പതിവായിത്തീരുന്ന വയലൻസ് വാർത്തകളുടെ പേരിൽ പുതിയ തലമുറയെ മാത്രം പ്രതിസ്ഥാനത്ത് നിർത്തേണ്ടതുണ്ടോ? സിനിമ, സ്മാർട്ഫോൺ, ലഹരി എന്നിവ മാത്രമാണോ വയലൻസിനെ സ്വാധീനിക്കുന്നത്? വയലൻസ് കൂടിയെന്ന് പറയാൻ വാർത്തകൾക്കപ്പുറം കണക്കുകളുണ്ടോ? ചിത്രകാരനും കലാധ്യാപകനുമായ കെ.ജി ആന്റോ സംസാരിക്കുന്നു.