ലയണല്‍ മെസ്സിയെന്ന ഇതിഹാസതാരം നല്കിയ 'ജീവശ്വാസ'ത്തില്‍ അര്‍ജന്റീന ഉയിര്‍ത്തെഴുന്നേറ്റു. ആരാധകരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തി മെസ്സിപ്പട ലോകകപ്പ് ഫുട്ബോളിലെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. ഞായറാഴ്ച പുലര്‍െച്ച നടന്ന മത്സരത്തില്‍ മെക്സിക്കോയെ ഏകപക്ഷീയമായ രണ്ടുഗോളിന് അര്‍ജന്റീന തോല്പിച്ചു.
മറ്റൊരു മത്സരത്തില്‍ സൂപ്പര്‍താരം കൈലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളില്‍ (61, 86) ഡെന്മാര്ക്കിനെ തകര്‍ത്ത് (21) ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി. ആദ്യമത്സരത്തില്‍ അര്‍ജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യയെ തകര്‍ത്ത്(20) പോളണ്ട് ആദ്യജയം സ്വന്തമാക്കി. ഗ്രൂപ്പ് ഡി മത്സരത്തില്‍ ഓസ്ട്രേലിയ, ടുണീഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി.
മത്സരത്തെ കുറിച്ച് മാതൃഭൂമി പ്രതിനിധികളായ സിറാജ് കാസിം, ആര്. ഗിരീഷ് കുമാര്‍, ബി.കെ രാജേഷ്, ഹരിലാല്‍, അഞ്ജന ശശി, അരുണ്‍ ജയകുമാര്‍, അഭിനാഥ് തിരുവലത്ത് എന്നിവര്‍ വിലയിരുത്തുന്നു.
സൗണ്ട് മിക്സിങ്: സനൂപ്