Spiritual
Download on the App Store

Spiritual episodes

  • സന്തോഷം എങ്ങനെ കണ്ടെത്താം?

    എല്ലാ മനുഷ്യരും തങ്ങളുടെ ജീവിതത്തിലുടനീളം ചെയ്യുന്ന ഓരോ കാര്യവും അടിസ്ഥാനപരമായി എന്തോ ഒന്ന് നേടാൻ വേണ്ടിയാണ്. അതൊരു മികച്ച കരിയർ ആയിരിക്കാം, പുതിയൊരു ബിസിനസ്സ് ആയിരിക്കാം, പണം സമ്പാദിക്കുന്നതോ കുടുംബം കെട്ടിപ്പടുക്കുന്നതോ ഒക്കെയായിരിക്കാം. എന്നാൽ ഇതിനെല്ലാം പിന്നിൽ മനുഷ്യൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    How to find happiness is a quest humanity has always pursued. Sadhguru explains that true, lasting joy is an internal chemistry we can consciously create, and the only way to find this bliss is by turning inward, not outward. This is Prinu Prabhakaran speaking.

    See omnystudio.com/listener for privacy information.

    18 min
  • ദുര്യോധനന്റെ ഭാര്യയായ ഭാനുമതി

    കലിംഗരാജ്യത്തിലെ രാജാവായ ചിത്രാംഗദന്റെ മകളായിരുന്നു ഭാനുമതി. ഒരിക്കൽ തന്റെ രാജധാനിയായ രാജപുരത്ത് വച്ച് ഭാനുമതിയുടെ സ്വയംവരം ചിത്രാംഗദൻ നിശ്ചയിച്ചു. ഇതിൽ പങ്കെടുക്കാൻ ദുര്യോദനനും ക്ഷണമുണ്ടായിരുന്നു. ഉറ്റമിത്രമായ കർണനൊപ്പമാണ് ദുര്യോധനൻ രാജപുരത്തെത്തിയത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Bhanumati's story reveals a compelling narrative of loyalty and friendship within the Mahabharata, often overshadowed by the epic's larger conflicts. This exploration delves into her significant relationships with her husband, Duryodhana, and his closest friend, Karna.. Prinu Prabhakaran talking here.Script: S. Aswin. 

    See omnystudio.com/listener for privacy information.

    4 min
  • മറ്റുള്ളവർ വിജയിക്കുമ്പോൾ പിന്നിലാണെന്ന് തോന്നാറുണ്ടോ?

    ജീവിതത്തിലെ ഓരോ പ്രതിസന്ധിയെയും ശാപമായി മാത്രം കാണേണ്ടതില്ല.ചിലപ്പോൾ അത് നമ്മെ തകർക്കാനല്ല വരുന്നത്.നമ്മൾ ആയിരിക്കേണ്ട വ്യക്തിയായി നമ്മെ രൂപപ്പെടുത്താനായിരിക്കും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
     
    Feeling left behind is often a sign of deep, internal growth, much like a seed developing strong roots before it can sprout. This unseen preparation is what forges the resilience needed to withstand life's greatest storms and achieve true success. This is Prinu Prabhakaran speaking. Script by S. Aswin

    See omnystudio.com/listener for privacy information.

    6 min
  • വൈശാലിയിലെ അമ്രപാലി | The Story of Amrapali: Vaishali's Famed Beauty

    വൈശാലിയിലെ മാന്തോട്ടത്തിൽ ഒരു മാവിൻചുവട്ടിലാണ് പണ്ടുപണ്ട് ആ പെൺകുട്ടി ജനനമെടുത്തത്. മാവിന്റെ തളിരില എന്നർഥം വരുന്ന അമ്രപാലി എന്ന പേര് അവൾക്കു ലഭിച്ചു. അതിസുന്ദരിയായി ആ പെൺകുട്ടി വളർന്നു. യുവത്വം മാമ്പൂക്കളുടെ ഒരു വസന്തം പോലെ അവളുടെ ശരീരത്തിൽ പടർന്നിറങ്ങി. ആരുകണ്ടാലും മോഹിച്ചുപോകുമായിരുന്നു അമ്രപാലിയെ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Amrapali of Vaishali was a legendary woman of ancient India, famed for her enchanting beauty and grace. Born in a mango grove, her life story is a captivating tale of a celebrated courtesan who later found spiritual solace. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    6 min
  • ക്ഷമ: മനസ്സിനെ മോചിപ്പിക്കുന്ന വഴി

    ജീവിതത്തിൽ നമ്മെ ഏറ്റവും കൂടുതൽ ക്ഷീണിപ്പിക്കുന്ന കാര്യങ്ങളിലൊന്ന് വേദനയുടെ ഓർമകളാകും. ചിലർ നമ്മെ അപമാനിച്ചിരിക്കും. ചിലർ നമ്മുടെ വിശ്വാസം തകർത്തിരിക്കും. നമ്മളേറെ സ്നേഹിച്ചവർ ചിലപ്പോൾ ആഴമേറിയ മുറിവ് നൽകിയേക്കാം. വർഷങ്ങൾ കടന്നുപോയാലും ചില മുഖങ്ങളും വാക്കുകളും സംഭവങ്ങളും മനസ്സിൽ വീണ്ടും വീണ്ടും തിരിച്ചെത്തും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Forgiveness is the conscious decision to liberate your mind from the control of past pain and hatred, allowing you to achieve self-mastery and inner peace. This path of healing is not about condoning the wrong but is a profound act of self-compassion, guided by wisdom from Buddhism, the Gita, and Stoic philosophy. This is Prinu Prabhakaran speaking. Script by S. Aswin.st, Manorama Podcast

    See omnystudio.com/listener for privacy information.

    5 min
  • കഠ്മണ്ഡുവിനെ സൃഷ്ടിച്ച മഞ്ജുശ്രീയുടെ വാൾ | The Legend of Manjushree and Kathmandu

    നേപ്പാളിലെ പുരാതന ബൗദ്ധ ഐതിഹ്യപ്രകാരം ഇന്നത്തെ കഠ്മണ്ഡു താഴ്വര ഒരുകാലത്ത് പർവതങ്ങളാൽ ചുറ്റപ്പെട്ട ഒരു ബൃഹത്തായ തടാകമായിരുന്നു. നാഗങ്ങളും ജലജീവികളും നിറഞ്ഞ ആ തടാകത്തിന്റെ മധ്യത്തിൽ ഒരുദിവസം ഒരു അത്ഭുത താമര വിരിഞ്ഞു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The Sword of Manjushree is the central symbol in the legend of Kathmandu's creation, representing the wisdom that cleaves through ignorance. According to the ancient Nepalese myth, Bodhisattva Manjushree wielded this sword to drain a great lake, transforming the land into the habitable Kathmandu Valley. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    6 min
  • എന്താണ് യഥാർഥത്തിൽ ഇന്ത്യയെ 'ഇന്ത്യ'യാക്കുന്നത്?

    എന്തുകൊണ്ടാണ് ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഇന്ത്യക്കാരുടെ സാംസ്കാരിക സവിശേഷതകൾ ഇത്രയധികം വേറിട്ടുനിൽക്കുന്നത്? ഓരോ അമ്പതോ നൂറോ കിലോമീറ്റർ മാറുമ്പോഴും ഭാഷയും ഭക്ഷണവും വസ്ത്രധാരണവും സംഗീതവുമെല്ലാം മാറുന്ന, വൈവിധ്യങ്ങളുടെ ഒരു വലിയ ആഘോഷമാണ് നമ്മുടെ നാട്. എന്നാൽ ഈ ബാഹ്യമായ വൈവിധ്യങ്ങൾക്കിടയിലും, ആയിരക്കണക്കിന് വർഷങ്ങളായി നമ്മെ ഒന്നിച്ചുനിർത്തുന്ന, അദൃശ്യമായ ആത്മീയവും സാംസ്കാരികവുമായ ഒരു ചരടുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Sadhguru on India reveals the deep spiritual and cultural threads that make the nation a unique, organic complexity, unlike any other civilization. He explains how this inherent ethos shaped its non-violent freedom struggle and provides the immense, yet untapped, potential for its future. This is Prinu Prabhakaran speaking. 

    See omnystudio.com/listener for privacy information.

    9 min
  • ശകുനി! മഹാഭാരതത്തിലെ കൊടുംവില്ലൻ

    മഹാഭാരതത്തിലെ ഏറ്റവും അറിയപ്പെടുന്ന കഥാപാത്രവും ഇതിഹാസത്തിലെ വില്ലൻമാരിലൊരാളുമാണ് ശകുനി. കൗരവ -പാണ്ഡവ ചേരിതിരിവുണ്ടാക്കുന്നതിലും ഒടുവിൽ സ്ഥിതിഗതികളെ കൊടുംയുദ്ധത്തിലേക്കു നയിക്കുന്നതിലും ശകുനിയുടെ പങ്ക് വളരെ നിർണായകമാണ്. ഹസ്തിനപുരത്തെ ആ ഭാഗ്യംകെട്ട ദിനത്തിൽ ശകുനിയുടെ കൈയിൽ തിരിഞ്ഞുകളിച്ച ആ പകിട ആർക്കു മറക്കാനാകും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Shakuni is a central villain in the Mahabharata epic, whose cunning manipulation was pivotal in causing the great Kurukshetra War. His infamous game of dice remains a defining moment, sealing the fate of the Pandavas and the Kuru dynasty. This is Prinu Prabhakaran speaking. Script by S. Aswin

    See omnystudio.com/listener for privacy information.

    6 min
  • അസാധ്യമായി എന്തെങ്കിലുമുണ്ടോ?

    ചിലരെ സംബന്ധിച്ച് നിസ്സാരകാര്യങ്ങൾ പോലും ഒരു വലിയ ബാലികേറാമല പോലെ തോന്നും. ആ കാര്യം ചിലപ്പോൾ ഒരു താൽപര്യമായിരിക്കും, ഒരു ഹോബിയായിരിക്കും ഒരു പഠനമായിരിക്കും അല്ലെങ്കിൽ എന്തെങ്കിലുമൊരു ലക്ഷ്യമായിരിക്കും, ജോലി നേടുന്നതു പോലെ എന്തെങ്കിലും ഒരു ലക്ഷ്യം. ഇതെല്ലാം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും അസാധ്യമാണെന്നു കരുതി അതിനു പലരും മിനക്കെടാറില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Perseverance is key to achieving seemingly impossible goals. This article explores historical examples and contemporary stories highlighting the power of unwavering dedication and the importance of believing in your own capabilities. This is Prinu Prabhakaran speaking.  Script by S. Aswin.

    See omnystudio.com/listener for privacy information.

    4 min
  • തംബുരു! ഗന്ധർവൻമാരിലെ പ്രധാനി

    ഗന്ധർവൻമാരിൽ ഏറ്റവും പ്രശസ്തനായ ആളാണ് തംബുരു. കുതിരയുടെ ശിരസ്സും മനുഷ്യന്റെ ശരീരവുമുള്ള തംബുരു ഇന്ദ്രന്റെയും കുബേരന്റെയും സദസ്സിലെ ഗായകനായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Tamburu the Gandharva is one of the most famous celestial musicians in Hindu mythology, depicted with the head of a horse and the body of a man. He was a revered singer who performed in the divine courts of both Indra and Kubera. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    4 min

About Spiritual

From the publisher's feed

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.