്കുന്നു
ഒരു കാർട്ടൂണും കൃഷ്ണമേനോനും ചൈനയും
വിശ്രുത കാർട്ടൂണിസ്ററ് ഡേവിഡ് ലോ 1954 ൽ ചെയ്ത ഒരു കാർട്ടൂണിൽ വി കെ കൃഷ്ണമേനോനും മാവോ സെ ദുങ്ങും ഒരുമിച്ചു വന്നു . ഇന്നത്തെ ഇന്ത്യാ -ചൈനാ തർക്കവേളയിൽ ഒരു അമേരിക്ക -ചൈനാ തർക്കത്തിൽ കൃഷ്ണമേനോൻ നടത്തിയ ഇടപെടൽ ഓർമ്മ വന്നപ്പോൾ ഒരു പോഡ്കാസ്റ്റ്
പതിനാറാം നൂറ്റാണ്ടിലെ ഭക്തി കവി മീരയുടെ ഒരു ഭജൻ ആണ് ഈ പോഡ്‌കാസ്റ്റിന്റെ പ്രതിപാദ്യകേന്ദ്രം .
ശോഭ ഗുർത്തു അസാമാന്യമായി പാടിക്കൊണ്ടിരുന്ന മനോഹര ഗാനം . ഈ പാട്ട് ഉയർത്തുന്ന ചിന്തകൾ വിവിധ വിതാനങ്ങളിലാണ് കേൾവിക്കാരനിൽ പ്രവർത്തിക്കുന്നത് . മീരയുടെ ജീവിതകഥ , ഭക്തിപ്രസ്ഥാനത്തിലെ സ്ത്രീകവിജീവിതങ്ങൾ, ഉസ്താദ് അല്ലാദിയ ഖാന്റെ സംഗീതപാരമ്പര്യത്തിൽ ഈ മീര ഭജന്റെ സ്ഥാനം...
സച്ചിദാനന്ദന്റെ കവിതയിൽ കൃഷ്ണനോട് മീര പറയുമ്പോലെ
"എടുക്കുകയൂരി , എന്റെ
മോതിരവിരലിലങ്ങു
കുടുക്കിയൊരഹന്തതൻ
കഠിനവജ്രം" എന്നും ഈ ഗാനം പറയുമ്പോലെ
ഗാനത്തോടൊപ്പം കുറേ ചിന്തകളും ഈ പോഡ്‌കാസ്റ്റിൽ . കേട്ടാലും
പ്രമുഖ നിരൂപകനും അധ്യാപകനുമായ ഇ പി രാജഗോപാലൻ മാഷ് കാസർകോട്ടെ നീലേശ്വരത്തിരുന്ന് ദില്ലി -ദാലിയോട് രസകരമായ ഒരു ചോദ്യത്തിന് മറുപടി പറയുകയാണ് ....
എന്താണ് തെക്കൻ കേരളം വടക്കൻ കേരളത്തിലെ മലയാളിക്ക്....
പ്രധാനമായും അദ്ദേഹം പറയുന്നത് : എവിടെയാണ് തെക്ക് തുടങ്ങുന്നത്,
തെക്കൻ കേരളം എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്ന സൂചകങ്ങൾ എന്തൊക്കെയാണ് ?, അധികാരസ്ഥാപനങ്ങളും വിവിധ മലയാളി സംസ്കാരങ്ങളും, ഉറൂബും തകഴിയും : സാഹിത്യത്തിൽ വടക്കൻ ചിട്ടയും തെക്കൻ ചിട്ടയും ഉണ്ടോ ?, തെയ്യം എന്ന സമാന്തര വ്യവസ്ഥ, ഷൊർണൂർ തലസ്ഥാനം ആക്കണം എന്ന 1957 ലെ സമസ്തകേരള സാഹിത്യപരിഷത്തിന്റെ പ്രമേയം, N N പിള്ളയുടെ ഒരു നാടകവും കുടിയേറ്റങ്ങളും,
കേസരി ബാലകൃഷ്ണപിള്ള , സ്വദേശാഭിമാനി , പൊന്നറ ശ്രീധർ , NC ശേഖർ , കുമാരൻ ആശാൻ , ഇടശ്ശേരി , പി കുഞ്ഞിരാമൻ നായർ , വൈക്കം മുഹമ്മദ് ബഷീർ , ഇ.എം.എസ് തുടങ്ങി പലരും കടന്നു വരുന്ന ചിന്തോദ്ദീപകമായ പോഡ്കാസ്റ്റ്
ജോർജ് ഫ്ലോയിഡിനെ മാത്രം അമേരിക്കയിലെ ഇന്ത്യാക്കാർ ഓർത്താൽ പോരാ , സുരേഷ് റായ് പട്ടേലിനെയും ഓർക്കണം ...കറുത്തവനാണ് എന്ന് കരുതി വെള്ളക്കാരൻ പോലീസ് കഴുത്തൊടിച്ച് , എഴുന്നേൽക്കാൻ വയ്യാതെ ജീവിക്കുന്ന ഇന്ത്യാക്കാരൻ. അമേരിക്കയിലെ ഒറിഗോണിൽ പോർട്ട് ലാൻഡിൽ കാൽ നൂറ്റാണ്ടായി ജീവിക്കുന്ന മലയാളി രാജേഷ് ആർ വർമ്മ വിശദമായി സംസാരിക്കുന്നു .
എഴുത്തുകാരനായ രാജേഷ് പറയുന്നത് ഹിംസയുടെ സ്ഥാപനങ്ങൾ വളരുമ്പോൾ അമേരിക്കയിൽ ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കേണ്ട കടമ ഭാരതീയർക്കുണ്ട് എന്നാണ് ...ചെറുപ്പക്കാർ അങ്ങനെയാണ് ..എന്നാൽ മറ്റുള്ളവരോ ?
ഈ പോഡ്കാസ്റ്റ് കേട്ടാലും
വൈകുന്നേരം സിംലനഗരത്തിലെ വഴിയരികുബെഞ്ചിൽ ഇരിക്കുമ്പോൾ തോന്നും ഏതോ കുഞ്ചാക്കോ സിനിമാ ഷൂട്ടിങ് ലൊക്കേഷനിലെ സെറ്റിൽ ഇരിക്കുകയാണെന്ന്. ബെന്റിക് പ്രഭുവായി പ്രേം നസീർ ഇപ്പോൾ കുതിരപ്പുറത്തു വരുമെന്നു തോന്നും. അതിനരികെയുള്ള ജാക്കു കുന്നിലാണ് AO Hume താമസിച്ചിരുന്നത്. ആ വീട് 2004 ൽ സന്ദർശിച്ചതിന്റെ ഓർമ്മയാണ് ഈ പോഡ്കാസ്റ്റ് .
ആളൊഴിഞ്ഞ ചില്ലുമേട . ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന ആശയം പിറന്ന വീട് . ഇന്ത്യയിലെ ആദ്യത്തെ പക്ഷിനിരീക്ഷകരിൽ ഒരാളായ ഹ്യൂം സായ്‌വ് പക്ഷിശരീരങ്ങൾ സൂക്ഷിച്ച കെട്ടിടം . മാദം ബ്ലാവാതസ്‌കിയും പിന്നീട് ആനി ബസന്റ് മദാമ്മയും തിയോസഫിക്കൽ സൊസൈറ്റിയുടെ ആശയബീജം ഒരുക്കിയെടുത്ത കെട്ടിടം ....എന്തൊരു കെട്ടിടം !
ഈ മലയാളം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം
സോക്രട്ടീസ് പ്ലേറ്റോയെ എങ്ങനെ പഠിപ്പിച്ചു ? സോക്രട്ടീസ് സംസാരിക്കുക മാത്രമേ ചെയ്തുള്ളു . വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിനെ കുറിച്ച് നാം സംസാരിക്കുന്നു . അദ്ധ്യാപകൻ സോക്രട്ടീസ് ആത്മഹത്യ ചെയ്യുന്നതാണ് ശിഷ്യൻ പ്ലേറ്റോ കണ്ടത് .
കേട്ട വാക്കല്ല കാണുന്ന വാക്ക് . ദൃശ്യപരതയുടെ കാലം വായനാവിരുദ്ധമോ ? സാമൂഹ്യമാധ്യമത്തിൽ വായനയില്ലേ ?
'കാഴ്ചയുടെ പ്രളയവും നമ്മുടെ കാമ്പസ്സുകളും':
ഒരു ദാർശനിക ക്‌ളാസ്സ് മുറിയാണ് ഇന്നത്തെ പോഡ്കാസ്റ്റ്
ഒരു ദർശനാധ്യാപകൻ സംസാരിക്കുന്നു
പ്രൊഫസ്സർ ബാബു തളിയത്ത് (ജവാഹർലാൽ നെഹ്‌റു ) സംസാരിക്കുന്നു
From the publisher's feed

0 Listeners

2 Listeners

2,460 Listeners

3 Listeners

2 Listeners