കാസർഗോഡ് ജില്ലയിലെ ചീമേനിയിൽ ആണവനിലയം സ്ഥാപിക്കാനുള്ള നീക്കങ്ങളുമായി കെ.എസ്.ഇ.ബി മുന്നോട്ടുപോവുകയാണ്. താപവെെദ്യുത നിലയം, വടക്കൻ ജില്ലകളിലെ മാലിന്യം സംസ്കരിക്കുന്നതിനുള്ള പ്ലാന്റ് എന്നിവ നിർമ്മിക്കാനും ചീമേനിയെ മുമ്പ് തെരഞ്ഞെടുത്തിരുന്നു. ഈ പദ്ധതികൾക്കെതിരെയെല്ലാം ചീമേനിയിലെ ജനങ്ങൾ പ്രതിരോധമുയർത്തി. ആണവ നിലയം സ്ഥാപിക്കുന്നതിനെതിരെയും ചീമേനിയിൽ ചെറുത്തുനിൽപ്പ് ശക്തമാണ്. ന്യൂസ് ഇൻ ക്വസ്റ്റ്യന്റെ മൂന്നാം എപ്പിസോഡിൽ ആരോഗ്യമേഖലയിലടക്കം കാലങ്ങളായി പിന്നോക്കാവസ്ഥ നേരിടുന്ന കാസർഗോഡ് ജില്ലയിൽ ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ടുവരുന്നതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും ചീമേനിയുടെ ചെറുത്തുനിൽപ്പിന്റെ ചരിത്രത്തെക്കുറിച്ചും സംസാരിക്കുന്നു ആണവവിരുദ്ധ ജനകീയ കർമ്മ സമിതി ജോയിന്റ് കൺവീനർ സുഭാഷ് ചീമേനി.