Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about The Great Indian Politics | Mathrubhumi:How many episodes does The Great Indian Politics | Mathrubhumi have?The podcast currently has 58 episodes available.
November 18, 2023നവകേരള ബസ്സും മറിയക്കുട്ടിയും: രണ്ട് കാഴ്ചകള്‍ | Nava Kerala Sadas BUSനവകേരള ബസ്സില്‍ 'പിണറായി വിജയന് കാബിനറ്റ് യാത്ര തുടങ്ങുന്നു. മറുവശത്ത് ക്ഷേമപെന്ഷനെവിടെ എന്ന ചോദ്യവുമായി ഭിക്ഷാപാത്രവുമായി മറിയക്കുട്ടിയെ പോലെയുള്ളവര്‍. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്കത്തെ പുച്ഛിച്ചവര് പരാതി പരിഹാര സെല്ലുമായി ജനങ്ങളെ കാണാനെത്തുന്നു. ബസ്സിന്റെ മൂല്യം അളക്കുന്ന ബാലന് സഖാവും ഗോവിന്ദന് മാഷും. യാത്ര സദുദ്ദേശ്യത്തോടെയോ അതോ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടോ. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Nava Kerala Sadas...more21minPlay
November 10, 2023മഹുവ മൊയ്ത്ര: വിവാദവും പോരാട്ടവും | Mahua Moitraതൃണമൂലിന്റെ തീപ്പൊരി നേതാവ് പാര്‍ലമെന്റില്‍ അയോഗ്യതയുടെ വക്കിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും സര്‍ക്കാരിനും നേരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് മഹുമാ മൊയ്ത്ര എന്നും ജനശ്രദ്ധ നേടിയത്. രാഹുല്‍ ഗാന്ധിയ്ക്ക് ശേഷം ബിജെപി ഉന്നമിടുന്നത് മഹുവയെ ആണോ? മഹുവയ്ക്ക് നേരെയുള്ള ആരോപണങ്ങള്‍ പ്രതികാര നടപടിയാണോ, പാര്‍ലമെന്റ് ലോഗിന്‍ ഐഡി മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ കൊടുത്തതില്‍ രാഷ്ട്രീയത്തില്‍ അത്ര പരിചയം പോരാത്ത മഹുവയ്ക്കും ചുവടുകള്‍ പിഴച്ചുവോ, അതൊ വ്യക്തി ബന്ധത്തിലെ പ്രശ്നങ്ങള്‍ പൊതുജീവിതത്തെപ്പോലും ബാധിക്കുന്ന ഊരാക്കുടുക്കായി മാറിയതാണോ? കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Mahua Moitra...more18minPlay
October 28, 2023തുടരുന്ന സംഘർഷം, ലോകമനഃസാക്ഷിക്ക് വേദന പകർന്ന് ഇസ്രയേലും ഹമാസും | Israel-Hamas Warഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ആകാശയുദ്ധത്തിന് പിന്നാലെ കരയുദ്ധവും തുടങ്ങി. 20 ദിവസം പിന്നിടുമ്പോള്‍ മരണസംഖ്യ 7000 കടന്നിരിക്കുന്നു. പകുതിയും കുട്ടികള്‍. അതില്‍ നല്ലൊരു പങ്കും പിഞ്ചുകുഞ്ഞുങ്ങള്‍. ലോകമനഃസാക്ഷിക്ക് ഇത് എങ്ങനെ കണ്ടുനില്‍ക്കാനാകും. ഒരുവശത്ത് സ്വന്തം രാജ്യത്ത് അന്യരാക്കപ്പെട്ട പലസ്തീന് ജനതയുടെ വിലാപം. മറുവശത്ത് തങ്ങളെ ഞെട്ടിച്ച് ഹമാസ് ആക്രമണത്തിന് പകവീട്ടുന്ന ഇസ്രയേല്‍. സമാധാനം അകന്നുപോകുന്നു. യു.എന്‍. കാഴ്ചക്കാരാകുന്നു. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തെക്കുറിച്ച് കെ.എ. ജോണിയും മനു കുര്യനും സംസാരിക്കുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more26minPlay
October 20, 2023വി.എസ് ; മര്‍ദിതര്‍ക്കൊപ്പം ഒരു ജീവിതം | V S Achuthanandan turns 100ആയിരം പൂര്‍ണ ചന്ദ്രന്മാരെ കണ്ടുണര്‍ന്നു കഴിഞ്ഞു കേരളത്തിന്റെ പോരാട്ട വീര്യം. അതെ വി.എസ് എന്ന രണ്ടക്ഷരം മലയാളിക്ക് ജനകീയതയാണ്, വിപ്ലവമാണ്, അണയാത്ത പോരാട്ട വീര്യമാണ്. വി.എസ് അച്ച്യുതാനന്ദന് എന്ന വിപ്ലവ സൂര്യന് ആശംസകളുമായി പി.പി ശശീന്ദ്രനും കെ.എ ജോണിയും മനു കുര്യനും. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്. എസ്.സുന്ദര്‍ | V S Achuthanandan turns 100...more23minPlay
October 05, 2023ന്യൂസ് ക്ലിക്ക് സംഭവം; മാധ്യമ വേട്ടയോ ദേശ വിരുദ്ധതയോ | NewsClick rowന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലിനെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി മാധ്യമ വേട്ടയോ ദേശ വിരുദ്ധതയോ? കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്ങ്: പ്രണവ് പി.എസ്NewsClick row...more23minPlay
September 27, 2023കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അറസ്റ്റ് അരവിന്ദാക്ഷനില്‍ ഒതുങ്ങുമോ ? | Karuvannur co-op bank scamകരുവന്നൂരിലെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഇ.ഡി അന്വേഷണം സിപിഎം നേതാക്കളിലേക്കും എത്തിയിരിക്കുകയാണ്. ഇ.ഡിയുടെ അന്വേഷണത്തെ സംശയിക്കണോ ? അന്വേഷണത്തിനൊടുവില്‍ തട്ടിപ്പ് നടത്തിയവര്‍ കുടുങ്ങുമോ ? അറസ്റ്റ് അരവിന്ദാക്ഷനില്‍ ഒതുങ്ങുമോ ?. പാവപ്പെട്ടവന്റെ നിക്ഷേപം തിരിച്ചുകൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ബാധ്യതയില്ലേ ? കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്ങ്: പ്രണവ് പി.എസ് | Karuvannur co-op bank scam...more24minPlay
September 08, 2023പുതുപ്പള്ളിയില്‍ ഒ.സി തരംഗമോ പിണറായി വിരുദ്ധ വികാരമോ? | Puthuppally Election Resultപുതുപ്പള്ളിയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം സ്വന്തമാക്കിയാണ് ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഉമ്മന്‍ചാണ്ടി സഹതാപ തരംഗമാണോ ഭരണവിരുദ്ധ വികാരമാണോ യുഡിഎഫിനെ ചരിത്ര വിജയത്തിലേക്ക് എത്തിച്ചത്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്....more26minPlay
September 06, 2023പുതുപ്പള്ളി ഫലം ആരെ ഞെട്ടിക്കും | Puthuppally election analysisഉമ്മന്‍ ചാണ്ടി നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിക്കാര്‍ പിന്‍ഗാമിയായി ആരെ തിരഞ്ഞെടുത്തു. ഉത്തരം വെള്ളിയാഴ്ച അറിയാം. റെക്കോഡ് ഭൂരിപക്ഷത്തിന്റെ കണക്ക് യുഡിഎഫ് നിരത്തുമ്പോള്‍ 53 വര്‍ഷം കിട്ടാത്ത സീറ്റ് പിടിച്ചെടുക്കുമെന്ന് എല്‍ഡിഎഫ്. വിജയത്തിലേക്ക് അവകാശവാദം നീളുന്നില്ലെങ്കിലും വോട്ടുവിഹിതം 20000 കടത്തുമെന്ന് ബിജെപി. ഇതില്‍ ആരുടെ അവകാശവാദം ശരിയാകും. അതിനുള്ള സാധ്യത എന്ത്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. | Puthuppally election analysis...more23minPlay
August 22, 2023ഇനി ഗസ്റ്റ് ആര്‍ട്ടിസ്റ്റല്ല; തരൂരിന്റെ പ്രമോഷന് നല്കുന്ന സൂചനകള്‍| The Great Indian Politicsപ്രവര്‍ത്തക സമിതി അംഗമാക്കിയതോടെ തരൂര്‍ ഒരുപക്ഷേ പാര്‍ട്ടി വിട്ടുപോകുന്ന സാഹചര്യം കൂടിയാണോ കോണ്‍ഗ്രസ് ഒഴിവാക്കിയത്. ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്ന് വിളിച്ച് പരിഹസിച്ച കൊടിക്കുന്നില്‍ സുരേഷ് പ്രത്യേക ക്ഷണിതാവായി ഇരിക്കുന്ന കമ്മിറ്റിയിലെ ക്ഷണിതാവല്ല അഗമാണ് ഇന്ന് തരൂര്‍. തരൂരിന് പ്രമോഷന് കിട്ടുമ്പോള്‍ മോഹഭംഗം ചെന്നിത്തലയ്ക്കാണ്. തരൂരിന് ഇനി പാര്‍ട്ടിയില്‍ എന്തായിരിക്കും റോള്‍. തട്ടം ഡല്‍ഹി തന്നെയാകുമോ അതോ കേരളത്തിലേക്ക് മടങ്ങുമോ. കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more24minPlay
August 05, 2023രാഹുലിന്റെ യോഗ്യതയും കോടതിയുടെ ചോദ്യങ്ങളും | Rahul Gandhi Caseരാഹുലിന്റെ യോഗ്യതയും കോടതിയുടെ ചോദ്യങ്ങളുംഅപൂര്വ്വങ്ങളില് അപൂര്‍വ്വമായ കേസുകളിലാണ് കോടതി പരമാവധി ശിക്ഷ വിധിക്കുക. അപകീര്‍ത്തി കേസില്‍ രാഹുലിന് പരമാവധി ശിക്ഷ എന്തുകൊണ്ട്. അതിന് കാരണമെന്ത്. ഗുജറാത്തിലെ ചില കോടതി വിധികള്‍ രസകരം. രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്ത വിധിക്കൊപ്പം സുപ്രീംകോടതി ഉയര്‍ത്തിയത് ഗൗരവമായ ചില ചോദ്യങ്ങളും. കെ.എ ജോണിയും മനുകുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ: പ്രണവ് പി.എസ്...more21minPlay
FAQs about The Great Indian Politics | Mathrubhumi:How many episodes does The Great Indian Politics | Mathrubhumi have?The podcast currently has 58 episodes available.