Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 304 episodes available.
September 21, 2026ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ രണ്ട് ദിവസത്തിനുള്ളിൽ 4 ഗാർഹീക പീഡന മരണങ്ങൾ; മരിച്ചവരിൽ അഞ്ച് വയസ്സുകാരനും2026 സെപ്റ്റംബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast...more6minPlay
September 21, 2026വീടുവാങ്ങുന്നവർക്ക് വിപണി അനുകൂലം: ഓഫർ കൊടുക്കും മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞുവയ്ക്കാം...ഓസ്ട്രേലിയൻ ഭവന വിപണി ഇപ്പോൾ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. വീടുകൾക്ക് ആവശ്യക്കാർ കുറഞ്ഞത് വിലയിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിലപേശലിന് കൂടുതൽ സാധ്യതകൾ നൽകുന്നു. എന്നാൽ ഒരു വീട് വാങ്ങാൻ തീരുമാനിക്കുമ്പോൾ വിൽപ്പനക്കാരൻ ആവശ്യപ്പെടുന്ന വിലയിൽ നിന്ന് എത്രത്തോളം കുറച്ച് ഓഫർ നൽകാം? വിലപേശലിനപ്പുറം, ഒരു വീട് വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? മെൽബണിലെ ബയേഴ്സ് നിഷിൽ ബയേഴ്സ് ഏജന്റായി പ്രവർത്തിക്കുന്ന വിവേക് കൃഷ്ണൻ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...#sbsaudiopodcast...more15minPlay
September 15, 2026Can you pick fruit from someone's garden? - വേലിക്കപ്പുറത്തെ ചെടിയിൽ നിന്ന് പഴം പറിച്ചാൽ കേസാകുമോ? അറിയേണ്ട നിയമങ്ങൾWalking through an Australian suburb, you might spot everything from curry leaves and lemons to tomatoes and herbs growing in front gardens or on verges. But is it legal to pick it? This guide explains when it's legal to pick produce, why permission matters, and how community gardens offer another way to grow your own food. - ഓസ്ട്രേലിയയിലെ വഴിയരികിലോ മറ്റൊരാളുടെ വീട്ടുമുറ്റത്തോ, പറമ്പിലോ നിൽക്കുന്ന കറിവേപ്പിലയോ പഴങ്ങളുമൊക്കെ അനുവാദമില്ലാതെ പറിച്ചെടുക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം. ഇത്, വലിയ നിയമക്കുരുക്കുകളിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. ഉടമയുടെ അനുവാദമില്ലാതെ ഇവ പറിച്ചാലുള്ള നിയമ പ്രശ്നങ്ങൾ എന്തൊക്കെയാണ്? പച്ചക്കറികൾ സ്വന്തമായി വളർത്താൻ കമ്മ്യൂണിറ്റി ഗാർഡനുകൾ എങ്ങനെ ഉപയോഗപ്പെടുത്താം? പരിശോധിക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ......more10minPlay
September 14, 2026ഇന്നത്തെ വാർത്ത: താത്കാലിക വിസകൾ 7.5 ലക്ഷമാക്കി കുറയ്ക്കും; വൺനേഷൻറെ നയത്തിനെതിരെ വ്യാപക വിമർശനം2026 സെപ്റ്റംബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast...more6minPlay
September 14, 2026Travelling safely in rural and remote Australia - ഓസ്ട്രേലിയയുടെ ഉൾപ്രദേശങ്ങളിലേക്ക് പോയിട്ടുണ്ടോ? യാത്ര പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...Australia is a vast and diverse country to explore, but driving in rural and remote areas can involve conditions you may not encounter in cities. Knowing what to expect and how to prepare can help you travel more safely and confidently. - ഓസ്ട്രേലിയൻ 'ഔട്ട് ബാക്ക്' യാത്രകൾ ഏറെ മനോഹരമാണെങ്കിലും നഗരങ്ങളിൽ പരിചിതമല്ലാത്ത നിരവധി സാഹചര്യങ്ങൾ ഉൾനാടൻ പ്രദേശങ്ങളിൽ നേരിടേണ്ടി വരാം. ഓസ്ട്രേലിയയുടെ ഗ്രാമീണ-ഉൾനാടൻ മേഖലകളിലൂടെ യാത്ര ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ......more11minPlay
September 08, 2026ഓസ്ട്രേലിയയിൽ പാർട്ട്-ടൈം ജോലിക്ക് നിങ്ങളുടെ കുട്ടി ശ്രമിക്കുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട നിയമ വശങ്ങൾഓസ്ട്രേലിയയിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും നിബന്ധനകൾക്ക് വിധേയമായി ശമ്പളത്തോടെ ജോലി ചെയ്യാം. ആദ്യ ജോലി തുടങ്ങുമ്പോൾ ശമ്പളം എത്രയെന്നതുപോലെ തന്നെ പ്രധാനമാണ് ജോലിയുടെ സമയം, ജോലിയുടെ സ്വഭാവം, തൊഴിൽ അവകാശങ്ങൾ തുടങ്ങിയവയൊക്കെ. നിങ്ങളുടെ കുട്ടിയുടെ ആദ്യ ജോലി സുരക്ഷിതവും സന്തോഷകരവും എന്നും ഓർത്തിരിക്കുന്ന ഒരു അനുഭവമാക്കാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ......more12minPlay
September 07, 2026ഇന്നത്തെ വാർത്ത: ലോണടയ്ക്കാനും വാടകകയ്ക്കും സൂപ്പർ ഫണ്ട് നൽകണം; പുതിയ നയവുമായി വൺ നേഷൻ പാർട്ടി2026 സെപ്റ്റംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം......more5minPlay
September 07, 2026വീട് വിൽക്കാൻ 'പുറകേ നടക്കേണ്ട അവസ്ഥ', മില്യണ്‍ മുകളിൽ ആവശ്യക്കാർ കുറഞ്ഞു; ഭവന വിലയിൽ സിഡ്നിയിലും മെൽബണിലും എന്താണ് സംഭവിക്കുന്നത്ഓസ്ട്രേലിയൻ ഭവന വില അടുത്ത കാലത്തുണ്ടായതിൽ വെച്ച് ഏറ്റവും വലിയൊരു കറക്ഷനിലൂടെ കടന്നു പോകുകയാണ്. ഡാർവിൻ ഒഴികെയുള്ള തലസ്ഥാന നഗരങ്ങളിലെല്ലാം തളർച്ചയാണ് സൂചിപ്പിക്കുന്നത്. ഓസ്ട്രേലിയൻ ഭവന വിപണിയിലെ നിലവിലെ സാഹചര്യങ്ങളും വീട് വിൽക്കാൻ ആഗ്രഹിക്കുന്നവരും വാങ്ങാൻ തയ്യാറെടുക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ഇനി നമ്മൾ പരിശോധിക്കുന്നത്. സിഡ്നിയിലെ റേ വൈറ്റ് യുണൈറ്റഡ് ഗ്രൂപ്പിൽ റിയൽ എസ്റ്റേറ്റ് ഏജന്റായി പ്രവർത്തിക്കുന്ന ജെറോം പാലക്കലോടിയും മെൽബണിലെ ഏരിയ സ്പെഷ്യലിസ്റ്റിൽ റിയൽ എസ്റ്റേറ്റ് ഏജൻറായ ഫിലിപ്പ് ചാക്കോയും നിലവിലെ സാഹചര്യങ്ങൾ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more10minPlay
September 05, 2026ആഴ്ച മുഴുവൻ ഇരുന്നുള്ള ജോലി, വാരാന്ത്യത്തിൽ കഠിന വർക്കൗട്ട്? അപകടം ഒഴിവാക്കാൻ അറിയേണ്ട 'സേഫ്റ്റി റൂൾസ്'ആരോഗ്യകരമായ ജീവിതം ലക്ഷ്യമിട്ട് ആഴ്ചയിലൊരിക്കൽ മാത്രം കഠിനമായ വ്യായാമം ചെയ്യുന്ന പലരെയും പരിക്കുകൾ പിടികൂടാറുണ്ട്. ഇത്തരത്തിൽ പരിക്കുണ്ടായാൽ ആദ്യം എന്തുചെയ്യണം? 35 വയസ്സിന് ശേഷം വ്യായാമം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? വാരാന്ത്യങ്ങളിൽ വ്യായാമത്തിനും കായിക വിനോദങ്ങൾക്കും ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അഡ്ലൈഡിൽ ഫിസിയോതെറാപ്പിസ്റ്റായി പ്രവർത്തിക്കുന്ന ജിൻഷ മഹേഷ് വിശദീകരിക്കുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും......more21minPlay
September 03, 2026Birth and pregnancy care options in Australia - പ്രസവിക്കാൻ എവിടെയാണ് നല്ലത്? ഹോസ്പിറ്റൽ ബർത്ത്, ഹോം ബർത്ത്, ഫ്രീ ബർത്ത്; ഓസ്ട്രേലിയയിലെ പ്രസവ പരിചരണ രീതികൾ അറിയാം...If you're first-time parents in Australia, choosing where and how to give birth can feel overwhelming. Whether you go through the public or private health system, it is important to understand your options and know where to reach out for advice to make the right decision for you and your baby. - ഓസ്ട്രേലിയയിൽ ഒരു കുഞ്ഞിന് ജന്മം നൽകുവാൻ നല്ലത് പബ്ലിക് ആശുപത്രിയാണോ അതോ പ്രൈവറ്റ് ആശുപത്രിയാണോ? വീടുകളിലെ പ്രസവം സുരക്ഷിതമാണോ? ഓസ്ട്രേലിയയിലേക്ക് പുതിയതായി എത്തുന്നവർക്ക് ഗർഭധാരണം മുതൽ പ്രസവം വരെയുള്ള നിരവധി കാര്യങ്ങളിൽ ആശങ്കകളും സംശയങ്ങളുമുണ്ട്. ഈ വിഷയത്തിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം 'ഓസ്ട്രേലിയൻ വഴികാട്ടി'യുടെ പുതിയ എപ്പിസോഡിലൂടെ......more11minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 304 episodes available.