Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 448 episodes available.
February 05, 2025മോണിംഗ് വോയ്സ് - 161 | ഗാർഹിക പീഡനം: അന്വേഷണം എവിടെ നിന്ന് തുടങ്ങണം?നിയമവിരുദ്ധമായ സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്നതും കൊല ചെയ്യപ്പെടുന്നതും ആത്മഹത്യ ചെയ്യുന്നതും കേരളത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ്. ഇവ കേവലം ഒറ്റപ്പെട്ട വിഷയങ്ങളല്ലെന്നും അതിന് ഒരു രാഷ്ട്രീയ കാരണമുണ്ടെന്നും പറയുകയാണ് ഹൈക്കോടതി അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമായ അഡ്വ. ടി.ബി മിനി....more27minPlay
February 05, 2025വഴിയോരങ്ങളിൽ ഉറങ്ങേണ്ടി വരുന്നവരെ സർക്കാർ കാണാതെ പോകുമ്പോൾ | News in Question 2തൃശൂർ നാട്ടികയിൽ നിർമ്മാണം നടക്കുന്ന റോഡിൽ ഉറങ്ങിക്കിടന്നവർക്കുമേൽ ലോറി ഇടിച്ചുകയറി അഞ്ചുപേർ കൊല്ലപ്പെട്ടത് നവംബർ 26നാണ്. ലോറി ഡ്രെെവർ മദ്യലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. പാലക്കാട് ഗോവിന്ദപുരത്ത് നിന്നും തൊഴിൽതേടി തൃശൂർ ജില്ലയിലെത്തിയ ഈ കുടുംബം കേരളത്തിനകത്ത് തന്നെയുള്ള കുടിയേറ്റതൊഴിലാളികൾ നേരിടുന്ന ഇടമില്ലായ്മയുടെ പ്രശ്നത്തിലേക്ക് വിരൽചൂണ്ടുന്നു. ഈ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഹെെക്കോടതിയിൽ റിട്ട് പെറ്റിഷൻ നൽകാനൊരുങ്ങുന്ന കേരള ദളിത് ആദിവാസി ലോയേഴ്സ് യൂണിയൻ പ്രസിഡന്റ് അഡ്വ. സി.കെ രാധാകൃഷ്ണൻ ന്യൂസ് ഇൻ ക്വസ്റ്റ്യനിൽ സംസാരിക്കുന്നു....more23minPlay
February 05, 2025മോണിംഗ് വോയ്സ് - 160 | എവിടെപ്പോയി അന്ധവിശ്വാസ നിർമാർജ്ജന നിയമം?നെയ്യാറ്റിൻകരയിൽ നടന്ന സമാധി കേരള സമൂഹത്തിൽ ഉയർത്തുന്ന ചോദ്യം അന്ധവിശ്വാസ നിരോധന നിയമം എവിടെ എന്നതാണ്. കേരള നിയമസഭയ്ക്ക് മുന്നിലുള്ള ബില്ലിന് എന്താണ് സംഭവിച്ചത്? നിയമം നടപ്പിലാക്കാനായി പോരാടുന്ന കേരള യുക്തിവാദി സംഘം നേതാവ് രാജഗോപാൽ വാകത്താനം സംസാരിക്കുന്നു....more11minPlay
February 02, 2025മോണിംഗ് വോയ്സ് - 159 | കൂടുതൽ കേന്ദ്രീകൃതമാകുന്ന രാഷ്ട്രീയവും സമ്പദ്വ്യവസ്ഥയുംകേന്ദ്ര ബജറ്റിൽ കേരളം നേരിട്ട അവഗണന മാത്രമല്ല, കൂടുതൽ കേന്ദ്രീകൃതമാകുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയെയും രാഷ്ട്രീയത്തെയും കുറിച്ച് വിമർശനങ്ങൾ ഉണ്ടാകണമെന്നും ഫെഡറലിസം സംരക്ഷിക്കപ്പെടണമെന്നും പറയുന്നു മുതിർന്ന മാധ്യമ പ്രവർത്തകനായ കെ.പി സേതുനാഥ്....more20minPlay
February 01, 2025Media Watchdog 16 | #CrimeNews #Waqf #DeepSeekമലയാള മാധ്യമങ്ങൾ ഈ ആഴ്ചയിലെ പ്രധാന വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യുന്ന മാധ്യമ വിശകലന പ്രോഗ്രാം 'മീഡിയ വാച്ച്ഡോഗ്'....more14minPlay
January 29, 2025മോണിംഗ് വോയ്സ് - 158 | ഗാന്ധിയിൽ നിന്നും ഏറെ അകലെയായ ഇന്ത്യഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ്സിന്റെ നൂറാം പിറന്നാൾ വർഷത്തിലാണ് ഇത്തവണ ഗാന്ധിയുടെ രക്തസാക്ഷി ദിനം കടന്നുപോകുന്നത്. ഗാന്ധി വിഭാവനം ചെയ്തതും രാമരാജ്യമായിരുന്നു. എന്നാൽ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രത്തിൽ നിന്നും അത് എങ്ങനെയാണ് വ്യത്യാസപ്പെടുന്നത്? അധ്യാപകനും എഴുത്തുകാരനുമായ ഡോ. അനിൽ ചേലേമ്പ്ര സംസാരിക്കുന്നു....more14minPlay
January 26, 2025മോണിംഗ് വോയ്സ് - 157 | മനുഷ്യ വന്യജീവി സംഘർഷം ആദിവാസികൾക്ക് നീതി കിട്ടേണ്ടതുണ്ട്മനുഷ്യ - വന്യജീവി സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആദിവാസി സമൂഹത്തിന് എന്താണ് പറയാനുള്ളത്? ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡൻ്റ് അമ്മിണി കെ. വയനാട് സംസാരിക്കുന്നു....more21minPlay
January 25, 2025Media Watchdog 15 | #JainUniversityAd #GreeshmaSharonCase #Trumpമലയാള മാധ്യമങ്ങൾ ഈ ആഴ്ചയിലെ പ്രധാന വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യുന്ന മാധ്യമ വിശകലന പ്രോഗ്രാം 'മീഡിയ വാച്ച്ഡോഗ്'....more15minPlay
January 24, 2025മോണിംഗ് വോയ്സ് - 156 | കാലോചിതമായി മാറേണ്ടതുണ്ട് അധ്യാപക വിദ്യാർത്ഥി ബന്ധംപാലക്കാട് സ്കൂൾ വിദ്യാർത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തുകയും ആ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിലുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുന്നു അധ്യാപികയും എഴുത്തുകാരിയുമായ അപർണ്ണ ശിവകാമി....more17minPlay
January 22, 2025News in Question | ജാതി ജീവിതത്തിൽ കുടുങ്ങിയ കേരളത്തിലെ അനാചാരങ്ങൾതിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സമാധി കേസ് ഹിന്ദുത്വശക്തികൾക്ക് കേരളത്തിൽ കൂടുതൽ ദൃശ്യത നൽകിയ സംഭവമായിരുന്നു. സമാധിയായതാണെന്ന് കുടുംബം അവകാശപ്പെടുന്ന ഗോപന്റെ ശരീരം കല്ലറയിൽ നിന്നും പുറത്തെടുക്കാനും പരിശോധനകൾ നടത്താനും പൊലീസിന്റെയും ജുഡീഷ്യറിയുടെയും പങ്ക് നിർണായകമായിരുന്നെങ്കിലും തുടർന്നുണ്ടായ സംഭവങ്ങൾ കുടുംബത്തിന്റെ താൽപര്യങ്ങളനുസരിച്ച് നടന്നു. മഹാസമാധി എന്ന പേരിൽ നടന്ന ചടങ്ങിലേക്ക് ഗോപന്റെ ശരീരവുമായി നടത്തിയ നാമജപഘോഷയാത്ര മാധ്യമങ്ങൾ സംപ്രേഷണം ചെയ്തു. കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങൾ ഇത്തരം സംഭവങ്ങൾക്ക് അനുകൂലമായി തുടരുന്നതിന്റെ കാരണങ്ങളെ കുറിച്ച് ചിന്തകനും സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു....more44minPlay
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 448 episodes available.