കേരളത്തിൽ ആണവനിലയം സ്ഥാപിക്കാനുള്ള ആലോചനയുമായി മുന്നോട്ടുപോവുകയാണ് കെ.എസ്.ഇ.ബി. കാസർഗോഡ് ജില്ലയിലെ ചീമേനിക്ക് പുറമെ അതിരപ്പിള്ളിയും സാധ്യതാ പട്ടികയിലുണ്ട്. മുമ്പ്, ചീമേനിക്കടുത്ത് പെരിങ്ങോം ആണവനിലയ പദ്ധതിക്കെതിരായ സമരം ഉയർത്തിയ പാരിസ്ഥിതിക അവബോധത്തിന്റെ ഓർമ്മകൾ വീണ്ടെടുത്തുകൊണ്ട് ആണവനിലയം അനുവദിക്കാൻ പാടില്ലെന്ന് പറയുന്നു പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനായ ഇ ഉണ്ണികൃഷ്ണൻ.