Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 385 episodes available.
February 02, 2025മോണിംഗ് വോയ്സ് - 159 | കൂടുതൽ കേന്ദ്രീകൃതമാകുന്ന രാഷ്ട്രീയവും സമ്പദ്വ്യവസ്ഥയുംകേന്ദ്ര ബജറ്റിൽ കേരളം നേരിട്ട അവഗണന മാത്രമല്ല, കൂടുതൽ കേന്ദ്രീകൃതമാകുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയെയും രാഷ്ട്രീയത്തെയും കുറിച്ച് വിമർശനങ്ങൾ ഉണ്ടാകണമെന്നും ഫെഡറലിസം സംരക്ഷിക്കപ്പെടണമെന്നും പറയുന്നു മുതിർന്ന മാധ്യമ പ്രവർത്തകനായ കെ.പി സേതുനാഥ്....more20minPlay
February 01, 2025Media Watchdog 16 | #CrimeNews #Waqf #DeepSeekമലയാള മാധ്യമങ്ങൾ ഈ ആഴ്ചയിലെ പ്രധാന വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യുന്ന മാധ്യമ വിശകലന പ്രോഗ്രാം 'മീഡിയ വാച്ച്ഡോഗ്'....more14minPlay
January 29, 2025മോണിംഗ് വോയ്സ് - 158 | ഗാന്ധിയിൽ നിന്നും ഏറെ അകലെയായ ഇന്ത്യഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ്സിന്റെ നൂറാം പിറന്നാൾ വർഷത്തിലാണ് ഇത്തവണ ഗാന്ധിയുടെ രക്തസാക്ഷി ദിനം കടന്നുപോകുന്നത്. ഗാന്ധി വിഭാവനം ചെയ്തതും രാമരാജ്യമായിരുന്നു. എന്നാൽ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രത്തിൽ നിന്നും അത് എങ്ങനെയാണ് വ്യത്യാസപ്പെടുന്നത്? അധ്യാപകനും എഴുത്തുകാരനുമായ ഡോ. അനിൽ ചേലേമ്പ്ര സംസാരിക്കുന്നു....more14minPlay
January 26, 2025മോണിംഗ് വോയ്സ് - 157 | മനുഷ്യ വന്യജീവി സംഘർഷം ആദിവാസികൾക്ക് നീതി കിട്ടേണ്ടതുണ്ട്മനുഷ്യ - വന്യജീവി സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആദിവാസി സമൂഹത്തിന് എന്താണ് പറയാനുള്ളത്? ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡൻ്റ് അമ്മിണി കെ. വയനാട് സംസാരിക്കുന്നു....more21minPlay
January 25, 2025Media Watchdog 15 | #JainUniversityAd #GreeshmaSharonCase #Trumpമലയാള മാധ്യമങ്ങൾ ഈ ആഴ്ചയിലെ പ്രധാന വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യുന്ന മാധ്യമ വിശകലന പ്രോഗ്രാം 'മീഡിയ വാച്ച്ഡോഗ്'....more15minPlay
January 24, 2025മോണിംഗ് വോയ്സ് - 156 | കാലോചിതമായി മാറേണ്ടതുണ്ട് അധ്യാപക വിദ്യാർത്ഥി ബന്ധംപാലക്കാട് സ്കൂൾ വിദ്യാർത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തുകയും ആ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിലുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുന്നു അധ്യാപികയും എഴുത്തുകാരിയുമായ അപർണ്ണ ശിവകാമി....more17minPlay
January 22, 2025News in Question | ജാതി ജീവിതത്തിൽ കുടുങ്ങിയ കേരളത്തിലെ അനാചാരങ്ങൾതിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സമാധി കേസ് ഹിന്ദുത്വശക്തികൾക്ക് കേരളത്തിൽ കൂടുതൽ ദൃശ്യത നൽകിയ സംഭവമായിരുന്നു. സമാധിയായതാണെന്ന് കുടുംബം അവകാശപ്പെടുന്ന ഗോപന്റെ ശരീരം കല്ലറയിൽ നിന്നും പുറത്തെടുക്കാനും പരിശോധനകൾ നടത്താനും പൊലീസിന്റെയും ജുഡീഷ്യറിയുടെയും പങ്ക് നിർണായകമായിരുന്നെങ്കിലും തുടർന്നുണ്ടായ സംഭവങ്ങൾ കുടുംബത്തിന്റെ താൽപര്യങ്ങളനുസരിച്ച് നടന്നു. മഹാസമാധി എന്ന പേരിൽ നടന്ന ചടങ്ങിലേക്ക് ഗോപന്റെ ശരീരവുമായി നടത്തിയ നാമജപഘോഷയാത്ര മാധ്യമങ്ങൾ സംപ്രേഷണം ചെയ്തു. കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങൾ ഇത്തരം സംഭവങ്ങൾക്ക് അനുകൂലമായി തുടരുന്നതിന്റെ കാരണങ്ങളെ കുറിച്ച് ചിന്തകനും സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു....more44minPlay
January 20, 2025മോണിംഗ് വോയ്സ് - 155 | ട്രംപിലൂടെ തുടരുന്ന കോർപ്പറേറ്റ് മൂലധന വാഴ്ചഅമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപിൻ്റെ രണ്ടാമൂഴം ആരംഭിച്ചിരിക്കുന്നു. ട്രംപിലൂടെ കോർപ്പറേറ്റ് വാഴ്ചയും വലതുപക്ഷ വത്കരണവും ലോകത്ത് ശക്തിപ്പെടുമെന്ന് പറയുന്നു CPI (ML) റെഡ്സ്റ്റാർ ജന. സെക്രട്ടറിയും സാമ്പത്തിക വിദഗ്ധനുമായ പി.ജെ ജെയിംസ്....more15minPlay
January 18, 2025Media Watchdog 14 | #KeralaSamadhiCase #Gaza #SpaceDockingമലയാള മാധ്യമങ്ങൾ ഈ ആഴ്ചയിലെ പ്രധാന വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യുന്ന മാധ്യമ വിശകലന പ്രോഗ്രാം 'മീഡിയ വാച്ച്ഡോഗ്'....more14minPlay
January 17, 2025മോണിംഗ് വോയ്സ് - 154 | ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ ഭരണകൂട വിമർശനം നടത്തുമോ?നാടെങ്ങും സാഹിത്യോത്സവങ്ങളാണ്. എന്നാൽ ഭരണകൂടാധികാരത്തെ വിമർശിക്കാതെ വാഴ്ത്തുപാട്ടുകളാൽ പാദസേവ ചെയ്യുന്ന എഴുത്തുകാർ കൂടി വരുന്ന കാലത്ത് എന്താണ് സാഹിത്യോത്സവങ്ങളുടെ പ്രസക്തി? എഴുത്തുകാരൻ കരുണാകരൻ സംസാരിക്കുന്നു....more17minPlay
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 385 episodes available.