Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about The Great Indian Politics | Mathrubhumi:How many episodes does The Great Indian Politics | Mathrubhumi have?The podcast currently has 58 episodes available.
August 22, 2024ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഉരിഞ്ഞുവീഴുന്ന പൊയ്മുഖങ്ങള്‍ | Hema committee reportഅഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കോടതി നടപടികള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഞെട്ടലിലാണ് മലയാളികള്‍. സിനിമാ മേഖലയിലെ അനീതികളെപറ്റി ഇതുവരെ ഉണ്ടായിരുന്ന ഊഹാപോഹങ്ങള്‍ക്ക് ആധികാരികത നല്‍കുന്നതായിരുന്നു റിപ്പോര്‍ട്ടിലെ ഉള്ളടക്കം. റിപ്പോര്‍ട്ട് തിരികൊളുത്തിയ വിവാദങ്ങളുടെ മാലപ്പടക്കം ഇനിയും പൊട്ടിത്തീര്‍ന്നിട്ടില്ല. താരങ്ങള്‍ക്ക് നേരെ മാത്രമല്ല സര്‍ക്കാരിന് നേരെയും ചോദ്യങ്ങളുയരുന്നുണ്ട്. എന്തുകൊണ്ട് അഞ്ച് വര്‍ഷത്തോളം ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മേശപ്പുറത്തുവെച്ചു. ഒരു കോടിയോളം രൂപ ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ക്ക് നേരെ എന്തുകൊണ്ട് കണ്ണടച്ചു തുടങ്ങിയ ചോദ്യങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. ഇക്കാര്യങ്ങളാണ് മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍ അല്‍ഫോന്‍സ പി ജോര്‍ജ്....more21minPlay
July 24, 2024ഭരണം ഉറപ്പിക്കാനൊരു ബജറ്റ്, ഒന്നും കിട്ടാതെ കേരളം | Union BUDGET 2024ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരികൊടുത്തും, ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നിട്ടും കേരളത്തെ തഴഞ്ഞും ആണ് ധനമന്ത്രി നിര്‍മലാ സീതാരാമന് ബജറ്റ് അവതരിപ്പിച്ചത്. 2024 കേന്ദ്ര ബജറ്റിനെ വിലയിരുത്തുകയാണ് മാതൃഭൂമിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more26minPlay
June 05, 2024ജനാധിപത്യം തിരിച്ചുപിടിച്ച് ഇന്ത്യന്‍ ജനത; തിരിച്ചടിയില്‍ പതറി മോദിയും പിണറായിയും | Lok Sabha Election 2024 Analysisജനാധിപത്യത്തിന്റെ ആത്മാവിനെ കീറിമുറിച്ച്, ജാനാധിപത്യ സംവിധാനങ്ങളെ തച്ച് തകര്‍ത്ത് ഏകാധിപത്യത്തിന്റെ വഴികളിലൂടെയുള്ള സഞ്ചാരത്തിന് ഇന്ത്യന്‍ ജനത ചുവന്ന കൊടി കാണിച്ചിരിക്കുന്നു. അതിപ്പോള്‍ കേന്ദ്രതിലായാലും കേരളത്തില്‍ ആയാലും ജനാധിപത്യം വിട്ടൊരു കളിയും വേണ്ടെന്ന മുന്നറിയിപ്പാണ് ഇത്തവണത്തെ ജനവിധി. മോദിയോടും പിണറായിയോടും ഒരുപോലെ തിരുത്തല്‍ ആവശ്യപ്പെടുന്ന ജനവിധി.മാതൃഭൂമി പത്രാധിപര്‍ മനോജ് കെ ദാസും സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.എ ജോണിയും ഈ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് ...more47minPlay
June 04, 2024അലയടിച്ചത് പിണറായി വിരുദ്ധ വികാരമോ| Loksabha elections 2024കേരളത്തില്‍ നിലമെച്ചപ്പെടുത്താതെ ഒരു സീറ്റിലേക്ക് ഇടതുപക്ഷത്തെ കൂപ്പുകുത്തിച്ചത് പിണറായി വിരുദ്ധ വികാരമോ. തൃശ്ശൂരില്‍ താമര വിരിഞ്ഞതില് ഇരു മുന്നണികള്‍ക്കും പങ്കില്ലേ.. മാതൃഭൂമി മാധ്യമപ്രവര്‍ത്തകരായ പി പി ശശീന്ദ്രനും കെ. എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. . പ്രൊഡ്യൂസര്‍ വൃന്ദ മോഹന്‍. സൗണ്ട് മിക്സിങ് പ്രണവ് പി. എസ്....more23minPlay
June 04, 2024പൊളിഞ്ഞത് മോദി കാ ഗ്യാരന്റി, വിജയത്തിലും തിളങ്ങാതെ ബി.ജെ.പി.|Loksabha Election 2024400 സീറ്റ് എന്ന സ്വപ്ന ലക്ഷ്യവുമയാണ് ബിജെപി തിരഞ്ഞെടുപ്പിന് ഇറങ്ങിയത്.. മോഡിയുടെ ഗ്യാരന്റി എന്ന ക്യാമ്പയിൻ പച്ചക്കു വർഗീയത പറയുന്നതിലേക്ക് മാറുന്നതും രാജ്യം കണ്ടു.. എന്നിട്ടും സ്വപ്ന നേട്ടത്തിലേക്ക് എത്താൻ ബിജെപിക്ക് ആയില്ല.. മോദി പ്രഭാവം എന്നൊന്നില്ല ഇന്നും ഇന്ത്യ വിധി എഴുതി. എവിടെയാണ് മോദിക്കും ബിജെപിക്കും പിഴച്ചത് ? കാര്യങ്ങള്‍ വിശകലനം ചെയ്യുന്നു മാത്യഭൂമിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പിപി ശശീന്ദ്രനും കെ.എ ജോണിയും മനു കുര്യനും. പ്രൊഡ്യൂസര്‍ വൃന്ദ മോഹന്‍. സൗണ്ട് മിക്സിങ് പ്രണവ് പി. എസ്....more22minPlay
June 03, 2024പ്രവചനങ്ങള്‍ തെറ്റുമോ: കേരളത്തിലെ എട്ട് മണ്ഡലങ്ങള്‍ നിര്‍ണായകം | Lokshabha Elections 2024ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മുന്നണികള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പ്രതീക്ഷയും നിരാശയും നല്കി എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു. ഈ പ്രവചനങ്ങള്‍ക്ക് അപ്പുറത്തെ യാഥാര്‍ത്ഥ്യമെന്താണ്. ഏതൊക്കെ മണ്ഡലങ്ങളിലാണ് പ്രവചനങ്ങള്‍ തെറ്റുന്നത്. കേരളത്തില്‍ നിര്‍ണായകമായത് എട്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുഫലമാണ്. ഏതൊക്കെയാണ് ആ മണ്ഡലങ്ങള്‍. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ പിപി ശശീന്ദ്രനും കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് ...more20minPlay
May 10, 2024പച്ചയ്ക്ക് വര്‍ഗീയത, അദാനിയെ തള്ളിപ്പറയല്‍: ബിജെപി പ്രതിരോധം തോല്വിപ്പേടിയിലോ?| PM Modi’s communal utterancesതിരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളില്‍ പോളിങ്ങില്‍ 4-5 ശതമാനത്തിന്റെ കുറവ്. ഇത് പ്രതിപക്ഷത്തെ ഞെട്ടിച്ചെങ്കില്‍ അതിനേക്കാള്‍ വലിയ ഷോക്കായി ബിജെപിയ്ക്ക്. 400 സീറ്റ് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതാണോ പച്ചയ്ക്ക് വര്‍ഗീയത പറയാനും അദാനിയെ തള്ളിപ്പറയുന്നതിലേക്കും ബിജെപിയെ പ്രേരിപ്പിച്ചത്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more26minPlay
May 07, 2024മേയര്‍ ഡൈവര്‍ തര്‍ക്കം; നീതി ആരുടെ പക്ഷത്ത്, സത്യം ഡിലീറ്റ് ചെയ്യപ്പെട്ടോമേയര് ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എം.എല്‍.എയുമായി സച്ചിന് ദേവും കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ യദുവുമായി തിരുവനന്തപുരത്ത് നടുറോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തില്‍. അതേ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ നീതി ആരുടെ പക്ഷത്താണ്. ബസിലെ സിസിടിവിയില്‍ ഉണ്ടായിരുന്ന മെമ്മറി കാര്‍ഡിലെ സത്യം ഡീലിറ്റ് ചെയ്യപ്പെട്ടോ. മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ് ...more25minPlay
April 10, 2024കേരള സ്റ്റോറിയുടെ പരിപ്പ് കേരളത്തില്‍ വേവുമോ? | The Kerala Storyകേരളത്തിന്റെ യഥാര്‍ത്ഥ പരിഛേദവുമായി ഒരു ബന്ധവും അവകാശപ്പെടാനില്ലാത്ത ഒരു സിനിമ, തെളിവുകളുടെ യാതൊരു പിന്ബലുവുമില്ലാതെ ലൗ ജിഹാദ് എന്ന ആരോപണത്തെ ആഘോഷമാക്കുന്ന സിനിമ, തീര്‍ത്തും അപ്രതീക്ഷിതമായി കേരളത്തിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് മുന്‍പ് ഒന്നും ഇല്ലാത്ത വിധം കേരള സ്റ്റോറിയെന്ന ഈ സിനിമയും ഇടം പിടിക്കുന്നു. ബോധപൂര്‍വം ഈ സിനിമയെ തിരഞ്ഞെടുപ്പ് ചര്‍ച്ചയാക്കാന്‍ ഇട്ടുകൊടുത്തവരുടെ യഥാര്‍ത്ഥ ലക്ഷ്യം എന്താണ്. അവരുടെ ലക്ഷ്യം കേരളത്തില്‍ നടപ്പാകുമോ? കെ.എ ജോണിയും മനുവും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് ...more22minPlay
March 27, 2024കാര്യങ്ങള്‍ അത്ര എളുപ്പമല്ല ബിജെപിക്ക് | Lok Sabha Election 2024 BJP allianceസഖ്യ ചര്‍ച്ചകളിലെ ഭിന്നതകള്‍ ബിജെപിയെ കുഴയ്ക്കുന്നുവോ.. ഒഡീഷയില്‍ ബിജെഡി പഞ്ചാബില്‍ ശിരോമണി അകാലിതള്‍ ഇങ്ങനെ സഖ്യത്തില്‍ ഉണ്ടായ വിള്ളല്‍ ലോക്സഭയില്‍ 400 എന്ന സ്വപ്ന സംഖ്യയിലേക്കുള്ള ലക്ഷ്യത്തിന് കടിഞ്ഞാണിടുമോ? കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു.സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് ...more18minPlay
FAQs about The Great Indian Politics | Mathrubhumi:How many episodes does The Great Indian Politics | Mathrubhumi have?The podcast currently has 58 episodes available.