"ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ ഒതുങ്ങി വളരെ നിശബ്ദമായി ജോലിയെടുക്കുകയും, എന്നാൽ വളരെ ആഴത്തിൽ വാർത്തകളെ സമീപിക്കുകയും, മൂർച്ചയുള്ള നിരീക്ഷണങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു ബി.ആർ.പിയുടേത്. ഏഷ്യാനെറ്റിന്റെ വാർത്താ റൂമിനെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്." മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ ബി.ആർ.പിയെ അനുസ്മരിക്കുന്നു.