Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about The Great Indian Politics | Mathrubhumi:How many episodes does The Great Indian Politics | Mathrubhumi have?The podcast currently has 58 episodes available.
March 22, 2024സത്യഭാമ ഒരു പ്രതീകമാണ്, ജാതി വെറി യുടെ പ്രതീകം | kalamandalam sathyabhamaകലയും കാലവും നവീകരിക്കപ്പെട്ട് സമഭാവനയുടെ പുതിയ തലത്തില്‍ എത്തിനില്‍ക്കുമ്പോഴാണ്. വര്‍ണവെറിയുടെ ജാതി വെറിയുടെ ജല്പ്പനങ്ങള് കലാമണ്ഡലം സത്യഭാമ എന്ന നര്‍ത്തകി ആര്.എല്‍.വി രാമകൃഷ്ണനെതിരെ നടത്തുന്നത്. എത്ര വിമര്‍ശിച്ചിട്ടും പറഞ്ഞതില്‍ സത്യഭാമ ഉറച്ചുനില്‍ക്കുമ്പോഴും പൊതുസമൂഹം കലാകേരളം അവരെ രൂക്ഷമായി വിമര്‍ശിയ്ക്കുന്നു, അവരുടെ പ്രസ്താവനയിലെ അപകടം മനസിലാക്കുന്ന എന്നതാണ് ഏക ആശ്വാസം. കെ.എ ജോണിയും മനു കുര്യനും സംസാരിക്കുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | kalamandalam sathyabhama...more20minPlay
March 14, 2024വടകര, തൃശൂര്‍: സസ്പെന്‍സും സര്‍പ്രൈസും | congress surprise candidate list Lok sabha election 2024സര്‍പ്രൈസ് റിസള്‍ട്ട് മോഹിച്ച് സര്‍പ്രൈസ് പരീക്ഷണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക. പദ്മജയുടെ ബിജെപിയിലേക്കുള്ള പോക്കിന്റെ ക്ഷീണം മറയ്ക്കാനും കെ.സിക്ക് ആലപ്പുഴയില്‍ സീറ്റ് ഉറപ്പിക്കാനും സാമുദായിക സമവാക്യവും പാലിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ സര്‍പ്രൈസാണോ വടകരയില്‍ നിന്നും മുരളിയെ തൃശൂരില്‍ എത്തിച്ചതും പാലക്കാട്ട് നിന്നുള്ള ഷാഫിയെ വടകരയില്‍ ഇറക്കിയതും. ഇത് കോണ്‍ഗ്രസിന് നല്ല തുടക്കമാണോ നല്‍കിയത്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു: സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more19minPlay
March 06, 2024പൂക്കോട്ടെ അരുംകൊല പറയുന്നത് | Pookode Ragging Caseസിദ്ധാര്‍ഥന്റേത് ആത്മഹത്യയോ കൊലപാതകമോ എന്ന ചോദ്യമല്ല വേണ്ടത്. നടന്നത് ആള്‍ക്കൂട്ട വിചാരണയും പൈശാചികമായ ക്രൂരകൃത്യവുമാണ്. ഒരിറ്റുവെള്ളം കൊടുക്കാമായിരുന്നില്ലേ എന്ന ആ പിതാവിന്റെ ചോദ്യം ഗുണ്ടകളെ വളര്‍ത്തുന്ന വിദ്യാര്‍ഥി സംഘടനകള്‍ക്കുള്ള താക്കീതാണ്.. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവങ്ങളെ വിലയിരുത്തുകയാണ് കെ.എ ജോണിയും മനു കുര്യനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. കൃഷ്ണലാല്‍ ബി.എസ് ...more25minPlay
February 14, 2024ആദ്യം പ്രണബിന് ഇപ്പോള്‍ റാവുവിന് കോണ്‍ഗ്രസുകാര്‍ക്ക് ഭാരതരത്നം നല്കുന്ന ബിജെപികോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭാരത രത്നം നല്‍കുകയാണ് ബിജെപി. 2019ല്‍ പ്രണബ് മുഖര്‍ജിക്കും ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനും ഭാരത രത്നം നല്‍കിയതിന് പിന്നില്‍ ബിജെപിയ്ക്ക് വ്യക്തമായ അജണ്ടകളുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. കെ.എ ജോണിയും മനു കുര്യനും ഭാരത രത്നത്തിന് പിന്നിലെ ബിജെപി രാഷ്ട്രീയം വിലയിരുത്തുന്നു.സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more23minPlay
February 01, 2024'ക്യാപ്റ്റന്‍' എതിര് ടീമില്‍ ചേര്‍ന്നു; പ്രതിസന്ധിയില്‍ 'ഇന്ത്യ' സഖ്യം| Nitish Kumar to Join BJP Again|കളംമാറ്റി ബിജെപിയ്ക്ക് ഒരു ബദല്‍ എന്ന നിലയിലേക്ക് ഇന്ത്യ സംഖ്യത്തെ മുന്നില്‍ നിന്ന് നയിച്ച നിതീഷ് അപ്രതീക്ഷിതമായാണ് മറുകണ്ടം ചാടിയത്. നിതീഷിന്റെ ചാഞ്ചാട്ടവും ബിഹാര്‍ രാഷ്ട്രീയവും അതോടൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഇന്ത്യ സഖ്യത്തിന്റെ മുന്നിലുള്ള പ്രതിസന്ധിയുമാണ് കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: വൃന്ദാ മോഹന്‍| The Great Indian Politics |...more19minPlay
January 25, 2024പ്രാണപ്രതിഷ്ഠ, കര്‍പ്പൂരിക്ക് ഭരതരത്നം മൂന്നാം വട്ടത്തിന് മോദിയും ബിജെപിയും| Ramakshethra and Election strategy ofBJP|അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങോടെ ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ചിരിക്കുന്നു. ജാതിസെന്‍സസ് മുഖ്യ അജണ്ടയാക്കി ബിജെപിയുമായി ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുന്ന ഇന്ത്യ സഖ്യത്തിനെ അമ്പരപ്പിച്ച് കര്‍പ്പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്നം പ്രഖ്യാപിച്ച് ബിജെപി അടുത്ത ആയുധവും പുറത്തെടുത്തിരിക്കുന്നുഹിന്ദുത്വയും മോദി കി ഗ്യാരന്റിയും ബിജെപി മുദ്രാവാക്യങ്ങളാകുമ്പോള്‍ പ്രതിപക്ഷത്തിന് യോജിപ്പിന്റെ പാത കണ്ടെത്താനെങ്കിലും കഴിയുമോ? സാധ്യതകള്‍ കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Loksabha Election and BJP stratergy|...more26minPlay
January 04, 2024തൃശൂരിനെ ഒന്നാം മണ്ഡലമാക്കി ബിജെപി; പ്രചാരണത്തിന് തുടക്കമിട്ട് മോദി | Narendra Modi's roadshow in Thrissur,വനിതാ സമ്മേളനവും റോഡ്ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ പ്രചാരണത്തിന് തുടക്കമിട്ടുകഴിഞ്ഞു. സ്ഥാനാര്‍ഥി സുരേഷ് ഗോപിയായിരിക്കുമെന്ന് ഏറക്കുറേ ഉറപ്പ്. കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമോ. സ്ത്രീ വോട്ടര്‍മാര്‍ സുരേഷ് ഗോപിക്ക് അനുകൂലമാകുമോ. 40 സീറ്റ് ദക്ഷിണേന്ത്യയില്‍ നിന്ന് പിടിക്കുക എന്ന ബിജെപി മോഹം ഫലം കാണുമോ. സാധ്യതകള്‍ കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Narendra Modi's roadshow in Thrissur,...more25minPlay
December 09, 2023ഇനി കാനമില്ലാത്ത കാലം | Remembering kanam rajendranകാനം രാജേന്ദ്രന് വിടപറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ കാനം ഉണ്ടായിരുന്ന കാലത്തെ നിലപാടുകളുടെ കാലം എന്നുകൂടിയായിരിക്കും ചരിത്രം അടയാളപ്പെടുത്തുക. കാനം രാജേന്ദ്രനെന്ന രാഷ്ട്രീയ നേതാവിനെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ പി.പി ശശീന്ദ്രനും കെ.എ ജോണിയും അനുസ്മരിക്കുന്നു. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് \ Remembering kanam rajendran...more22minPlay
December 03, 2023പൂവണിയാത്ത രാഹുല്‍ ഫോര്‍മുല; പൂത്തുലഞ്ഞ് മോദിയും ഹിന്ദുത്വയും | 5 state election resultമങ്ങലേല്ക്കാതെ മോദി പ്രഭാവം. ഹിന്ദുഹൃദയഭൂമിയില്‍ കരുത്തുകൂട്ടി ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ റൗണ്ടില്‍ മുന്‍തൂക്കവുമായി ബിജെപി. ഗഹലോത്തിനും കമല്‍നാഥിനും രാഷ്ട്രീയതിരശീലയോ. ഛത്തീസ്ഗഢില്‍ പ്രവചനം തെറ്റാന്‍ കാരണമെന്ത് തെലങ്കാനയിലെ കെസിആറിന്റെ പതനവും രേവന്തിന്റെ ഉദയവും. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ വിശകലനവുമായി കെ.എ ജോണിയും മനു കുര്യനും: സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | 5 state election result...more42minPlay
December 01, 2023തിരിച്ചടി ഗവര്‍ണര്‍ക്കോ സര്‍ക്കാരിനോ? | Governerകണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനം റദ്ദാക്കാന്‍ സുപ്രീംകോടതി കണ്ടെത്തിയ കാരണം ബാഹ്യസമ്മര്‍ദം അല്ലെങ്കില്‍ ഇടപെടല്‍ ആണ്. സര്‍ക്കാരിന്റെ താത്പര്യമാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. അതിന് ശേഷം തമ്മില്‍ ഉടക്കിയപ്പോള്‍ താന്‍ ബാഹ്യഇടപെടലിന് വഴങ്ങുകയായിരുന്നുവെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തി. അത് കേസില്‍ നിര്‍ണായകമായി. ബാഹ്യഇടപെടലിന് വഴങ്ങി എന്ന ഗൗരവമായ വീഴ്ച ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ക്കും സംഭവിച്ചിട്ടുണ്ട് എന്ന് കോടതി അക്കമിട്ട് പറയുന്നു. സര്‍ക്കാരും ഗവര്‍ണറും പോരടിക്കുമ്പോള്‍ രണ്ട് കൂട്ടര്‍ക്കും കോടതിയുടെ പ്രഹരമേറ്റ വിധിയായി. അതില്‍ ബലിയാടാകേണ്ടി വന്നത് മികച്ച അക്കാദമിക് പശ്ചാത്തലമുള്ള ചരിത്രപണ്ഡിതനും. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ് ...more23minPlay
FAQs about The Great Indian Politics | Mathrubhumi:How many episodes does The Great Indian Politics | Mathrubhumi have?The podcast currently has 58 episodes available.