കേരളത്തിലും ഇന്ത്യയിലും ലോകത്ത് മറ്റെവിടെയും നടക്കുന്ന സമകാലിക സംഭവങ്ങൾ ചരിത്രത്തിന്റെ വെളിച്ചത്തിൽ അന്വേഷിക്കുന്ന ഇന്ററാക്റ്റീവ് പോഡ്കാസ്റ്റ് ആണ് 'ന്യൂസ് ഇൻ ക്വസ്റ്റ്യൻ'. മലയാളത്തിൽ പറഞ്ഞാൽ, 'നമുക്ക് മുന്നിലുള്ള വാർത്ത'. വാർത്ത എന്താണ്, എന്തൊക്കെ വാർത്തയാകാതെ പോകുന്നു, വാർത്തയാകാതെ പോയതിലും ആദ്യവും അവസാനവുമുള്ളത് എന്താണ് എന്നെല്ലാം ഓർത്തെടുത്തും ചിന്തിച്ചും തെരഞ്ഞെടുക്കുന്നതായിരിക്കും ഇതിൽ ചർച്ച ചെയ്യുന്ന ഓരോ വിഷയവും. ന്യൂസ് ഇൻ ക്വസ്റ്റ്യന്റെ ഈ എപ്പിസോഡിൽ പലസ്തീനിലെ മാധ്യമപ്രവർത്തനത്തെ കുറിച്ചും പലസ്തീനെ കുറിച്ചുള്ള മാധ്യമ ആഖ്യാനങ്ങളെ കുറിച്ചും കൗണ്ടർ കറന്റ്സ് ന്യൂസ് വെബ്സെെറ്റിന്റെ എഡിറ്റർ ബിനു മാത്യു സംസാരിക്കുന്നു.