കണ്ണടച്ചു തുറന്നപ്പോൾ ഗിന്നസ് ബുക്ക് ഒഫ് റെക്കാഡിലെത്തിയ വ്യക്തി. 28 അക്കസംഖ്യയുടെ മുഴുവൻ അക്കങ്ങളും ഓർത്തുപറഞ്ഞ ഇന്ത്യയുടെ ഗണിതമാന്ത്രികൻ.ഓർമശക്തിയുടെ സുൽത്താൻ എന്നറിയപ്പെടുന്ന ഇറാൻ സ്വദേശി മൊർത്തോസ ജാവേദ് അഹമ്മദബാദിയുടെ 27 റെക്കാഡ് തിരുത്തിയ ആലപ്പുഴക്കാരൻ. ഈ വിശേഷങ്ങൾ എല്ലാം യോജിച്ച വ്യക്തി അതാണ് വിവേക് രാജ് .കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഗിന്നസ് വിവേക്.ഇന്ന് ദി ഫോക്കസിൽ നമ്മുക്കൊപ്പമുള്ളത് ഗിന്നസ് റെക്കോർഡ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്,ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ,അറേബ്യന്‍ ബുക്ക് ഓഫ് റെക്കോഡ് തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കിയ ഗിന്നസ് വിവേകാണ്.അറിയാം അദ്ദേഹത്തിന്റെ ഗണിത യാത്രയെ