Spiritual
Download on the App Store

Spiritual episodes

  • മനസ്സാണ് ജീവിതം

    നമ്മുടെ ജീവിതം രൂപപ്പെടുത്തുന്നത് മനസ്സാണ്. ചിന്തകൾ നിസ്സാരമല്ലെന്ന് ബുദ്ധൻ പഠിപ്പിക്കുന്നു. അവ നമ്മുടെ വാക്കുകളെയും പ്രവൃത്തികളെയും സ്വാധീനിക്കുകയും സുഖദുഃഖങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
    അതിലെ ഏറ്റവും പ്രശസ്തമായ ഒരു ശ്ലോകം ഇങ്ങനെ പറയുന്നു: വെറുപ്പും അത്യാഗ്രഹവും ദുഷ്ടചിന്തയും നിറഞ്ഞ അശുദ്ധമായ മനസ്സോടെ ഒരാൾ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ  ദുരിതം അയാളെ പിന്തുടരും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The Mind is Life, as taught by the Buddha in the Dhammapada, emphasizes that our thoughts and mental state are the primary architects of our reality. By understanding and mastering our minds through vigilance, self-control, and acceptance of impermanence, we can cultivate happiness and overcome suffering. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    6 min
  • സമാധാനത്തിന്റെ കാൽപന്ത്

    ലോകം കാൽപന്താവേശത്തിലേക്കു കടക്കുകയാണ്. വാശിയും വൈരാഗ്യവും ചടുലതയും അൽപം പരുക്കഭിനയവുമൊക്കെയുള്ള മനുഷ്യജീവിതത്തിന്റെ പരിഛേദമായ കളിയാണ് ഫുട്ബോൾ. ഈ കായികയിനം ഇത്രത്തോളം ജനപ്രിയമായതും ഇതുകൊണ്ടുമാത്രം. ഫുട്ബോളുമായി ബന്ധപ്പെട്ടുള്ള ഒരു സംഭവകഥയാണ് ഇത്തവണത്തെ കഥയ മമയിൽ...മനുഷ്യത്വത്തിന്റെ പൂമണം പേറുന്ന ഒരു കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Football of peace is a remarkable story from World War I's Christmas Truce in 1914. Soldiers from opposing sides laid down their arms and, in a moment of profound humanity, played a friendly football match in No Man's Land, symbolizing unity over conflict. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    4 min
  • അഗ്നിക്ഷേത്ര വിസ്മയങ്ങൾ ​ Sadhguru Unveils the Secrets of Fire Worship

    ആളുകൾ ഒരു നിശ്ചിത പ്രായം കഴിഞ്ഞുവെന്നും അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മരണം സംഭവിക്കുമെന്നും തിരിച്ചറിയുമ്പോൾ, അവർ മരിക്കാനായി പവിത്രമായ ഒരിടത്തേക്ക് തനിയെ പോകുമായിരുന്നു. അവർക്ക് തങ്ങളുടെ ബന്ധുക്കളോ കുട്ടികളോ പങ്കാളിയോ കൂടെയുണ്ടാകണമെന്ന് ആഗ്രഹമില്ലായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Fire worship holds deep spiritual significance, connecting ancient sites like Azerbaijan's Fire Temple and India's Arunachala. Sadhguru elucidates how embracing the element of fire can help transcend psychological dramas and understand life more profoundly, especially during life's final stages. This is Prinu Prabhakaran speaking.

    See omnystudio.com/listener for privacy information.

    10 min
  • രേവതി ബലരാമനെ വരിച്ച കഥ

    പ്രാപഞ്ചിക യുഗങ്ങളുടെ മഹാവിശാലത പറയുന്നതിനാൽ പുരാണകഥകളിൽ ഏറെ വിസ്മയിപ്പിക്കുന്ന കഥകളിലൊന്നാണ് ബലരാമന്റെയും രേവതിയുടെയും. ജ്ഞാനിയും ശക്തനുമായ കകുദ്മി എന്ന രാജാവിന്റെ മകളായിരുന്നു രേവതി. രേവതി വളർന്നു വലുതായപ്പോൾ, അവൾക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ രാജാവ് ശ്രമിച്ചു. എന്നാൽ, അതിസുന്ദരിയും കഴിവുകളേറെയുള്ളവളുമായ തന്റെ മകൾക്ക് ചേർന്നൊരാളെ ഭൂമിയിൽ കണ്ടെത്താൻ അദ്ദേഹത്തിനായില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The story of Revathi marrying Balarama is a captivating narrative from Hindu mythology, highlighting the vastness of cosmic time. King Kakudmi's search for a suitable groom for his daughter Revathi, who was extremely tall, led him to Brahmaloka, where time flowed differently than on Earth. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    4 min
  • മനസ്സ് അസ്വസ്ഥമാണോ? ശാന്തിയുടെ ‘രഹസ്യം’

    ഒരിക്കൽ ജപ്പാനിലെ മലനിരകളിലൊന്നിൽ ഒരു വൃദ്ധനായ സെൻ സന്യാസി ജീവിച്ചിരുന്നു. ഒരു ശരത്കാല സന്ധ്യയിൽ, യുവ പണ്ഡിതൻ അദ്ദേഹത്തെ കാണാനായി ആ മല കയറി. ശാന്തിയുടെ രഹസ്യം പഠിക്കാനാണ് താൻ വന്നതെന്ന് യുവാവ് സെൻ സന്യാസിയോട് പറഞ്ഞു. സന്യാസി സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് അയാളെ അകത്തേക്ക് ക്ഷണിച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The Tea in the Cup and the Monk's Blanket tells the story of a scholar seeking peace from a wise Zen monk. Through a simple yet profound parable, the monk teaches the scholar the importance of emptying one's mind, symbolized by an overflowing cup, to truly receive new wisdom. The narrative further illustrates the monk's detachment through his selfless act of giving his blanket to a thief, demonstrating that true peace comes from letting go of all attachments. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    5 min
  • അധികാരം ഉന്മത്തനാക്കിയ രാജാവ്

    സൂര്യവംശത്തിലെ ശക്തനായ ഭരണാധികാരിയായിരുന്ന ഇക്ഷ്വാകു രാജാവിന്റെ നൂറ് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ദണ്ഡൻ. ശക്തിയും അധികാരവുമുണ്ടായിരുന്നെങ്കിലും ദണ്ഡന് ജ്ഞാനവും ആത്മനിയന്ത്രണവും കുറവായിരുന്നു. അധികാര ദുർവിനിയോഗം, അഹങ്കാരം എന്നിവയുടെ വിനാശ ഫലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പായാണ് ദണ്ഡന്റെ കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    King Dandan's story explains the origin of the Dandakaranya forest, a significant location in ancient Indian epics like the Ramayana and Mahabharata. His tale serves as a profound warning about the devastating consequences of unchecked power and arrogance. Discover the tragic tale of King Dandan, whose abuse of power led to the creation of the legendary Dandakaranya forest. Learn about this ancient Indian story of caution and its lessons on kingship. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    4 min
  • തിലകക്കുറിയായി മാറിയ തപോവൻ മഹരാജ്

    സ്വാമി തപോവൻ മഹരാജ്... ആധുനിക ഭാരതം കണ്ട ഏറ്റവും ആദരണീയരായ ആത്മീയ ഗുരുക്കന്മാരിലൊരാൾ..ഹിമാലയത്തിന്റെ രത്നമെന്നറിയപ്പെട്ട തപോവൻ സ്വാമി തന്റെ ഉന്നതമായ ജീവിതം കൊണ്ട് ഇന്ത്യയുടെ ആത്മീയവഴിയിൽ തനതായൊരു മുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ തന്നെയായിരുന്നു തപോവൻ മഹരാജിന്റെയും ജനനം. പിന്നീട് അദ്വൈത വേദാന്തത്തിന്റെ പരമാർഥങ്ങൾ തേടിയുള്ള ആ യാത്ര ഹിമവാന്റെ മടിത്തട്ടിലേക്കു നീണ്ടു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Tapovan Maharaj was a highly revered spiritual guru from Kerala, India, who dedicated his life to the pursuit of Advaita Vedanta and became a symbol of renunciation. His profound teachings, especially from his retreat in the Himalayas, shaped modern Vedanta and continue to inspire seekers worldwide.This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    6 min
  • പുഴകളായി മാറിയ സഹോദരിമാർ

    അസാധാരണമായ എന്തോ ഒന്ന് ആ കുടിലിലുള്ളതായി സഹോദരിമാർക്ക് തോന്നി. അവിടെ കൃഷി ചെയ്യാനുള്ള ഉപകരണങ്ങളോ വിറകോ സാധാരണ ജീവിതത്തിന്റെ ലക്ഷണങ്ങളോ ഇല്ലായിരുന്നു. രാത്രിയിൽ ഉറക്കമുണർന്ന റൈമ കണ്ടത്, ആ വൃദ്ധ തിളങ്ങുന്ന കണ്ണുകളും നീണ്ട നഖങ്ങളുമുള്ള ഭീകരരൂപിയായ ഒരു പ്രേതമായി മാറുന്നതാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Raima and Saima rivers legend from Tripura tells of two orphaned sisters who, fleeing a terrifying ghost, were transformed into rivers. This ancient folklore reflects tribal fears and the sacred bond between humans and nature. This is Prinu Prabhakaran speaking. Script by S. Aswin

    See omnystudio.com/listener for privacy information.

    4 min
  • സർഗാത്മകത അഥവാ ക്രിയേറ്റിവിറ്റി

    സർഗാത്മകത എന്ന വാക്കിന് സദ്ഗുരു നൽകുന്ന നിർവചനം വ്യത്യസ്തമാണ്. അദ്ദേഹം വിശ്വസിക്കുന്നത് ഒരു മനുഷ്യനും യഥാർത്ഥ അർത്ഥത്തിൽ 'ക്രിയേറ്റീവ്' ആകാൻ കഴിയില്ല എന്നാണ്. നമ്മുടെ ചുറ്റുമുള്ള കാര്യങ്ങളെ വളരെ തീക്ഷണമായും ആഴത്തിലും നമുക്ക് ഗ്രഹിക്കാൻ കഴിഞ്ഞാൽ, അതിനെ പല രീതികളിൽ കൂട്ടിച്ചേർക്കലുകൾക്ക് വിധേയമാക്കി അനുകരിക്കാൻ നമുക്ക് സാധിക്കും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Sadhguru challenges conventional notions of creativity, suggesting that true creation is nature's domain, and human endeavors are often skillful imitations. He emphasizes that profound attention and a connection to life's inherent bliss are the keys to genuine creative expression. This is Prinu Prabhakaran speaking.

    See omnystudio.com/listener for privacy information.

    11 min
  • മഥുരയിലെത്തിയ ശ്രീകൃഷ്ണൻ

    ഒരു സായാഹ്നമായിരുന്നു അന്ന്. എന്നാൽ മഥുരാപുരി സൂര്യതേജസ്സോടെ അന്നു പ്രകാശിച്ചുനിന്നു. വസുദേവ പുത്രനായ കൃഷ്ണൻ തന്റെ നഗരിയിലേക്കു തിരിച്ചുവരുന്നു. കാലങ്ങൾക്കു മുൻപേ കംസന്റെ ക്രൂരതയിൽനിന്നു രക്ഷിക്കാൻ കൃഷ്ണനെ വസുദേവൻ ഗോകുലത്തിലെത്തിച്ചിരുന്നു. പിന്നീട് ബ്രജഭൂമിയിൽ നന്ദഗോപന്റെയും യശോദാമ്മയുടെയും മകനായി ജീവിതം. അതിനുശേഷം ആദ്യമായി മഥുരയിലെത്തുകയായിരുന്നു മുകുന്ദൻ. ഏട്ടൻ ബലരാമനൊപ്പമായിരുന്നു കൃഷ്ണന്റെ വരവ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Shri Krishna Mathura Arrival marks a pivotal moment as the divine incarnation returns to his ancestral city, Mathura, after his childhood in Gokula and Brajbhoomi. His arrival is met with immense joy and devotion by the citizens, who finally get to witness the legendary figure they had only heard stories about. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    5 min

About Spiritual

From the publisher's feed

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.