
Sign up to save your podcasts
Or


നമ്മുടെ ക്ലാസ്സ് മുറികൾ മാറുമ്പോൾ
ലോകമാകമാനം നടക്കുന്ന ഒരു ചർച്ചയിലേക്കാണ് ദില്ലി -ദാലി ഇന്ന് കടക്കുന്നത്. ഈ സംവാദ പരമ്പരയിലെ ആദ്യലക്കത്തിൽ സംസാരിക്കുന്നത് പ്രൊഫസ്സർ സുമംഗല ദാമോദരനാണ് .
ഡൽഹിയിലെ അംബേദ്‌കർ സർവകലാശാലയിൽ Economics and Development Studies ൽ പ്രൊഫസറായ സുമംഗല ദാമോദരൻ പ്രധാനമായും ഈ അഭിമുഖത്തിൽ ഊന്നൽ കൊടുക്കുന്നത് ഇനി പറയുന്ന പ്രശ്നങ്ങളിലാണ്
പരമ്പരാഗത ക്ലാസ്സ് മുറികളുടെ ശക്തി -ദൗർബല്യങ്ങൾ,
ക്ലാസ്സ് മുറികൾ സാമൂഹിക ഇടങ്ങളാണ് , അത് നഷ്ടപ്പെടാമോ ?,
കോവിഡ് കാല അധ്യാപനാനുഭവങ്ങൾ,
ക്ലാസ്സ് മുറികളും പാവങ്ങളും,
ക്ലാസ്സ് മുറികളും പെൺകുട്ടികളും,
വീട് ക്ലാസ്സ് മുറി ആകുമ്പോൾ
ഞാനിട്ട വഴക്കുകൾ സിവിക് ചന്ദ്രൻ സംസാരിക്കുന്നു
നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ അച്ഛനുമായി ഇട്ട ഒരു വഴക്ക് ...പിന്നാലെ ജീവിതത്തിൽ ഇടേണ്ടി വന്ന ഒട്ടനവധി വഴക്കുകൾ സിവിക് ചന്ദ്രൻ ഓർത്തെടുക്കാൻ ശ്രമിക്കുന്നു ഈ പോഡ്‌കാസ്റ്റിൽ.
അച്യുതമേനോനുമായി, കെ പി ആർ ഗോപാലനുമായി സി ഉണ്ണിരാജയുമായി , പുതുപ്പള്ളി രാഘവനുമായി , കെ എൻ രാമചന്ദ്രനുമായി, ഓ എൻ വി കുറുപ്പുമായി , എം എൻ വിജയനുമായി ഇട്ട ഓരോ വഴക്കും താൻ സ്വന്തം ജീവിതത്തോടു ചെയ്ത വഴക്കായിരുന്നു എന്ന് സിവിക് പ്രശാന്തിയിൽ ഓർക്കുന്നു. 'ഞാൻ എന്നോടല്ലാതെ ആരോട് വഴക്കിടാൻ ?'
എല്ലാവരും കാണ്ടാമൃഗമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് നമുക്ക് ആഗ്രഹിക്കാവുന്നത് അവസാനം കാണ്ടാമൃഗമാകുന്ന ആളാകുക എന്നതുമാത്രമാണ് എന്ന് വഴക്കുകൾക്ക് ആമുഖമായി സിവിക് പറയുന്നു ...കേട്ടാലും മുഴുവൻ
നിഴലിഴകളുടെ അഴക്
ഴ: ഒരക്ഷരവും മലയാളഭാഷയും
എഴുത്തച്ഛൻ എന്ന പേരിൽ ഉണ്ടെങ്കിലും ഹരിനാമകീർത്തനം എഴുതിയപ്പോൾ അദ്ദേഹം ഉപേക്ഷിച്ച അക്ഷരം . രണ്ടാമൂഴക്കാരൻ 'ഴ '. പക്ഷേ എഴുതണമെങ്കിലും വഴുതണമെങ്കിലും മഴ എന്നു പറയണമെങ്കിലും പരശുരാമന് മഴു എറിയണമെങ്കിലും മലയാഴത്തിന് വേണ്ട 'ഴ '
മഴയത്ത് കുട്ടി ഒഴുക്കിയ കടലാസ്സു കപ്പൽ പോലെ ഒഴുകുന്ന 'ഴ '
വടക്കേ ഇന്ത്യയിൽ വരുമ്പോൾ തകഴി പേടിച്ചിരുന്ന ഒരക്ഷരം ..
ഈ പോഡ്കാസ്റ്റ് ഒറ്റ അക്ഷരത്തെ കുറിച്ചാണ് ..
ഒരു പാദസരത്തിന്റെ രസയാത്ര
ഒരു ഗാനത്തിലൂടെ ഗായകബുദ്ധനെ ഓർക്കുന്നു
അദ്ദേഹം പാടുന്നതു കേൾക്കുമ്പോൾ ഒരു ചരിത്രസ്മാരകത്തിൽ നിൽക്കുന്നതുപോലെ തോന്നും നമുക്ക് . നിലനിൽക്കാതിരിക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഒരു ചരിത്രസ്മാരകം നിലനിൽക്കുന്നത് ..പാടാതിരിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് അദ്ദേഹം പാടിക്കൊണ്ടിരുന്നത് . ഭൂകമ്പങ്ങളെ പരാജയപ്പെടുത്തിയ അഹംഭാവമല്ല , ഞാൻ ഇതാ പോകാൻ തയ്യാർ എന്ന വിനീതഭാവമാണ് ചരിത്രസ്മാരകത്തിന് ...അദ്ദേഹം പാടുമ്പോഴും അങ്ങനെ തന്നെ ...നൂറ്റാണ്ടുകളുടെ അനുസ്യൂതിയാണത്..ഞാൻ എന്റെ പുരുഷായുസ്സല്ല , ഒരു തുടർച്ചയാണ് എന്ന സൂക്ഷ്മ-വിനയമാണ് ആ പാട്ട് .
ഒരു ഗാനവുമായി ദില്ലി -ദാലി
ഛൻ ഛൻ ഛൻപായൽ മോരീ ബാജേ...
പണ്ഡിറ്റ് മല്ലികാർജുൻ മൻസൂർ ചെയ്ത രസയാത്ര
തെളിവാർന്ന ഒരു ജീവിതം വെളിവായത്
രാഘവൻ തിരുമുൽപാട് ജന്മശതാബ്ദി ആദരപതിപ്പ്
നാം ഓരോരുത്തരും ആദരപൂർവം ഹൃദയത്തോടു ചേർക്കേണ്ട അസാധാരണ ജീവിതമായിരുന്നു പത്മഭൂഷൺ വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട്. കടൽ പോലെ അപാരമായ പാണ്ഡിത്യവും കടൽ പോലെ അഗാധമായ ദർശനവും അദ്ദേഹത്തിൽ സംഗമിച്ചു . ഈ പോഡ്കാസ്റ്റ് അദ്ദേഹത്തിനുള്ള വിനീതമായ ആദരമാണ് .
ചികിത്സ വ്യവസായമായ കാലത്ത് മറിച്ചു ചിന്തിച്ച ആരോഗ്യചിന്തകനെ ഇക്കാലത്ത് സ്മരിച്ചില്ലെങ്കിൽ എക്കാലത്ത് സ്മരിക്കും ?
പ്രധാന കൃതികൾ
1954 : ഭഗവദ് ഗീതയുടെ മൗലിക ഭാഷാന്തരം
1957 പ്രകൃതി ചികിത്സ
1957 : ബൗദ്ധധർമ്മം
1961 : ഇസവും മഹാത്മാവും : ഇ എം എസ് എഴുതിയ മഹാത്മാവും ഇസവും എന്ന പുസ്തകത്തിന് വിമർശം
1963 : ക്രിയാക്രമം : കേരളീയമായ ആയുർവേദ സങ്കേതങ്ങൾ
1966 : തിരുക്കുറൾ ഭാഷ്യം
1982 : മുഖക്കണ്ണാടി : ആത്മകഥ
2003: എന്റെ ഗുരുദർശനം : നാരായണഗുരുവിനെ കുറിച്ച്
2010 : ദീർഘ ജീവിതം
അദ്ദേഹത്തിൻറെ ശിഷ്യൻ ഡോക്ടർ എം പ്രസാദ് രാഘവൻ തിരുമുൽപ്പാടിന്റെ വൈദ്യദർശനത്തെ കുറിച്ചും , കവി വി എം ഗിരിജ അദ്ദേഹത്തിൻറെ പരിഭാഷകളെ കുറിച്ചും സംസാരിക്കുന്നു
"കാൽപ്പാന്തകാർമേഘനാഥൻ ചുഴറ്റുന്ന
ഖഡ്ഗത്തിൽ നിന്നും തെറിച്ച തീഗോളമായ്
കൽപ്പനയും കൊണ്ടു സ്വർഗത്തിൽ നിന്നുടൻ
യുദ്ധരംഗത്തേക്കു പാഞ്ഞു മിനർവയും"
കോവിഡ് അടച്ചിരുപ്പു കാലത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് ഇറങ്ങിയത് ഹോമർ എന്ന തുറസ്സിലേക്കാണ് . ഇതിഹാസ കാവ്യം 'ഇലിയഡ്' വായിച്ച പ്രശാന്തിയിൽ കവിയിൽ ഹോമർ പ്രതിധ്വനിച്ചതിന്റെ ഫലമായ മനോഹരമായ വരികൾ
ദില്ലി -ദാലിയ്ക്കു വേണ്ടി പ്രൊഫസ്സർ സുനിൽ പി ഇളയിടം ഏഴുഭാഗങ്ങൾ പാരായണം ചെയ്യുന്നു.
അസാമാന്യമായ രചനാശയ്യയിൽ പിറന്ന ഹോമർ ആദരം ..
ഈ മലയാളം പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്താൻ അനുവദിച്ച കവിക്ക് നന്ദി
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഹോമർ കവിതകൾ
മലയാളി എന്ന നിലയിൽ അഭിമാനിക്കുവാൻ പല കാരണങ്ങൾ ഉണ്ടെങ്കിൽ അവയിൽ പ്രധാനപ്പെട്ട ഒന്നിനെ കുറിച്ചാണ് മനോജ് കുറൂർ ഇന്ന് ഈ മലയാളം പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നത്.
കേരളം എന്ന സാംസ്കാരികസത്തയിലെ ഒരു ദീപഗോപുരം , ഈ സമൂഹത്തിന്റെ താളപദ്ധതികൾ. ലോക്ക്ഡൌൺ കാലത്ത് സശ്രദ്ധം കേൾക്കേണ്ട അരമണിക്കൂർ നിങ്ങളിൽ നിന്നും അഭ്യർത്ഥിക്കുന്നു.
പ്രധാനമായും മനോജ് കുറൂർ പറയുന്നത് നാലു ചോദ്യങ്ങൾക്കുള്ള മറുപടികളാണ്.
ഈണത്തേക്കാൾ കേരളത്തിന് താളമാണോ വഴക്കം ?, തുഞ്ചന് കിട്ടിയ പ്രാധാന്യം സാംസ്കാരിക ചരിത്രം കുഞ്ചന് നൽകിയോ ?,
കുഞ്ചൻ നമ്പ്യാരുടെ താളപദ്ധതികൾ കേരളത്തിന്റെ പൊതു സംഗീതപരിസരത്തിൽ, ഉദാഹരണസഹിതം, നഷ്ടപ്രായമായ താളങ്ങൾ കണ്ടെത്താൻ പോയ കഥകൾ
കുഞ്ചൻ നമ്പ്യാരുടെ മഹാതാളപ്രപഞ്ചം
കൊറോണാ എങ്ങനെ യൂറോപ്പിനെ അപകടകരമാം വിധം മാറ്റി ക്കൊണ്ടിരിക്കുന്നു ?
Center for European Reforms തലവൻ Charles Grant എഴുതിയ പ്രസക്തമായ ലേഖനത്തിന്റെ മലയാളരൂപം
സ്വയം പര്യാപ്തതാ വാദങ്ങളിലെ അപായസൂചനകൾ, രാജ്യങ്ങളിലെ ദേശീയതാവാദങ്ങൾ ശക്തിപ്പെടുന്നു , ചൈനാപ്പേടി, ഷെൻഗൻ രാജ്യങ്ങൾ പരസ്പരം അതിർത്തികളിൽ നിയന്ത്രണങ്ങൾ തുടങ്ങി ആറു നെഗറ്റിവ് പ്രവണതകൾ വിശദമാക്കുന്നു
മലയാളിയുടെ വീട്ടിലെ കരുണയുടെ അതിർവരമ്പുകൾ
തല കുമ്പിട്ടാണ് ഇന്നത്തെ ദില്ലി ദാലിയിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത് . ദേവികയുടെ കോപവും സങ്കടവും നമ്മെ ഉണർത്തേണ്ടതാണ് ..മലയാളിയുടെ ഉള്ളിലെ യാഥാസ്ഥിതികൻ / യാഥാസ്ഥിതികയോടാണ് പ്രൊഫസ്സർ ജെ . ദേവിക ഇന്ന് ആത്മഹത്യ ചെയ്ത ഒരു പെൺകുഞ്ഞിനെ മുൻനിർത്തി സംസാരിക്കുന്നത് ...ചരിത്രകാരിയായ ദേവിക ചോദിക്കുന്നു , എന്തു മണ്ണാങ്കട്ടയാണ് നിങ്ങളുടെ ചരിത്രബോധവും നൈതികതയുമെന്ന് ..
ഹൃദയഭാരത്താൽ ഇന്നത്തെ ദില്ലി-ദാലി
"ഞാൻ സൂചിപ്പിക്കുന്നത് സർ സി പിയെയാണ്. നമുക്ക് ആ ജന്തുവിനെ വേണ്ട "
തിരുവിതാംകൂർ രാഷ്ട്രീയചരിത്രം തിരുത്തിക്കുറിച്ച ഒരു പ്രസംഗത്തിന് 85 വയസ്സ് .
സി കേശവൻ ചെയ്ത കോഴഞ്ചേരി പ്രസംഗം, 1935 മെയ്
പ്രസംഗശേഷം അദ്ദേഹത്തിന് രണ്ടുവർഷത്തെ കഠിന തടവ്
തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരത്തിലും അവകാശസമരങ്ങളിലും മത -ജാതി വിയോജിപ്പുകൾ /യോജിപ്പുകൾ വഹിച്ച പങ്ക് വ്യക്തമാക്കുന്ന പ്രസംഗം .
ദില്ലി -ദാലിയുടെ ചരിത്രശബ്ദരേഖകളിൽ ഒന്നാം ലക്കം
From the publisher's feed

0 Listeners

2 Listeners

2,460 Listeners

3 Listeners

2 Listeners