ഫുട്ബോളിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് വേദിയായിരിക്കുകയാണ് ഖത്തര്‍ ലോകകപ്പ്. നാല് തവണ കിരീടം നേടിയ ജര്‍മനിയെ ജപ്പാന് അട്ടിമറിച്ചിരിക്കുന്നു. അതും ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക്. ഒരു ഘട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ജപ്പാന് രണ്ടാം പകുതിയില്‍ രണ്ട് ഗോളുകളടിച്ചുകയറ്റി ജര്‍മനിയെയും ലോക ഫുട്ബോളിനെയും ഞെട്ടിച്ചിരിക്കുന്നു. അര്‍ജന്റീനയ്ക്ക് പിന്നാലെ ജര്‍മനിയും ലോകകപ്പില്‍ വമ്പന്‍ അട്ടിമറിയുടെ ഭാഗമാകുന്നു. ജര്‍മനി ജപ്പാന് മത്സരത്തിന്റെ വിശകലനവുമായി മാതൃഭൂമി പ്രതിനിധികളായ ഒ.ആര് രാമചന്ദ്രന്, കെ.വിശ്വനാഥ്, ബി.കെ രാജേഷ്, ആര് ഗിരീഷ് കുമാര്‍, അനീഷ് പി നായര്‍, അനുരഞ്ജ് മനോഹര്‍, അരുണ്‍ ജയകുമാര്‍ എന്നിവര്‍ ചേരുന്നു. സൗണ്ട് മിക്സിങ്: സനൂപ്