സെപ്തംബർ 20ന് ശബരിമലയിൽ ആഗോള അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കേരള സർക്കാർ. ഈ സാഹചര്യത്തിൽ, കേരളത്തിലെ അവർണ്ണ ജനവിഭാഗങ്ങളുടെ ദൈവമായിരുന്ന അയ്യപ്പനെ ബ്രാഹ്മണരിൽ നിന്നും മോചിപ്പിച്ച് തിരികെ അവർണ്ണ ജനവിഭാഗങ്ങൾക്ക് നൽകണമെന്ന മുദ്രാവാക്യം ഉയർത്താൻ കഴിയുമോ എന്ന ചോദിക്കുന്നു ചിന്തകനും എഴുത്തുകാരനുമായ ഡോ. ടി.എസ് ശ്യാംകുമാർ.