ബാബിലോൺ പ്രവാസം നടക്കുന്നതിനു മുമ്പ് ജറെമിയാ പ്രവാചകൻ എവിടെയെങ്കിലും കൊണ്ടുപോയി സൂക്ഷിച്ചുവെക്കാൻ ആവശ്യപ്പെട്ടിരുന്ന അഗ്നി പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ജനത്തോട് കൊണ്ടുവരാൻ നെഹമിയാ ആവശ്യപ്പെടുന്നതും അത് ഒളിച്ചുവച്ചിരുന്ന പൊട്ടക്കിണറ്റിൽ പോയി നോക്കുമ്പോൾ അവിടെ അഗ്നിയ്ക്ക് പകരം കൊഴുത്ത ദ്രാവകം കാണപ്പെടുന്നതും സൂര്യ പ്രഭയിൽ ഈ ദ്രാവകം പിന്നീട് ചൂടുപിടിച്ച് അത് തീയായി മാറുകയും ചെയ്തു എന്നുമുള്ള കാര്യങ്ങളാണ് കത്തുകളിലൂടെ മക്കബായരുടെ പുസ്തകത്തിൽ വിവരിക്കുന്നത്. മനുഷ്യന്റെ ഏത് ദയനീയാവസ്ഥയിലും ദൈവം തന്ന കഴിവുകളെ കുറിച്ച് ലജ്ജിക്കേണ്ടതില്ലെന്നും ലജ്ജിക്കേണ്ടത് തിന്മയെ കുറിച്ചും , കാപട്യത്തെ കുറിച്ചും , കവർച്ചയെ കുറിച്ചും മോഹങ്ങളെ കുറിച്ചും , അശുദ്ധിയെ കുറിച്ചും മാത്രമാണെന്നും പ്രഭാഷകന്റെ പുസ്തകം നമ്മോട് പറയുന്നു. വിശ്വാസം കുറഞ്ഞു പോയതിനെക്കുറിച്ചോ, പ്രാർത്ഥന മങ്ങിയതിനെക്കുറിച്ചോ, ദൈവസ്നേഹം, തീഷ്ണത തണുത്തു പോയതിനെക്കുറിച്ചോ ആരും ആകുലപ്പെടേണ്ടതില്ലെന്നും ക്രിസ്തുവാകുന്ന സൂര്യന് നേരെ തിരിയുമ്പോൾ , സുവിശേഷങ്ങൾ എടുത്ത് ഒരിക്കൽ കൂടി മനസ്സിരുത്തി വായിക്കുമ്പോൾ , ഏതെങ്കിലും ഒരു പ്രാർത്ഥനാ കൂട്ടായ്മയുടെ ചേർന്ന് അൽപനേരം പ്രാർത്ഥിക്കുമ്പോൾ, ദൈവവചനം പ്രഘോഷിക്കപ്പെടുന്നത് ശ്രദ്ധാപൂർവ്വം ഹൃദയം തുറന്ന് ശ്രവിക്കുമ്പോൾ ഒരിക്കൽ കൊളുത്തപ്പെട്ട അഗ്നി നിശ്ചയമായും ആളികത്തുക തന്നെ ചെയ്യുമെന്ന് ഡാനിയേൽ അച്ചൻ നമ്മോട് പറയുന്നു.
Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2Maccabees #Sirach #Proverbs #2മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജറെമിയാ #Jeremiah #ദേവാലയപ്രതിഷ്ഠ #ഒന്നാമത്തെ കത്ത് #ഈജിപ്തിലെ യഹൂദസഹോദരങ്ങൾ #ജറുസലേം #യൂദയാദേശം #സമാധാനാശംസകൾ #രണ്ടാമത്തെ കത്ത് #ദേവാലയശുദ്ധീകരണത്തിരുനാൾ #അഗ്നി #കൊഴുത്ത ദ്രാവകം #നെഹെമിയാ #ജോനാഥാൻ #പേർഷ്യാ രാജാവ് #നെഫ്ത്താർ #ശുദ്ധീകരണം #നെഫ്ത്തായ് #മനുഷ്യന്റെ ദയനീയാവസ്ഥ #ഭിക്ഷാടനജീവിതം #മരണം #ദുഷ്ടരുടെ വിഹിതം #ലജ്ജാശീലം