
Sign up to save your podcasts
Or


മൂന്നാം മോദി സർക്കാറിന്റെ രണ്ടാം ബജറ്റിൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും പരിഗണനയിൽ വരാത്തതും പ്രധാന ആവശ്യമായ വയനാട് പാക്കേജ് പോലും കേന്ദ്രം ഗൗനിക്കാത്തതും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
കെജ്രിവാളിന്റെ വിഷജല പ്രസ്താവനക്ക് പിന്നാലെ വിശദീകരണം തേടിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ അത്യന്തം ഹീനമായ വിദ്വേഷ പ്രചാരണം നടത്തുമ്പോഴെല്ലാം ജീവനറ്റപോലെ കിടക്കുന്നത് ചൂണ്ടിക്കാട്ടിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മഹാകുംഭമേളയിൽ പുണ്യസ്നാനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് തീർഥാടകർ മരിച്ച സംഭവത്തിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
വിദ്യാർഥി നേതാവായ ശർജീൽ ഇമാം ജയിലിൽ അടക്കപ്പെട്ടിട്ട് അഞ്ചുവർഷം തികയുകയാണ്. നീതി ന്യായ വ്യവസ്ഥയുടെ നിസ്സഹായതയുടെ പ്രതീകമാണ് ശർജീൽ ഇമാമിന്റെ അറസ്റ്റും ജയിൽവാസവുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ വർധിച്ചുവരുന്ന അക്രമ സംഭവങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
അധികാരമേറ്റതിനു പിന്നാലെ കുടിയേറ്റക്കാരെ നിർബന്ധിതമായി നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ മനുഷ്യത്വരഹിത നടപടിയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.
75 വർഷം തികയുന്ന ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകളെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.
അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റശേഷം ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവുകളും സ്വീകരിച്ച നടപടികളുമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.
ഗസ്സയുടെ പുനർനിർമാണം എന്ന ബൃഹത്തായ അജണ്ടയിലേക്ക് കടക്കുമ്പോൾ ഇനിയെങ്കിലും ഇരകളായിരുന്ന ആ ജനസഞ്ചയത്തെ കൈവിടാതെ കൂടെ നിർത്താനുള്ള അലിവും അനുകമ്പയും അവർ പുലർത്തുമോ എന്നാണ് ലോക മനഃസാക്ഷി ഉറ്റുനോക്കുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
നിരോധനമല്ല, മദ്യവർജനമാണ് നയം എന്ന് വിജ്ഞാപനമിറക്കി അധികാരത്തിലേറിയ പിണറായി സർക്കാർ മദ്യനയം പുതുക്കുമ്പോഴൊക്കെ മദ്യവ്യവസായത്തിന് പരമാവധി ഊന്നൽ നൽകുന്നതാണ് അനുഭവസത്യമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners