വെളിപാട് പുസ്തകത്തിൽ, ദൈവത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കളെ മുദ്രയിടുന്നതും, പാപം നിറഞ്ഞ ലോകത്തിൽ ദൈവത്തിൻ്റെ ശിക്ഷാവിധി, മഹാമാരികൾ വഴി നടപ്പിലാക്കുന്നതും, അടയാളം ഇല്ലാത്തവരെ ഞെരുക്കുന്നതിനും പീഡിപ്പിക്കുന്നതിനും വെട്ടുകിളിക്കൂട്ടം വരുന്നതും, ഇന്നു നാം ശ്രവിക്കുന്നു. ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ മേൽ ഇട്ട അടയാളം, പ്രധാനമായും മാമ്മോദീസായിൽ ആത്മാവിലേക്ക് പതിഞ്ഞ മായാത്ത മുദ്ര, യേശുക്രിസ്തുവിൻ്റെ ശരീരരക്തങ്ങളിൽ പങ്കെടുക്കുമ്പോൾ നമ്മുടെ ആത്മാവിൽ പതിയുന്ന മായാത്ത മുദ്ര, നമ്മുടെ അവയവങ്ങളിൽ നിക്ഷേപിക്കപ്പെടുന്ന യേശുവിൻ്റെ ശരീരരക്തങ്ങളുടെ ശക്തി എന്നിവ സൂചിപ്പിക്കുന്നു. യോഹന്നാൻ, ദൂതൻ്റെ കയ്യിൽ നിന്ന് ചുരുൾ വാങ്ങി ഭക്ഷിക്കുന്നത് വരാൻപോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതികളെ സൂചിപ്പിക്കുന്നതാണെന്ന് ഡാനിയേൽ അച്ചൻ നമുക്ക് മനസ്സിലാക്കിത്തരുന്നു.
Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Revelation #Philemon #Proverbs #വെളിപാട് #ഫിലെമോൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഏഴാംമുദ്ര #ദൂതൻ #ബലിപീഠം #ധൂപകലശം #കാഹളം #സമുദ്രം #ആകാശം #ഭൂമി #ഇടിനാദങ്ങൾ #ചുരുൾ.