Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 387 episodes available.
October 29, 2024മോണിംഗ് വോയ്സ് - 128 | വിജയ് ചലനം സൃഷ്ടിക്കുമോ?നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനവും പ്രഖ്യാപനങ്ങളും നൽകുന്ന സൂചന എന്താണ്? തമിഴകത്ത് വിജയ് ചലനം സൃഷ്ടിക്കുമോ ? മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി.കെ ശ്രീനിവാസൻ സംസാരിക്കുന്നു....more12minPlay
October 27, 2024മോണിംഗ് വോയ്സ് - 127 | ആന എഴുന്നള്ളിപ്പ് എന്ന ദുരാചാരംവിവിധ ദുരാചാരങ്ങൾ സാമൂഹിക പരിഷ്കരണത്തിലൂടെ നമ്മൾ മാറ്റിയെടുത്ത പോലെ ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് എന്ന ദുരാചാരവും മാറ്റേണ്ടതുണ്ട്. പുതിയ കോടതിവിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന അനിമൽ വെൽഫെയർ ബോർഡ് അംഗമായ എം.എൻ ജയചന്ദ്രൻ സംസാരിക്കുന്നു....more17minPlay
October 24, 2024മോണിംഗ് വോയ്സ് - 126 | എന്തെല്ലാമാണ് വയനാടിന്റെ പരിഗണനകൾ?മഹാദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും വയനാട്ടുകാർ മുക്തരായിട്ടില്ല. പുനഃരധിവാസ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിനിടയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും സ്ഥാനാർത്ഥികളോടും എന്തെല്ലാമാണ് വയനാട്ടുകാർക്ക് പറയാനുള്ളത്? എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഒ.കെ ജോണി സംസാരിക്കുന്നു....more17minPlay
October 21, 2024മോണിംഗ് വോയ്സ് - 125 | പാർട്ടികളിലെ ആഭ്യന്തര പ്രശ്നങ്ങളും പാലക്കാട്ടെ ത്രികോണ പോരാട്ടവുംരാഷ്ട്രീയ കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ലോക് സഭയിൽ തൃശ്ശൂരിൽ സംഭവിച്ചത് നിയമസഭയിൽ പാലക്കാടിന് സംഭവിക്കുമോ? പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ത്രികോണ പോരാട്ടത്തെ കുറിച്ച് മാധ്യമം പാലക്കാട് ബ്യൂറോ ചീഫ് പി.പി പ്രശാന്ത് സംസാരിക്കുന്നു....more14minPlay
October 19, 2024Media watchdog 2മലയാള മാധ്യമങ്ങൾ ഈ ആഴ്ചയിലെ പ്രധാന വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യുന്ന മാധ്യമ വിശകലന പ്രോഗ്രാം 'മീഡിയ വാച്ച്ഡോഗ്'...more11minPlay
October 18, 2024മോണിംഗ് വോയ്സ് - 124 | നവീൻ ബാബുവിൻ്റെ മരണവും സി.പി.എം സമഗ്രാധിപത്യവുംഎ.ഡി.എം നവീൻ ബാബുവിന്റെ മരണ കാരണമറിയും മുമ്പ് സിപിഎമ്മിന് അനുകൂലമായി സംസാരിക്കുകയും, ഈ വിഷയത്തെ ഒരു കുടുംബത്തിന്റെ കണ്ണീരിൽ മാത്രമായൊതുക്കി തീർക്കുകയും ചെയ്യുന്ന കാപട്യത്തെക്കുറിച്ച് സംസാരിക്കുന്നു കവിയും സാമൂഹിക പ്രവർത്തകനുമായ കെ സി ഉമേഷ് ബാബു....more16minPlay
October 15, 2024മോണിംഗ് വോയ്സ് - 123 | മദ്രസകൾ ഉത്തരേന്ത്യയിലെ പൊതുവിദ്യാഭ്യാസ മാതൃകകളാണ്രാജ്യത്തെ മദ്രസകൾക്കെതിരായ കേന്ദ്ര നീക്കം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. എന്താണ് ഇതിനുപിന്നിലെ രാഷ്ട്രീയ നീക്കങ്ങൾ? എന്താകും ഇതിന്റെ പ്രത്യാഘാതം? ഉത്തരേന്ത്യ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന ഡോ. സുബൈർ ഹുദവി ചേകന്നൂർ സംസാരിക്കുന്നു....more20minPlay
October 12, 2024Media Watchdog 1 | ഗാസയിലെ വംശഹത്യ: മാധ്യമ നിലപാടുകളിലെ വൈരുധ്യങ്ങൾ"ഇസ്രായേൽ - ഗാസ വിഷയത്തിൽ മലയാള പത്രങ്ങൾ നൽകിയ വാർത്തകളും മുഖപ്രസംഗങ്ങളും പരിശോധിക്കുമ്പോൾ നാളിതുവരെ ഇസ്രായേൽ നടത്തിയത് അധിനിവേശവും വംശഹത്യയുമാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എന്നാൽ മാതൃഭൂമി ദിനപത്രം മാത്രമാണ് മാധ്യമങ്ങൾ സ്വീകരിച്ച പൊതുധാരണകൾക്ക് വിരുദ്ധവും വിചിത്രവുമായ വാദങ്ങൾ മുന്നോട്ടുവച്ചത്". മാധ്യമ വിശകലന പ്രോഗ്രാം 'മീഡിയ വാച്ച്ഡോഗ്' കേൾക്കാം....more9minPlay
October 11, 2024മോണിംഗ് വോയ്സ് - 122 | ടാറ്റയെ ഓർക്കുമ്പോൾ മൂന്നാറും സിംഗൂറും മറക്കരുത്പ്രമുഖവ്യവസി രത്തൻ ടാറ്റയുടെ വിയോഗം ഏറെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്. എന്നാൽ മൂന്നാറും സിംഗൂറും പോലെ അനേകം വിഷയങ്ങൾ മറന്നുകൊണ്ട് ടാറ്റയെ ഓർമ്മിക്കാൻ കഴിയില്ലെന്ന് പറയുന്നു സാമൂഹ്യപ്രവർത്തകൻ സി.ആർ. നീലകണ്ഠൻ...more14minPlay
October 11, 2024മോണിംഗ് വോയ്സ് - 121 | ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റം അല്ലാതെയാകുമോ ?പുരുഷാധിപത്യ ചിന്താഗതിക്കുള്ളിൽ വിവാഹം കഴിഞ്ഞാൽ സ്ത്രീയെന്നത് പുരുഷന് ഉപയോഗിക്കാനുള്ള ഒരു വസ്തുവാണെന്നും അത്തരമൊരു ഉപയോഗിക്കലിനെ റേപ്പ് എന്ന് പറയേണ്ടതില്ലെന്നുമുള്ള ചിന്താഗതിയിലാണ് ഭർതൃബലാത്സംഗം കുറ്റകരമല്ല എന്ന് പറയുന്നത്. ഭർതൃബാലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ വിമർശിക്കുന്നു അഡ്വ. മരിയ...more21minPlay
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 387 episodes available.