2017 മേയ് മാസത്തില്‍, ഉളൂരുവിന് സമീപത്ത് ഫസ്റ്റ് നേഷൻസ് ദേശീയ ഭരണഘടനാ മഹാസമ്മേളനത്തിനായി ഒത്തുചേർന്ന ആദിമവർഗ്ഗക്കാരുടെയും ടോറസ് സ്ട്രെയ്റ്റ് ഐലന്റുകാരുടെയും പ്രതിനിധികൾ Uluru Statement from the Heart എന്ന പ്രതിജ്ഞാവാചകം ഓസ്ട്രേലിയൻ ജനതയ്ക്കായി സമർപ്പിച്ചു. ഭരണഘടനാനുസൃതമായി പാർലമെന്റിൽ ആദിമവർഗ്ഗക്കാരുടെ സ്വരം ഉറപ്പാക്കുക, ഉടമ്പടി രൂപീകരണത്തിനും, സത്യകഥകൾ പറയാനുമായി ഒരു നടപടിക്രമം തയ്യാറാക്കുക എന്നിവയാണ് ഈ പ്രതിജ്ഞാവാചകത്തിലെ ആവശ്യങ്ങൾ. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള ആദിമവർഗ്ഗ സമൂഹങ്ങളുമായി നടന്ന 13 പ്രാദേശിക ചർച്ചകളുടെ പൂർത്തീകരണമായിരുന്നു ഇത്. സത്യം, നീതി, സ്വയം നിർണ്ണയാവകാശം എന്നിവ അടിസ്ഥാനമാക്കി, ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരും രാഷ്ട്രവും തമ്മിൽ ബന്ധമുറപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സംഗീതം: ഫ്രാങ്ക് യാമ്മ, ഫോട്ടോ: ജിമ്മി വിഡ്ഡേഴ്സ് ഹണ്ട്